Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: May 2010

Thursday, May 27, 2010

Silsila hai…Silsila…

Check this video first before reading further

കാലാ കാലങ്ങളില്‍ മനുഷ്യനെ വെറുപ്പിക്കുന്ന സൃഷ്ടികള്‍ ഉണ്ടായിക്കൊന്ടെയിരിക്കും. അത് ദൈവ  നിശ്ചയമാണ്. അതിന്‍റെ ഏറ്റവും നല്ല   ഉദാഹരണമാണ് ഹരിശങ്കര്‍ എന്നാ എമ്ബോക്കിയുടെ  മുകളില്‍ കാണുന്ന തോന്ന്യാസം. കണ്ടക ശനി കൊണ്ടേ പോകു എന്ന് പറഞ്ഞ പോലെയായി ഈ വീഡിയോ കണ്ട ആളുകളുടെ അവസ്ഥ. അടുത്ത കാലത്തൊന്നും ഇത്രേം കുതറയായ ഒരു സംഭവം ഞാന്‍ കണ്ടിട്ടില്ല. കുറെ കാലങ്ങള്‍ക്ക് മുന്പ് സാം ആന്ടെഴ്സന് എന്ന് പറഞ്ഞൊരു ജിവി മനുഷ്യനെ വെറുപ്പിച്ചിരുന്നു. പിന്നെ അവന്‍റെ അഡ്രെസ്സ് ഇല്ലാതെയായി. നാട്ടുകാര്‍ തല്ലികൊന്നു കുഴിച്ചു മുടി എന്നാണു കേട്ടു കേള്‍വി.  അങ്ങനെ ഇരിക്കുമ്പോഴാണ് ഈ ഹരിശങ്കരിന്റെ വരവ്. എന്ത് ഉദ്ദേശിച്ചാണ് ഇങ്ങനെ ഒരു ആല്‍ബം ഇവന്മാരൊക്കെ ഇറക്കിയത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ഇവര്‍ക്കൊക്കെ   സാമാന്യ ബുദ്ധി ഇല്ലാത്തതാണോ   അതോ ജന്മനാ മന്ദബുദ്ധികാലോ?


ബാക്കി ഉള്ളവരുടെ മുന്നില്‍ മലയാളികളുടെ മാനം കളയുന്നത് ഇത് പോലെയുള്ള അറുക്ക ടിംസാനു. അല്ലേലും നോര്‍ത്ത് ഇന്ദ്യന്സോക്കെ  മലയാളി എന്ന് കേട്ടാല്‍  "ഓ, ബ്ലഡി മല്ലുസ്" എന്ന ഒരു എക്സ്പ്രഷന്‍  ആണ്. അതിന്‍റെ മോളിലാണ് ഇത്. ഇതിനൊക്കെ വേണ്ടി കാശ് മുടക്കുന്നവന്മാരെ വേണം തല്ലാന്‍. അറിയാന്‍ പാടില്ലഞ്ഞിട്ടു ചോദിക്കുവ, ഇവന്റെ ഒക്കെ വിട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ. ആ നില ടി ഷര്‍ട്ടും ഇട്ടു തോപ്പിം വെച്ച് പാട്ട് പാടി അര്‍മാദിക്കുന്ന ചേട്ടനാണ് ഈ മഹാ പാതകത്തിന്റെ സൂത്രധാരന്. പാടിയതും, എഴുതിയതും, സംവിധാനിച്ച്ചതും, അഭിനയിച്ചതും ഒക്കെ ആ അണ്ണന്‍ തന്നെ. യെവനാരാ ബാലചന്ദ്ര മേനോനോ? കുടെ ഡാന്സ് കളിക്കുന്ന ചെക്കന്മാരെ ശ്രദ്ധിക്കു. കെട്ടിടം പണിക്കു ഒരിസ്സയിന്നു വരുന്ന ഹിന്ദിക്കാരന്മാര്‍കും   തമിഴ്നാട്ടിലെ കല്പണിക്കാര്‍ക്കും കാണും ഇവന്മാരെകാളും ഭംഗിയും അന്തസ്സും. ഒരുത്തന്‍റെ വിചാരം അവന്‍ പ്രഭുദേവക്ക് , മൈക്കിള്‍ ജാക്സണില്‍ ഉണ്ടായ മോന്‍ ആണെന്നാ. അവന്‍ ഒരുത്തന്റെ തുള്ളല്‍ തന്നെ അസഹനിയം. അപ്പോഴ ഒരുത്തനെ രണ്ടായി കാണിക്കുന്ന ഗ്രാഫിക്സ്. ശോ.. ഈ ഗ്രാഫിക്സ് കണ്ടാ ജെയിംസ്   കാമരുന്‍ വന്നു ക്യാമറാ മാനെ പൊക്കി കൊണ്ട് പോകും, അവതാര്‍ റിലോടടിന്റെ  ക്യാമറ മാന്‍ ആകാന്‍. പോയി ചാവിനെട...>

ഈ മഹത്തായ കൊലാ സൃഷ്ടിയുടെ അതി സമ്പുഷ്ടവും അനിര്‍വച്ചനിയവും അത്യന്തം ആഹ്ലാദ ജനകവുമായ മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഉളിയിട്ടിറങ്ങുന്ന അതി ഗ്രഹണിയമായ ഈണങ്ങളുടെ   മാസ്മരികത നമുക്ക് ശ്രദ്ധിക്കാം. മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍ ഹരിശങ്കര്‍ എന്ന ഡാഷ് മോന്‍  എഴുതി വെച്ച തോന്യാസം ശ്രദ്ധിക്കാമെന്ന്.

സില്‍സിലാ ഹായ് സില്‍സിലാ
സില്‍സിലാ ഹായ് സില്‍സില്ലാ
എന്റെ കുടെ പാടു നീ
സിലസില ഹായ് സില്‍ സില
സിലസില ഹായ് സില്‍ സില
മോദമോടെ ആട് നീ
സില്‍സില ഹായ് സില്‍സില
[നിന്റെ കുടെ പാടുവല്ലടാ  , ഓടിച്ചിട്ട് വെട്ടി കിറുവാ വേണ്ടത്]


ആടിയും പാടിയും തിരാത്ത പെണ്ണിന്റെ മനസ്സിലുള്ളിലെ ദുഃഖങ്ങള്‍
കുമിള പോലുള്ള ജിവിതത്തില്‍ ഇന്ന് സങ്കടപെടുവാന്‍ നേരമില്ല
ആടിയും   പാടിയും....ഹായ് ഹായ്.....
ആടിയും പാടിയും...ഹായ് ഹായ്...
[പെണ്ണ് ആടിയും പാടിയും എന്തുണ്ടാക്കിയെന്നാ? കള്ള് കുടിച്ചാ വയറ്റില്‍ കെടക്കണം. കുമിള
പോലുള്ള ജിവിതത്തില്‍ സങ്കടപെടാന്‍ നെരമില്ലേ?. എടാ അലവലാതി, ഈ ഒടുക്കത്തെ വീഡിയോ കണ്ടാ നാട്ടുകാര്‍ക്കാനെട  സങ്കടം. ]


സന്തോഷ പുത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നു
ഉള്ളിലെ ചന്ദ്രിക പുത്തു തളിര്തപ്പോള്‍ മനസ്സിന്റെ ഉള്ളിലും വെട്ടം വന്നു
[ എന്റെ പൊന്നു ഹരിശങ്കര, ആദ്യം പോയി നേരാം വണ്ണം മലയാളം എങ്കിലും പടിക്ക്. ചന്ദ്രിക പുത്തോ? ചന്ദ്രിക എങ്ങനാടോ പുക്കുന്നത്?  സന്തോഷ പുത്തിരി കത്തിച്ച നേരത്ത് മണ്ണിലും വിണ്ണിലും വെട്ടം വന്നതിന്റെ കുട്ടത്തില്‍ നിന്റെ ഒക്കെ തലക്കകതുടെ   കുറച്ചു വെട്ടം വന്നിരുന്നെങ്കില്‍ ഇന്നെനിക് ഇത് എഴുതേണ്ടി വരുമായിരുന്നില്ല.]


മുത്തമിട്ടെ മനം മുത്തമിട്ടെ... മുത്തമിട്ടെ മനം മുത്തമിട്ടെ....
മുത്തമിട്ടെ മനം മുത്തമിട്ടെ.... മുത്തമിട്ടെ മനം മുത്തമിട്ടെ...
[മുത്തമിടുവല്ല, നിന്റെ ഒക്കെ മുഖം അടച്ചു പോട്ടിക്കുവ വേണ്ടത്. ഇതിനൊക്കെ കാശ് മുടക്കിയവന്ടെ   മുഖത്തും ഒന്ന് മുത്ത്തമിടാനുണ്ട് . സുക്ഷിച്ചിരുന്നോലാന്‍ പറ]


ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ മനം ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ
ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ മനം ആനന്ദ കണ്ണിരില്‍ മുത്തമിട്ടെ
[സത്യമായും നിന്നെ ഒക്കെ കയ്യില്‍ കിട്ടിയാല്‍ നീ ഒക്കെ ആനന്ദ കണ്ണിരില്‍ മുത്തമിടും. ആ തലമുടി വളര്‍ത്തിയ കുത്തറയും ആനന്ദ കണ്ണിരില്‍ മുത്തമിടും]


ജിവിതം ഒരു സില്‍സില...സില്‍സില ഹായ് സില്‍സില
യൌവനം ഒരു സില്‍സില...സില്‍സില..ഹായ് സില്‍സില....
പ്രണയം ഒരു സില്‍സില...സില്‍സില...ഹൌ സില്‍സില.....
[ഇങ്ങനെ പോയാല്‍ ചെട്ടന്മാര്ക് അധികം കാലം ജിവിതം ഉണ്ടാകുമെന്ന് തോന്നുന്നില്ല. യൌവനത്തിലെ ഭിത്തിയില്‍ കേറി മാലയിട്ടു  ചിരിചോന്ടിരിക്കാനാ  യോഗം.]


ആസ്വദിക്കുക ജിവിതം...ആനന്ദിക്കുക യൌവനം...
ആസ്വദിക്കുക ജിവിതം...ആനന്ദിക്കുക യൌവനം....
സില്‍സിലാ ഹായ് സില്‍സില....
സില്‍സില..ഹൌ..സില്‍സില...


ഈ വീഡിയോ കണ്ടാ ആളുകള്‍ വണ്ടി പിടിച്ചു വന്നു തല്ലി കയ്യും കാലും  ഓടിചിട്ടാല്‍  പിന്നെങ്ങനെ യൌവനം ആനന്ദിക്കും മച്ചു? ഒരു ഹാന്ടിക്യാമരയും, അഞ്ചാറു കുതരകളും   ഉണ്ടെങ്കി ആല്‍ബം ഇറക്കാം എന്നാണോ വിചാരം. അതിന്ടിടയ്ക്ക്, നാട് കാണാന്‍ വന്നു കാശും തിര്‍ന്നു പാസ്പോര്‍ട്ടും പണയം വെച്ച് തെണ്ടി തിരിഞ്ഞു നടന്ന രണ്ടു മദാമ്മമാരെ കുടെ കൊണ്ട് വന്നു തുള്ളിച്ച്ചാല്‍ സംഗതി ജോരാകുമെന്നു ആരാ പറഞ്ഞ്ഞു തന്നത്. വെള്ളമടിച്ചു ഫിറ്റായ നേരത്താണോ ഈ ആല്‍ബം ഇറക്കാന്‍ തോന്നിയത്? അല്ല, ഇതൊന്നും നിങ്ങടെ കുറ്റമല്ല. "ആ നേരത്ത് " ഒരു വാഴ വെയ്ച്ച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കുല എങ്കിലും വെട്ടി   വില്‍ക്കമായിരുന്നു. ഇനി പറഞ്ഞ്ഞ്ഞിട്ടു കാര്യമില്ല.

വെറുതെ എന്തെങ്കിലും ഒക്കെ എഴുതി വെച്ചു അതിനൊരു ട്യുനും കൊടുത്തു  പണിയില്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന ചെക്കന്മാര്ക് ഫുട്പാത്തില്‍ കിട്ടുന്ന ടി ഷര്‍ട്ടും ജിന്സും വാങ്ങി കൊടുത്തു ആളുകള്‍ വെളിക്കിരിക്കാന്‍ പോകുന്നത് പോലെയുള്ള ലൊക്കേഷനില്‍ ഒരു ഹാന്ടിക്യാമും വച്ചു തുള്ളിച്ച്ചാലോന്നും ആല്‍ബം ആകുല്ല ചേട്ടാ. വെറുതെ മാനം കെടത്തെയുല്ല് . ഈ വീഡിയോ യ്ക്ക്  യുട്യുബില്‍ കിട്ടിയ കമന്റ്സ് കണ്ടിട്ടെങ്കിലും അത് മനസ്സിലാക്കണം. സംഗിതം ഒരു മഹാ സാഗരമാണ്. അതിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു കുട്ടി ആകുന്നതിനു മുന്നേ സമ്മര്‍ സോല്ട്ടടിക്കാന്‍ പോയാലെ, വല്ല കൊമ്പന്‍ സ്രാവും വന്നു കൊണ്ടു പോകും. ഇനി എങ്കിലും ഇത്തരം കടും കൈ കാണിക്കുന്നതിന് മുന്പ് ഒരു നിമിഷം ആലോചിക്കണം. കേരളത്തിലെ പാവം ജനങ്ങളെ കുറിച്ചു....
- ശരത് മേനോന്‍ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Wednesday, May 19, 2010

Kalyanam

Click here to read further

Tuesday, May 4, 2010

Vanitha Bill

Click here to read further

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR