Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: മലയാള സിനിമയും കലിപ്പ് സൈജുവും

Thursday, July 28, 2011

മലയാള സിനിമയും കലിപ്പ് സൈജുവും


സിനിമയില്‍ അഭിനയിക്കാന്‍ വല്യ ഗ്ലാമര്‍ ഒന്നും വേണ്ട. പ്രത്യേകിച്ചു മലയാളം സിനിമയില്‍. (പിന്നെ എനിക്ക് ഒരു പടി താഴെ നില്‍ക്കാന്‍ ആ പയ്യനെ ഒള്ളു, മമ്മൂട്ടിയെന്നോ മറ്റോ ആണ് പേര് ) പറഞ്ഞു വന്നത് അതല്ല. മലയാള സിനിമയില്‍ യുവത്വത്തിന്റെ പ്രതീകമാരാണ്? കോളേജു കുമാരികളുടെ സ്വപ്ന കാമുകന്‍. കലിപ്പ് റോളുകളില്‍ പകരക്കാരനില്ലാത്ത ആന്ഗ്രി യംഗ് മാന്‍. പ്രിത്വിരാജും ആസിഫ് അലിയും ഒന്നുമല്ല. സൈജുവാണ് താരം. വെറും സൈജുവല്ല "കലിപ്പ് സൈജു". ഹരിഹരന്റെ മയൂഖത്തിലൂടെ ആയിരുന്നു തുടക്കം. പിന്നവിടുന്നു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, തിരിഞ്ഞു
നോക്കിയാല്‍ ആരെങ്കിലും തല്ലി കൊല്ലാന്‍ പുറകെ ഓടി വരുന്നുണ്ടാവും. പണ്ട് മയൂഖതിന്റെ പാട്ട് ടി വി യില്‍ കാണിച്ചപ്പോള്‍ എന്റെ റൂം മേറ്റ് മനോജ്‌ ഇദ്ദേഹത്തെ പറ്റി അന്വേഷിച്ചു.(മനോജിനു പണ്ടേ മലയാള സിനിമകളോട് പുക്ഞ്ഞമാ) മയൂഖത്തില്‍ നമ്മുടെ താരത്തിനു സവര്ന്നനായ ഒരു ഫാസിസ്റ്റ് ഗുണ്ടയുടെ റോള്‍ ആയിരുന്നു. ഒരു മംഗലശേരി നീലകണ്ഠന്‍ സ്റ്റയില്‍. അതില്‍ ഒരു സീനില്‍ ഏതോ ഒരു തുക്കട ബൈകിന്റെ പുറത്ത് മീന്കാര് ഇടുന്നത് പോലത്തെ ബനിയനും ഇട്ടു ഒരു മുറി ബീഡിയും ചുണ്ടില്‍ ഒട്ടിച്ചു വച്ച് വരുന്ന ഒരു രംഗം ഉണ്ട്. അത് കണ്ടു മനോജ്‌ ചിരിയോടു ചിരി. ഞാന്‍ പറഞ്ഞു,

"നീ അത്രക്കങ്ങു കൊച്ചാക്കുക ഒന്നും വേണ്ട. പടത്തില്‍ ആള് കലിപ്പ് ഗുണ്ടയാ "


"ആണോ? എന്തുവാ പുള്ളിയുടെ പേര്?"

"സൈജു!!!"

ഒരു ഹീറോയ്ക്ക് പ്രത്യേകിച്ചു ഗുണ്ടയ്ക്ക് ഇടാന്‍ പറ്റിയ പേര് തന്നെ. സൈജു. ഇനിയും കലിപ്പ് സൈജുവിനെ പിടി കിട്ടാത്തവര്‍, ദാ താഴെ കൊടുത്തിട്ടുള്ള ഒരു കലിപ്പ് ഫോട്ടോ കണ്ടു നോക്ക്. ഞെട്ടരുത്, പ്ലീസ്.പടം പൊട്ടിയെങ്കിലും ആള് എങ്ങനെയോ ക്ലിക്കായി. തുടര്‍ന്ന് ചില പടത്തില്‍ അല്ലറ ചില്ലറ റോളുകളില്‍ തല കാണിക്കാന്‍ തുടങ്ങി. എന്തിനേറെ പറയുന്നു മോഹന്‍ലാലിന്റെ ഹലോയില്‍ വില്ലന്‍ വരെ ആയി. ഇതില്‍ കൂടുതല്‍ എന്ത് വേണം. എല്ലാം സഹിക്കാം പുള്ളിയുടെ പോലീസ് വേഷങ്ങള്‍ കണ്ടാല്‍ പോലീസുകാര്‍ക് എന്കവുന്ടരില്‍ പണി തീര്‍ക്കാന്‍ തോന്നി പോകും. അത്രയ്ക് മൃഗീയമാണ്. അടുത്ത ഇടയ്ക്ക് ടബിള്സിലും കണ്ടു കക്ഷിയെ. ആദ്യത്തെ അര മണികൂര്‍ പടം വല്യ കുഴപ്പമില്ലാതെ കണ്ടോണ്ടിരുന്നത. കലിപ്പ് സൈജു തന്റെ മാരകമായ "ഫാവാഫിനയം" പുറത്തെടുത്തതോടെ ഞാന്‍ പടം നിര്‍ത്തി പോയി കിടന്നു ഉറങ്ങി. എന്തിനാ വെറുതെ ഓരോന്ന് കണ്ടിട്ട് രാത്രി ഉറക്കത്തില്‍ കിടന്നു ഞെട്ടുന്നത്. പ്രിത്വിരാജിനെ പോലെ സോഫ്ട് ആയി വന്നു കലിപ്പാകുക എന്നതായിരുന്നു കലിപ്പ് സൈജുവിന്റെയും ലക്‌ഷ്യം. അത് കൊണ്ട് നന്ദനത്തിന് ശേഷം വയലന്‍സ് എന്നാ വയലന്ടു പടം പുള്ളി ചെയ്തത് പോലെ മിസ്റ്റര്‍ സൈജുവും ചെയ്തു ഒരു അടിമുടി വയലന്ടു പടം. "സ്കെച്" എന്നായിരുന്നു പടത്തിന്റെ പേര്.. അതില്‍ ആരെയും കൂസാത്ത എന്ത് തെമ്മാടിത്തരവും കാണിക്കുന്ന നഗരത്തിലെ ഒരു തനി ഭീകര ഗുണ്ടയായി കലിപ്പ് സൈജു മതി മറന്നു അങ്ങ് അഭിനയിച്ചു. പക്ഷെ അത് കണ്ടാല്‍ മൂന്നാം ക്ലാസ്സിലെ പിള്ളേര് വന്നു സ്കെച്ച് പെന്‍സില്‍ എടുത്തു കണ്ണില്‍ കുത്തിയെച്ചു പോകും. അത്രയ്ക്ക് മനോഹരമായിരുന്നു. അങ്ങനെ അവിടെയും പണി പാളി.

ആക്ഷന്‍ ഹീറോ പദവി പോയാല്‍ പുല്ലാ , എന്നാ പിന്നെ റൊമാന്റിക് ഹീറോ ആയേക്കാം എന്ന് കരുതി കുളിച്ചു കുട്ടപ്പനായി ഡാന്‍സും പാട്ടും മരം ചുറ്റി ഓട്ടവും ഒക്കെ പഠിച്ചു. പക്ഷെ പഠിപ്പിച്ച സാറന്മാര്‍ക്ക്‌ ഗുണം ഉണ്ടായി എന്നുള്ളതല്ലാതെ പിന്നീട് നമ്മുടെ താരത്തെ ഹീറോ ആയി കണ്ടില്ല. അത് മലയാള സിനിമയ്ക്ക് ഒരു വമ്പന്‍ നഷ്ടം തന്നെ ആയി വേണം കരുതാന്‍. അങ്ങനെ ഇരിക്കുമ്പോഴാണ് ഷാഫി ചോക്ലേറ്റു പടത്തില്‍ ഒരു റോലുണ്ട് വരുന്നോ എന്ന് ചോദിച്ചത്. പെണ്‍പിള്ളേര്‍ പഠിക്കുന്ന ഒരു കോളേജിലെ ഏക ആണ്‍കുട്ടിയുടെ കഥ ആണ് എന്ന് കേട്ടപ്പോള്‍ സന്തോഷം കൊണ്ട് ഒരു കടി വെച്ച് കൊടുത്താലോ എന്ന് പോലും തോന്നി പോയി. പിന്നീടാണ് അറിയുന്നത്, അവിടെയും ഹീറോ പ്രിത്വിരാജും, വെള്ളമടിച്ചിട്ട് വന്നു പ്രിത്വിരാജിനു തെറി വിളിക്കാന്‍ ഉള്ള ഡമ്മി പീസ്‌ ആണ് താനെന്നും. തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. അന്ന് കലിപ്പ് സൈജുവിന് ഒരു കാര്യം മനസ്സിലായി. സൌന്ദര്യവും കഴിവും ഉള്ളവരെ മലയാള സിനിമയ്ക്ക് ആവശ്യമില്ലാ....

മലയാളത്തില്‍ ക്ലിക്കാവാന്‍ തന്റെ കസ്ട്ടടിയില്‍ ഉള്ള അത്രേം അഭിനയം ആവശ്യമില്ലാത്തത് കൊണ്ട് തമിഴ് സിനിമാ രംഗത്താവാം ഇനിയുള്ള ആക്രമണം എന്ന് തീരുമാനിച്ചു ചെന്നയില്‍ എത്തി. രജനീകാന്തിന് ശേഷം ആര് എന്ന് ചോദ്യത്തിനു ഉത്തരം കിട്ടാതെ വിഷമിച്ചു നിന്ന തമിഴന്മാര്‍ സ്വീകരിച്ചു ആനയിച്ചു ആദ്യം കണ്ട ആലുവാ ബസില്‍ കയറ്റി തിരിച്ചു അയച്ചു. അതെന്തു പറ്റി എന്നാലോചിച്ചു ഇരുന്നപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടിയത്. പണ്ട് തൊട്ടെ സിനിമാക്കാര്‍ കള്ള വണ്ടി കേറിയാണ് മദിരാശിയില്‍ എത്താറുള്ളത്. താന്‍ ടിക്കറ്റ് എടുത്തതാണ് പ്രശ്നമായത്‌. അത് കൊണ്ട് ഇത്തവണ ടികട്ടു എടുക്കാതെ പോകാം എന്ന് കരുതി കള്ള വണ്ടി കേറി വീണ്ടും മദിരാശിയില്‍ എത്തി. അതേറ്റു. പ്രശസ്ത സംവിധായകനായ ശങ്കറിന്റെ പടത്തില്‍ ലയിട്‌ ബോയി ആയിരുന്ന ഏതോ ഒരുത്തന്‍ ഇറക്കുന്ന പടത്തില്‍ വേഷം റെഡി. "സിദ്ദു പ്ലസ് ടു ഫസ്റ്റു അട്ടംപ്റ്റ് " എന്നാ പടത്തില്‍ അങ്ങ് തകര്‍ത്തു. സിദ്ദു വന്നതും പോയതും ഒന്നും തമിഴന്മാര് പോലും അറിഞ്ഞില്ല. എന്തായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചു തുണിയും അലക്കിയിട്ട് കയറാം എന്നാ നിലയില്‍ രണ്ടും കല്‍പ്പിച്ചു വീണ്ടും മലയാളത്തിലേക്ക്. അങ്ങനെ വീണ്ടും ചെറിയ ചെറിയ വേഷങ്ങള്‍ കിട്ടി തുടങ്ങി. ഇതൊക്കെ കാണുമ്പോഴാണ് സന്തോഷ്‌ പണ്ടിറ്റിനെ ഒന്നും കുറ്റം പറയാന്‍ പറ്റില്ല എന്ന് തോന്നി പോകുന്നത്. പറഞ്ഞു വരുമ്പോള്‍ സന്തോഷ്‌ പണ്ഡിറ്റ് പുതിയ തലമുറയിലെ ബാല ചന്ദ്ര മേനോന്‍ ആണല്ലോ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം,ഗാന രചന, നൃത്തം, സ്റ്റണ്ട്, മേക്കപ്പ്, ക്യാമറ, ഗതാഗതം തുടങ്ങി സന്തോഷ്‌ അളിയന്‍ കൈ വക്കാത്ത മേഖല ഇല്ല. ഇനി നാട്ടുകാര്‍ കൈ വയ്ക്കുമ്പോഴേ വിശ്രമിക്കു എന്നാ നിലപാടിലാണ്. എന്തായാലും ഞാന്‍ ഒന്ന് തീരുമാനിച്ചു. ഇവരൊക്കെ സിനിമയില്‍ അടിച്ചു പോളിക്കുമ്പോ എന്ത് കൊണ്ട് ഞാനും അഭിനയിക്കാന്‍ പോയ്ക്കുടാ. ഇത്രയും കാലും മമ്മൂട്ടിയും മോഹന്‍ ലാലും ജീവിച്ചു പൊയ്ക്കോട്ടേ എന്ന് കരുതി ഞാന്‍ അടങ്ങി ഇരുന്നു. ഇനി അഭിനയിച്ചിട്ടു തന്നെ കാര്യം. എന്റെ ആദ്യ ചിത്രമായ "ഓമനയും രമണിയും പിന്നെ ഞാനും" ഉടനെ റിലീസ് ചെയ്യുന്നതാണ് എന്ന് സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. സിനിമയ്ക്ക് വേണ്ടി എന്റെ പേര് മാറ്റി ബാബു മോന്‍ എന്നിടാനും തീരുമാനിച്ചു. എന്താ കലിപ്പ് പേരല്ലേ?

-ജി. ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

7 comments:

 1. -സിനിമയ്ക്ക് വേണ്ടി എന്റെ പേര് മാറ്റി ബാബു മോന്‍ എന്നിടാനും തീരുമാനിച്ചു. എന്താ കലിപ്പ് പേരല്ലേ?-

  ശരത് മേനോന്‍ എന്നതിനേക്കാള്‍ കൊള്ളാമെന്ന് പറഞ്ഞാല്‍ നിനക്ക് അഹങ്കാരമാകുമൊ ?????

  :-))))

  ReplyDelete
 2. കണ്ടോ കണ്ടോ...ഇപ്പോഴേ ആ പേരിന്റെ വെയിറ്റ് കണ്ടോ. പടം റിലീസ് ആയിട്ട് വനെം ഓള്‍ കേരള ബാബു മോന്‍ ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കാന്‍

  ReplyDelete
 3. ഇതുവഴിയും ഒന്നു വന്നേച്ചു പോ ....

  ReplyDelete
 4. ഇങ്ങക്കെന്താ കോയ പുള്ളിയോടിത്ര കലിപ്പ്..

  ReplyDelete
 5. എന്ത് ചെയ്യാന കോയാ... ഓരോരോ കോപ്രായങ്ങള് കാണുമ്പോ, തള്ളെ കലിപ്പ് തീരനില്ലല്ല

  ReplyDelete
 6. kollaam mone.. ini aa rima kalligalinekkurichum onnu ezhuthuo?? kandittu kalippu theerunilla...

  ReplyDelete
  Replies
  1. Theerchayaayum.... Malayala cinemayile chila "Mahath Vyakthikale" kurich oru series thanne thudangaan plan und. Seriesinu pattiya peru vallathum undenkil suggest cheyyane

   Delete