Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: അലഭ്യലഭ്യശ്രീ

Wednesday, December 7, 2011

അലഭ്യലഭ്യശ്രീ

ഭാഗ്യവാന്‍ എന്നാ സിനിമയില്‍ ശ്രീനിവാസന്റെ ജാതകത്തില്‍ ഒരു യോഗമുണ്ട്. "അലഭ്യലഭ്യശ്രീ". അതായത് ഉത്തമാ... ശ്രീനിവാസന്റെ ഭാഗ്യം കൊണ്ട് ശ്രീനിവാസനും കുടുംബത്തിനും ഒഴികെ നാട്ടുകാര്‍ക്ക് എല്ലാവര്ക്കും ഗുണം ഉണ്ടാകുന്നതാണ് കഥ. അത് പോലെ ആണ് എന്റെ റൂം മേറ്റ് മനോജിന്റെം അവസ്ഥ. അലഭ്യലഭ്യശ്രീ. ശമ്പളം കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ കിട്ടിയ കാശ് എങ്ങനെയോ തീര്‍ന്നു പോകുന്നതിനാല്‍ കാശ് കിട്ടിയ ഉടനെ തന്നെ വളരെ അത്യാവശ്യമായ സാമഗ്രികള്‍ വാങ്ങിക്കാന്‍ ഞാനും മനോജും തീരുമാനിച്ചു. അതിനായി ഒരു വല്യ ഷോപ്പിംഗ്‌ ലിസ്റ്റും തയ്യാറാക്കി. വീട് വൃത്തി ആക്കാന്‍ ചൂല് , പാറ്റയെ കൊല്ലാന്‍ ഹിറ്റ്, ഡ്രോയിംഗ് റൂം മോഡി പിടിപ്പിക്കാന്‍ ഫ്ലവര്‍ വെസ്, മേശ വിരിപ്പ്, കര്‍ട്ടന്‍, തുടങ്ങിയ സാധനങ്ങള്‍ ലിസ്റ്റില്‍ ആദ്യമേ തന്നെ ഇടം നേടിയെങ്കിലും ലിസ്റ്റിന്റെ നീളും കൂടും തോറും അവ എല്ലാം വെട്ടി കളഞ്ഞു അവസാനം എനിക്ക് രണ്ടു ഷര്‍ട്ടും മനോജിനു രണ്ടു അന്ടര്‍വെയരിലും ഈ മാസത്തെ ഷോപ്പിംഗ്‌ മഹാമഹം അവസാനിപ്പിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കിയ സ്ഥിതിക്ക് സമയം കളയാതെ വണ്ടിയുമെടുത്ത് നേരെ വിട്ടു. എങ്ങോട്ടാ? ബ്രാന്‍ഡ് ഫാക്ടരിയിലോട്ടു. എന്തിനാ? രണ്ടു അണ്ടര്‍വെയറും ഷര്‍ട്ടും മേടിക്കാന്‍.ദോഷം പറയരുതല്ലോ. ബാന്‍ഗ്ലൂര്‍ നഗരത്തില്‍ ഇത്രേം കളെര്സ് ഉണ്ടെന്നു അറിയണമെങ്കില്‍ ശനിയാഴ്ച വൈകിട്ട് ഷോപ്പിംഗ്‌ മാളില്‍ കയറിയാല്‍ മതി. കാറ് പാര്ക് ചെയ്യാന്‍ പാര്‍ക്കിംഗ് ലോട്ടില്‍ ചെന്നപ്പോ തൃശൂര്‍ പൂരത്തിന്റെ തിരക്ക്. മൊട്ടു സൂചി കുത്താന്‍ ഇടയുണ്ടെങ്കില്‍ അവിടെ നാനോ കാര്‍ പാര്‍ക്ക് ചെയ്യുന്നവരാ മലയാളീസ്. അപ്പൊ കന്നടക്കാരുടെ കാര്യം പറയണോ. അവന്മാര് ടിപ്പര് കയറ്റും. വെയ്റ്റ് ചെയ്തു മടുത്തപ്പോ സെക്യൂരിറ്റിയെ വിളിച്ചു വണ്ടിയുടെ താക്കോല്‍ കൊടുത്തിട്ടു "പാര്‍ക്ക് ഇറ്റ് മാന്‍ " എന്ന് പറഞ്ഞു സ്റ്റയിലില്‍ നടക്കുമ്പോഴാ മനോജിന്റെ ചോദ്യം

" നീ ഈ മാസം വണ്ടിയുടെ സീ സി അടച്ചില്ല അല്ലെ?"

"അതെന്താടെ നീ അങ്ങനെ ചോദിച്ചത്?"

"നിന്റെ വണ്ടി ദോണ്ടേ സെക്യൂരിറ്റിക്കാരന്‍ കൊണ്ട് പോണു "

"അരെ ഭായി. യെ വാലറ്റ് പാര്‍ക്കിംഗ് ഹെ"

എന്ന് പറഞ്ഞില്ല. കാരണം, പിന്നെ ഞാന്‍ വാലറ്റ് പാര്‍ക്കിംഗ് എന്താണെന്ന് അവനു സ്റ്റടി ക്ലാസ് എടുക്കാന്‍ നില്‍ക്കണം. പുവര്‍ മലയാളീസ്. തീരെ സ്റ്റാണ്ടെര്ദ് ഇല്ല. എന്നിട്ട് എന്നോട് സ്പീച്ചാന്‍ വന്നിരിക്കുന്നു.

ലിഫ്റ്റില്‍ കയറി നാലാം നിലയില്‍ ഇറങ്ങാം എന്ന് ഞാന്‍ പറഞ്ഞപ്പോ അവനു പുക്ഞ്ഞം.

"നടന്നു കയറെടാ തടിയാ... നിന്റെ കുടവയര് എങ്കിലും കുറയട്ടെ".

എന്ന് ആ കാര്‍ക്കോടകന്‍ പറഞ്ഞപ്പോ മോന്തക്കിട്ടൊരു തേമ്പ് കൊടുക്കാന്‍ തോന്നി. പിന്നെ എന്റെ തടി കെടാക്കണ്ടല്ലോ എന്ന് കരുതി ഞാന്‍ അങ്ങ് ക്ഷമിച്ചു. സ്റ്റെപ്പ് എങ്കി സ്റ്റെപ്പ്. ഹെന്റെ ശബരിമല അയ്യപ്പാ...അടിയന്‍ ഇതാ വരുന്നേ എന്ന് പറഞ്ഞു സ്റ്റെപ്പ് കേറാന്‍ തുടങ്ങിയപ്പോഴാ മനോജിന്റെ ചോദ്യം

"അല്ലെങ്കി നമുക്ക് ലിഫ്റ്റില്‍ പോയാലോ?"

"എന്തെ?"

"അല്ലാ.... നമ്മള്‍ ടെക്നോളജിയെ പരമാവധി ഉപയോഗിക്കണം എന്നാ അബ്ദുല്‍ കലാം പറഞ്ഞിട്ടുള്ളത്"

പെട്ടെന്ന് ഇവന് കലാമിനോട് സ്നേഹം തോന്നാന്‍ എന്ത് പറ്റി എന്ന് ചിന്തിചോണ്ട് നോക്കിയപ്പോഴാ കണ്ടത് ലിഫ്റ്റില്‍ അമിട്ട് പോലെ രണ്ടു ഐറ്റംസ്. ഹമ്പടാ പുളുസോ.... ലപ്പോ ലതാണ് കാര്യം.

" ഹാ... നിന്റ ആഗ്രഹമല്ലേ...ആയിക്കോട്ടെ. അല്ലെങ്കിലും രാഷ്ട്രപതി പറഞ്ഞാല്‍ കേള്‍ക്കണം, ഇല്ലെങ്കി രാജ്യദ്രോഹമാ"

എന്ന് പറഞ്ഞു ഞാന്‍ ഓടി ലിഫ്റ്റില്‍ കേറി.

നാലാമത്തെ നിലയില്‍ ഫോര്‍മല്‍ ഷര്‍ട്ടിന്റെ കമനീയ ശേഖരം തന്നെ ഉണ്ടായിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം.ഏതെടുക്കണം എന്ന് എനിക്ക് കണ്ഫ്യൂഷന്‍..ഏതെങ്കിലും ഒന്ന് ഇവന്‍ എടുക്കുമോ എന്ന് സെയില്‍സ് ഗേളിന് കണ്ഫ്യൂഷന്‍. ഏതെടുത്താലും ഫ്രീ ആയിട്ട വല്ലതും കിട്ടുമോ എന്ന് മനോജിനു കണ്ഫ്യൂഷന്‍. അങ്ങനെ ആകെ മൊത്തം കണ്ഫ്യൂഷന്‍. ഒടുവില്‍ ഞാന്‍ ഒരു ഷര്‍ട്ട്‌ തപ്പി എടുത്തു. നല്ല തൂ വെള്ളയില്‍ കടും മഞ്ഞ വരകള്‍ ഉള്ള മനോഹരമായ ഒരു ഷര്‍ട്ട്‌..

" ഇതിനു പറ്റിയ മഞ്ഞ പാന്റും കൂടെ എടുത്താല്‍, അളിയാ.... നീ സുന്ദരന്‍ ആയിരിക്കും", എന്ന മനോജിന്റെ കമന്റു ഞാന്‍ പാടെ തള്ളി കളഞ്ഞുകൊണ്ട്‌ സെയില്‍സ് ഗേള്‍ പെണ്ണിനോട് ചോദിച്ചു

"ഇതിനെത്രയ?"

"ആയിരത്തി മുന്നൂറു രൂപ. പത്ത് ശതമാനം ദിസ്കവുന്ദ് ഉണ്ട് സാര്‍"

"ഓ...പത്ത് ശതമാനം ദിസ്ക്കവുന്ദ് ഉണ്ടല്ലേ . വെരി ചീപ്. ഇതങ്ങു എടുത്തു വെച്ചേക്കു. എനിക്ക് വേണ്ട"

"എന്താണ് സാറിന്റെ റേഞ്ച് "?

" ഒരു ഇരുന്നൂറു...ഇരുന്നൂറ്റി അമ്പതു. ഇരുന്നൂറ്റി എഴുപത്തിയഞ്ച് വരെ പോകാം. അല്ലേട?"

"ഡാ. അത് ഇത്തിരി കൂടി പോയി. നീ കുറച്ചു കൂടി വില കുറഞ്ഞത്‌ മേടിക്കു".

അവന്‍ അതെന്നെ ആക്കിയതാണോ അതോ കാര്യമായിട്ട് പറഞ്ഞതാണോ എന്നെനിക്കറിഞ്ഞൂടാ.

"സാര്‍... ഫോര്‍മല്‍ ഷര്‍ട്ട്‌ ...ഫുള്‍ സ്ലീവ്.... എക്സിക്യൂട്ടിവ് ലുക്ക്... ഇരുന്നൂറ്റി അമ്പതു രൂപ. അഞ്ചാമത്തെ നിലയില്‍ ഒരുപാട് കളക്ഷന്‍ ഉണ്ട് അങ്ങോടു ചെല്ല്" എന്ന് സെയില്‍സ് ഗേള്‍ വിനയകുനിയ ആയിട്ട് പറഞ്ഞു.

പിന്നെ മനോജിനേം പിടിച്ചോണ്ട് ഒരു മരണ പാച്ചില്‍ ആരുന്നു അഞ്ചാമത്തെ നിലയിലോട്ടു. ചെന്ന് നോക്കിയപ്പോ അഞ്ചാമത്തെ നില എന്ന് പറയുന്നത് ടെരസ്സാ. അവിടെ കുറെ പ്ലാസ്റ്റിക് കവര്‍ പെറുക്കി ഇട്ടിട്ടുണ്ട്. അപ്പൊ അവള്‍ എനിക്കിട്ടു പണിഞ്ഞതാ....

" ഇവിടെ നല്ല കാറ്റുണ്ട്. അല്ലേട?"

" ഉവ്വ.... കാറ്റ് കൊണ്ട് നില്‍ക്കാനാണല്ലോ വണ്ടി ഓടിച്ചു ഇവിടെ വരെ വന്നത് . ഇനി നിന്റെ കൂടെ നിന്നാല്‍ ശരിയാവില്ല."

എന്ന് പറഞ്ഞു മനോജു അവന്റെ ഷോപ്പിങ്ങിനു താഴോട്ടു പോയി. ഞാന്‍ നേരെ മൂന്നാം നിലയില്‍ എത്തി. ഫോര്‍മല്‍ ഷര്‍ട്ട്‌ മേടിക്കാം എന്നാ മോഹം തല്‍ക്കാലം മാറ്റി വച്ചു. ടീ ഷര്‍ട്ട്‌ ആണിപ്പിഴത്തെ ട്രെണ്ട്. ടീ ഷര്‍ട്ട്‌ സെക്ഷനില്‍ ചെന്നു. അവിടെയും നല്ല കളക്ഷന്‍സ് ഉണ്ടാരുന്നു. വെളുത്തതും, ചുവന്നതും, ടായിട്റ്റ് ഫിറ്റും, കാപ്ഷന്‍ ഉള്ളതും എല്ലാം. പക്ഷെ അവരുടെ കൂടെ ഒക്കെ ഖഡാ ഖടിയന്മാരായ ഓരോ ആണുങ്ങളും ഉണ്ടാരുന്നു. പറഞ്ഞിട്ടെന്തു കാര്യം. നമുക്ക് കണ്ടു കണ്ണീരോഴുക്കാന്‍ അല്ലെ വിധിയോല്ലു. എന്തായാലും ശമ്പളം കിട്ടിയ സ്ഥിതിക്ക് ഇനി പിശുക്ക് കാണിക്കുന്നത് ശരിയല്ല എന്ന് കരുതി ഞാന്‍ മൂന്നു സോക്സും രണ്ടു കര്ചീഫും കണ്ണടച്ചങ്ങു വാങ്ങി.

അപ്പോഴേക്കും ഗംഭീര ഷോപ്പിംഗ്‌ കഴിഞ്ഞു മനോജും എത്തി. അവനും ഒട്ടും പിശുക്കിയില്ല. വാങ്ങിച്ചു. രണ്ടു ജോക്കി ജട്ടി. പരിഷ്കാരി. ജോകിയെ ഇടു. പണ്ട് കോളേജില്‍ പഠിക്കുമ്പോ എന്റെ ഫ്ലൂരസെന്റ്റ് പച്ച കളര്‍ കുയില്‍മാര്‍ക്ക് ജട്ടി അടിച്ചോണ്ട് പോയവനാ... കാലം പോയൊരു പോക്കെ.എന്തായാലും ജോക്കിയുടെ പേരില്‍ ഇവന്റെ കയ്യില്‍ നിന്നും ചെലവ് മേടിക്കണം.

"കണ്ടോടാ...ജോക്കി. ഒരെന്ന്ത്തിനു മുന്നൂറു രൂപയാ", മനോജിന്റെ പൊങ്ങച്ചം.

മണ്ടന്‍...മുന്നൂറു രൂപയ്ക്കു ഞാന്‍ മുപ്പതെണ്ണം മെടിചെനെ എന്ന് മനസ്സില്‍ ഓര്‍ത്തു ചിരിച്ചു.

ബില്‍ ഒക്കെ കൊടുത്തു നേരെ ലിഫ്റ്റില്‍ കയറി പാര്‍കിംഗ് ലോട്ടില്‍ എത്തി. കാര്‍ എടുക്കാന്‍ വേണ്ടി മുന്‍പോട്ടു നടന്നപ്പോഴാണ് അത് സംഭവിച്ചത്. മാളിന്റെ ചെക്ക് പോയിന്റ് കടന്നതും

"ബീപ്...ബീപ്.....ബീപ്...." ശബ്ദം.

ദൈവമേ പെട്ടു. മനോജു തനി സ്വഭാവം കാണിചെന്നാ തോന്നുന്നത്. എന്തോ അടിച്ചു മാറ്റിയിട്ടുണ്ട്. സെക്യൂരിറ്റി ഓടി വന്നു പരിശോധന തുടങ്ങി. അക്കരെ അക്കരെ അക്കരെ സിനിമയിലെ ശ്രീനിവാസനെ പോലെ ഐ നോ ടെക്ക്...ഐ നോ ടെക്ക്... എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ആ ഭീമന്‍ രഘുവിന് വിശ്വാസം പോര. അവന്‍ ഷോപ്പിംഗ്‌ ബാഗും, കാശ് കൊടുത്ത ബില്ലും ഞങ്ങടെ അണ്ട കടാഹോം വരെ തപ്പി. പക്ഷെ ഒന്നും കിട്ടിയില്ല. കയ്യില്‍ കിട്ടിയിയ പ്രതി വഴുതി പോയ സേതുരാമയ്യരെ പോലെ സെക്യൂരിറ്റി ടെസ്പ്‌ ആയി

" സോറി സാര്‍" എന്നും പറഞു പോയി.

"എന്തോന്ന് സോറി? മാന്യന്മാരെ അപമാനിക്കുന്നോ മിസ്റ്റര്‍"

എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ആദ്യം കയറി പോയപ്പോള്‍ ലിഫ്റ്റില്‍ കണ്ട ഐറ്റംസ് നോക്കി ചിരിക്കുന്നത് കണ്ടപ്പോഴേ ഉള്ള ഗ്യാസ് പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അങ്ങനെ ഒരു വിധത്ത്ത്ടില്‍ വീട്ടില്‍ എത്തി.

"എന്നാലും അതെന്താടെ നമ്മള്‍ നടന്നപ്പോ ആ സാധനം നില വിളിച്ചത്?"

" അത് മെഷീന്റെ മിസ്ടേക്ക് ആടാ". മനോജു എന്നെ ആശ്വസിപ്പിച്ചു.

ആയിരിക്കും. അല്ലെങ്കിലും യന്ത്രങ്ങളെ ഒന്നും വിശ്വസിക്കാന്‍ പറ്റില്ല.

" ആ... അത് എന്തേലും ആട്ടെ. നിന്റെ ജോക്കി കാണിച്ചെ. ഞാന്‍ കേട്ടിട്ടുള്ളത് അല്ലാതെ ഇത് വരെ അടുത്ത് കണ്ടിട്ടില്ല"

"ഇന്നാ അളിയാ നോക്ക്",

എന്തോ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയ പോലെ മനോജ്‌ അവന്റെ പുതിയ ജോക്കി പൊക്കി കാണിച്ചു. അപ്പോഴാ ഞങ്ങള്‍ ശ്രദ്ധിച്ചത്. അതില്‍ എന്തോ മുഴച്ചു നില്‍ക്കുന്നു. നോക്കിയപ്പോ ബ്രാന്‍ഡ് ഫാക്ടറിയുടെ ലോഗോ ഉള്ള ഒരു പ്ലാസ്റ്റിക് ടാഗ്.

:"എടാ ഇതവന്മാര് ബില്ലടിക്കുമ്പോ പറിച്ചു കളയുന്നതാണല്ലോ. ഇത് കളഞ്ഞില്ലേ? എടുത്തു കള"

അപ്പോഴാണ്‌ മനോജിനു മനസ്സിലായത്‌. അത് വെറുതെ ഒട്ടിച്ചു വെച്ചെക്കുന്നതല്ല. ഒരു മെറ്റല്‍ കഷ്ണം കൊണ്ട് സീല്‍ അടിച്ചു വെച്ചെക്കുന്നത. അത് പൊട്ടിച്ചു കളയാന്‍ ബ്രാന്‍ഡ് ഫാക്ടരിക്കാരുടെ കയ്യില്‍ ഒരു മെഷീന്‍ ഉണ്ട്. അതുണ്ടെന്കിലെ ടാഗ് കളയാന്‍ പറ്റു.

"ചുമ്മാതല്ലെടാ നമ്മള്‍ വന്നപോ അലാറം അടിച്ചത് . ബില്ലടിച്ചവന്‍ സീല്‍ എടുക്കാന്‍ മറന്നതാ"

"എന്നാ ബില്ലടിച്ചവനെ ഞാനടിക്കും",

മനോജ്‌ മാനം പോയ ദേഷ്യത്തില്‍ പറഞ്ഞു.

" ഇനി എന്ത് ചെയ്യും?"

"ഒരൊറ്റ വഴിയെ ഒള്ളു. ആ സീല്‍ ഉള്ള ഭാഗം നീ അങ്ങ് മുറിച്ചു കള".

പണ്ടേ ഞാന്‍ അങ്ങന... ബുദ്ധിപരമായ ഐഡിയാസ് ഇഷ്ടം പോലെ കയ്യില്‍ ഉണ്ട്.

ആകെ വിഷമിച്ചു കത്രികയും കയ്യിലെടുത്തു നിന്ന മനോജിനെ ഞാന്‍ എന്നാല്‍ കഴിയും വിധം സമാധാനിപ്പിച്ചു,

"അളിയാ മനോജേ... മുന്നൂറു രൂപ കൊടുത്തു ജോക്കി വാങ്ങിച്ചിട്ട് അത് നിനക്കൊരു ജോലിയായി. ഇതിനൊക്കെ ഒരു യോഗം വേണം. നിനക്കെന്നും തുള വീണ ജട്ടി ഇടാനാ യോഗം."

ഇതാണ് അലഭ്യലഭ്യശ്രീ. കാശ് കൊടുത്തു മേടിച്ച്ചിട്ടും അനുഭവിക്കാന്‍ യോഗമില്ലെന്നു വെച്ചാല്‍ എന്താ ചെയ്ക.. പിറ്റേന്ന് അവന്‍ ദ്വാരം വീണ ജോക്കി ഇട്ടിട്ടാ ജോലിക്ക് പോയത്. എന്തായാലും അന്നും അവന്റെ "പ്രസക്ത" ഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യം നിഷെധിക്കപ്പെട്ടില്ല എന്നതാണ് സത്യം.

****************************************************
-ജി.ശരത് മേനോന്‍


This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR.

17 comments:

 1. അലഭ്യലഭ്യശ്രീയുടെ പുതിയ കഷ്ടങ്ങള്‍ക്കായി കാത്തിരിക്കാം.

  ReplyDelete
 2. >>>>>>>>>പിന്നെ മനോജിനേം പിടിച്ചോണ്ട് ഒരു മരണ പാച്ചില്‍ ആരുന്നു അഞ്ചാമത്തെ നിലയിലോട്ടു. ചെന്ന് നോക്കിയപ്പോ അഞ്ചാമത്തെ നില എന്ന് പറയുന്നത് ടെരസ്സാ. അവിടെ കുറെ പ്ലാസ്റ്റിക് കവര്‍ പെറുക്കി ഇട്ടിട്ടുണ്ട്. അപ്പൊ അവള്‍ എനിക്കിട്ടു പണിഞ്ഞതാ....>>>>>>>>>>>>

  നിനക്കിട്ടു പണിയാത്ത ആരാ ഉള്ളത് ... ഹ ഹ ഹ ..
  നല്ല രസകരം ആയിട്ടുണ്ട്‌

  ReplyDelete
 3. ഹോ നിര്‍ഭാഗ്യം. അവസാനം AC മിലാന്‍ ആയി അല്ലെ

  ReplyDelete
 4. നന്നായിരിക്കുന്നു ഡിയര്‍ ശരത്....!

  ReplyDelete
 5. എ ജെ - അവന്റെ അലഭ്യലഭ്യശ്രീ കൊണ്ട് അവനു മാത്രമല്ല എനിക്കും വല്യ ഗുണമൊന്നുമില്ല

  ReplyDelete
 6. മിസ്റ്റര്‍ ചക്രായുധപാനി.... അവളെയും കുറ്റം പറയാന്‍ പറ്റില്ല. ക്ഷമയ്ക്ക് ഒക്കെ ഒരു പരിധി ഇല്ലെടെ

  ReplyDelete
 7. ശിഖണ്ടി - ചത്ത കിളിക്ക് എന്തിനാ കൂട് ?

  ReplyDelete
 8. പാര പാര അവനനവന്‍ പാര....

  ReplyDelete
 9. @Manoj - Athaanu Alabhya Labhya Sree

  ReplyDelete
 10. എന്തായാലും പ്രസക്ത ഭാഗങ്ങള്‍ക്ക് സ്വാതന്ത്യം നിഷേധിച്ചില്ലല്ലോ...
  കൊള്ളാം.

  ReplyDelete
 11. സ്വാതന്ത്ര്യം തന്നെ അമൃതം എന്നാണല്ലോ ;)

  ReplyDelete
 12. അതെ സ്വാതന്ത്ര്യം തന്നെയമ്രിതം സ്വാതന്ത്ര്യം തന്നെ ജീവിതം

  ReplyDelete
 13. നന്നായി അവതരിപ്പിച്ചിരിക്കുന്നു...
  പിന്നെ ..
  ശരത്ത് അക്ഷരപിശാച്ചുകളെ അകറ്റണം കേട്ടൊ ഭായ്

  ReplyDelete