Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: Poems
Showing posts with label Poems. Show all posts
Showing posts with label Poems. Show all posts

Thursday, June 23, 2011

ഭൂത കാലത്തെക്കൊരു യാത്ര

ഒരു യാത്ര പോകുവാന്‍ നേരമായി
കാലം കടന്നിട്ട് ഏറെയായി
പിന്നിട്ട പാതകളില്‍ മണ്‍വിളക്കണയാത്ത
കുടിലുകള്‍ തേടി ഞാന്‍ യാത്രയായി

പണ്ട് ഞാന്‍ കണ്ടൊരാ നാടിന്റെ നന്മയും
ഇന്നിന്റെ രൌദ്രവും ഓര്‍മ്മയുണ്ട്
അന്ന് ഞാന്‍ കേട്ടൊരാ കുയിലിന്റെ ഗാനവും
കരയുമീ കുഞ്ഞുമെന്‍ കൂടെയുണ്ട്

മാനത്ത് കണ്ടത് കരിമ്പുക ചുരുളല്ല
ഗ്രാമം കൊതിക്കുന്ന കാര്‍മേഖ പാളികള്‍
ഇന്ന് ഞാന്‍ നോക്കുമ്പോള്‍ മാനത്ത് മഴയില്ല
തോരാതെ പെയുന്നു പെണ്ണിന്റെ കണ്ണ് നീര്‍

കാറ്റിലന്നാകെ പരന്നിരുന്നു പണ്ട്
യക്ഷി കഥ ചൊന്ന പാല തന്‍ പൂ മണം
ഇന്നും പരക്കുന്നു ദിക്കുകള്‍ താണ്ടിയും
നാസിക തുളയ്ക്കുന്ന ചുടു ചോര ഗന്ധവും

മഴയത്ത് പൈതങ്ങള്‍ നീന്തി തുടിച്ചതും
മാതൃത്വമേകുന്ന സ്നേഹം നുകര്‍ന്നതും
കണ്ടില്ല ഞാന്‍ അന്ന് രാസ വളം കൊണ്ട്
പിടയുന്നോരൊറ്റ കുരുന്നിന്റെ ദൈന്യത

അന്നെന്റെ ഗ്രാമത്തിലന്യോന്യം സ്നേഹിക്കും
ഒരു കുമ്പിള്‍ നിറവിന്റെ അമൃതും പകര്‍ന്നിടും
ഇല്ലില്ല കാലത്തിന്‍ കാളകൂടം,
പദവി തേടുന്ന മൂര്‍ഖന്റെ രൌദ്രഭാവം

പക മൂത്ത് നമ്മള്‍ പിടിച്ചടക്കി പിന്നെ
പ്രകൃതി തന്‍ മാറില്‍ പറന്നു വെട്ടി
പിന്നെയും പോരാഞ്ഞു പിഞ്ചോമനക്കുഞ്ഞിന്‍
പുഞ്ചിരികള്‍ മായ്ച്ചുകൊണ്ടാഞ്ഞു കുത്തി

കപടതകള്‍ നെയ്യുന്ന മൂഡ സ്വര്‍ഗ്ഗം
മനതില്‍ കാരുണ്യമില്ലാത്ത കാട്ടുവര്‍ഗ്ഗം
നാളത്തെ നാംബിനെ മനുജനായ് മാറ്റുവാന്‍
ഒരു യാത്ര പോകുവാന്‍ നേരമായി

ഒരു യാത്ര പോകുവാന്‍ നേരമായി
കാലം കടന്നിട്ട് ഏറെയായി
പിന്നിട്ട പാതകളില്‍ മണ്‍വിളക്കണയാത്ത
കുടിലുകള്‍ തേടി ഞാന്‍ യാത്രയായി

-ജി. ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Tuesday, June 14, 2011

മൌനം

മൌനമേ നീ , മൊഴിയാതെ മൊഴിയുന്ന വാക്കുകള്‍
താളങ്ങള്‍... മൂക രാഗങ്ങള്‍...
ഞാന്‍ തേടുന്ന ചോദ്യത്തിന്‍ ഉത്തരങ്ങള്‍
മൌനമേ നീ , മൊഴിയാതെ മൊഴിയുന്ന വാക്കുകള്‍

മൂഡമാമീ ഭൂവില്‍ ഞാന്‍ മീട്ടും പാട്ടിന്റെ
ഈണത്തില്‍ ജനിച്ചോരാ സപ്തസ്വരം
പാടുവാനാവാതെ പ്രാണനെ ഞാന്‍ പുല്‍കി
കൂട്ടിനായ് വിളിപ്പതു നിന്‍ നാമം
മൌനമേ നീ... അറിയുന്നു ലോകത്തിന്‍ സ്പന്ദനങ്ങള്‍
നാദങ്ങള്‍...ജീവരാഗങ്ങള്‍...
ഞാന്‍ മൂകമായ് പാടുന്ന പ്രാര്‍ഥനകള്‍

മൌനത്തിനൊരു മന്ത്ര ശുദ്ധിയുണ്ടതിനോത്ത
ലഹരിയുണ്ടനവദ്യ ഭാവങ്ങളും
മൌനത്തില്‍ ഏകാന്ത സന്ധ്യ തന്‍ തേങ്ങലായ്
മായുന്നു മാരിവില്‍ വര്‍ണ്ണങ്ങള്‍
മായുന്നുവെങ്കിലും മായാതെ നില്‍ക്കുന്നു
മൌനത്താല്‍ ഞാന്‍ നെയ്ത മോക്ഷങ്ങള്‍
നീ പറയാതെ പറഞ്ജോരാ സത്യങ്ങള്‍

മൌനമേ നീ , കേള്‍ക്കുന്നീ ലോകത്തിന്‍ നാദങ്ങള്‍
അറിയുന്നു, ഞാന്‍ അറിയുന്നു
മൂകമായ് നീ ചൊന്ന തത്വങ്ങള്‍
ഞാന്‍ തേടുന്ന ചോദ്യത്തിന്‍ ഉത്തരങ്ങള്‍

-ജി. ശരത് മേനോന്‍

****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Monday, April 11, 2011

ശാന്തമായി ഒഴുകട്ടെ സ്നേഹ തീരം

ശാന്തമായി ഒഴുകട്ടെ സ്നേഹ തീരം
ഇന്നാര്‍ദ്രമായി ഒഴുകട്ടെ ഭാവ ഗീതം
കാരുണ്യമാകുന്ന കടലിന്റെ ആഴത്തില്‍
അലിയട്ടെ നിറയട്ടെ മനുഷ്യ ജന്മം

കണ്ണ് തുറന്നു ഞാന്‍ നോക്കീടും നേരത്ത്
ചുറ്റിനും കാണുന്നത് അന്ധകാരം
പാതി മയക്കത്തില്‍ കേള്‍ക്കുന്നതൊക്കെയും
വേദന തിങ്ങുന്ന രോദനങ്ങള്‍

കാരുണ്യമൂറുന്ന വാക്കുകള്‍ക്കാകുമീ
കരയുന്ന ജീവനെ കാത്തു കൊള്‍വാന്‍
പുഞ്ചിരി തൂകി, നീ നീട്ടുന്ന കൈ മതി
ഒരു ജന്മ വേദന മായ്ചീടുവാന്‍
ഒരു ജന്മ വേദന മായ്ചീടുവാന്‍

ദൈവത്തിന്‍ മുന്പില്‍ നാം കാണുന്ന ജന്മങ്ങള്‍
എല്ലാരും എല്ലാരും ഒന്ന് തന്നെ
അമ്മയ്ക് തന്‍ മുന്നില്‍ നില്‍ക്കുന്ന മക്കളില്‍
ഇല്ലില്ല ഇല്ലില്ല വേചനങ്ങള്‍
പിന്നെ ഈ ജീവിത പാതയില്‍ നാം കാണും
തോഴരെ എന്തിനകറ്റീടുന്നു
കണ്ടില്ല എന്ന് നടിച്ചീടുന്നു

പാമാരനാകട്ടെ പണ്ഡിതനാകട്ടെ
പെയ്യുന്ന മാരി സര്‍വ്വര്‍ക്കുമല്ലേ
വീശുന്ന തെന്നലും പൂവിന്റെ ഗന്ധവും
നാമെല്ലാം ഒന്നിച്ചു പങ്കിടുമ്പോള്‍
ക്ഷണ നേരം ഉള്ളോരീ യാത്രയിലെന്തിനു
ഗുണമേതുമില്ലാത്ത പോയ്‌ മുഖങ്ങള്‍
ഗുണമേതുമില്ലാത്ത പോയ്‌ മുഖങ്ങള്‍

ശാന്തമായി ഒഴുകട്ടെ സ്നേഹ തീരം
ഇന്നാര്‍ദ്രമായി ഒഴുകട്ടെ ഭാവ ഗീതം
കാരുണ്യമാകുന്ന കടലിന്റെ ആഴത്തില്‍
അലിയട്ടെ നിറയട്ടെ മനുഷ്യ ജന്മം

-ജി. ശരത് മേനോന്‍
***************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Friday, April 1, 2011

കാത്തിരിപ്പ്‌

കാളിന്ദി തീരത്ത് കണ്ടു ഞാന്‍ കണ്ണനെ
ഗോപികള്‍ മദ്ധ്യേ നടമാടും കണ്ണനെ
കാരുണ്യമൂറുന്ന കണ്ണുകള്‍ കണ്ടു ഞാന്‍
വിശ്വം നിറഞ്ഞോരാ പുഞ്ചിരി കണ്ടു ഞാന്‍

കണ്ണന്റെ ചുണ്ടിലെ മുരളിക കണ്ടു ഞാന്‍
ആടി ഉലയുമാ പീലിയും കണ്ടു ഞാന്‍
കണ്ണന്റെ കണ്ണിലെ നാളങ്ങള്‍ തന്നിലോ
എന്‍ മാനസതിന്റെ ദീപവും കണ്ടു ഞാന്‍

കണ്ണന്റെ കുഴല്‍ വിളി നാദവും കേട്ടു ഞാന്‍
കണ്ണന്റെ ചിലങ്ക തന്‍ ഈണവും കേട്ടു ഞാന്‍
ഓടി അണയുവാന്‍ പാദങ്ങള്‍ വെമ്പുന്നു
കണ്ണനെ പുല്‍കുവാന്‍ കൈകളും കേഴുന്നു

രാധ തന്‍ വ്യഥകള്‍ നീ കാനുന്നതില്ലെയോ
വിരഹാര്‍ദ്രയാകുമെന്‍ പൂജകള്‍ വേണ്ടയോ
വേദനിചീടും എന്‍ ഹൃദയ വനികയില്‍
ഒരു ചെറു വണ്ടായ് നീ വരികയുമില്ലെയോ

കാത്തിരിപൂ നിന്റെ രാധ ഇന്നേകയായ്
കാത്തിരിപ്പൂ നിന്നില്‍ ഒന്നായ് തീരുവാന്‍
ഈ ജന്മ സാഭാല്യം നിന്റെ പാദങ്ങളില്‍
അര്‍ച്ചന പുഷ്പമായ് അര്‍പിച്ചു തീരുവാന്‍

-ജി.ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Friday, March 25, 2011

പാവം ശൂര്‍പ്പണഖ

ഇവള്‍ ഒരു പാവം ശൂര്‍പ്പണഖ
പ്രണയം നിഷേധിച്ച വന കന്യക
ഇഷ്ട പുരുഷന്റെ പ്രണയം കൊതിച്ചിട്ട്
നഷ്ടങ്ങള്‍ വാങ്ങിയ ശൂര്‍പ്പണഖ

കരിമ്പുലികളും കരിമ്പാറക്കെട്ടുകളും
വിഷ സര്‍പ്പങ്ങളും പുളയുന്ന കാട്ടില്‍
മദയാനകളും വന ഗര്ജ്ജനങ്ങളും
ശങ്ഖൊലി മുഴുക്കുന്ന ദാണ്ടക വനത്തില്‍
ചുടു ചോരയും നെടു വീര്‍പ്പുകളും
അട്ടഹാസം മുഴക്കിയ നാളില്‍
തൂ വെണ്ണിലാവു പോല്‍ നിറ തിങ്കള്‍ ശോഭയായ്
വന്നൊരു കുമാരന്‍ ശ്രേഷ്ഠനാം ശ്രീ രാമന്‍

പ്രതികാരം മാഞ്ഞു പോയി പകയുടെ കനല്‍ കെട്ടു
ദംഷ്ട്രകള്‍ ഒളിപിച്ചു കൊമ്പും മുറിച്ചിട്ടു
കരി വര്‍ണ്ണം മാഞ്ഞതും പാലൊളി മേനിയായ്
പ്രണയ വികാരങ്ങള്‍ മനസ്സിലും പൂവിട്ടു
മനസ്സിലെ മോഹങ്ങള്‍ കേട്ടൊരു രാമനോ
തോഴനെ കൂട്ടിന്നയച്ചതും വേദന
ജ്യേഷ്ഠന്റെ വാക്കുകള്‍ വേദമായി കൊള്ളുന്ന
രണ്ടാമന്‍ എന്നില്‍ അയച്ചതോ കൂരമ്പും

ദിക്കുകള്‍ എട്ടുമേ പൊട്ടുമാറുച്ചത്തില്‍
അലറിയതെന്നുടെ ചങ്കിലെ നോവിനാല്‍
അമ്പുകള്‍ ആയിരം തന്നില്‍ പതിച്ചിട്ടും
കണ്ണ് നീര്‍ പെയ്തതെന്‍ പ്രണയത്തിന്‍ നോവിനാല്‍
ഛെദിച്ചതെന്നുടെ മാറുകള്‍ രണ്ടും താന്‍
രക്തം നിലയ്ക്കാത്തോരര്‍ദ്ധമാം നാസിക
തെറ്റുകള്‍ എന്ത് ഞാന്‍ ചെയ്തൊരീ ദുര്‍-
വിധിക്കിഷ്ടമാണെന്നോന്നു ചൊല്ലിയതല്ലാതെ

ജന്മം ലഭിചോരാ കുലത്തിന്റെ ശാപമോ
കര്‍മങ്ങള്‍ കൊണ്ട് ഞാന്‍ നേടിയ പാപമോ
ആസുരമാമൊരു രൂപത്തിന്‍ ച്ഛായയോ
സോദരനാമൊരു നീചന്റെ ചെയ്തിയോ
അര്‍ഹതയില്ലാത്ത പ്രണയമാണെങ്കിലും
പെണ്ണായി പിറന്നതെന്‍ മുജ്ജന്മ ദോഷമോ
എങ്കിലും മാളോരെ കേട്ടു കൊള്‍ക
ഞാന്‍ ഒരു പാവം ശൂര്‍പ്പണഖ

-ജി . ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Thursday, January 13, 2011

Aaro

(Malayalam translation of one of my old poem)

വരളുന്ന ഹൃദയത്തില്‍ ഒരു വര്‍ഷ മാരിയായ്
നനവായ് കുളിരായ് പെയ്തതാരോ
ചെറു ചിരി തൂകിയെന്‍ ഏകാന്ത ജീവനില്‍
നിറവായ്‌, നിറമായ്‌, നില്പതാരോ

തീരങ്ങള്‍ തേടുന്നോരോളങ്ങള്‍ പോലെ ഈ
മുത്തിനെ തേടുന്ന ചിപ്പിയാരോ
പൂ മണം തെടിയലഞോരാ വീഥിയില്‍
പൂന്കാവനമായ് പൂത്തതാരോ

ഒപ്പമില്ലെങ്കിലും കണ്ണടചീടുമ്പോള്‍
കാണുന്നുവേന്നാദ്യം ചോന്നതാരോ
വിങ്ങുമെന്‍ ഹൃദയത്തിന്‍ കദനങ്ങള്‍ കേട്ടതും
അറിയാതെ കണ്ണീര്‍ പൊഴിച്ചതാരോ

അറിയില്ല ഓമനേ എന്നെനിക്കാകുമാ
ജീവന്റെ പൊന്‍ നാളം തെളിയിക്കുവാന്‍
എങ്കിലും ചാരുതെ -
ഇനിയൊരു ജന്മം എനിക്ക് ലഭിച്ചെന്നാല്‍
പിരിയില്ല നിന്നെ ഞാന്‍ എങ്ങുമെങ്ങും...

-ജി.ശരത് മേനോന്‍
*****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Sunday, November 7, 2010

Varsham

Varsham

പുതുമഴ ചാറ്റലും ഒരു കുളിര്‍ തെന്നലും
മെല്ലെ തഴുകുന്ന കായലിന്നോളവും
മായുന്ന സന്ധ്യയും മങ്ങുന്ന ഗാനവും
ഒരു കുഞ്ഞു താളമായ് മറയും എന്നോര്‍മയും

പാപങ്ങള്‍ കൊണ്ടിഹം നരകമായ് മാറവേ
വേദനയിലാന്ടൊരു ജനത തന്‍ തേങ്ങലോ
പുതുവര്‍ഷമേ നിന്നെ പെയ്യിച്ച്ചതാര്
ഭുമിയെ കാക്കുന്ന ദേവന്‍റെ കണ്ണീരോ

പ്രണയാര്‍ദ്രയായോരീ ഭുമിയെ കാണുവാന്‍
ഇരുളിന്‍റെ മറവില്‍ നീ വന്നതാണോ
സീല്‍ക്കാരമില്ലാതെ ശബ്ദങ്ങളില്ലാതെ
മൌനമായ് നീ ഇന്ന് പോകയാണോ?

ഇഷ്ടങ്ങള്‍ ഓരോന്നും ചൊല്ലി പറഞ്ഞിട്ടും
നഷ്ട വസന്തത്തിന്‍ കണക്കു ഞാന്‍ നോക്കവേ
ഏകനായ് പോയൊരീ ജീവന്നു കൂട്ടിനായ്
തോഴനായ്‌ വന്നത് ദൈവത്തിന്‍ ഇച്ച്ചയോ

മായ്ക്കുന്നു നിന്‍ മഴത്തുള്ളികള്‍ ഓരോന്നും
ചുട്ടു പഴുത്തോരെന്‍ ചങ്കിലെ വേദന
ഏറ്റു വാങ്ങുന്നു ഞാന്‍ നിന്നെ എന്‍ മൂര്ധാവില്
കര്‍മ്മഫലങ്ങള്‍ തീര്‍ക്കുന്ന തീര്‍ത്ഥമായ്

ജി.ശരത് മേനോന്‍

*****************************************************
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Tuesday, October 19, 2010

മരിക്കില്ല ഓര്‍മ്മകള്‍...

മരിക്കില്ല ഓര്‍മ്മകള്‍ മറക്കില്ല നോവുകള്‍
മറക്കാന്‍ കൊതിച്ച നിന്‍ നിനവുകള്‍ ഒക്കെയും
മറക്കാന്‍ ശ്രമിക്കുന്ന നേരങ്ങള്‍ ഒക്കെയും
ഓര്മ തന്‍ തീ നാളം ജ്വലിക്കുന്നു ശക്തമായ്

ഒന്നിച്ചു പിന്നിട്ട പാതയിലേകനായ്
സഞ്ചരിചീടുന്നു നിന്‍ നിഴല്‍ തേടി ഞാന്‍
അന്ന് നാം കണ്ടൊരാ കാഴ്ചകള്‍ ഒക്കെയും,
സ്മരണ തന്‍ തീ നാമ്പില്‍ ഒരു കനല്‍ കഷ്ണമായ്
അന്ന് നാം പങ്കിട്ട പുഞ്ചിരികള്‍ ഒക്കെയും
നോവുമീ ഹൃദയത്തില്‍  പരിഹാസ മുഖങ്ങളായ്‌

മരിക്കില്ല നിനവുകള്‍ മറക്കില്ല നിമിഷങ്ങള്‍
ഒരായിരം കനവുകള്‍ നെയ്തോരാ സുദിനങ്ങള്‍
ഒന്നിച്ചു കണ്ടൊരാ സ്വപ്നങ്ങള്‍ ഓരോന്നും
ചില്ല് കൊട്ടരമായ് തകര്‍ന്നു വീണുടയവെ
കാണാന്‍ കഴിഞ്ഞില്ല നിന്റെ കണ്ണീരെനിക്ക്
അന്ധനായ്‌ പോയി ഞാന്‍ വീഴ്ച്ചന്‍ തന്‍ നോവിനാല്‍

കണ്ണടയ്കുമ്പോള് തെളിയുന്നു നിന്‍ മുഖം
പുഞ്ചിരി മായാത്ത നിന്‍ കണ്ണിന്‍ സൌന്ദര്യം
വെളിച്ചം തന്നു നീ ഇരുട്ടില്‍ മറഞ്ഞതോ
ഇരുളിലെ യാത്രയില്‍ കൈ വിട്ടു പോയതോ
പിന്നിട്ട പാതയില്‍ തുണയ്ക്കു നീ നില്‍ക്കാതെ
പാതിയിലെങ്ങു പോയി ഒരു വാക്  മിണ്ടാതെ

അറിയില്ലെനിക്കിനി കാണുമോ പുണ്യങ്ങള്‍
പോകുന്ന പാതയില്‍ പിന്‍ വിളി കേള്‍ക്കുവാന്‍
മരിക്കില്ല ഓര്‍മ്മകള്‍ മറക്കില്ല നോവുകള്‍
മരിക്കില്ല നിനവുകള്‍ മരിക്കില്ല നിമിഷങ്ങള്‍
മറക്കില്ല പ്രാണനിന്‍ അവസാന തുടിപ്പിലും
ജ്വലിക്കുന്ന കണ്ണിനുടമയാം നിന്‍ മുഖം

-ജി. ശരത് മേനോന്‍

*****************************************************************

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Thursday, June 17, 2010

ഹൃദയത്തിലൊരു ചെറു മുറിവുല്ലോരീ രാവില്‍
ഒരു തരി സുഖമുണ്ടോരാ നാളകള്‍ തന്‍ ഓര്‍മയില്‍
ജീവന്‍റെ ഒരു ചെറു നിശ്വാസം തന്നിലും
ഓര്‍മ്മകള്‍ മായ്കാത്ത ആ വെന്‍ നിലാവിലും
ഓമനിചീടുമാ ജന്മ സാഭാല്യത്തിനെ
ഒര്കുമിന്നെപോഴും നീ തോട്ടാ മുത്തിനെ

കാത്തുവെയ്ക്കുന്നു ഞാന്‍ തൂ വെന്‍നിലാ രാവില്‍
ആരാരും കാണാതെ നീ തന്ന ചുംബനം
ഓമനിക്കുന്നു ഞാന്‍ ആ നിലാ പൊയ്ക തന്‍
തീരത്ത് ഞാന്‍ തൊട്ട നിന്‍ വിരല്‍ സ്പന്ദനം

അറിയാതെ ചെയ്തൊരാ തെറ്റുകലോക്കെയും
പറയാതെ നീ ഇന്ന് കാത്തുവേച്ച്ചെങ്കിലും
പ്രാണന്റെ പാതി ഇന്നടര്‍ വീണു പോകവേ
ഒരു കുത്ത് വാക്കുമായ് നീ എന്നെ നോക്കിയോ?

അറിയുന്നു ഞാന്‍ നിന്റെ വേദനകള്‍ ഒക്കെയും
അറിയുന്നു ഞാന്‍ നിന്റെ രോഷങ്ങലോക്കെയും
നിസ്സഹായനായി ഞാന്‍ നില്കുമീ നേരത്ത്
ഒരു ചെറു പുഞ്ചിരി അര്‍ഹിപ്പതില്ലെയോ?

മാഞ്ഞ്ഞ്ഞു പോകുന്നോരാ ഓര്‍മ്മകള്‍ തന്നിലും
കീഴടക്കീടുമാ നോവുകള്‍ എങ്കിലും
പാതി കെള്ക്കുന്നോരാ ശബ്ദതിലെപ്പോഴും
നിന്‍ നാമം അറിയാതെ ചൊല്ലുന്നു ഇപ്പോഴും

Monday, February 8, 2010

Lakshyabodham

To Read this malayalam entry please download manorama font from below link
http://www.manoramaonline.com/mmfont/Manorama.ttf

Lakshyabodham - Click here

Tuesday, February 2, 2010

നേരിനേറ്റ് പാതയില് നീ ചരിയ്ക്കു – മനസ്സേ
നേരറിഞ്ഞഴല് നീങ്ങി നീ സുഖിയ്ക്കു
തൂ വെണ്‍നിലാവു പോല് പാരില് പ്രസന്നമായ് നീ ചരിയ്ക്കു
വിശ്വം നീ ചമയ്ക്കു

കറ്മ്മഫലാസക്തി കദനത്തിന്നിടയാക്കും
കറ്മ്മപാശത്താല് നീ ബദ്ധനാകും
ചെയ്യാതെ സറ്വ്വവും ചെയ്യാന് കഴിയുകില്
കൈവരും ക്രമമുക്തി ഫലലാഭവും

ഭേദങ്ങള് മാറിടും, ഭീതികള് മാഞ്ഞിടും
പാപങ്ങള് പോയിടും,താപങ്ങള് തീറ്ന്നിടും
സ്വറ്ഗ്ഗവും ഭൂമിയും നിന്നില് ലയിച്ചു നീ
ഏകതാളാത്മശ്രുതിയില് ലയിച്ചിടും

Thursday, January 21, 2010

Ariyuka

To Read the below malayalam entry please download manorama font from below link
http://www.manoramaonline.com/mmfont/Manorama.ttf

മറയുന്ന സന്ധ്യകള്‍ അറിയുന്നുവോ എന്‍
മനസ്സില്‍ നിറയുന്ന നെടുവീര്‍പ്പുകള്‍
ഇരുളുന്ന രാവില്‍ പൊലിയുന്നുവോ
ഈ വരളുന്ന നോവിന്റ്റെ വിരഹാര്‍ദ്രത

കണ്ടു ഞാന്‍ നിന്‍ കണ്ണില്‍ ആയിരം
കിരണങ്ങള്‍ ഒന്നിച്ച് കത്തിച്ച ആദിത്യനെ
കേട്ടു ഞാന്‍ നിന്‍ ചുണ്ടില്‍ ഒരു കുയില്പാട്ടു പോല്‍
മധുരം ചാലിച്ച എന്റ്റെ നാമം

കാണാത്ത കാഴ്ചകള്‍ കാണാന്‍ പഠിപ്പിച്ചു
എന്നിലെ എന്നെ നീ തൊട്ടുണര്‍ത്തി
കരയുന്ന നേരമെന്‍ കൈകളായ് മാറി നീ
കരളിലെ തന്ത്രി തന്‍ നാദമായ്

ചൊല്ലുക കാറ്റേ, അവളെന്നുമെന്നും
തുടിക്കുമീ ഹ്രദയത്തില്‍ ഉണ്ടായിടും
മരണത്തെ നേരിട്ടു കാണുമാ നേരത്തും
എന്നുള്ളില്‍ അവളെന്നും ഉണ്ടായിടും

Thursday, January 7, 2010

To Read the below malayalam entry please download manorama font from below link
http://www.manoramaonline.com/mmfont/Manorama.ttf
Please save the manorama font in Start -> Control Panel -> Fonts

നേരിനേറ്റ് പാതയില് നീ ചരിയ്ക്കു - മനസ്സേ
നേരറിഞ്ഞഴല് നീങ്ങി നീ സുഖിയ്ക്കു
തൂ വെണ്‍നിലാവു പോല് പാരില് പ്രസന്നമായ് നീ ചരിയ്ക്കു
വിശ്വം നീ ചമയ്ക്കു

കറ്മ്മഫലാസക്തി കദനത്തിന്നിടയാക്കും
കറ്മ്മപാശത്താല് നീ ബദ്ധനാകും
ചെയ്യാതെ സറ്വ്വവും ചെയ്യാന് കഴിയുകില്
കൈവരും ക്രമമുക്തി ഫലലാഭവും

ഭേദങ്ങള് മാറിടും, ഭീതികള് മാഞ്ഞിടും
പാപങ്ങള് പോയിടും,താപങ്ങള് തീറ്ന്നിടും
സ്വറ്ഗ്ഗവും ഭൂമിയും നിന്നില് ലയിച്ചു നീ
ഏകതാളാത്മശ്രുതിയില് ലയിച്ചിടും

Monday, January 4, 2010

Pledge

In this lovely mist, covering the coldy night
Thinking of thee, I realize your heavenly might
With no words to praise and no deed to shower
I just shed my tears with some prayers to offer

When I cried for help, you came to me with a smile
When I needed strength, you came to me in a while
In my louder cry, you graced me like a saint
In my humble smile, you hugged me with a chant

How would I repay, I asked you in a doubt
Be the change of world, you said me in delight
How would I be change, I asked you in distrust
Love the one around, you said me pretty direct

Let me be your kid and let me live a lot
Not to live for me, but to live for mob
I would praise your thought and I would walk your path
I would do my part to change this world a lot

[Written on : December 24th, 2009]

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

O Lord of IT

O Lord of IT,
Are you the Almighty,
Did you file your IT,
and do you have an ID?

Blame me not, For my pace
Let the issue come, i will face
9.15, is what i chase
But what kills me, is the bloody irace!!!

Police called a strict curfew
All have left home except few
I work all night to finish TP Review
But what kicked my ass is Compensation review!!!

P.S - Did you check out Infy's new Death Policy? I feel its better to be dead than living. Chek maadi,

[Written : December 3rd, 2009]

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Wednesday, November 18, 2009

Long wooded path...

I walk alone in this cold december
with the memories of a face i cant remember
i crunched the leaves with a swollen heart
the long,wooded path never know my part.

I see those shiny eyes whn i see the sun
I feel those lovely kiss whn i face the wind.
She walked away without turning back
the long wooded path never know my part.

I keep walking to the unknown place
i keep talking to the unknown birds
i ignore the tears that run apart,
I forgive her for tearing my heart
And the long wooded path never know my part.

[Written on Sep 05 2008]

Sunday, November 15, 2009

varaLunna hrudayathil oru varsha maariyaay

nanavaay kuuLiraay peythathaaro

cheru chiri thookiyen ekaantha jeevanil

niRavaay niRamaay nilpathaaro

theerangaL thedunnoroaLangaL pole ee

muththine thaeTunna chippiyaaro

poomaNam theTiyalonjoraa veethhiyil

poonkaavanamaay poothththaaaro

oppamillenkilum kaNNaTacheeTumpol

kaanunnuvennaadyam chonnathaaro

vingumen hrudayathin kadanangaL kaettathum

aRiyaathe kaNNeer pozhichathaaro

aRiyilla Omalae ennenikkaakuumaa jeevante

Pon naaLam theLiyikkuvaan,

Enkilum chaaruthe –

Iniyoru janmam enik labhichennal

piriyilla nine njaan engumengum