Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: July 2011

Thursday, July 28, 2011

മലയാള സിനിമയും കലിപ്പ് സൈജുവും


സിനിമയില്‍ അഭിനയിക്കാന്‍ വല്യ ഗ്ലാമര്‍ ഒന്നും വേണ്ട. പ്രത്യേകിച്ചു മലയാളം സിനിമയില്‍. (പിന്നെ എനിക്ക് ഒരു പടി താഴെ നില്‍ക്കാന്‍ ആ പയ്യനെ ഒള്ളു, മമ്മൂട്ടിയെന്നോ മറ്റോ ആണ് പേര് ) പറഞ്ഞു വന്നത് അതല്ല. മലയാള സിനിമയില്‍ യുവത്വത്തിന്റെ പ്രതീകമാരാണ്? കോളേജു കുമാരികളുടെ സ്വപ്ന കാമുകന്‍. കലിപ്പ് റോളുകളില്‍ പകരക്കാരനില്ലാത്ത ആന്ഗ്രി യംഗ് മാന്‍. പ്രിത്വിരാജും ആസിഫ് അലിയും ഒന്നുമല്ല. സൈജുവാണ് താരം. വെറും സൈജുവല്ല "കലിപ്പ് സൈജു". ഹരിഹരന്റെ മയൂഖത്തിലൂടെ ആയിരുന്നു തുടക്കം. പിന്നവിടുന്നു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, തിരിഞ്ഞു
നോക്കിയാല്‍ ആരെങ്കിലും തല്ലി കൊല്ലാന്‍ പുറകെ ഓടി വരുന്നുണ്ടാവും. പണ്ട് മയൂഖതിന്റെ പാട്ട് ടി വി യില്‍ കാണിച്ചപ്പോള്‍ എന്റെ റൂം മേറ്റ് മനോജ്‌ ഇദ്ദേഹത്തെ പറ്റി അന്വേഷിച്ചു.(മനോജിനു പണ്ടേ മലയാള സിനിമകളോട് പുക്ഞ്ഞമാ) മയൂഖത്തില്‍ നമ്മുടെ താരത്തിനു സവര്ന്നനായ ഒരു ഫാസിസ്റ്റ് ഗുണ്ടയുടെ റോള്‍ ആയിരുന്നു. ഒരു മംഗലശേരി നീലകണ്ഠന്‍ സ്റ്റയില്‍. അതില്‍ ഒരു സീനില്‍ ഏതോ ഒരു തുക്കട ബൈകിന്റെ പുറത്ത് മീന്കാര് ഇടുന്നത് പോലത്തെ ബനിയനും ഇട്ടു ഒരു മുറി ബീഡിയും ചുണ്ടില്‍ ഒട്ടിച്ചു വച്ച് വരുന്ന ഒരു രംഗം ഉണ്ട്. അത് കണ്ടു മനോജ്‌ ചിരിയോടു ചിരി. ഞാന്‍ പറഞ്ഞു,

"നീ അത്രക്കങ്ങു കൊച്ചാക്കുക ഒന്നും വേണ്ട. പടത്തില്‍ ആള് കലിപ്പ് ഗുണ്ടയാ "


"ആണോ? എന്തുവാ പുള്ളിയുടെ പേര്?"

"സൈജു!!!"

ഒരു ഹീറോയ്ക്ക് പ്രത്യേകിച്ചു ഗുണ്ടയ്ക്ക് ഇടാന്‍ പറ്റിയ പേര് തന്നെ. സൈജു. ഇനിയും കലിപ്പ് സൈജുവിനെ പിടി കിട്ടാത്തവര്‍, ദാ താഴെ കൊടുത്തിട്ടുള്ള ഒരു കലിപ്പ് ഫോട്ടോ കണ്ടു നോക്ക്. ഞെട്ടരുത്, പ്ലീസ്.

Friday, July 22, 2011

നിത്യാനന്ദ പാവമാണ്
നിത്യാനന്ദ നിത്യാനന്ദ എന്ന് കേള്‍ക്കുമ്പോള്‍ പട്ടിണി കിടന്നവന് ചിക്കന്‍ ബിരിയാണി കിട്ടിയ സന്തോഷമാണ് എല്ലാവര്ക്കും. ഇപ്പോള്‍ അങ്ങേരെ കുറിച്ച് പറയാന്‍ കാരണം താത്വികമായ ഒരു അവലോകനമാണ് എന്റെ ലക്‌ഷ്യം എന്നത് തന്നെ. (റാഡിക്കല്‍ ആയ ഒരു മാറ്റമല്ല ) ഈ പറയുന്ന നിത്യാനന്ദ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. വിവാദ പരമായ വീഡിയോ ഞാനും കണ്ടു. (വെറോന്നിനുമല്ല , ചുമ്മാ ക്ലാരിറ്റി ഉണ്ടോ എന്ന് മാത്രമേ ഞാന്‍ നോക്കിയോല്ല് ) രഞ്ജിത എണ്ണ തേപ്പിച്ചു കുളിപ്പിച്ചതാണോ തെറ്റ്? എണ്ണ തേച്ചു കുളിക്കുന്നത് അത്ര വല്യ തെറ്റാണോ? എങ്കില്‍ കേരളത്തില്‍ നാളികേരം പിഴിഞ്ഞ് എണ്ണ എടുക്കുന്നവരെ അല്ലെ ആദ്യം അകത്താക്കേണ്ടത്? ദുഫായിലെ എണ്ണ കമ്പനികള്‍ എല്ലാം കത്തിക്കെണ്ടേ? അവിടുത്തെ എണ്ണ കിണറുകള്‍ ടിപ്പര്‍ കണക്കിന് മണ്ണ് അടിച്ചു മൂടെണ്ടേ? അതെല്ലാം വിട്ടിട്ടു ഒരാള്‍ എണ്ണ തേച്ച് കുളിച്ചത് എങ്ങനെ തെറ്റാകും എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല സുഹൃത്തുക്കളെ. അത് പോട്ടെ, അങ്ങനെയെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന ഒരു സംഭവം ഞാന്‍ കുത്തി പോക്കാന്‍ ആഗ്രഹിക്കുന്നു. ഈ സദാചാര വാദികള്‍ ആദ്യം അകതാക്കേണ്ടത് സംവിധായകന്‍ ഫാസിലിനെ ആണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ "ഓലതുമ്പതിരുന്നു ഊയലാടും ചെല്ല പൈങ്കിളി... എന്റെ ബാല ഗോപാലനെ എണ്ണ തെപ്പിക്കുമ്പോ പാടെടി " എന്നൊരു പാട്ടുണ്ട്. ആരാണീ ബാല ഗോപാലന്‍? ആ കൊച്ചിന്റെ പേര് അപ്പൂസ് എന്നല്ലേ. അപ്പൊ ആരെ ആണ് എണ്ണ തെപ്പിക്കാന്‍ ശോഭന വിളിക്കുന്നത്‌? കണ്ടു പിടിച്ചേ പറ്റു. ശോഭന എണ്ണ തേപ്പിച്ചാല്‍ എല്ലാരും കൈ അടിക്കും, കൂടെ പാടും. രഞ്ജിത്ത എണ്ണ തേപ്പിച്ചാല്‍ കൈ ഒടിക്കും തെറിയും വിളിക്കും. ഇതാണോ സോഷ്യലിസം?

Tuesday, July 19, 2011

അഹം ബ്രഹ്മാസ്മി
അഹം ബ്രഹ്മാസ്മി - ഞാന്‍ ഈശ്വരനാകുന്നു . എല്ലാവരുടെയും ഉള്ളില്‍ ഈശ്വരന്‍ ഉണ്ട്. എന്നാല്‍ നാമത് തിരിച്ചറിയാന്‍ വൈകുന്നു. അല്ലെങ്കില്‍, തിരിച്ചറിയാതെ ഈ മനുഷ്യ ജന്മം നരകിച്ചു തീര്‍ക്കുന്നു. എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്‌ഷ്യം? എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ഒരു അച്ഛന്‍ തന്റെ മകനെ വളര്‍ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും തന്റെ മകനെ കാണുന്നതും വളര്‍ത്തുന്നതും. പകരം, നാളെ തനിക്ക് താങ്ങും തണലും ആകാന്‍ പോകുന്ന, താന്‍ സൃഷ്‌ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്‌. പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി. പിന്നെ ഉള്ള കാലമാണ് നമുക്ക് ആകെ ഉള്ള സമയ പരിധി. അത് നമ്മുടെ ജന്മ ലക്‌ഷ്യം തേടി ഉള്ളതാവണം. അത് തിരിച്ചറിഞ്ഞവര്‍, ആ ലക്‌ഷ്യം സാക്ഷാത്കരിക്കാന്‍ ആയി പ്രയത്നിക്കണം.

ഒരു ശരാശരി ജീവിത നിലവാരം പുലര്‍ത്തുന്ന യുവാവിന്റെ ലക്ഷ്യമെന്താണ്‌? തനിക്ക് ജന്മം തന്നവരെ പരിപാലിക്കുക എന്നത് തന്നെ. മാതാ, പിതാ, ഗുരോ ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവം എന്നോ മാതാവും പിതാവും ഗുരുവും തന്നെയാണ് ദൈവമെന്നോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം. എങ്ങിനെ വ്യാഖ്യാനിച്ചാലും ജന്മം തന്നവര്‍ ഈശ്വര തുല്യമാണ് എന്നതില്‍ സംശയമില്ല. ഈ ഭൂമിയില്‍ പിറന്നു വീഴാന്‍ കാരനമായവര്‍ക്ക് ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, ആത്മാവ് കൊണ്ടും നാം കടപെട്ടിരിക്കുന്നു. അവിവാഹിതനായ ഒരു യുവാവിന്റെ പ്രഥമവും മുഖ്യവുമായ കടമ തന്റെ മാതാ പിതാക്കളെ സംരക്ഷിക്കുക എന്നത് തന്നെ. സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങള്‍ക്കായി ഉഴിഞ്ഞു വച്ച മാതാവിനെയും പിതാവിനെയും തങ്ങളാല്‍ കഴിയും വിധം സന്തുഷ്ടരാക്കുക, സംരക്ഷിക്കുക എന്നതാണ് സ്വയം പര്യാപ്തനായ ഒരു മകന്റെയോ മകളുടെയോ കടമ. എന്നാല്‍ നാളത്തെ തലമുറ അങ്ങനെ ചിന്തിക്കുന്നവരാകുമോ? സംശയിക്കേണ്ടിയിരിക്കുന്നു.

Tuesday, July 5, 2011

3 Kings Reviewചിരിയുടെ മാല പടക്കവുമായി ത്രീ കിങ്ങ്സ് വരുന്നു എന്നൊക്കെ പരസ്യം കണ്ടപ്പോള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല അത് ഇത്ര വല്യ ഒരു വെറുപ്പീര് പടമാണെന്ന് . മുജ്ജന്മ സുകൃതം കൊണ്ടാണ് ഞാന്‍ കൂടുകാരെ ഒന്നും നിര്‍ബന്ധിച്ചു ഈ പടം കാണാന്‍ കൂടെ കൊണ്ട് പോകാതിരുന്നത്. ഇല്ലെങ്കില്‍ ഈ റിവ്യൂ എഴുതാന്‍ ബാക്കി വെക്കാതെ എന്നെ അവര്‍ തീയേറ്ററില്‍ തന്നെ തല്ലി കൊന്നു കുഴിച്ചു മൂടിയേനെ. ഗുലുമാല്‍ എന്ന ഹിറ്റ് കോമഡി ചിത്രത്തിന് ശേഷം വി.കെ പ്രകാശും, ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും വരുന്നു എന്നറിഞ്ഞപ്പോള്‍, സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല കോമഡി ചിത്രം പ്രതീക്ഷിച്ചു. അതെന്റെ തെറ്റ്. നൂറ്റിയമ്പത് രൂപ കൊടുത്തു ബാന്ഗ്ലൂരിലെ മല്ടിപ്ലക്സില്‍ കേറി കണ്ടു കാശ് കളഞ്ഞു. അതെന്റെ അഹങ്കാരം. ഇങ്ങനെയും തട്ടി കൂട്ടി ഒരു പടം എടുക്കാം എന്നറിയുന്നത് ഇതാദ്യമായാണ്.. പണ്ട് പ്രിത്വിരാജിനെയും ഇന്ദ്രജിത്തിനെയും തമ്മിലടിച്ചു മുന്നേറുന്ന പോലീസുകാരായി "പോലീസ്" എന്ന ഒരു ആക്ഷന്‍ ചിത്രം ചെയ്ത ആളാണ്‌ വി.കെ. പ്രകാശ്. പൊട്ടി പോയെങ്കിലും, സംഭവം കണ്ടിരിക്കാവുന്ന ഒരു സ്ട്ടയിലിഷ് പടമാണ്. അത്
പോല തന്നെ പോസിറ്റീവ് എന്ന വ്യത്യസ്തമായ യുവ പ്രതിഭകളുടെ ചിത്രവും എടുത്തു ഡീസന്റ് ഡയരക്ടര്‍ എന്ന ഒരു ഇമേജ് ഉണ്ടാക്കിയ മനുഷ്യന്‍ ആണ്. പിന്നീട് ട്രാക്ക് ഒന്ന് മാറ്റി. കോമഡി ആയി. അങ്ങനെ എടുത്ത ഗുലുമാലും വിജയിച്ചപ്പോള്‍ വി. കെ പ്രകാശിന്റെ ചിത്രം കണ്ടിരിക്കാം എന്നാ നിഗമനത്തില്‍ എത്തി ഞാന്‍. എന്നാല്‍ എന്നെ അങ്ങനെ അങ്ങ് നമ്ബെണ്ടെടാ ഉവ്വേ എന്ന് പുള്ളി തന്നെ പറഞ്ഞ പോലെ ആയി പോയി ഇത്. ഉണ്ടാകിയെടുത്ത പേര് സ്വയം കളഞ്ഞു കുളിച്ചിരിക്കുകയാണ് വി.കെ. പ്രകാശ്. പ്രകശേട്ടാ, നിങ്ങള്‍ തകര്‍ത്തത് വിശ്വാസമാണ്. നെഞ്ചോട്‌ ചേര്‍ത്ത് വെച്ച് ഞാന്‍ വളര്‍ത്തി വലുതാക്കിയ വിശ്വാസം...!

ഇനി ചിത്രത്തിലേക്ക്. ശങ്കരന്‍, ഭാസ്കരന്‍, റാം (ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍) എന്നിവര്‍ പണ്ട് പ്രതാപമായി വാണിരുന്ന എന്നാല്‍ കാര്‍ന്നോന്മാരുടെ സാമര്‍ത്ഥ്യം കൊണ്ട് ഇപ്പോള്‍ കുട്ടി ചോറായ ഒരു പഴയ കൊട്ടാരത്തിലെ ഇളം തലമുറക്കാരാണ്. കുട്ടിക്കാലം തൊട്ടെ മൂന്ന് പേരും അങ്ങോട്ടും ഇങ്ങോട്ടും അടിയാണ്. മുതിര്‍ന്നതോടെ അവര്‍ തമ്മിലുള്ള മത്സരവും, ശത്രുതയും വര്‍ദ്ധിച്ചു.മൂന്നു പേരും പരസ്പരം പാര വച്ച് നടക്കുന്നു. എങ്ങനെയും പണക്കാരാകുക എന്നതാണ് അവരുടെ ലക്‌ഷ്യം. മൂന്നു പേരെയും നന്നാക്കാന്‍ അളിയന്‍ ആയ അശോകന്‍ ഒരു കോള്‍ സെന്ററില്‍ ജോലിക്ക് കയറ്റുന്നു. അവിടെയും അവര്‍ അന്യോന്യം പാര വെക്കുന്നു. മൂന്നു പേര്‍ക്കും കിട്ടിയ വാഷിംഗ് മെഷീന്‍, ട്രെഡ്മില്‍, മിക്സി എന്നിവയുടെ സജഷന്‍ മാനുവല്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോരുത്തരും മാറ്റി വെക്കുന്നു. പിന്നെ മനസ്സിലായി കാണുമല്ലോ. ട്രെട്മിലിന്റെ കംബ്ലയിന്ടു പറയുന്ന കസ്ട്ടമരിനോട് മിക്സിയെ പറ്റിയും, മിക്സിയുടെ കസ്ട്ടമരിനോട് വാഷിംഗ് മെഷീനെ പറ്റിയും, വാഷിംഗ് മെഷീന്റെ ആളോട് ട്രെഡ് മില്ലിനെ പറ്റിയും പറഞ്ഞു കൊടുക്കുന്നു. അതും പോരാഞ്ഞു ഹാസ്യം എന്ന പേരില്‍ മിക്സിക്ക് അകത്തു അണ്ടര്‍ വെയര്‍ ഇടുന്നതും അത് പറന്നു നടക്കുന്നതും, വാഷിംഗ് മെഷീനിനകത്തു ഒരാളു കയറുന്നതും അയാള്‍ ചുരുങ്ങി ചെറുതായി പോകുന്നതും ഒക്കെ കാണിക്കുന്നുണ്ട്. ഇതൊക്കെ കണ്ടു കാണികള്‍ കയ്യടിക്കണോ അതോ ഡയരക്ടരുടെ കൈ തല്ലി ഒടിക്കണോ? നിങ്ങള്‍ തന്നെ പറ. അന്നേരം ഇതൊക്കെ എഴുതിയവനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇനി ഒരു കഥ എഴുതാന്‍ അവന്റെ ഒന്നും കൈ പൊങ്ങാത്ത വിധത്തില്‍ ആകിയേനെ. (സോറി ഞാന്‍ അല്പം ഇമോഷണലായി പോയി. നിക്ക് സങ്കടണ്ട്)