ഇന്നലെ പെയ്ത മഴയ്ക്ക് മുളയ്ക്കുന്ന ചില ഐറ്റംസ് ഉണ്ട്, അത് കുറച്ചു ദിവസം കഴിഞ്ഞു അങ്ങനെ തന്നെ ഇല്ലാതായിക്കോളും. പെട്ടെന്നുള്ള പ്രശസ്തിയും, സ്തുതി പാടാന്‍ കൊറേ ആളുകളും കൂടി ചേരുമ്പോള്‍ അഹങ്കാരി ആയി പോകുന്നത് സ്വാഭാവികം. അവിടെ, തന്നെക്കാള്‍ കഴിവുള്ളവര്‍ ചുറ്റിലും ഉണ്ട് എന്ന തിരിച്ചറിയല്‍ ആണ് ഒരാളെ മഹാന് ആക്കുന്നത്. ഇവിടെ ഇപ്പൊ ഇത്രയും പറയാന്‍ കാരണം, സംവിധായകന് ആഷിക് അബുവിന്റെ ഫെയ്സ്ബുക് സ്ടാട്ടാസ് കണ്ടിട്ടാണ്
"വിശ്വരൂപം കണ്ടു. :) നിരോധിക്കപ്പെട്ടില്ലെങ്കില്‍ മുടക്കിയ മുതല്‍ വല്യ രീതിയില്‍ നഷ്ടപ്പെടുമായിരുന്നു കമലഹാസന്.യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ടു ചിരിച്ചു മരിക്കുന്നുണ്ടാകും. എന്റെ പോന്നു മുസ്ലീം മത നേതാക്കളെ, ദയവു ചെയ്തു ഈ സിനിമ ഒന്ന് കാണൂ.ഈ സിനിമയുടെ മലയാളം വേര്‍ഷന്‍ മുന്‍പ് വിനയന് ചെയ്തിട്ടുണ്ട്. കാള പെറ്റു എന്ന് നിങ്ങള്‍ കേട്ടു, കയറു വിറ്റത് കമലഹാസന്"
ഇതാണ് ആഷിക് അബു തന്റെ ഫേസ്ബുക്കില്‍ പേജില്‍ എഴുതിയത്.
പത്തു തൊണ്ണൂറു കോടി മുടക്കി 2 വര്‍ഷം കൊണ്ട് സിനിമയുടെ സാങ്കെതിക മികവിനെ കുറിച്ച് റിസര്‍ച് ചെയ്തു പടമെടുക്കുന്ന കമലഹാസനെ കുറിച്ചാണ് ഇന്നലെ പെയ്ത മഴയത് പൊങ്ങി വന്ന ആഷിക് അബു പറയുന്നത് എന്നോര്‍ക്കണം . സ്വന്തം കരിയര്‍ ഗ്രാഫ് എടുത്തു നോക്കിയാല്‍ ആകെ നാല് ചിത്രവും അതില്‍ ആദ്യ ചിത്രം തന്നെ ഫ്ലോപ്പും, തുടര്‍ന്ന് ഹിറ്റുകളും സമ്മാനിച്ച സംവിധായകന് ആണ്. ആകെ മൊത്തം നാല് ചിത്രങ്ങള്‍ എടുത്തിട്ടുള്ള ആഷിക് അബു ജീവിതത്തില്‍ ആദ്യമായി സിനിമ കാണുന്നതിനു മുന്‍പേ ആ രംഗത്ത് തന്നെ കഴിവ് തെളിയിച്ച ആളാണ് കമലഹാസന്. അദ്ദേഹത്തിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരല്പം ബഹുമാനം ഒക്കെ ആകാം. കമല്‍ അമ്പതു വര്‍ഷത്തെ സിനിമാ ജീവിതത്തിനു ഇടയ്ക്കു ഒരുപാട് ഹിറ്റുകളും അത് പോലെ ഫ്ലോപ്പുകളും തന്നിട്ടുണ്ട്. എന്നാല്‍ ഓരോ ചിത്രത്തിന് വേണ്ടിയും അദ്ദേഹം എടുക്കുന്ന പ്രയത്നവും പരിശ്രമവും ഒരു ദോശ ഉണ്ടാകുന്ന അത്ര എളുപ്പമല്ല.
വിശ്വരൂപത്തില്‍ റ്റെരരിസ്റ്റുകല് വട്ടം കൂടി ഇരുന്നു ദോശ ഉണ്ടാക്കിയ കഥയും, ഒരു ലേഡി റ്റെരരിസിറ്റ് ഒരു മിലിട്ടറിക്കാരന്റെ തുപ്പാക്കി മുറിച്ചു കളയുന്ന രംഗവും കൂടെ തടിയനായ ഒരു വില്ലനും കൂടി ഉണ്ടാരുന്നെങ്കില്‍ വിശ്വരൂപം മഹത്തരമായേനെ എന്നാണോ പറഞ്ഞു വരുന്നത്? കമലഹാസനെ പോലെ ഉള്ള ഒരു വ്യക്തിയുടെ വര്‍ക്കിനെ സോഷ്യല്‍ മീഡിയയില്‍ കൂടി പരസ്യമായി വിമര്‍ശിക്കുന്നതിനു മുന്‍പ് സ്വയം ഒന്ന് ആലോചിക്കണം. എങ്കില്‍ പിന്നെ എന്ത് കൊണ്ട് കമ്മത്ത് & കമ്മതിനെ വിമര്‍ശിച്ചു ഒരു പോസ്റ്റ് ഇട്ടില്ലാ....ഉവ്വ, ഇട്ടാല്‍ മമ്മൂക്ക ട്രൌസര്‍ കീറി കയ്യില്‍ തരും. ഒന്നുമില്ലേലും താങ്കളുടെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് ആയ "ഡാഡി കൂളിന്റെ" നായകനല്ലേ. ഇതിപ്പോ മലയാളം എന്ന ഇട്ടാ വട്ടത് കിടന്നു തായം കളിക്കുന്ന അണ്ണന് കമലിനെ പേടിക്കേണ്ട കാര്യമില്ലല്ലോ. നിരോധിക്കപ്പെട്ടില്ലാരുന്നെങ്കില് കമലിന് വല്യ നഷ്ടം വരുമായിരുന്നു എന്ന് അങ്ങ് പ്രവചിച്ചല്ലോ, ആ നഷ്ടം ഭയന്ന് പടം എടുക്കുന്നത് നിര്‍ത്തിയിരുന്നെങ്കില്‍ മഹത്തായ പല സൃഷ്ടികളും ഉണ്ടാകുമായിരുന്നില്ല. പൈങ്കിളി പ്രണയ ചിത്രങ്ങളും, കവിളത്ത് മറുക് ഒട്ടിച്ച ഗുണ്ടകളുടെ പടങ്ങളും വിലസിയിരുന്ന ഒരു കാലഖട്ടത്തില്‍ ആണ് കമല്‍ ഒരുപാട് സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്തു വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതെ "നായകന്" എന്ന ചിത്രം ചെയ്തത്. പിന്നെ മുടക്കുന്ന കാശ് തിരിച്ചു പിടിച്ചേ മതിയാകൂ എന്നാ വാശിയോടെ വിജയിക്കുന്ന സിനിമകള്‍ മാത്രം ചെയ്യുന്ന വ്യക്തി അല്ല കമലഹാസന്. അങ്ങനെ ആയിരുന്നെങ്കില്‍ ചന്ദ്രമുഖിയുടെ കൂടെ റിലീസ് ആയി എട്ടു നിലയില്‍ പൊട്ടിയ "മുംബൈ എക്സ്പ്രസ്" എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്ക് അദ്ദേഹം നഷ്ടം വന്ന തുക മടക്കി നല്കുമായിരുന്നില്ല . അല്ല, ഡാഡി കൂളിന്റെ പ്രോട്യൂസര്ക്ക് ചേട്ടന് എത്ര രൂപ തിരിച്ചു കൊടുത്തെന്നാ പറഞ്ഞത്?
യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ടു ചിരിച്ചു മരിക്കുന്നുണ്ടാകും എന്ന് പറഞ്ഞല്ലോ. അതേതൊക്കെ സീനുകളില്‍ ആണെന്ന് കൂടി പറഞ്ഞിരുന്നേല്‍ ഇത് വരെ തീവ്രവാദി ആയില്ലെങ്കിലും എനിക്കും ഒന്ന് ചിരിച്ചു അര്മാദിക്കാമായിരുന്നു. ഇനിയും ഒരു അമ്പതു കൊല്ലം കഴിഞ്ഞാലും താങ്കള്‍ക്കു ഇത് പോലെ ഹോളിവൂടിനോട് കിടപിടിക്കുന്ന തരത്തില്‍ ഉള്ള ഒരു ചിത്രം എടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അതെങ്ങനാ, ബാബുരാജിന് ഹോളിവുഡില്‍ മാര്‍ക്കറ്റ് ഇല്ലല്ലോ. പിന്നെന്തിനാ മിനക്കെടുന്നത് അല്ലെ? രണ്ടു പേര് ഫോണില്‍ കൂടി പ്രേമിക്കുന്നതും, ദോശ ഉണ്ടാക്കുന്നതും, വല്യ പരിചയമില്ലാത്ത ഒരാളുടെ കൂടെ ഒരു പെണ്ണ് ഒറ്റയ്ക്ക് താമസിക്കുന്നതും അവളെ രണ്ടു തവണ റേപ്പ് ചെയ്യുന്നതും അമിത വണ്ണം ഉള്ള ആളിന്റെ കഥയും ഒക്കെയാണ് മഹത്തരം. അല്ലാതെ തീവ്രവാദവും, എഫ് ബി ഐ യും, ടെക്നിക്കല്‍ പെര്‍ഫക്ഷനും ഒക്കെ ആര്‍ക്കു വേണം. പിന്നെ കമലഹാസന് ആയാലും ശരി കാമറൂണ്‍ ആയാലും ശരി ബാബുരാജിന്റെ പൊട്ടന് കളിയോ അഞ്ചാറു "ഫക്ക് യൂ" വോ ഒക്കെ ഇല്ലാതെ പടം എടുത്താല്‍ നമുക്ക് അംഗീകരിക്കാന്‍ പാടാ. ഇതൊന്നും ഇല്ലാതെ എന്തോന്ന് ന്യൂ ജനറേഷന്. കമലഹാസന് അടുത്ത പടം എടുക്കുന്നതിനു മുന്‍പ് ആഷിക് അബുവിന്റെ അടുത്ത് ചെന്ന് ഫിലിം മേക്കിംഗ് കോഴ്സ് വല്ലതും ചെയ്തില്ലെങ്കില്‍ കമലിന് ഭാവി ഉണ്ടാകുമെന്ന് തോന്നുന്നില്ല.
അതെല്ലാം പോട്ടെ കമലിനെയും വിശ്വരൂപതിനെയും പറഞ്ഞത് സഹിക്കാം. എന്ത് കാര്യത്തിനാണ് ഒരു തെറ്റും ചെയ്യാത്ത പാവം വിനയനിട്ടു ഒരു കുത്ത്? കാര്യം കുറച്ചു വര്‍ഷങ്ങളായി പൊളി പടങ്ങള്‍ മാത്രമേ എടുക്കുന്നോള്ളൂ എങ്കിലും ഫിലിം ഇന്ടസ്ട്ടരിയും ക്യാമറയും ഒക്കെ ആഷിക് കാണുന്നതിനു മുന്‍പേ കണ്ട ആളാണ് വിനയന്. ഇപ്പോഴുള്ള പല നായകന്മാരും മലയാളം അടക്കി വാണ പല നായികമാരും ആദ്യമായി അഭിനയിച്ചതോ നല്ലൊരു ബ്രേക്ക് കിട്ടിയതോ വിനയന് ചിത്രങ്ങളിലൂടെയാണ്. പിന്നെ, സൂപ്പര്‍ താരങ്ങളെ താങ്ങിക്കൊണ്ടു നടക്കാതെയും മലയാള സിനിമയിലെ കോക്കസിനെ ഭയക്കാതെയും ഒഴുക്കിനെതിരെ നീന്തിയത് കൊണ്ട് മാത്രം കക്ഷി ഒറ്റപ്പെട്ടു പോയി. എന്തൊക്കെ തന്നെ ആണെങ്കിലും ഗുരുത്വം വേണം, ഇല്ലെങ്കില്‍ ഒരിക്കലും രക്ഷപെടില്ല. വിനയന്റെ വാര് ആന്റ് ലൗ മോശം ചിത്രം തന്നെ, എന്ന് കരുതി കളിയാക്കേണ്ട കാര്യമില്ല. എല്ലാ ദിവസവും ഒന്ലയിന് പ്രമോഷന്‍സ് നടത്താന്‍ അന്ന് ഫെസ്ബുക്കും ട്വിട്ടരും ഒന്നുമില്ലാരുന്നല്ലൊ.
ഒരു പ്രേക്ഷകന് എന്നാ നിലയില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് പറഞ്ഞത് എന്ന് ആഷിക് അബു പിന്നീട് കമന്റു വഴി പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്, അത് മറ്റുള്ളവരെ അവഹേ ളിക്കുന്ന തരത്തില്‍ ആകരുത്. പ്രത്യേകിച്ചും ഒരു സെലിബ്രിറ്റി സ്റ്റാറ്റസില്‍ ഉള്ള താങ്കള്‍. ഒന്നുമില്ലെങ്കിലും ഇത് വരെ ചെയ്ത പടങ്ങളുടെ പേരില്‍ ആയിരക്കണക്കിന് ആളുകള്‍ താങ്കളുടെ പേജു ഫോളോ ചെയ്യുകയും ആരാധിക്കുക്കയും ഒക്കെ ചെയ്യുന്നതാണ്. ഒരു സെലിബ്രിറ്റി ആകുമ്പോള്‍ പറയുന്ന ഓരോ വാക്കും സൂക്ഷിക്കണം. ഇല്ലെങ്കില്‍ പച്ചാളം ഭാസി പറഞ്ഞ പോലെ "ആരാധകര്‍ വെട്ടുകിളികളെ പോലെയാണ്" പണ്ട് ഇത് പോലൊരു കമന്റിന്റെ പേരില്‍ പ്രിത്വിരാജ് കൊറെ വെള്ളം കുടിച്ചതാണ്. അവസാനം മുഴുവന്‍ മലയാളികളോടും മാപ്പ് പറയേണ്ടി വന്നു. വിശ്വരൂപം ഇഷ്ടപ്പെടുകയും ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നത് താങ്കളുടെ ഇഷ്ടം. പക്ഷെ കമലിന്റെ കാശ് പോയേനെ,, തീവ്രവാദികള്‍ ചിരിച്ചു ചത്തേനെ, വിനയന്റെ ചിത്രത്തിന്റെ തമിഴ്പതിപ്പാനു എന്നൊക്കെ പറഞ്ഞു കളിയാക്കേണ്ട കാര്യമില്ല. അണ്ണന് ആകെ നാല് പടം അല്ലെ ചെയ്തിറ്റൊല്ല്. ഇരിക്കുന്നതിനു മുന്നേ കാലു നീട്ടാന്‍ നോക്കരുത്, കാലേല് പിടിച്ചു വാരി നിലത്തിടും വെട്ടുകിളികള്‍ ആകുന്ന പ്രേക്ഷകര്‍. അല്ല ആ പോസ്റ്റിനു വന്ന കമന്റുകള്‍ വായിച്ചാലേ അത് തുടങ്ങി കഴിഞ്ഞു എന്ന് മനസ്സിലാകും.
രണ്ടു ഹിറ്റ് പടങ്ങളും ഒരു ഭേദപ്പെട്ട കളക്ഷനും പിന്നെ ന്യൂ ജനറേഷന് സിനിമയുടെ തലതൊട്ടപ്പന് എന്ന രീതിയില്‍ ചാനലുകളുടെ ഇന്റര്‍വ്യൂ പ്രഹസനവും എന്ത് പറഞ്ഞാലും ശരി വക്കാന്‍ കുറെ പേരുമൊക്കെ ആകുമ്പോള്‍ അഹങ്കാരം താനേ വരും. എന്ന് കരുതി സിനിമാ രംഗത്ത് പിച്ച വെച്ച് തുടങ്ങും മുന്‍പേ ഹോളിവുടും ബോളിവുഡും മോളിവുടും എല്ലാം ഒരുപോലെ അംഗീകരിക്കുന്ന ലെജന്ടായ കലാകാരനെ പരിഹസിക്കരുത്. കാരണം കാലം എത്ര കഴിഞ്ഞാലും ജനങ്ങളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്ന ഒരു കലാകാരന് ആകണമെങ്കില്‍ മൂന്നു പടങ്ങളുടെ വിജയത്തിളക്കം മാത്രം പോരാ, മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സും കൂടി വേണം. വന്ദിക്കേണ്ട പക്ഷെ നിന്ദിക്കരുത്. നിന്ദിച്ചു പഠിക്കരുത്.ഒരൊറ്റ കമന്റു മതി ജീവിതം മാറി മറിയാന്‍. അത് മറക്കരുത്
-ശരത് മേനോന്
****************************************************

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

he removed that post...എന്തായാലും അതു വായിച് ashik abu എന്ന ഡയറക്ടര്‍ നോട് ഉണ്ടായിരുന്ന ഇഷ്ടം പോയി കിട്ടി.ഒരു വെറുപ്പ് വന്നു .
ReplyDeleteEni orikalum ishtem tonooola ?
DeletePulli innale vellamadichappo akathulla ahankaaram purath chaadiyathaa enna thonnunne. Being a celebrity he should mind what he is talking. ini post delete cheythitt entha karyam. The damage is done
Deletewe can expect a "hate aashik abu" fb page soon.. :D
DeleteExactly. Very soon he will have the fate of Prithviraj
Deletekollaaam. nannaayittondu. :)
ReplyDeleteThank you :)
Deletesathyam sharikkum new genrationte thani pakarppu ellathonodum puchham thanikku sesham pralayam enna chintha. Nice blog well done
ReplyDelete3 padam valya kuzhappamillathe odiya udane thaanaanu Indian Cinemayude Udayon enna dharana aayi poyi. 50 varsham Movie industryil work cheythu thantethaaya vyakthimudra pathippicha Kamal kashtakaalathinu Daddy Cool kandaal ithu poloru comment parayumo? Illa.... avideyaanu alpanum arivullavanum thammilulla vyathyaasam
Deletegood writing,...
ReplyDeleteThanks for reading :)
Deleteഅയാള്‍ അയാളുടെ സ്റ്റാന്‍ഡേര്‍ഡ് കാണിച്ചു ...........
ReplyDeleteമലയാളികളുടെയും മലയാള സിനിമ യുടെയും മാ നം കളയാനായിട്ട്... തെണ്ടി.
This comment has been removed by the author.
ReplyDeleteഅവനും അഹങ്കാരം തലക്ക് പിടിച്ചൂ ....
ReplyDeleteGood writing
ReplyDeleteആഷിക് അയാളുടെ അഭിപ്രായം പറഞ്ഞു . അതിനു നമ്മള് ഈ ഗോ ഗോ വിളികളുമായി ഇറങ്ങണോ മാഷെ?
ReplyDeleteഅഭിപ്രായം പറയുന്നതും അവ്ഹെളിക്കുന്നതും രണ്ടും രണ്ടാ മാഷെ. പടം കണ്ടിട്ട് കഥ കൊള്ളില്ല, ക്യാമറ കൊള്ളില്ല, എഡിറ്റിംഗ് പോരാ എന്നൊക്കെ പറഞ്ഞാല്‍ ഒരു ഫിലിം മേക്കര്‍ തന്റെ കാഴ്ചപ്പാട് വെളിവാക്കുന്നതാണ് എന്ന് കരുതാം. എന്നാല്‍ കമലിനെ പോലെ ഉള്ള ഒരാളുടെ വര്‍ക്കിനെ തീവ്രവാദികള്‍ കണ്ടാല്‍ ചിരിച്ചു ചാവും, മുടക്ക് മുതല്‍ പോലും കിട്ടില്ല, വിനയന് ചിത്രത്തിന്റെ തമിഴ് പതിപ്പ് എന്നൊക്കെ പറഞ്ഞു അവഹേളിക്കുന്നത് ശരിയാണോ?
Deleteനാല് പടം ചെയ്താല്‍ കുറസോവ ആകും എന്ന് വിചാരിച്ചാല്‍ എന്ത് ചെയ്യും !
ReplyDeleteകഷ്ട്ടം !
അല്പന് അര്‍ഥം കിട്ടിയാല്‍ എഫ് ബിയിലും കുട പിടിക്കും
DeleteA very well thought out rejoinder. Kamalahasan would have done 16 Vayathinile, Sigappu Rojakkal, Kanyakumari, Avargal, Apoorva Ragangal before this great Aashiq Abu was even born. Even a film maker like Mr. Barry Osbourne was amazed at the encyclopedic knowledge of Kamalahasan on various subjects and was one of the reasons for his willingness to co-operate on a Hollywood film with Kamal. I think Mr. Aashiq Abu is immersed in a world too small and it is high time he came out and took a look around.
ReplyDeleteI bet he posted it in hope that all his followers who were supporting and buttering him would support this comment too and think him as cool. But the gun fired backwards this time
DeleteViswaroopam Reviews. DEar Ashiq Please read
ReplyDeletehttp://www.thehindu.com/arts/cinema/vishwaroopam-a-riveting-spy-thriller/article4344217.ece
http://psudhir-arjun.blogspot.in/2013/01/vishwaroopam-movie-review.html
http://www.firstpost.com/bollywood/movie-review-vishwaroopam-is-non-stop-action-hollywood-style-602490.html
http://www.sify.com/movies/tamil/review.php?id=15018636&ctid=5&cid=2429
http://www.youtube.com/watch?v=ImRkz-7akTQ&feature=youtu.be
http://www.moviecrow.com/News/1864/vishwaroopam-review---kamals-magnum-opus
http://movies.ndtv.com/regional/movie-review-kamal-haasan-s-i-vishwaroopam-i-322282
really shame on aashiq abu.......
ReplyDeleteപെട്ടെന്നു ലഭിക്കുന്ന പ്രശസ്തി എന്തും വിളിച്ചു പറയാം എന്ന അഹങ്കാരം സൃഷ്ടിക്കാറുണ്ട്.
ReplyDeleteഅത് തന്നെയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സിനിമയുടെ അവസാന വാക്കാണ് താന്‍ എന്നൊരു തോന്നല്‍ വന്നാല്‍ തന്നെ തീര്‍ന്നു
DeleteWell said bhai.. him being a celebrity having around 1.6 lac followers should take care of each word he says.. he can say his opinion but ingane anaavashya sarcasm and kaliyaakkal should never be done..
ReplyDeletebut dosa undaakkiyathinem thadiyante kadha eduthathinem ithrem okke puchikkano sarath bhaii.. ivide Kammathumaarum Karmayodhakalum Marumakanmaarum okke polulla big budget blunderukal kandu aalukal vattaayirikkumbo Aashiq Abu's films are a real freshness..low budgetil simple, humourous aayi technically perfect aayaanu mooppare film edukkaare.. Salt n Pepper ws a real trendsetter.. and believe me 'Da Thadiya' pole positivity spread cheyyunna cinema njaan aduthakaalathonnum kandittilla..not sure whether you hv seen it.. njaan ithrem paranjathu bhai Dosa kadhayeyum thadiyanem kurachu kooduthal puchichille ennu thoniyathu kondaanu.. ingane simple relatable aayi cinema edukkunnathu is never an easy job..
No doubt he is talented, but you are perfectly right when u say he should control his words, else Prithvirajinu kurachu kaalam munpe undaayirunna avastha aayi povum..
Salt n Pepperum 22FK yum Da thadiyanum moshamaanennalla. Pakshe lokothara classicukal onnumalla. Karyasthanum China Townum Venicile Vyapariyum okke kandu veruthu irunna malayali prekshakanu oru change aayirunnu ee low budjet chithrangal. Athu kondu thanne athokke hit umaayi. Pakshe, ee 3 chithrangalude vijayathil thalakku mathth pidichaal nalloru bhaavi undaakumennu thonnunnilla. Malayalam Cinema enna cheriya oru canvasil ninnu kondaanu Aashiq Abu cinema cheyyunnathu. But Kamal's work is in a bigger canvas and intended for people internationally all around the globe. Aashiq abuvinu malayalathile mattu van tharangalude chitrangale parihasikkaan ulla guts undaakumo?
Deleteഅളിയാ കലക്കീ........ ഉപ്പും കുരുമുളകും നടി നടന്മാരും അഭിബുഖ സംഭാഷണം കണ്ടിരുന്നു. ഈ പറഞ്ഞ ആഷിക് അബുവിന് ജുരസ്സിക് പാര്‍ക്ക് സംവിധാനം ചെയ്ത സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന് പോലും ഇല്ലാത്ത അത്ര ഗമ ആയിരുന്നു. ദോശയും ദിനോസരും തമ്മില്‍ ഇത്രെയും വലിയ സാമ്യം ഉണ്ടെന്നു അന്ന് മനസിലാക്കാന്‍ കഴിഞ്ഞു
ReplyDeletehttps://www.facebook.com/AashiqAbuHaters?ref=stream
ReplyDeleteI knew an Aashiq Abu haters page would be created in FB soon.But sorry, i am not an Aashiq Abu hater, its just that i am against his point of View. :)
Deletemooone saratheee...nee kollam ketto...keep it up
ReplyDeleteAashiq abu aadyam englishil ninnum adichu maattathe oru padam cheythu hit undaakkatee... ennittu mathi abhipraaya prakadanagal...
ReplyDeleteAshiq Abu has every right to say his opinion about a movie...and what he said is actually correct...Vishvaroopam is not at all a great movie...If this author can talk like this about Ashiq Abu, then he also can say his opinion about a Kamalhasan movie..
ReplyDeleteU r missing the point. Expressing ones view and mocking someone is entirely different. He has not told a word abt the movie or its drawbacks or negatives. Being a film maker, if at all there were negatives, he should say that. Instead of making fun of someone
Deleteഇസ്ലാം മത പ്രചരണം തുടങ്ങിയ കാലം മുതല്ക്കു തന്നെ. അതായത് വിരലിലെണ്ണാവുന്ന മുസ്ലിങ്ങള്‍ മാത്രം ഉണ്ടായിരുന്ന അവസരത്തിലും .അതിന്റെ ഈറ്റില്ലമായ അറേബിയയില്‍ പോലും പ്രവാചകനും അനുഗാമികള്‍ക്കും നേരെ ഒരു തദ്ദേശിയരായ വലിയവിഭാഗം ആളുകള്‍ പരിഹാസങ്ങളും , ആക്ഷേപങ്ങളും ,അക്രമങ്ങളും നടത്തിപോന്നിരുന്നു . 1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസ്ലാമിനെതിരെ തുടങ്ങിവെച്ച വിഫലമായ ഇത്തരം പോരാട്ടങ്ങള്‍ ഇന്നും വൈവിദ്ധിയ പൂര്‍വ്വം വീറോടും ,വാശിയോടും നടന്നുകൊണ്ടിരിക്കുന്നു . മുസ്ലിം സമുദായം നിലനില്‍ക്കുന്ന കാലത്തോളം അതിനൊപ്പം എതിര്‍പ്പുകളും ഉണ്ടാവും. നിഴലും വെളിച്ചവും പോലെ എന്നിട്ടും ഇസ്ലാം പ്രക്ര്ത്യാ അതിന്റേതായ തനിമയോടെ ഇന്നുംനിലകൊള്ളുന്നതും അത് അതിരുകള്‍ കടന്നു മനസ്സുകളെ കീഴ്പെടുത്തി പടര്‍ന്നു പന്തലിക്കുന്നതും പ്രവാചകന് മുഹമ്മദ് നബി കാണിച്ചുതന്ന സതിയത്തിന്റെ ,സഹനതിന്റെമാര്ഗതിലൂടെ വിശ്വാസികള്ചരിക്കുന്നത് കൊണ്ടാണ്. ഒരു സിനിമയിലോ നാടകത്തിലോ ഉള്ള രംഗങ്ങല്ക്കോ സംഭാഷനങ്ങള്ക്കോ ഇസ്ലാമിന്റെ തായ് വേരറുക്കാന്‍ കഴിയുമെന്നു ഒരു വിശ്വാസിയും ഭയക്കുന്നില്ല. ഇസ്ലാംമതം ലോകത്തിനു മുന്നില്‍ അവതരിക്കപ്പെടുന്ന കാലത്ത്. അതായതു 1400 കൊല്ലങ്ങള്‍ക്ക് മുന്‍പ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല മതങ്ങളും ,സംസ്ക്കാരങ്ങളും ഒക്കെഉണ്ടായിരുന്നു പുതിയ കാലഗട്ടങ്ങള്ക്ക് ഉള്‍കൊള്ളാന്‍ കഴിയാതെ അവ നാമവശേഷമാവുകയോ, വൃതിയാനം സംഭവിക്കുകയോ.നിലനില്പിനായ് അടിമുടി തിരുത്തപ്പെടുകയോ ചെയ്തു പോയിട്ടുണ്ട്. കമലഹാസന് തന്റെ സിനിമയില്‍.... ഇസ്ലാം മതനിയമങ്ങളെ തങ്ങള്കാനുകൂലമായ രീതിയില്‍ വളച്ചൊടിച്ചു വിധ്വംസക പ്രവര്തനങ്ങല്ക്കുപയോഗിക്കുന്ന ഒരുവിഭാഗത്തെ തുറന്നുകാനിക്കുന്നുണ്ട് എന്ന് പറയുന്നു. ഒരു സിനിമയിലെ രംഗങ്ങളുടെ പേരില്‍ ആര്കൊക്കയോ ഹാലിളകിയിരിക്കുന്നു . ഇസ്ലാമിനെ രക്ഷിക്കാന്‍ ആരും തെരുവില്‍ അക്രമങ്ങള്‍ അഴിച്ചുവിടെണ്ടതില്ല. വെല്ലുവിളികളെ അതിജീവിക്കാനുള്ള അതിന്റെ കഴിവിനെ വിശ്വസിക്കുക .
ReplyDeleteThis comment has been removed by the author.
ReplyDeleteKeep writing mr sarath ,you got a good skill in writing and whatever you said is true as far as i know..
ReplyDeletekeep writing
Thank You
Deletewell done sarath.......
ReplyDeleteThanks :)
Deleteകമല്‍ ഹാസന് ഒരു നല്ല ഫിലിം മേക്കറും കലാകാരനുമാണ്
ReplyDeleteതുല്യതയില്ലാത്ത വിധം
ആംഗലേയ സിനിമകളൂടെ സത്ത് അടിച്ചെടുത്ത് ന്യൂജനറേഷൻ സിനിമയുടെ കാരണവരാകുന്നവരായ ഏത് ആഷിക് മാർക്കും ,അടുപ്പിൽ തൂറാമല്ലോ ..അല്ലേ
ReplyDelete