കടലിന്റെ ആഴം അറിഞ്ഞതുണ്ടോ
വാനിന്റെ വര്‍ണ്ണം മറന്നതുണ്ടോ
അമ്മ തന്‍ സ്നേഹവും തെന്നലിന്‍ താരാട്ടും
അറിയാത്ത ജീവനീ പാരിലുണ്ടോ?
പൂങ്കുയില്‍ പാട്ട് നിലച്ചതുണ്ടോ
പൂമണം വീശാത്ത ഭൂമിയുണ്ടോ
പുഞ്ചിരി മായാതെ കാക്കുന്നോരമ്മയെ
പിരിയാന്‍ കഴിയുന്ന മക്കളുണ്ടോ?
സത്യത്തെ തേടി ഞാന്‍ യാത്രയായി
കാലത്തിന്‍ ചോദ്യങ്ങള്‍ ബാക്കിയായി
മായാതെ നില്‍ക്കുന്ന സന്ദേഹ ബിന്ദുക്കള്‍
അമ്മയിലെക്കുള്ള പാതയായി
പിന്നിട്ട പാതകള്‍ വ്യര്ധമെന്നോ
ജീവന്റെ നാമ്പുകള്‍ നമ്മില്‍ എന്നോ
സഹാജീവികള്‍ക്കായി നീട്ടുന്ന കൈകള്‍ താന്‍
ഈശ്വരന്‍ നീട്ടുന്ന കൈകള്‍ എന്നോ
കടലിന്റെ ആഴം അറിഞ്ഞതില്ല
വാനിന്റെ വര്‍ണ്ണം മറന്നതില്ല
അമ്മ തന്‍ വാക്കുകള്‍ തന്നൊരാ സന്ദേശം
ഉത്തരമേകാത്ത ചോദ്യമില്ല
****************************************************
-ജി.ശരത് മേനോന്‍
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR.
Monday, March 5, 2012
Monday, February 6, 2012
ജന്മദിനം
ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസ് ആന് ഈക്വല്‍ ആണ്ട് ഓപ്പസിറ്റ് റിയാക്ഷന്‍ എന്ന് ന്യൂട്ടന്‍ പറഞ്ഞപ്പോ ഞാന്‍ കാര്യമാക്കിയില്ല. പുള്ളി ചുമ്മാ വെള്ളത്തിന്റെ പുറത്ത് പറയുന്നതാണെന്ന് കരുതി. പക്ഷെ ഇന്ന് മനസ്സിലായി, തെറ്റി പോയത് എനിക്കാണെന്നു. അങ്ങനെ വീണ്ടും ഒരു ജന്മദിനം കൂടി ഓടി പാഞ്ഞിങ്ങേത്തി. കണക്കു അനുസരിച്ച് കഴിഞ്ഞ കൊല്ലതിനെക്കാളും ഒരു വയസ്സ് കൂടെ കൂടി. പക്ഷെ ഒരു അഞ്ചാറു കൊല്ലത്തേക്ക് എങ്കിലും വീട്ടുകാര്‍ ഈ സത്യം മനസ്സിലാക്കും എന്ന് വല്യ പ്രതീക്ഷ ഒന്നുമില്ല. പ്രായമായ ആണും മണ്ഡരി വന്ന തെങ്ങും ഒരു പോലെയാ. ആര്‍ക്കും വല്യ മൈന്‍ഡ് ഒന്നും ഇല്ല. പറഞ്ഞു വന്നത് ന്യൂട്ടന്റെ സിദ്ധാന്തം. അടുത്ത കൂട്ടുകാരുടെ ബെര്‍ത്ത് ടെക്ക് ഒരു നാണോം ഇല്ലാതെ വലിഞ്ഞു കയറി ചെന്ന് തിന്നു മുടിച്ചു "വെര്‍ത്ത ടെ" ആക്കി കൊടുക്കുമ്പോ ഞാന്‍ ആലോചിച്ചില്ല, എനിക്കും ഒരു നാള്‍ വരുമെന്ന്. ആ നാള്‍ ആയിരുന്നു ഇന്ന്. കാലത്തെ തന്നെ സീനാ വയോവിന്‍ എന്നാ സീനയും തളത്തില്‍ ദിനേശന്‍ എന്നാ സതീശനും ഫോണ്‍ ചെയ്തു എന്നെ കുത്തി പൊക്കി.
Wednesday, December 7, 2011
അലഭ്യലഭ്യശ്രീ
ഭാഗ്യവാന്‍ എന്നാ സിനിമയില്‍ ശ്രീനിവാസന്റെ ജാതകത്തില്‍ ഒരു യോഗമുണ്ട്. "അലഭ്യലഭ്യശ്രീ". അതായത് ഉത്തമാ... ശ്രീനിവാസന്റെ ഭാഗ്യം കൊണ്ട് ശ്രീനിവാസനും കുടുംബത്തിനും ഒഴികെ നാട്ടുകാര്‍ക്ക് എല്ലാവര്ക്കും ഗുണം ഉണ്ടാകുന്നതാണ് കഥ. അത് പോലെ ആണ് എന്റെ റൂം മേറ്റ് മനോജിന്റെം അവസ്ഥ. അലഭ്യലഭ്യശ്രീ. ശമ്പളം കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ കിട്ടിയ കാശ് എങ്ങനെയോ തീര്‍ന്നു പോകുന്നതിനാല്‍ കാശ് കിട്ടിയ ഉടനെ തന്നെ വളരെ അത്യാവശ്യമായ സാമഗ്രികള്‍ വാങ്ങിക്കാന്‍ ഞാനും മനോജും തീരുമാനിച്ചു. അതിനായി ഒരു വല്യ ഷോപ്പിംഗ് ലിസ്റ്റും തയ്യാറാക്കി. വീട് വൃത്തി ആക്കാന്‍ ചൂല് , പാറ്റയെ കൊല്ലാന്‍ ഹിറ്റ്, ഡ്രോയിംഗ് റൂം മോഡി പിടിപ്പിക്കാന്‍ ഫ്ലവര്‍ വെസ്, മേശ വിരിപ്പ്, കര്‍ട്ടന്‍, തുടങ്ങിയ സാധനങ്ങള്‍ ലിസ്റ്റില്‍ ആദ്യമേ തന്നെ ഇടം നേടിയെങ്കിലും ലിസ്റ്റിന്റെ നീളും കൂടും തോറും അവ എല്ലാം വെട്ടി കളഞ്ഞു അവസാനം എനിക്ക് രണ്ടു ഷര്‍ട്ടും മനോജിനു രണ്ടു അന്ടര്‍വെയരിലും ഈ മാസത്തെ ഷോപ്പിംഗ് മഹാമഹം അവസാനിപ്പിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കിയ സ്ഥിതിക്ക് സമയം കളയാതെ വണ്ടിയുമെടുത്ത് നേരെ വിട്ടു. എങ്ങോട്ടാ? ബ്രാന്‍ഡ് ഫാക്ടരിയിലോട്ടു. എന്തിനാ? രണ്ടു അണ്ടര്‍വെയറും ഷര്‍ട്ടും മേടിക്കാന്‍.
Saturday, November 19, 2011
മരിച്ചവര്‍ മടങ്ങി വരുമോ?
മരിച്ചവര്‍ മടങ്ങി വരുമോ? ഇല്ല എന്നുത്തരം പറയാന്‍ വരട്ടെ. മരിച്ചവര്‍ മടങ്ങി വരും എന്നാണു പാലക്കാട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. പാലക്കാടിന് അടുത്തുള്ള വെട്ടിക്കാട്ട് പറമ്പ് എന്ന സ്ഥലത്ത് ആളുകള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചവരെ കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. ആള്‍ താമസം തീരെ ഇല്ലാത്ത നാട്ടു വഴികളും , കുന്നും, കാടും പടലവും നിറഞ്ഞതുമാണ് ഈ പ്രദേശം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശത്താണ് മരിച്ചവരെ അടക്കം ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ആരും ഈ ഭാഗത്തോട്ട് പോകാറില്ല. ഈ പ്രദേശത്ത് അബദ്ധ വശാല്‍ എത്തിപ്പെട്ടവര്‍ ആണ് മരണമടഞ്ഞവരുടെ ആത്മാക്കളെ കണ്ടിട്ടുള്ളത്. രാത്രി ആയാല്‍ ആരും ഈ സ്ഥലത്തേക്ക് വരാറില്ല എന്ന് മാത്രമല്ല ദൂരെ ഉള്ളവര്‍ ടാക്സിയോ ഓട്ടോയോ വിളിച്ചാല്‍ പോലും ഈ പ്രദേശത്തെക്ക് വരാന്‍ സ്ഥല വാസികള്‍ തയ്യാറാവുന്നില്ല. വെട്ടിക്കാട്ട് പറമ്പിനു അടുത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വൈകി ഈ വഴി വന്നാല്‍ മരണമടഞ്ഞവരുടെ ആത്മാക്കള്‍ പൊടുന്നനെ കണ്മുന്‍പില്‍ പ്രത്യക്ഷപ്പെടും എന്നും അവര്‍ കുന്നിന്‍ മുകളിലൂടെ സഞ്ചരിക്കുമെന്നും സ്ഥലവാസികള്‍ പറയുന്നു. എന്നാല്‍, എന്ത് കൊണ്ടാണ് ഈ പ്രദേശത്ത് മാത്രം ആത്മാക്കള്‍ കാണപ്പെടുന്നത്? പ്രതികാര ദാഹവുമായി ആത്മാക്കള്‍ അലയുന്നതിനു കാരണമെന്ത്? അതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്...!
Thursday, October 6, 2011
പ്രണയം , അതങ്ങനെയാണ്

മധുരമാര്‍ന്ന സ്വരത്തില്‍ മൊബയില്‍ പാടിയപ്പോള്‍ സിദ്ധാര്‍ഥനു അറിയാമായിരുന്നു, അതവളായിരിക്കുമെന്നു . സുമിത്ര. അനേക വര്‍ഷങ്ങള്‍ തന്റെ എല്ലാം എല്ലാം ആയിരുന്ന, പ്രാണനേക്കാള്‍ പ്രിയപ്പെട്ടവള്‍ ആയിരുന്ന സുമി, ഇന്ന് വെറും മൊബയിലിലെ "സുമിത്ര ന്യൂ " ആയിരിക്കുന്നു. വൈകുന്നേരം ആറ് മണിക്ക് മറൈന്‍ ഡ്രൈവില്‍ വരാമെന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്. എന്നിട്ടും താന്‍ എന്തിനു നാലരക്ക് തന്നെ ഇവിടെ എത്തി എന്ന് അയാള്‍ക്ക് മനസ്സിലായില്ല. പണ്ട്, വരാം എന്ന് ഏറ്റിട്ടു താന്‍ വൈകി എത്തുമ്പോള്‍ അവള്‍ പരിഭവിക്കുന്നതും ദേഷ്യം പ്രകടിപ്പിക്കുന്നതും, കണ്ണ് നിറയ്ക്കുന്നതും ഒക്കെ ഇപ്പോഴും പ്രകടിപ്പിക്കും എന്ന് അയാള്‍ കരുതിയോ? ഇല്ല. എങ്കിലും സിദ്ധാര്‍ഥന്‍ ആശിച്ചു, അവള്‍ ഒന്ന് ചൊടിച്ചിരുന്നു എങ്കില്‍.
"ഹലോ, സിദ്ധാര്‍ഥന്‍, ഞാന്‍ വരാന്‍ അല്പം വൈകും. ഭയങ്കര ട്രാഫിക് ബ്ലോക്ക്"
Sunday, October 2, 2011
മകന്റെ കത്ത്, അച്ഛന്റെയും

പ്രിയപ്പെട്ട അച്ഛന്,
അച്ഛന് സുഖമാണല്ലോ? ഞങ്ങള്‍ ഇവിടെ അങ്ങനെ കഴിയുന്നു. അമ്മയ്ക്ക് ഇപ്പോള്‍ എന്നോട് പണ്ടത്തെ പോലെ യാതൊരു സ്നേഹവുമില്ല. ഏതു നേരവും വീട്ടില്‍ വഴക്കാണ്. മടുത്തു എനിക്കീ ജീവിതം. കോളേജില്‍ ഞാന്‍ ഇപ്പോള്‍ ഫൈനല്‍ ഇയര്‍ ആണെന്നറിയാമല്ലോ. കഴിഞ്ഞ മാസം ക്ലാസിലെ മറ്റുള്ള കുട്ടികളുടെ കയ്യില്‍ ഉള്ളത് പോലെ ഒരു ടച് സ്ക്രീന്‍ മൊബൈല്‍ വാങ്ങാന്‍ പണം അയച്ചു തരണമെന്ന് പറഞ്ഞു എഴുതിയിട്ട് അച്ഛന്‍ അയച്ചു തന്നത് മുന്നൂറു രൂപയാണ്. അത് കൊണ്ട് എന്റെ ഇപ്പോഴത്തെ മൊബൈലിന്റെ ബില്‍ പോലും അടയ്ക്കാന്‍ ആകില്ല. അച്ഛനും എന്നോട് സ്നേഹമില്ലാതെ ആയോ? എത്ര കാലമായി ഞാന്‍ പറയുന്നു എനിക്ക് ഒരു ബൈക്ക് വാങ്ങി തരണമെന്ന്? എന്റെ പ്രായത്തില്‍ ഉള്ള റോഷനും, സുനിലും പ്രദീപും ഒക്കെ ബൈക്കില്‍ ചെത്തി നടക്കുന്നത് കാണുമ്പോള്‍ എനിക്കും ഒരു ബൈക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടാവില്ലേ? അതെന്താണ് അച്ഛന്‍ മനസ്സിലാക്കാത്തത്. അമ്മയോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഒന്നുകില്‍ ചീത്ത പറയും അല്ലെങ്കില്‍ ചുമ്മാ കരഞ്ഞു കാണിക്കും. അച്ഛന് എന്റെ പ്രയാസം മനസ്സിലാകുമല്ലോ. അതെല്ലാം പോട്ടെ. എനിക്കീ വീട്ടില്‍ യാതൊരു സ്വാതന്ത്ര്യവും ഇല്ല. രാത്രി വൈകി ഇരുന്നു ടി വി കണ്ടാലോ ഉറക്കെ ഒന്ന് പാട്ട് വച്ചാലോ അമ്മ വന്നു ചീത്ത പറയും. കറണ്ട് ബില്‍ കൂടുമത്രേ. ഒന്ന് സിനിമക്ക് പോകണം എന്ന് പറഞ്ഞതിന് ഇന്നലെയും എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. ഇങ്ങനെ സ്വാതന്ത്ര്യം പോലും ഇല്ലാതെ കൂട്ടില്‍ അടച്ച കിളിയെ പോലെ ജീവിക്കാന്‍ എനിക്കാവില്ല.
Thursday, September 1, 2011
Mankatha Review
Subscribe to:
Posts (Atom)