Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: 2011

Wednesday, December 7, 2011

അലഭ്യലഭ്യശ്രീ

ഭാഗ്യവാന്‍ എന്നാ സിനിമയില്‍ ശ്രീനിവാസന്റെ ജാതകത്തില്‍ ഒരു യോഗമുണ്ട്. "അലഭ്യലഭ്യശ്രീ". അതായത് ഉത്തമാ... ശ്രീനിവാസന്റെ ഭാഗ്യം കൊണ്ട് ശ്രീനിവാസനും കുടുംബത്തിനും ഒഴികെ നാട്ടുകാര്‍ക്ക് എല്ലാവര്ക്കും ഗുണം ഉണ്ടാകുന്നതാണ് കഥ. അത് പോലെ ആണ് എന്റെ റൂം മേറ്റ് മനോജിന്റെം അവസ്ഥ. അലഭ്യലഭ്യശ്രീ. ശമ്പളം കിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ കിട്ടിയ കാശ് എങ്ങനെയോ തീര്‍ന്നു പോകുന്നതിനാല്‍ കാശ് കിട്ടിയ ഉടനെ തന്നെ വളരെ അത്യാവശ്യമായ സാമഗ്രികള്‍ വാങ്ങിക്കാന്‍ ഞാനും മനോജും തീരുമാനിച്ചു. അതിനായി ഒരു വല്യ ഷോപ്പിംഗ്‌ ലിസ്റ്റും തയ്യാറാക്കി. വീട് വൃത്തി ആക്കാന്‍ ചൂല് , പാറ്റയെ കൊല്ലാന്‍ ഹിറ്റ്, ഡ്രോയിംഗ് റൂം മോഡി പിടിപ്പിക്കാന്‍ ഫ്ലവര്‍ വെസ്, മേശ വിരിപ്പ്, കര്‍ട്ടന്‍, തുടങ്ങിയ സാധനങ്ങള്‍ ലിസ്റ്റില്‍ ആദ്യമേ തന്നെ ഇടം നേടിയെങ്കിലും ലിസ്റ്റിന്റെ നീളും കൂടും തോറും അവ എല്ലാം വെട്ടി കളഞ്ഞു അവസാനം എനിക്ക് രണ്ടു ഷര്‍ട്ടും മനോജിനു രണ്ടു അന്ടര്‍വെയരിലും ഈ മാസത്തെ ഷോപ്പിംഗ്‌ മഹാമഹം അവസാനിപ്പിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കിയ സ്ഥിതിക്ക് സമയം കളയാതെ വണ്ടിയുമെടുത്ത് നേരെ വിട്ടു. എങ്ങോട്ടാ? ബ്രാന്‍ഡ് ഫാക്ടരിയിലോട്ടു. എന്തിനാ? രണ്ടു അണ്ടര്‍വെയറും ഷര്‍ട്ടും മേടിക്കാന്‍.


Saturday, November 19, 2011

മരിച്ചവര്‍ മടങ്ങി വരുമോ?

മരിച്ചവര്‍ മടങ്ങി വരുമോ? ഇല്ല എന്നുത്തരം പറയാന്‍ വരട്ടെ. മരിച്ചവര്‍ മടങ്ങി വരും എന്നാണു പാലക്കാട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. പാലക്കാടിന് അടുത്തുള്ള വെട്ടിക്കാട്ട് പറമ്പ് എന്ന സ്ഥലത്ത് ആളുകള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചവരെ കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. ആള്‍ താമസം തീരെ ഇല്ലാത്ത നാട്ടു വഴികളും , കുന്നും, കാടും പടലവും നിറഞ്ഞതുമാണ് ഈ പ്രദേശം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശത്താണ് മരിച്ചവരെ അടക്കം ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ആരും ഈ ഭാഗത്തോട്ട് പോകാറില്ല. ഈ പ്രദേശത്ത് അബദ്ധ വശാല്‍ എത്തിപ്പെട്ടവര്‍ ആണ് മരണമടഞ്ഞവരുടെ ആത്മാക്കളെ കണ്ടിട്ടുള്ളത്. രാത്രി ആയാല്‍ ആരും ഈ സ്ഥലത്തേക്ക് വരാറില്ല എന്ന് മാത്രമല്ല ദൂരെ ഉള്ളവര്‍ ടാക്സിയോ ഓട്ടോയോ വിളിച്ചാല്‍ പോലും ഈ പ്രദേശത്തെക്ക് വരാന്‍ സ്ഥല വാസികള്‍ തയ്യാറാവുന്നില്ല. വെട്ടിക്കാട്ട് പറമ്പിനു അടുത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വൈകി ഈ വഴി വന്നാല്‍ മരണമടഞ്ഞവരുടെ ആത്മാക്കള്‍ പൊടുന്നനെ കണ്മുന്‍പില്‍ പ്രത്യക്ഷപ്പെടും എന്നും അവര്‍ കുന്നിന്‍ മുകളിലൂടെ സഞ്ചരിക്കുമെന്നും സ്ഥലവാസികള്‍ പറയുന്നു. എന്നാല്‍, എന്ത് കൊണ്ടാണ് ഈ പ്രദേശത്ത് മാത്രം ആത്മാക്കള്‍ കാണപ്പെടുന്നത്? പ്രതികാര ദാഹവുമായി ആത്മാക്കള്‍ അലയുന്നതിനു കാരണമെന്ത്? അതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്...!

Thursday, October 6, 2011

പ്രണയം , അതങ്ങനെയാണ്




"ഇല പൊഴിയും ശിശിരത്തില്‍ , ചെറു കിളികള്‍ വരവായി"


മധുരമാര്‍ന്ന സ്വരത്തില്‍ മൊബയില്‍ പാടിയപ്പോള്‍ സിദ്ധാര്‍ഥനു അറിയാമായിരുന്നു, അതവളായിരിക്കുമെന്നു . സുമിത്ര. അനേക വര്‍ഷങ്ങള്‍ തന്റെ എല്ലാം എല്ലാം ആയിരുന്ന, പ്രാണനേക്കാള്‍ പ്രിയപ്പെട്ടവള്‍ ആയിരുന്ന സുമി, ഇന്ന് വെറും മൊബയിലിലെ "സുമിത്ര ന്യൂ " ആയിരിക്കുന്നു. വൈകുന്നേരം ആറ് മണിക്ക് മറൈന്‍ ഡ്രൈവില്‍ വരാമെന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്. എന്നിട്ടും താന്‍ എന്തിനു നാലരക്ക് തന്നെ ഇവിടെ എത്തി എന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല. പണ്ട്, വരാം എന്ന് ഏറ്റിട്ടു താന്‍ വൈകി എത്തുമ്പോള്‍ അവള്‍ പരിഭവിക്കുന്നതും ദേഷ്യം പ്രകടിപ്പിക്കുന്നതും, കണ്ണ് നിറയ്ക്കുന്നതും ഒക്കെ ഇപ്പോഴും പ്രകടിപ്പിക്കും എന്ന് അയാള്‍ കരുതിയോ? ഇല്ല. എങ്കിലും സിദ്ധാര്‍ഥന്‍ ആശിച്ചു, അവള്‍ ഒന്ന് ചൊടിച്ചിരുന്നു എങ്കില്‍.

"ഹലോ, സിദ്ധാര്‍ഥന്‍, ഞാന്‍ വരാന്‍ അല്പം വൈകും. ഭയങ്കര ട്രാഫിക് ബ്ലോക്ക്"

Sunday, October 2, 2011

മകന്റെ കത്ത്, അച്ഛന്റെയും


പ്രിയപ്പെട്ട അച്ഛന്,

അച്ഛന് സുഖമാണല്ലോ? ഞങ്ങള്‍ ഇവിടെ അങ്ങനെ കഴിയുന്നു. അമ്മയ്ക്ക് ഇപ്പോള്‍ എന്നോട് പണ്ടത്തെ പോലെ യാതൊരു സ്നേഹവുമില്ല. ഏതു നേരവും വീട്ടില്‍ വഴക്കാണ്. മടുത്തു എനിക്കീ ജീവിതം. കോളേജില്‍ ഞാന്‍ ഇപ്പോള്‍ ഫൈനല്‍ ഇയര്‍ ആണെന്നറിയാമല്ലോ. കഴിഞ്ഞ മാസം ക്ലാസിലെ മറ്റുള്ള കുട്ടികളുടെ കയ്യില്‍ ഉള്ളത് പോലെ ഒരു ടച് സ്ക്രീന്‍ മൊബൈല്‍ വാങ്ങാന്‍ പണം അയച്ചു തരണമെന്ന് പറഞ്ഞു എഴുതിയിട്ട് അച്ഛന്‍ അയച്ചു തന്നത് മുന്നൂറു രൂപയാണ്. അത് കൊണ്ട് എന്റെ ഇപ്പോഴത്തെ മൊബൈലിന്റെ ബില്‍ പോലും അടയ്ക്കാന്‍ ആകില്ല. അച്ഛനും എന്നോട് സ്നേഹമില്ലാതെ ആയോ? എത്ര കാലമായി ഞാന്‍ പറയുന്നു എനിക്ക് ഒരു ബൈക്ക് വാങ്ങി തരണമെന്ന്? എന്റെ പ്രായത്തില്‍ ഉള്ള റോഷനും, സുനിലും പ്രദീപും ഒക്കെ ബൈക്കില്‍ ചെത്തി നടക്കുന്നത് കാണുമ്പോള്‍ എനിക്കും ഒരു ബൈക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടാവില്ലേ? അതെന്താണ് അച്ഛന്‍ മനസ്സിലാക്കാത്തത്. അമ്മയോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഒന്നുകില്‍ ചീത്ത പറയും അല്ലെങ്കില്‍ ചുമ്മാ കരഞ്ഞു കാണിക്കും. അച്ഛന് എന്റെ പ്രയാസം മനസ്സിലാകുമല്ലോ. അതെല്ലാം പോട്ടെ. എനിക്കീ വീട്ടില്‍ യാതൊരു സ്വാതന്ത്ര്യവും ഇല്ല. രാത്രി വൈകി ഇരുന്നു ടി വി കണ്ടാലോ ഉറക്കെ ഒന്ന് പാട്ട് വച്ചാലോ അമ്മ വന്നു ചീത്ത പറയും. കറണ്ട് ബില്‍ കൂടുമത്രേ. ഒന്ന് സിനിമക്ക് പോകണം എന്ന് പറഞ്ഞതിന് ഇന്നലെയും എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. ഇങ്ങനെ സ്വാതന്ത്ര്യം പോലും ഇല്ലാതെ കൂട്ടില്‍ അടച്ച കിളിയെ പോലെ ജീവിക്കാന്‍ എനിക്കാവില്ല.

Thursday, September 1, 2011

Mankatha Review




Mankatha is a much awaited film by tamil industry for two major reasons. One being it is Thala Ajit Kumar's 50th movie and another is that it is Venkat Prabhu's yet another action thriller after the hilarious flick"Goa". To mention in a single statement, it is Ajit Kumar's "A Great Come back". Ajit's career graph had been in an all time low when his last movie "Asal" bombed at box office like a water soaked grenade. Last time, when he had been rejected by the mass, he made a bomblastic come back with the movie "Billa" and this time it is "Mankatha". To provide him a hand support, there is Action King Arjun who gives Ajit a run for his money in this movie. As usual, Venkat Prabhu has tweaked in, all his same old cast and crew where ever possible such as Vaibhav, Arvind, and Premji. But Sampath who had played vital roles in his previous movies were missing this time. Now a bit about the story line, but i promise you ; there are no spoilers ahead.

Friday, August 26, 2011

ഒരു പെണ്ണ് കാണലിന്റെ ഓര്‍മ്മയ്ക്ക്



പെണ്ണ് കാണല്‍ ഒരു ചടങ്ങാണ്. അതിനു പോകുന്നത് അതിലും വലിയ ചടങ്ങാണ്. സിനിമയില്‍ മാത്രമേ പെണ്ണ് കാണല്‍ കണ്ടിട്ടൊള്ളൂ. കഴിഞ്ഞ ആഴ്ച അത് ലൈവ് ആയി കാണാനും ഭാഗ്യം കിട്ടി. പതിവ് പോലെ ഓഫീസിലെ പണി ചെയ്യാതെ സിറ്റി വില്ലയില്‍ പുതിയതായി പണിഞ്ഞ ബേക്കറിക്ക് എന്ത് പേരിടും എന്നാലോചിച്ചു വിഷമിച്ചു ഇരുന്നപ്പോഴാണ് ചേട്ടന്റെ വിളി.

"നാളെ വൈകിട്ട് നീ അവിടുന്ന് വണ്ടി കേറി നാട്ടില്‍ എത്തണം"

"നാളെയോ? നടപ്പില്ല. ഞാന്‍ ഇവിടെ ഭയങ്കര തിരക്കില"

" നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാനാട"

"എന്നാത്തിനാ? ":

"ഒരു പെണ്ണ് കാണല്‍ പ്രോഗ്രാം ഉണ്ട്"

മനസ്സില്‍ പൊട്ടിയ സന്തോഷത്തിന്റെ ലഡ്ഡു പുറത്ത് കാണിക്കാതെ , താത്പര്യം ഇല്ലാത്ത മട്ടില്‍ പറഞ്ഞു,

"ഓ... എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട... ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് മതി"

"അയ്യട.... പൂതി കൊള്ളാമല്ലോ. ആദ്യം നീ പ്രായ പൂര്‍ത്തി ആകു. ഇത് നിനക്കല്ല, എനിക്കാ "

ഛെ... വെറുതെ നാണം കെട്ടു. ആന തന്നില്ലെങ്കിലും ആശ തന്നിട്ട് ഊശിയാക്കിയല്ലോ കൂടെ പിറപ്പേ. അങ്ങനെ പെണ്ണ് കാണല്‍ പ്രോഗ്രാമിന് പോയേക്കാം എന്ന് കരുതി.

Friday, July 22, 2011

നിത്യാനന്ദ പാവമാണ്




നിത്യാനന്ദ നിത്യാനന്ദ എന്ന് കേള്‍ക്കുമ്പോള്‍ പട്ടിണി കിടന്നവന് ചിക്കന്‍ ബിരിയാണി കിട്ടിയ സന്തോഷമാണ് എല്ലാവര്ക്കും. ഇപ്പോള്‍ അങ്ങേരെ കുറിച്ച് പറയാന്‍ കാരണം താത്വികമായ ഒരു അവലോകനമാണ് എന്റെ ലക്‌ഷ്യം എന്നത് തന്നെ. (റാഡിക്കല്‍ ആയ ഒരു മാറ്റമല്ല ) ഈ പറയുന്ന നിത്യാനന്ദ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. വിവാദ പരമായ വീഡിയോ ഞാനും കണ്ടു. (വെറോന്നിനുമല്ല , ചുമ്മാ ക്ലാരിറ്റി ഉണ്ടോ എന്ന് മാത്രമേ ഞാന്‍ നോക്കിയോല്ല് ) രഞ്ജിത എണ്ണ തേപ്പിച്ചു കുളിപ്പിച്ചതാണോ തെറ്റ്? എണ്ണ തേച്ചു കുളിക്കുന്നത് അത്ര വല്യ തെറ്റാണോ? എങ്കില്‍ കേരളത്തില്‍ നാളികേരം പിഴിഞ്ഞ് എണ്ണ എടുക്കുന്നവരെ അല്ലെ ആദ്യം അകത്താക്കേണ്ടത്? ദുഫായിലെ എണ്ണ കമ്പനികള്‍ എല്ലാം കത്തിക്കെണ്ടേ? അവിടുത്തെ എണ്ണ കിണറുകള്‍ ടിപ്പര്‍ കണക്കിന് മണ്ണ് അടിച്ചു മൂടെണ്ടേ? അതെല്ലാം വിട്ടിട്ടു ഒരാള്‍ എണ്ണ തേച്ച് കുളിച്ചത് എങ്ങനെ തെറ്റാകും എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല സുഹൃത്തുക്കളെ. അത് പോട്ടെ, അങ്ങനെയെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന ഒരു സംഭവം ഞാന്‍ കുത്തി പോക്കാന്‍ ആഗ്രഹിക്കുന്നു. ഈ സദാചാര വാദികള്‍ ആദ്യം അകതാക്കേണ്ടത് സംവിധായകന്‍ ഫാസിലിനെ ആണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ "ഓലതുമ്പതിരുന്നു ഊയലാടും ചെല്ല പൈങ്കിളി... എന്റെ ബാല ഗോപാലനെ എണ്ണ തെപ്പിക്കുമ്പോ പാടെടി " എന്നൊരു പാട്ടുണ്ട്. ആരാണീ ബാല ഗോപാലന്‍? ആ കൊച്ചിന്റെ പേര് അപ്പൂസ് എന്നല്ലേ. അപ്പൊ ആരെ ആണ് എണ്ണ തെപ്പിക്കാന്‍ ശോഭന വിളിക്കുന്നത്‌? കണ്ടു പിടിച്ചേ പറ്റു. ശോഭന എണ്ണ തേപ്പിച്ചാല്‍ എല്ലാരും കൈ അടിക്കും, കൂടെ പാടും. രഞ്ജിത്ത എണ്ണ തേപ്പിച്ചാല്‍ കൈ ഒടിക്കും തെറിയും വിളിക്കും. ഇതാണോ സോഷ്യലിസം?

Tuesday, July 19, 2011

അഹം ബ്രഹ്മാസ്മി




അഹം ബ്രഹ്മാസ്മി - ഞാന്‍ ഈശ്വരനാകുന്നു . എല്ലാവരുടെയും ഉള്ളില്‍ ഈശ്വരന്‍ ഉണ്ട്. എന്നാല്‍ നാമത് തിരിച്ചറിയാന്‍ വൈകുന്നു. അല്ലെങ്കില്‍, തിരിച്ചറിയാതെ ഈ മനുഷ്യ ജന്മം നരകിച്ചു തീര്‍ക്കുന്നു. എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്‌ഷ്യം? എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ഒരു അച്ഛന്‍ തന്റെ മകനെ വളര്‍ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും തന്റെ മകനെ കാണുന്നതും വളര്‍ത്തുന്നതും. പകരം, നാളെ തനിക്ക് താങ്ങും തണലും ആകാന്‍ പോകുന്ന, താന്‍ സൃഷ്‌ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്‌. പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി. പിന്നെ ഉള്ള കാലമാണ് നമുക്ക് ആകെ ഉള്ള സമയ പരിധി. അത് നമ്മുടെ ജന്മ ലക്‌ഷ്യം തേടി ഉള്ളതാവണം. അത് തിരിച്ചറിഞ്ഞവര്‍, ആ ലക്‌ഷ്യം സാക്ഷാത്കരിക്കാന്‍ ആയി പ്രയത്നിക്കണം.

ഒരു ശരാശരി ജീവിത നിലവാരം പുലര്‍ത്തുന്ന യുവാവിന്റെ ലക്ഷ്യമെന്താണ്‌? തനിക്ക് ജന്മം തന്നവരെ പരിപാലിക്കുക എന്നത് തന്നെ. മാതാ, പിതാ, ഗുരോ ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവം എന്നോ മാതാവും പിതാവും ഗുരുവും തന്നെയാണ് ദൈവമെന്നോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം. എങ്ങിനെ വ്യാഖ്യാനിച്ചാലും ജന്മം തന്നവര്‍ ഈശ്വര തുല്യമാണ് എന്നതില്‍ സംശയമില്ല. ഈ ഭൂമിയില്‍ പിറന്നു വീഴാന്‍ കാരനമായവര്‍ക്ക് ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, ആത്മാവ് കൊണ്ടും നാം കടപെട്ടിരിക്കുന്നു. അവിവാഹിതനായ ഒരു യുവാവിന്റെ പ്രഥമവും മുഖ്യവുമായ കടമ തന്റെ മാതാ പിതാക്കളെ സംരക്ഷിക്കുക എന്നത് തന്നെ. സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങള്‍ക്കായി ഉഴിഞ്ഞു വച്ച മാതാവിനെയും പിതാവിനെയും തങ്ങളാല്‍ കഴിയും വിധം സന്തുഷ്ടരാക്കുക, സംരക്ഷിക്കുക എന്നതാണ് സ്വയം പര്യാപ്തനായ ഒരു മകന്റെയോ മകളുടെയോ കടമ. എന്നാല്‍ നാളത്തെ തലമുറ അങ്ങനെ ചിന്തിക്കുന്നവരാകുമോ? സംശയിക്കേണ്ടിയിരിക്കുന്നു.

Tuesday, July 5, 2011

3 Kings Review







ചിരിയുടെ മാല പടക്കവുമായി ത്രീ കിങ്ങ്സ് വരുന്നു എന്നൊക്കെ പരസ്യം കണ്ടപ്പോള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല അത് ഇത്ര വല്യ ഒരു വെറുപ്പീര് പടമാണെന്ന് . മുജ്ജന്മ സുകൃതം കൊണ്ടാണ് ഞാന്‍ കൂടുകാരെ ഒന്നും നിര്‍ബന്ധിച്ചു ഈ പടം കാണാന്‍ കൂടെ കൊണ്ട് പോകാതിരുന്നത്. ഇല്ലെങ്കില്‍ ഈ റിവ്യൂ എഴുതാന്‍ ബാക്കി വെക്കാതെ എന്നെ അവര്‍ തീയേറ്ററില്‍ തന്നെ തല്ലി കൊന്നു കുഴിച്ചു മൂടിയേനെ. ഗുലുമാല്‍ എന്ന ഹിറ്റ് കോമഡി ചിത്രത്തിന് ശേഷം വി.കെ പ്രകാശും, ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും വരുന്നു എന്നറിഞ്ഞപ്പോള്‍, സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല കോമഡി ചിത്രം പ്രതീക്ഷിച്ചു. അതെന്റെ തെറ്റ്. നൂറ്റിയമ്പത് രൂപ കൊടുത്തു ബാന്ഗ്ലൂരിലെ മല്ടിപ്ലക്സില്‍ കേറി കണ്ടു കാശ് കളഞ്ഞു. അതെന്റെ അഹങ്കാരം. ഇങ്ങനെയും തട്ടി കൂട്ടി ഒരു പടം എടുക്കാം എന്നറിയുന്നത് ഇതാദ്യമായാണ്.. പണ്ട് പ്രിത്വിരാജിനെയും ഇന്ദ്രജിത്തിനെയും തമ്മിലടിച്ചു മുന്നേറുന്ന പോലീസുകാരായി "പോലീസ്" എന്ന ഒരു ആക്ഷന്‍ ചിത്രം ചെയ്ത ആളാണ്‌ വി.കെ. പ്രകാശ്. പൊട്ടി പോയെങ്കിലും, സംഭവം കണ്ടിരിക്കാവുന്ന ഒരു സ്ട്ടയിലിഷ് പടമാണ്. അത്
പോല തന്നെ പോസിറ്റീവ് എന്ന വ്യത്യസ്തമായ യുവ പ്രതിഭകളുടെ ചിത്രവും എടുത്തു ഡീസന്റ് ഡയരക്ടര്‍ എന്ന ഒരു ഇമേജ് ഉണ്ടാക്കിയ മനുഷ്യന്‍ ആണ്. പിന്നീട് ട്രാക്ക് ഒന്ന് മാറ്റി. കോമഡി ആയി. അങ്ങനെ എടുത്ത ഗുലുമാലും വിജയിച്ചപ്പോള്‍ വി. കെ പ്രകാശിന്റെ ചിത്രം കണ്ടിരിക്കാം എന്നാ നിഗമനത്തില്‍ എത്തി ഞാന്‍. എന്നാല്‍ എന്നെ അങ്ങനെ അങ്ങ് നമ്ബെണ്ടെടാ ഉവ്വേ എന്ന് പുള്ളി തന്നെ പറഞ്ഞ പോലെ ആയി പോയി ഇത്. ഉണ്ടാകിയെടുത്ത പേര് സ്വയം കളഞ്ഞു കുളിച്ചിരിക്കുകയാണ് വി.കെ. പ്രകാശ്. പ്രകശേട്ടാ, നിങ്ങള്‍ തകര്‍ത്തത് വിശ്വാസമാണ്. നെഞ്ചോട്‌ ചേര്‍ത്ത് വെച്ച് ഞാന്‍ വളര്‍ത്തി വലുതാക്കിയ വിശ്വാസം...!

ഇനി ചിത്രത്തിലേക്ക്. ശങ്കരന്‍, ഭാസ്കരന്‍, റാം (ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍) എന്നിവര്‍ പണ്ട് പ്രതാപമായി വാണിരുന്ന എന്നാല്‍ കാര്‍ന്നോന്മാരുടെ സാമര്‍ത്ഥ്യം കൊണ്ട് ഇപ്പോള്‍ കുട്ടി ചോറായ ഒരു പഴയ കൊട്ടാരത്തിലെ ഇളം തലമുറക്കാരാണ്. കുട്ടിക്കാലം തൊട്ടെ മൂന്ന് പേരും അങ്ങോട്ടും ഇങ്ങോട്ടും അടിയാണ്. മുതിര്‍ന്നതോടെ അവര്‍ തമ്മിലുള്ള മത്സരവും, ശത്രുതയും വര്‍ദ്ധിച്ചു.മൂന്നു പേരും പരസ്പരം പാര വച്ച് നടക്കുന്നു. എങ്ങനെയും പണക്കാരാകുക എന്നതാണ് അവരുടെ ലക്‌ഷ്യം. മൂന്നു പേരെയും നന്നാക്കാന്‍ അളിയന്‍ ആയ അശോകന്‍ ഒരു കോള്‍ സെന്ററില്‍ ജോലിക്ക് കയറ്റുന്നു. അവിടെയും അവര്‍ അന്യോന്യം പാര വെക്കുന്നു. മൂന്നു പേര്‍ക്കും കിട്ടിയ വാഷിംഗ് മെഷീന്‍, ട്രെഡ്മില്‍, മിക്സി എന്നിവയുടെ സജഷന്‍ മാനുവല്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോരുത്തരും മാറ്റി വെക്കുന്നു. പിന്നെ മനസ്സിലായി കാണുമല്ലോ. ട്രെട്മിലിന്റെ കംബ്ലയിന്ടു പറയുന്ന കസ്ട്ടമരിനോട് മിക്സിയെ പറ്റിയും, മിക്സിയുടെ കസ്ട്ടമരിനോട് വാഷിംഗ് മെഷീനെ പറ്റിയും, വാഷിംഗ് മെഷീന്റെ ആളോട് ട്രെഡ് മില്ലിനെ പറ്റിയും പറഞ്ഞു കൊടുക്കുന്നു. അതും പോരാഞ്ഞു ഹാസ്യം എന്ന പേരില്‍ മിക്സിക്ക് അകത്തു അണ്ടര്‍ വെയര്‍ ഇടുന്നതും അത് പറന്നു നടക്കുന്നതും, വാഷിംഗ് മെഷീനിനകത്തു ഒരാളു കയറുന്നതും അയാള്‍ ചുരുങ്ങി ചെറുതായി പോകുന്നതും ഒക്കെ കാണിക്കുന്നുണ്ട്. ഇതൊക്കെ കണ്ടു കാണികള്‍ കയ്യടിക്കണോ അതോ ഡയരക്ടരുടെ കൈ തല്ലി ഒടിക്കണോ? നിങ്ങള്‍ തന്നെ പറ. അന്നേരം ഇതൊക്കെ എഴുതിയവനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇനി ഒരു കഥ എഴുതാന്‍ അവന്റെ ഒന്നും കൈ പൊങ്ങാത്ത വിധത്തില്‍ ആകിയേനെ. (സോറി ഞാന്‍ അല്പം ഇമോഷണലായി പോയി. നിക്ക് സങ്കടണ്ട്)

Thursday, June 23, 2011

ഭൂത കാലത്തെക്കൊരു യാത്ര





ഒരു യാത്ര പോകുവാന്‍ നേരമായി
കാലം കടന്നിട്ട് ഏറെയായി
പിന്നിട്ട പാതകളില്‍ മണ്‍വിളക്കണയാത്ത
കുടിലുകള്‍ തേടി ഞാന്‍ യാത്രയായി

പണ്ട് ഞാന്‍ കണ്ടൊരാ നാടിന്റെ നന്മയും
ഇന്നിന്റെ രൌദ്രവും ഓര്‍മ്മയുണ്ട്
അന്ന് ഞാന്‍ കേട്ടൊരാ കുയിലിന്റെ ഗാനവും
കരയുമീ കുഞ്ഞുമെന്‍ കൂടെയുണ്ട്

മാനത്ത് കണ്ടത് കരിമ്പുക ചുരുളല്ല
ഗ്രാമം കൊതിക്കുന്ന കാര്‍മേഖ പാളികള്‍
ഇന്ന് ഞാന്‍ നോക്കുമ്പോള്‍ മാനത്ത് മഴയില്ല
തോരാതെ പെയുന്നു പെണ്ണിന്റെ കണ്ണ് നീര്‍

കാറ്റിലന്നാകെ പരന്നിരുന്നു പണ്ട്
യക്ഷി കഥ ചൊന്ന പാല തന്‍ പൂ മണം
ഇന്നും പരക്കുന്നു ദിക്കുകള്‍ താണ്ടിയും
നാസിക തുളയ്ക്കുന്ന ചുടു ചോര ഗന്ധവും

മഴയത്ത് പൈതങ്ങള്‍ നീന്തി തുടിച്ചതും
മാതൃത്വമേകുന്ന സ്നേഹം നുകര്‍ന്നതും
കണ്ടില്ല ഞാന്‍ അന്ന് രാസ വളം കൊണ്ട്
പിടയുന്നോരൊറ്റ കുരുന്നിന്റെ ദൈന്യത

അന്നെന്റെ ഗ്രാമത്തിലന്യോന്യം സ്നേഹിക്കും
ഒരു കുമ്പിള്‍ നിറവിന്റെ അമൃതും പകര്‍ന്നിടും
ഇല്ലില്ല കാലത്തിന്‍ കാളകൂടം,
പദവി തേടുന്ന മൂര്‍ഖന്റെ രൌദ്രഭാവം

പക മൂത്ത് നമ്മള്‍ പിടിച്ചടക്കി പിന്നെ
പ്രകൃതി തന്‍ മാറില്‍ പറന്നു വെട്ടി
പിന്നെയും പോരാഞ്ഞു പിഞ്ചോമനക്കുഞ്ഞിന്‍
പുഞ്ചിരികള്‍ മായ്ച്ചുകൊണ്ടാഞ്ഞു കുത്തി

കപടതകള്‍ നെയ്യുന്ന മൂഡ സ്വര്‍ഗ്ഗം
മനതില്‍ കാരുണ്യമില്ലാത്ത കാട്ടുവര്‍ഗ്ഗം
നാളത്തെ നാംബിനെ മനുജനായ് മാറ്റുവാന്‍
ഒരു യാത്ര പോകുവാന്‍ നേരമായി

ഒരു യാത്ര പോകുവാന്‍ നേരമായി
കാലം കടന്നിട്ട് ഏറെയായി
പിന്നിട്ട പാതകളില്‍ മണ്‍വിളക്കണയാത്ത
കുടിലുകള്‍ തേടി ഞാന്‍ യാത്രയായി

-ജി. ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Tuesday, June 14, 2011

മൌനം




മൌനമേ നീ , മൊഴിയാതെ മൊഴിയുന്ന വാക്കുകള്‍
താളങ്ങള്‍... മൂക രാഗങ്ങള്‍...
ഞാന്‍ തേടുന്ന ചോദ്യത്തിന്‍ ഉത്തരങ്ങള്‍
മൌനമേ നീ , മൊഴിയാതെ മൊഴിയുന്ന വാക്കുകള്‍

മൂഡമാമീ ഭൂവില്‍ ഞാന്‍ മീട്ടും പാട്ടിന്റെ
ഈണത്തില്‍ ജനിച്ചോരാ സപ്തസ്വരം
പാടുവാനാവാതെ പ്രാണനെ ഞാന്‍ പുല്‍കി
കൂട്ടിനായ് വിളിപ്പതു നിന്‍ നാമം
മൌനമേ നീ... അറിയുന്നു ലോകത്തിന്‍ സ്പന്ദനങ്ങള്‍
നാദങ്ങള്‍...ജീവരാഗങ്ങള്‍...
ഞാന്‍ മൂകമായ് പാടുന്ന പ്രാര്‍ഥനകള്‍

മൌനത്തിനൊരു മന്ത്ര ശുദ്ധിയുണ്ടതിനോത്ത
ലഹരിയുണ്ടനവദ്യ ഭാവങ്ങളും
മൌനത്തില്‍ ഏകാന്ത സന്ധ്യ തന്‍ തേങ്ങലായ്
മായുന്നു മാരിവില്‍ വര്‍ണ്ണങ്ങള്‍
മായുന്നുവെങ്കിലും മായാതെ നില്‍ക്കുന്നു
മൌനത്താല്‍ ഞാന്‍ നെയ്ത മോക്ഷങ്ങള്‍
നീ പറയാതെ പറഞ്ജോരാ സത്യങ്ങള്‍

മൌനമേ നീ , കേള്‍ക്കുന്നീ ലോകത്തിന്‍ നാദങ്ങള്‍
അറിയുന്നു, ഞാന്‍ അറിയുന്നു
മൂകമായ് നീ ചൊന്ന തത്വങ്ങള്‍
ഞാന്‍ തേടുന്ന ചോദ്യത്തിന്‍ ഉത്തരങ്ങള്‍

-ജി. ശരത് മേനോന്‍

****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Monday, May 23, 2011

Payanam - Review


Payanam is a good movie which unfortunately did not get the attention which it deserved due to lack of publicity. This movie is a story about a flight hijack and before you say "Oh, i have seen a lot of Flight hijack flicks", let me say, this one is indeed a worth watching flick, which would make you feel good on a weekend.



Payanam is directed by Radha Mohan and Produced By Prakash Raj. When Prakash Raj produces a movie, audience can relax and go to the theater without the fear of losing money because we know that he would produce only movies which are good enough to have a strong story line and which would blend easily with a pinch of values and social commitment. His previous Ventures like Mozhi, Abhiyum Naanum etc might not be block busters , but the real lovers of Good cinema would appreciate those art works. Just because of that reason, expectation would be high for Payanam too and trust me, he did not let us down.

This movie does not has any cheesy introduction scene or colorful songs or unbelievable fight sequences. Movie starts at the Airport with Passengers waiting to board the flight from Chennai to Delhi. Passenger List include a minister, a super cine star, a doctor, a priest, a mimicry artist, a job seeker and people from various region and from different industries. Soon after the take off, flight is being kidnapped by 5 terrorists on board and the pilots call for an emergency landing at Tirupati. And it is then, when the world come to know about the hi-jack and the normal melodrama of the government begin.

Terrorists would want to release Yousuf Khan, who is the leader of their terrorist group and currently under police custody in Kashmir and also ask a ransom of 100 Crores. It is then a team of political beurocrats led by Prakash Raj, who is an IAS officer and political secretary takes in charge of negotiations with the terrorists. Meanwhile, NSG commandos led by Nagajuna is also summoned at the airport. But the Government higher officials play the usual red tape ism game and decides to release Yousuf Khan in return for the passengers. Nagarjuna who was the Same NSG commando who tracked down Yousuf Khan two years back at Ladakh could not agree to this "let-go" attitude of Indian Governals but had to swim with the flow. Story takes it twist and turn and the audience fasten their seat belts, when Yousuf Khan who is being transported from the jail for release gets killed in a natural calamity!


Friday, April 29, 2011

കാളിയുടെ കരിവീട്ടി

മനുഷ്യര്‍ പ്രതികാരം ചെയ്യും. മൃഗങ്ങള്‍ പക വീട്ടും. ആത്മാക്കള്‍ പക വീട്ടും. എന്നാല്‍ ഇത് ഒരു മരം പക വീട്ടിയ കഥ ആണ്. പരമശിവന്റെ പത്നി എന്ന് കരുതപ്പെടുന്ന മഹാ കാളിയുടെ രോഷം ഏറ്റു വാങ്ങിയ, കാളിയുടെ പ്രതികാരാഗ്നിയില്‍ വെന്തു വെണ്ണീര്‍ ആയ ഒരു പിടി ജീവിതങ്ങള്‍.വര്‍ഷങ്ങള്‍ക്കു മുന്പ് സ്വന്തം പറമ്പില്‍ ഭദ്രകാളി കുടി കൊണ്ടിരുന്ന കരിവീട്ടി മരം മുറിച്ച ആളുടെ കുലം തന്നെ മുടിച്ച കരിവീട്ടി മരത്തിന്റെ കഥ. കാളിയുടെ പകയുടെ കഥ. തലമുറകള്‍ പിന്തുടരുന്ന തീരാ ശാപത്തിന്റെ കഥ

തളിപ്പറമ്പ് ത്രുച്ചമ്പലം ക്ഷേത്രത്തില്‍ നിന്ന് നൂറു മീറ്റര്‍ അകലെ ആണ് "പഞ്ചവടി" എന്നാ തറവാട്. ഒരു കാലത്ത് ആ പ്രദേശം മുഴുവന്‍ ഈ വീട്ടുകാരുടെ സ്വത്തായിരുന്നു. കാലക്രമേണ അവര്‍ വിറ്റ സ്ഥലത്താണ് ഇന്ന് ആ പ്രദേശ വാസികള്‍ കഴിയുന്നത്‌. അത് കൊണ്ട് തന്നെ ആ സ്ഥലവും ഇന്നും പഞ്ചവടി എന്നാണു അറിയപ്പെടുന്നത്. പഞ്ചവടി എന്നാ പുരാതനമായ ആ പടുകൂറ്റന്‍ ബംഗ്ലാവില്‍ ഇപ്പോള്‍ താമസിക്കുന്നത് ദേവിയമ്മ എന്നാ എണ്‍പത് കഴിഞ്ഞ വൃദ്ധയും അവരുടെ വളര്‍ത്തു മകള്‍ ഗീതയും വിജി എന്നാ സഹായിയുമാണ്. ദേവിയമ്മയുടെ സഹോദരന്‍ ഡോക്ടര്‍ ഗോവിന്ദന്‍ നായര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്ത ഒരു പാതകമാണ് തലമുറകള്‍ പിന്നിട്ടിട്ടും വിടാത്ത ശാപമായി ഈ കുടുംബത്തിനെ വേട്ടയാടുന്നത്. ആ കഥ ഇങ്ങനെ

Monday, April 11, 2011

ശാന്തമായി ഒഴുകട്ടെ സ്നേഹ തീരം




ശാന്തമായി ഒഴുകട്ടെ സ്നേഹ തീരം
ഇന്നാര്‍ദ്രമായി ഒഴുകട്ടെ ഭാവ ഗീതം
കാരുണ്യമാകുന്ന കടലിന്റെ ആഴത്തില്‍
അലിയട്ടെ നിറയട്ടെ മനുഷ്യ ജന്മം

കണ്ണ് തുറന്നു ഞാന്‍ നോക്കീടും നേരത്ത്
ചുറ്റിനും കാണുന്നത് അന്ധകാരം
പാതി മയക്കത്തില്‍ കേള്‍ക്കുന്നതൊക്കെയും
വേദന തിങ്ങുന്ന രോദനങ്ങള്‍

കാരുണ്യമൂറുന്ന വാക്കുകള്‍ക്കാകുമീ
കരയുന്ന ജീവനെ കാത്തു കൊള്‍വാന്‍
പുഞ്ചിരി തൂകി, നീ നീട്ടുന്ന കൈ മതി
ഒരു ജന്മ വേദന മായ്ചീടുവാന്‍
ഒരു ജന്മ വേദന മായ്ചീടുവാന്‍

ദൈവത്തിന്‍ മുന്പില്‍ നാം കാണുന്ന ജന്മങ്ങള്‍
എല്ലാരും എല്ലാരും ഒന്ന് തന്നെ
അമ്മയ്ക് തന്‍ മുന്നില്‍ നില്‍ക്കുന്ന മക്കളില്‍
ഇല്ലില്ല ഇല്ലില്ല വേചനങ്ങള്‍
പിന്നെ ഈ ജീവിത പാതയില്‍ നാം കാണും
തോഴരെ എന്തിനകറ്റീടുന്നു
കണ്ടില്ല എന്ന് നടിച്ചീടുന്നു

പാമാരനാകട്ടെ പണ്ഡിതനാകട്ടെ
പെയ്യുന്ന മാരി സര്‍വ്വര്‍ക്കുമല്ലേ
വീശുന്ന തെന്നലും പൂവിന്റെ ഗന്ധവും
നാമെല്ലാം ഒന്നിച്ചു പങ്കിടുമ്പോള്‍
ക്ഷണ നേരം ഉള്ളോരീ യാത്രയിലെന്തിനു
ഗുണമേതുമില്ലാത്ത പോയ്‌ മുഖങ്ങള്‍
ഗുണമേതുമില്ലാത്ത പോയ്‌ മുഖങ്ങള്‍

ശാന്തമായി ഒഴുകട്ടെ സ്നേഹ തീരം
ഇന്നാര്‍ദ്രമായി ഒഴുകട്ടെ ഭാവ ഗീതം
കാരുണ്യമാകുന്ന കടലിന്റെ ആഴത്തില്‍
അലിയട്ടെ നിറയട്ടെ മനുഷ്യ ജന്മം

-ജി. ശരത് മേനോന്‍
***************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Thursday, April 7, 2011

പാലേരി മാണിക്യം - യാഥാര്‍ത്ഥ്യമെന്തു ?



പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത് ചിത്രം കേരളത്തിലെ ജനങ്ങള്‍ അത്യധികം അമ്പരപ്പോടെയും അതേ സമയം വേദനയോടെയും കൂടി നെഞ്ചിലേറ്റി സ്വീകരിച്ച ചിത്രമാണ്. അത് ഒരു സംഭവ കഥ ആയിരുന്നു എന്നത് തന്നെ ആണ് കേരളക്കര ആ ചിത്രത്തിന് നല്‍കിയ വമ്പന്‍ വരവേല്പ്പിന്റെ കാരണവും. എന്നാല്‍ ഒരു വടക്കന്‍ വീര ഗാഥ പോലെ, പഴശ്ശി രാജ പോലെ, ആ ചിത്രത്തിലും സത്യത്തെ വളച്ചോടിച്ചിരിക്കുക ആണ് എന്ന് എത്ര പേര്‍ക്ക് അറിയാം? അതെ. പാലേരി മാണിക്യത്തിന്റെ കഥ പറയുന്ന ആ ചിത്രത്തില്‍ ചുരുളഴിയാത്ത രഹസ്യം പോലെ സത്യം ഇന്നും മൂടപെട്ടു കിടക്കുകയാണ്. "മറുത മുക്ക്", "സുമതിയുടെ കഥ" തുടങ്ങി മുന്പ് ഞാന്‍ എഴുതിയ ലേഖനങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ പ്രചോദനം ഉള്‍ക്കൊണ്ടു പുതിയ ഒരു ലേഖനതിനായുള്ള അന്വേഷണത്തിന് ഇടയിലാണ് മാണിക്യത്തിന്റെ കൊലപാതകം പക പോക്കലിനു വേണ്ടി ചിലര്‍ തിരുത്തി എഴുതിയത് എന്റെ ശ്രദ്ധയില്‍ പെട്ടത്. ആ കഥ ഇങ്ങനെ.

1957 ഇല്‍ ബാലറ്റ് പേപ്പറിലൂടെ ആദ്യത്തെ കമ്മ്യൂണിസ്റ്റു മന്ത്രി സഭ അധികാരമേറ്റ ഐക്യ കേരളത്തിലെ ആദ്യത്തെ സ്ത്രീ പീഡന സംഭവമാണ് പാലേരി മാണിക്യത്തിന്റെ കൊലപാതകം. അത് കൊണ്ട് തന്നെ വളരെ അധികം ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ഒരു മരണമായിരുന്നു മാണിക്യത്തിന്റെതു. അന്ന് ആ സംഭവത്തിന്‌ സാക്ഷ്യം വഹിച്ചതും രഞ്ജിത്തിന്റെ ചിത്രത്തില്‍ " കെ.പി. ഹംസ" എന്ന കഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്ന പി. കെ. മൊയ്തു ഇന്നും ജീവിച്ചിരിപ്പുണ്ട്. അന്ന് പി. കെ. മൊയ്തു പാലേരിയിലെ സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. ഈ മൊയ്തുവിന്റെ അടുത്ത് നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ടി. പി, രാജീവന്‍ "പാലേരി മാണിക്യം" എന്ന പുസ്തകം എഴുതിയതും തുടര്‍ന്ന് രഞ്ജിത് അത് ചിത്രമാക്കിയതും. രാജീവന്‍ മാണിക്യത്തിന്റെ കഥ എഴുതാന്‍ വേണ്ടി തന്നെ സമീപിച്ചു എന്നും മൂന്ന് ദിവസം തന്റെ വീട്ടില്‍ വന്നിരുന്നു എന്നും തന്റെ പഴയ ഡയറിയില്‍ രേഖപെടുതിയിരുന്ന വിവരങ്ങള്‍ ശേഖരിച്ചു എന്നും താന്‍ തന്നെ ചില വിലപെട്ട രേഖകള്‍ രാജീവന് കൈമാറി എന്നും പി. കെ. മൊയ്തു പറയുന്നു. എന്നാല്‍ നോവലിലും ചിത്രത്തിലും തന്നെയും കമ്മ്യൂണിസ്റ്റു പാര്‍ടിയെയും വില്ലന്‍ ആയി ചിത്രീകരിച്ചു രാജീവന്‍ വ്യക്തിപരമായ പക പോക്കല്‍ നടത്തുകയാണ് ഉണ്ടായത് എന്ന് മൊയ്തു പറയുന്നു

( പി. കെ. മൊയ്തു )


സംഭവത്തെ കുറിച്ചുള്ള മൊയ്തുവിന്റെ കാഴ്ചപാട് ഇതാണ്. പാലെരിയിലെ പിരുക്ക് എന്നാ സ്ത്രീയുടെ (ശ്വേത മേനോന്‍ അവതരിപ്പിച്ച ചീരു എന്നാ കഥാപാത്രം) മകന്‍ ആയ പോക്കുനന്റെ ഭാര്യ ആയിരുന്നു മാണിക്യം. പിരുക്കിന്റെ സ്വഭാവ ശുദ്ധിയെ കുറിച്ച് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് സത്യം ആണെന്നും അവര്‍ മാന്യ ആയ ഒരു സ്ത്രീ ആയിരുന്നില്ല എന്നും മൊയ്തു പറയുന്നു. സംഭവം നടന്ന രാത്രി സി വി സൂപ്പി എന്നാ നാടകകൃതിന്റെ "ജ്ജ് നല്ലൊരു മനുഷ്യനാവു" എന്നാ നാടകം കാണാന്‍ പോയിരിക്കുകയായിരുന്നു മൊയ്തു, നാടകം കഴിഞ്ഞു സി.വി. സൂപ്പിയുടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന മൊയ്തുവിനെ വെളുപ്പിനെ വിളിച്ചുണര്‍ത്തി മാണിക്യം കൊല്ലപ്പെട്ട കാര്യം പറഞ്ഞത് തട്ടാന്‍ കേളപ്പന്‍ ആയിരുന്നു. പിറ്റേന്നു പോലീസ് എത്തി പോക്കുണനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര ബന്ധം ഇല്ലാതെ ആണ് പോക്കുനന്‍ സംസാരിച്ചത്. നാടകം കഴിഞ്ഞു താനും നാല് കൂടുകാരും കൂടി വീട്ടില്‍ കിടന്നു ഉറങ്ങി എന്നും കാലത്തെ ഹോട്ടലിലേക്ക് പോയി എന്നും പോക്കുനന്‍ പോലീസിനു മൊഴി നല്‍കി. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് വേരക്കോട്ട് അന്ദ്രു ഹാജിയുടെ (മമ്മൂട്ടി അവതരിപ്പിച്ച മുരിക്കും കുന്നത് അഹമ്മദ് ഹാജി എന്നാ കഥാപാത്രം) പേര് ഉയര്‍ന്നത്. എന്നാല്‍ അന്ദ്രു ഹാജി മാന്യനും യാതൊരു ദുശീലവും ഇല്ലാത്ത ആളുമായിരുന്നു എന്ന് മൊയ്തു തറപ്പിച്ചു പറയുന്നു. ഈ കൊലപാതകത്തില്‍ അന്ദ്രു ഹാജിയെ ആരൊക്കെയോ ചേര്‍ന്നു കുടുക്കിയതാനെന്നും വിദ്യാ സമ്പന്നന്‍ ആയ ഹാജിക്ക് അത്തരത്തില്‍ ഉള്ള യാതൊരു സ്വഭാവ ദൂഷ്യവും ഉണ്ടായിരുന്നില്ല എന്ന്
മോയ്തുവിനോടൊപ്പം നാട്ടുകാരും സാക്ഷ്യപെടുത്തുന്നു. മൊയ്തു പ്രതി സ്ഥാനത് ചേര്‍ക്കുന്നത് ഹാജിയുടെ പറമ്പിലെ തെങ്ങ് കയറ്റക്കാരന്‍ ആണ്ടിയെയും (വേലായുധന്‍ എന്നാ കഥാപാത്രം ) അന്ദ്രു ഹാജിയുടെ അളിയന്‍ കുഞ്ഞഹമാദ് കുട്ടിയേയും ആണ്.

ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്ത പോലീസ് ആണ്ടിയെ സംശയിക്കുകയും ആണ്ടിയെ കസ്ട്ടടിയില്‍ എടുത്തപ്പോള്‍ കുഞ്ഞഹമാദ് കുട്ടി പിടിയിലാകുകയുമാണ് ഉണ്ടായത് . ആണ്ടിയില്‍ നിന്നുമാണ് അന്ദ്രു ഹാജിയും ഈ കുറ്റ കൃത്യത്തില്‍ പങ്കാളി ആണ് എന്ന് പോലീസ്
സംശയിക്കുന്നത്. മാണിക്യത്തിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തിയ വടകരയിലെ ഹോസ്പ്പിറ്റലില്‍ നിന്നുള്ള റിപ്പോര്‍ട് അനുസരിച്ച്, മരണത്തിനു മുന്‍പ് ഒരാളും മരണ ശേഷം നാല് പേരും മാനിക്യതിനെ ബലാല്‍സംഗം ചെയ്തിരുന്നു. ആ റിപ്പോര്‍ട് , കഥ എഴുതാന്‍ വേണ്ടി ടി. പി. രാജീവനും വാങ്ങിയിരുന്നു. സംഭവത്തില്‍ അന്ദ്രു ഹാജിക്കും പങ്കുണ്ടെന്നും, അക്കാലത്ത് കമ്മ്യൂണിസ്റ്റു പാര്‍ടി കെട്ടി പടുക്കുകയായിരുന്ന മൊയ്തു പാര്‍ടിയുടെ വികസനത്തിനായി അന്ദ്രു ഹാജിയില്‍ നിന്നും പ്രതിഭലം വാങ്ങി കേസില്‍ നിന്നും ഒഴിവാകുകയാണ് ഉണ്ടായതെന്നും ടി.പി. രാജീവന്‍ ആരോപിക്കുന്നു. കേസില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി വടക്കുമ്പാട് ഹൈ സ്കൂളിനായി രണ്ട് ഏക്കര്‍ തൊണ്ണൂറു സെന്റു സ്ഥലം ഹാജി
പാര്‍ട്ടിക്ക് നല്‍കി എന്നും ടി.പി. രാജീവന്‍ പറയുന്നു. എന്നാല്‍ അത് ശുദ്ധ അസംബന്ധം ആണെന്നും അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നുമാണ് മൊയ്തുവിന്റെ പക്ഷം. കമ്മ്യൂനിസ്റ്റ് വിരോധി ആയ രാജീവന്‍ തങ്ങളെ താറടിച്ചു കാണിക്കാന്‍ വേണ്ടി കെട്ടി ചമച്ച കഥയാണ്‌ അത് എന്ന് മൊയ്തു പറയുന്നു. ഇക്കാര്യം ടി.പി. രജീവനോട് ചോദിച്ചപ്പോള്‍ മൊയ്തു സത്യസന്ധന്‍ ആയ ഒരു പാര്‍ടി പ്രവര്‍ത്തകന്‍ ആണ് , എങ്കിലും മനുഷ്യര്‍ ഇരുമ്പ് കൊണ്ടല്ലല്ലോ സ്രിഷ്ടിക്കപെട്ടിരിക്കുന്നത്, മാനുഷിക വികാരം എല്ലാവര്കും ഉണ്ടാകാം എന്നുമായിരുന്നു രാജീവന്റെ പ്രതികരണം. അന്ദ്രു ഹാജി പാര്‍ടിക്ക് വേണ്ട് മോയ്തുവിനു സ്ഥലം നല്‍കി എന്ന് രാജീവന്‍ തറപ്പിച്ചു പറയുന്നില്ല. തങ്ങളെ അപകീര്തിപെടുതിയതിന്റെ പേരില്‍ ഹാജിയുടെ കുടുംബം കേസ് ഫയല്‍ ചെയ്യാന്‍ പോകുന്നു എന്നും അറിയാന്‍ സാധിച്ചു.

(ടി.പി. രാജീവന്‍)

അന്ദ്രു ഹാജി പ്രതി ആയിരുന്നോ, പാര്‍ടിക്ക് സ്ഥലം വാങ്ങി ഹാജിയെ രക്ഷിച്ചതാണോ എന്നതല്ല ഇവിടെ പ്രസക്തമായ ചോദ്യം. മാണിക്യത്തിനു അന്ന് രാത്രി സംഭവിച്ചതു എന്താണ് എന്നതാണ്. മൃഗീയമായ ബലാത്സംഗത്തിനു ഇരയായിട്ടാണ് മാണിക്യം മരിച്ചത്. പ്രതിയായി അറസ്സ്ടു ചെയ്യപെട്ട ആണ്ടിയും കുഞ്ഞഹമ്മദ് കുട്ടിയും തന്നെ ആണോ യഥാര്‍ത്ഥ പ്രതികള്‍ അതോ ഹാജിക്കും അതില്‍ പങ്കുണ്ടോ എന്നും സ്ഥിരീകരിക്കപെടേണ്ടി ഇരിക്കുന്നു. മരണത്തിനു മുന്പ് ഒരാളും മരണ ശേഷം മറ്റു നാല് പേരും മാണിക്യതിനെ ഉപയോഗിച്ചിരുന്നു. അങ്ങനെ എങ്കില്‍ മറ്റുള്ളവര്‍ ആരൊക്കെ? ഈ ചോദ്യങ്ങള്‍ക്ക് ഒന്നും ഇത് വരെ ഉത്തരം ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ നല്ല ഭാഗം അവസാനിക്കാറായ മോയ്തുവിനു അവസാന നാളുകളില്‍ കള്ളം പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നുമില്ല. മൊയ്തു സത്യസന്ഥന്‍ ആണെന്ന് രാജീവന്‍ തന്നെ സാക്ഷ്യപെടുതുംപോള്‍ അന്ദ്രു ഹാജി കുറ്റക്കാരന്‍ അല്ല എന്ന് അദ്ദേഹം പറയുന്നതും നാം സ്വീകരിക്കേണ്ടി വരും. സിനിമയുടെ അവസാന ഭാഗത്ത്‌ മാണിക്യതിനെ കൊലപെടുതിയത് അഹമദ് ഹാജി അല്ല അയാളുടെ മകന്‍ ആയിരുന്നു എന്ന് രാജീവ് പറയുന്നു. എങ്കില്‍ എന്തിനായിരുന്നു ചിത്രത്തില്‍ ഉടനീളം മമ്മൂട്ടിയുടെ കഥാപാത്രത്തെ ഒരു സ്ത്രീ ലംബടന്‍ ആകി വില്ലന്‍ വേഷം കെട്ടിച്ചതും പാര്‍ടിയെ പഴി ചാരി കെ. പി ഹംസ എന്നാ കഥാപാത്രത്തിന് ഒരു നെഗറ്റീവ് ടച് കൊടുത്തതും? മാണിക്യത്തിന്റെ മരണത്തെ കുറിച്ചുള്ള സത്യം ഇന്നും ചുരുളഴിയാതെ കിടക്കുന്നു. സത്യം അറിയാവുന്നത് മാണിക്യത്തിനു മാത്രം. സ്ത്രീകള്‍ക്ക് നേരെയുള്ള പുരുഷ വര്‍ഗ്ഗത്തിന്റെ ആക്രമണം പണ്ട് തൊട്ടേ ഉണ്ടായിരുന്നു. അന്ന് മാണിക്യം ആയിരുന്നു എങ്കില്‍ ഇന്നത്‌ ശാരിയും സൌമ്യയും ഒക്കെ ആണെന്ന് മാത്രം. ഇവിടെ മാറുന്നത് പേരുകള്‍ മാത്രമാണ്. മനുഷ്യന്റെ നീച സ്വഭാവം അന്നും ഇന്നും ഒരു പോലെ. അത് അനുദിനം ശക്തി പ്രാപിച്ചു വരുന്നു.

-ജി. ശരത് മേനോന്‍
***************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Friday, April 1, 2011

കാത്തിരിപ്പ്‌




കാളിന്ദി തീരത്ത് കണ്ടു ഞാന്‍ കണ്ണനെ
ഗോപികള്‍ മദ്ധ്യേ നടമാടും കണ്ണനെ
കാരുണ്യമൂറുന്ന കണ്ണുകള്‍ കണ്ടു ഞാന്‍
വിശ്വം നിറഞ്ഞോരാ പുഞ്ചിരി കണ്ടു ഞാന്‍

കണ്ണന്റെ ചുണ്ടിലെ മുരളിക കണ്ടു ഞാന്‍
ആടി ഉലയുമാ പീലിയും കണ്ടു ഞാന്‍
കണ്ണന്റെ കണ്ണിലെ നാളങ്ങള്‍ തന്നിലോ
എന്‍ മാനസതിന്റെ ദീപവും കണ്ടു ഞാന്‍

കണ്ണന്റെ കുഴല്‍ വിളി നാദവും കേട്ടു ഞാന്‍
കണ്ണന്റെ ചിലങ്ക തന്‍ ഈണവും കേട്ടു ഞാന്‍
ഓടി അണയുവാന്‍ പാദങ്ങള്‍ വെമ്പുന്നു
കണ്ണനെ പുല്‍കുവാന്‍ കൈകളും കേഴുന്നു

രാധ തന്‍ വ്യഥകള്‍ നീ കാനുന്നതില്ലെയോ
വിരഹാര്‍ദ്രയാകുമെന്‍ പൂജകള്‍ വേണ്ടയോ
വേദനിചീടും എന്‍ ഹൃദയ വനികയില്‍
ഒരു ചെറു വണ്ടായ് നീ വരികയുമില്ലെയോ

കാത്തിരിപൂ നിന്റെ രാധ ഇന്നേകയായ്
കാത്തിരിപ്പൂ നിന്നില്‍ ഒന്നായ് തീരുവാന്‍
ഈ ജന്മ സാഭാല്യം നിന്റെ പാദങ്ങളില്‍
അര്‍ച്ചന പുഷ്പമായ് അര്‍പിച്ചു തീരുവാന്‍

-ജി.ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Sunday, March 27, 2011

What Makes you happy...?




Ever wondered what does one need, to be happy? There is no particular answer, as the preferences and the wish list keeps on changing. If i look back, some years down the lane during my college days, Number 1 item in my wish list to keep me happy forever was a mobile phone. Then it became a laptop. A good job. A 5 digit salary slip. Then a bike and then a car and the list goes on. At each point of time in life we have something or the other which we think, that makes our life happy forever and when we get the current number 1 item in the wish list, then it gets replaced with another one. In short, through out the life we are in search of happiness.Somehow when we achieve it, the journey starts again all together.This search for happiness which would make our tomorrow beautiful, often makes our today a dreadful one., what an irony...!

Keeping in mind of the fact that we are living in a society where power, position and money is the measure of status among the rest of the people around, i dare not to blame this nature of people where every one is a part of the race. Even if you dont want to be in it, you are forced to run along so that you are not left behind. One question out here. Me, you and 90% of the people around are swimming along with the tide inorder to have a steady and safe future. But how many of us have the guts to swim in the direction which we want to go no matter in what direction the tide is flowing? It is quite a tough decision to make, to chase your dreams.

Let me tell you a living example and the most apt one which i can relate to this topic. I am not going to talk about any celebrities or the stars up above as i dont know them in person. I am going to talk about my friend, Shijith, who had the guts to start chasing his dream. Shijith is a classical dancer and an artist from his childhood onwards. His aim in life is to become a cine actor.From his childhood onwards he just have one ultimate goal, that is to become an actor and he is working hard for it, even now. Soon after the graduation, many of us from the same batch could bag some jobs in many IT giants. But this guy was least bothered to kill his goal with a steady income salary from some company. So he decided not to settle down for anything less than his dream. Well, it has started to get back for his efforts and hardwork as he is starting to make his mark in the industry. Now this is just one example which shows us, that, there are people who dont go along with destiny and prefer to write their own.

Friday night, there was a party at my home and we 3 friends had many healthy discussions and debate. After getting a high, one of them asked me whether i am happy with what i am right now and if he puts me 5 years back in the past, will i chose the same career which i have chosen right now. I dint had to think much and i answered, Yes, i would have. When i asked myself why i said that without a second thought , it was then i realized that right now i love what i am doing. There is no guarantee that i would keep on loving it after 5 more years, as i have said earlier, preferences keep on changing. There could be some other passion for me which i think that could be the reason for my happiness. Off late, i have developed a passion for writing. It gives me immense pleasure and satisfaction when someone reads my articles and say "Hey, that was a good one!". So there are chances for me to drift away from my current way of life to a whole new world. I am sure that there would be plenty of obstacles and roadblocks ahead, but the joy and pleasure which you get when you attain your long wished goal is much much higher than the momentary happiness which the items in your wishlist can give.

In short, what i am telling all this while is that, if you want to know what makes you really happy or if you have ever wondered that my life is not going smooth as expected, then sit back for a while and think, what you really need. May be you are not in the right track or may be you are in the right track but you are not at the required pace. Nothing happens in life for no reason. It is high time that we begin to live for ourself and break the conventional ways. I see that there are lot of people who still live in a coccoon and are scared to fly out to the sky leaving their comfort zone behind. A butterfly cannot fly around the sky or feel a flower if it does not want to coome out of the coccoon. Likewise, we need to come out of the shell. When i was working at Infosys, i had made a huge comfort zone out there as i had been working at the same place for long 4 years. But at one point of time, i felt like i should leave the shell and need to fly out. When we are inside a comfort zone and are scared to venture out, we never know how big is the canvas outside and how vivid opportunities are waiting for us. After all, a change is what one looking for and it is indeed refreshing. So my humble request for every one who is reading this article is that, next time when things doesnt work well according to your wish, dare not to blame your destiny. Start realizing yourself and let the wagon moving for that. No history is made by its own. We make History...!!!

Good Day...!

- G.Sarath Menon
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Friday, March 25, 2011

പാവം ശൂര്‍പ്പണഖ




ഇവള്‍ ഒരു പാവം ശൂര്‍പ്പണഖ
പ്രണയം നിഷേധിച്ച വന കന്യക
ഇഷ്ട പുരുഷന്റെ പ്രണയം കൊതിച്ചിട്ട്
നഷ്ടങ്ങള്‍ വാങ്ങിയ ശൂര്‍പ്പണഖ

കരിമ്പുലികളും കരിമ്പാറക്കെട്ടുകളും
വിഷ സര്‍പ്പങ്ങളും പുളയുന്ന കാട്ടില്‍
മദയാനകളും വന ഗര്ജ്ജനങ്ങളും
ശങ്ഖൊലി മുഴുക്കുന്ന ദാണ്ടക വനത്തില്‍
ചുടു ചോരയും നെടു വീര്‍പ്പുകളും
അട്ടഹാസം മുഴക്കിയ നാളില്‍
തൂ വെണ്ണിലാവു പോല്‍ നിറ തിങ്കള്‍ ശോഭയായ്
വന്നൊരു കുമാരന്‍ ശ്രേഷ്ഠനാം ശ്രീ രാമന്‍

പ്രതികാരം മാഞ്ഞു പോയി പകയുടെ കനല്‍ കെട്ടു
ദംഷ്ട്രകള്‍ ഒളിപിച്ചു കൊമ്പും മുറിച്ചിട്ടു
കരി വര്‍ണ്ണം മാഞ്ഞതും പാലൊളി മേനിയായ്
പ്രണയ വികാരങ്ങള്‍ മനസ്സിലും പൂവിട്ടു
മനസ്സിലെ മോഹങ്ങള്‍ കേട്ടൊരു രാമനോ
തോഴനെ കൂട്ടിന്നയച്ചതും വേദന
ജ്യേഷ്ഠന്റെ വാക്കുകള്‍ വേദമായി കൊള്ളുന്ന
രണ്ടാമന്‍ എന്നില്‍ അയച്ചതോ കൂരമ്പും

ദിക്കുകള്‍ എട്ടുമേ പൊട്ടുമാറുച്ചത്തില്‍
അലറിയതെന്നുടെ ചങ്കിലെ നോവിനാല്‍
അമ്പുകള്‍ ആയിരം തന്നില്‍ പതിച്ചിട്ടും
കണ്ണ് നീര്‍ പെയ്തതെന്‍ പ്രണയത്തിന്‍ നോവിനാല്‍
ഛെദിച്ചതെന്നുടെ മാറുകള്‍ രണ്ടും താന്‍
രക്തം നിലയ്ക്കാത്തോരര്‍ദ്ധമാം നാസിക
തെറ്റുകള്‍ എന്ത് ഞാന്‍ ചെയ്തൊരീ ദുര്‍-
വിധിക്കിഷ്ടമാണെന്നോന്നു ചൊല്ലിയതല്ലാതെ

ജന്മം ലഭിചോരാ കുലത്തിന്റെ ശാപമോ
കര്‍മങ്ങള്‍ കൊണ്ട് ഞാന്‍ നേടിയ പാപമോ
ആസുരമാമൊരു രൂപത്തിന്‍ ച്ഛായയോ
സോദരനാമൊരു നീചന്റെ ചെയ്തിയോ
അര്‍ഹതയില്ലാത്ത പ്രണയമാണെങ്കിലും
പെണ്ണായി പിറന്നതെന്‍ മുജ്ജന്മ ദോഷമോ
എങ്കിലും മാളോരെ കേട്ടു കൊള്‍ക
ഞാന്‍ ഒരു പാവം ശൂര്‍പ്പണഖ

-ജി . ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Saturday, March 12, 2011

Oru Ahmedabad Yatra

flight

ഇന്നലെ അഹമദാബാദ് വരെ ഒന്ന് പോയി. പക്ഷെ അതിത്രേം വല്യ പണി ആകുമെന്ന് കരുതിയില്ല. അവിടെ ഒരു പരിപാടി അറ്റന്‍ഡ് ചെയ്യാന്‍ പോയതായിരുന്നു ഞാന്‍. ഉച്ചക്ക് തന്നെ അവിടെ എത്തി പ്രോഗ്രാം സ്ഥലത്ത് ചെന്നു.പിറ്റേ ദിവസം അതായത് ഇന്ന് വെളുപ്പിന് 8 മണിക്ക് (8 മണി എന്നൊക്കെ പറഞ്ഞാ എന്നെ പോലെ ഉള്ളവര്‍ക്ക് കൊച്ചു വെളുപ്പാന്‍ കാലമാണേ) ആണ് തിരിച്ചു ബാന്ഗ്ലൂരിലെക്ക് ഉള്ള ഫ്ലൈറ്റ്. രാത്രി മുഴുവന്‍ പ്രോഗ്രാം സ്ഥലത്ത് സേവനം (നിങ്ങള്‍ ഉദ്ദേശിക്കുന്ന "സേവ" അല്ല. ലിത് വേറെ ) ഒക്കെ ചെയ്തു ആകെ ക്ഷീണിച്ചു. വെളുപ്പിന് മൂന്ന് മണിക്ക് പരിപാടി തീര്‍ന്നാല്‍ ആറു മണി വരെ ഉറങ്ങിയിട്ട് ചാടി ഓടി എട്ടു മണിയുടെ ഫ്ലൈടു പിടിക്കാം എന്നാ എന്റെ വ്യാമോഹം കാറ്റില്‍ പറത്തി കൊണ്ട് പരിപാടി തീര്‍ന്നത് ആറരക്കു. പിന്നെ ഒരു മരണ പാച്ചില്‍ ആയിരുന്നു. ഉടനെ തിരിച്ചു ബംഗ്ലൂര്‍ എത്തിയിട്ട് പ്രത്യേകിച്ചു വല്ല ആവശ്യമൊന്നുമില്ല പക്ഷെ അഹമദാബാദ്ല്‍ നിന്നത് കൊണ്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ല. നല്ല തല്ലു നാട്ടില്‍ കിട്ടുമ്പോള്‍ ഞാന്‍ എന്തിനു വെറുതെ പാവം ഗുജറാതികളെ ബുദ്ധിമുട്ടിക്കണം. ഒന്നുമല്ലേലും ഗാന്ധിയുടെ നാട്ടുകാര്‍ക്ക് ഞാന്‍ ആയിട് പണി ഉണ്ടാകി കൊടുക്കരുതല്ലോ. ഗാന്ധിയുടെ ക്ഷമയും ശീലവും ഒക്കെ നാടുകാര്‍ക്കും കാണണം എന്നില്ലല്ലോ. ഒരു കരണം അടിച്ചു പൊട്ടിച്ചാല്‍ മറ്റേതും കൂടെ പൊട്ടികാതെ അവന്മാര് വിടൂല്ല. എന്നാ പിന്നെ ഇങ്ങു പോന്നേക്കാം എന്ന് കരുതി.

അങ്ങനെ ആറരക്കു പരിപാടി തീര്‍ന്നു നേരെ ഡ്രസ്സ് മാറി എയര്പോര്ട്ടിലോട്ടു. രാത്രി ഒരു പോള കണ്ണ് അടയ്ക്കാഞ്ഞത് കൊണ്ട് എവിടെ എങ്കിലും ഇരുന്നാല്‍ അവിടെ ഇരുന്നു ഉറങ്ങി പോകും എന്നാ അവസ്ഥ. നല്ല ക്ഷീണം. സാരമില്ല, ഫ്ലൈറ്റില്‍ ഇരുന്നു ഉറങ്ങാമല്ലോ. എയര്‍ഹോസ്ട്ടസ്സുമാര്‍ക്കും മനസമാധാനത്തോടെ തെക്ക് വടക്ക് നടക്കാം . എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ദോഷം പറയരുതല്ലോ ഈ എയര്‍ഹോസ്റ്റസ് എന്ന് പറയുന്ന ജീവികള്‍ ഒരു സംഭവം തന്നെ. വീടിനു വയിറ്റ് വാഷ് അടിക്കുന്നതിനേക്കാള്‍ കൂടുതല്‍ മേക്കപ്പ് ഇടുമെങ്കിലും ആരായാലും പിന്നേം നോക്കി പോകും. അങ്ങനെ സീറ്റ് തപ്പി എടുത്തു ചെന്നിരുന്നു. അപ്പുറത്ത് ഒരുത്തന്‍ ഇരിപ്പുണ്ട്. ഏതെങ്കിലും കിടിലം പെങ്കൊച്ചു ആരിക്കണേ എന്നാ എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ലെന്നു മാത്രമല്ല എട്ടിന്റെ പണി തരുകയും ചെയ്തു. അങ്ങനെ ടെക്ക് ഓഫും കഴിഞ്ഞു ഇനി ഒന്ന് മയങ്ങാം എന്ന് കരുതിയപ്പോഴാ അശിരീരി പോലെ ഇപ്പുറത്ത് ഇരുന്നവന്റെ ചോദ്യം

"എങ്ങോട്ടാ?"

"ബാന്ഗ്ലൂരിനു"

"ഞാന്‍ കൊച്ചിലോട്ട"

അതിനു ഞാന്‍ എന്നാ വേണം?,
എന്ന് ചോദിക്കാന്‍ ആണ് നാക്ക് വളച്ചതെങ്കിലും

"ആയിക്കോട്ടെ" എന്ന് പറഞ്ജോതുക്കി.

"ബാങ്ങ്ലൂരില്‍ എന്ത് ചെയ്യുന്നു?"

എന്തും ചെയ്യും. ശെടാ ഇങ്ങേരു വിടാന്‍ ഭാവമില്ലല്ലോ

"അവിടെ ഐ ബി എമ്മില്‍ ജോലി ചെയ്യുവാ"

"അല്ല, അപ്പൊ ഇവിടെ?"

"ഒരു പ്രോഗ്രാം ഉണ്ടായിരുന്നു"

"ഓ അപ്പൊ ഡാന്‍സര്‍ ആണല്ലേ?"

അല്ലെടാ, ക്യാബറെ ആര്ടിസ്റ്റു!!!

ഏതു ആങ്കിളില്‍ നോക്കിയപ്പോ ആണെടാ കോപ്പേ ഞാന്‍ ഡാന്‍സര്‍ ആയിട്ട് തോന്നിയത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ മിണ്ടിയില്ല. മിണ്ടാതിരുന്ന ചിലപ്പോ നിര്തുമാരിക്കും

"ഞാന്‍ അളിയനെ കാണാന്‍ വന്നതാ"

"ഏതാ ? "

"അല്ല, ഞാനേ, എന്റെ അളിയനെ കാണാന്‍ വന്നതാ. പെങ്ങളെ കെട്ടിച്ചു വിട്ടത് ഇങ്ങോട്ട. ഇഷ്ടം ഉണ്ടായിട്ടല്ല. പക്ഷെ പ്രേമ വിവാഹം ആയിരുന്നു"

ഞാന്‍ ഇതൊന്നും ചോദിച്ചില്ലല്ലോ. അല്ലെങ്കില്‍ ഒരു കാര്യം ചെയ്യ്‌ തന്റെ ജീവ ചരിത്രം ഒരു പേപ്പറില്‍ എഴുതി താ. ഞാന്‍ വീട്ടില്‍ പോയി വായിച്ചോളാം.

"അത് നന്നായി"

"ഏതു?"

"അല്ല, പ്രേമ വിവാഹം."

"വീട്ടില്‍ വല്യ എതിര്‍പ്പായിരുന്നെന്നെ. പിന്നെ ഞാന്‍ അങ്ങ് സമ്മതിപ്പിച്ചു. പുള്ളിക്ക് അന്നേ അഹമദാബാദ്ല ജോലി. ഞാന്‍ ആണെങ്കി അഹമദാബാദ് കണ്ടിട്ടുമില്ല. അത് കൊണ്ട സമ്മതിച്ചേ."

പിന്നെ, അഹമ്മദാബാദ് അങ്ങ് കറാച്ചിക്ക് അപ്പുറത്ത് ആണല്ലോ. കെട്ടിച്ചു തന്നില്ലേല്‍ കെട്ടി തൂങ്ങി ചാകുമെന്നു പെണ്ണ് വിരട്ടി കാണും. നമ്മളിതെത്ര കണ്ടതാ.

"അത് കൊണ്ട് അഹമദാബാദ് കാണാന്‍ പറ്റിയില്ലേ. ഇനി എന്ത് വേണം" ,
എന്നൊരു കൊട്ട് ഞാന്‍ കൊടുത്തു. അതോടെ അങ്ങേര് സയലന്ടു ആയി. എനിക്ക് സമാധാനമായി.

അങ്ങനെ കിട്ടിയ ഗ്യാപ്പില്‍ ഉറങ്ങിയെക്കാം എന്ന് കരുതി കണ്ണടച്ച എന്നെ, കാലന്‍ പിന്നേം കുത്തി പൊക്കി.

"ആ എയര്‍ഹോസ്റ്റസ് പെണ്ണിനു എന്നോട് എന്തോ ഒരു ഇത് ഒണ്ടു",
ഒരു വളിച്ച ചിരിയും പാസാകി പുള്ളിയുടെ ടയലോഗ്

ഈശ്വര, ഇതിനും മാത്രം ഞാന്‍ എന്ത് പാപം ചെയ്തു. ഉറങ്ങാനോ സമ്മതിക്കുന്നില്ല. അത് പോട്ടെ. ഇനി ഇതും കേക്കണോ.

"അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞെ?"

"അല്ല , ആ കൊച്ചെ, എന്റെ അടുത്തൂന്നു. മാറുന്നില്ല. ബെല്ടിട്, വെള്ളം വേണോ, സീറ്റ് നേരെ വെക്കൂ, എന്നൊക്കെ പറഞ്ഞു എന്റടുത്തു തന്നെ ചുറ്റി പറ്റി നിക്കുവാന്നെ"

ബെസ്റ്റ്. എടൊ മനുഷ്യ, അത് ആ പെണ്ണ് എല്ലാരോടും പറയുന്നതാ.

"ചേട്ടോ, അത് ആ പെണ്ണിന്റെ ജോലിയ"

"ഹം അവളെനിക്ക് ജോലി ഉണ്ടാക്കും!!!"

ദൈവമേ, ഇങ്ങേരു ഒരു പി. ജെ ജോസഫ് ആരുന്നോ? ഫ്ലൈറ്റില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കേറി പിടിക്കുവോ? അങ്ങനാണേല്‍ ആകാശത്ത് വെച്ച് ഒരു കൊലപാതകം നടക്കും.

"കണ്ടോ കണ്ടോ, അവള്‍ എന്നെ നോക്കി ചിരിക്കുന്നു"

തന്നെ കണ്ടാല്‍ ആരായാലും നോക്കി ചിരിക്കും. അതിനവളെ കുറ്റം പറയാനോക്കതില്ല എന്നാണു എന്റെ മനസ്സില്‍ വന്നത്.

"ഏതു പെണ്ണിന്റെ കാര്യമാ"

"ദോണ്ടേ ആ മുടി പൊക്കി കെട്ടിയ പെണ്ണില്ലേ. കഴുത്തില്‍ മരുകൊള്ളത്."

ഈശ്വര, ഇങ്ങേരു അതിനിടക്ക് അതും കണ്ടു പിടിച്ചോ.

"പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചോ?"

ഞാന്‍ ഒന്ന് ഞെട്ടി.മറുക് മാത്രം അല്ലാതെ ഇങ്ങേരു വേറെ എന്തെങ്കിലും കണ്ടു കാണുമോ?

"എന്താ?"

"ഈ എയര്‍ഹോസ്ട്ടസിനെല്ലാം ഒരു ചൈനീസ് ലൂക്കാ"

"ചിലപ്പോ അവര് ചൈനയില്‍ നിന്നായിരിക്കും മാഷേ" , ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു

"അല്ല ഒന്നിനും ഒരു മലയാളി ലൂക്കില്ല"

"മലയാളി ലുക്ക്‌ വേണെങ്കില്‍ ചേട്ടന്‍ തിരുവനന്തപുരത്ത് ലേഡി കണ്ടക്ടര്‍ ഉള്ള ബസില്‍ കേറിയ മതി!!!" ,

പിന്നേം ഞാന്‍ സ്കോര് ചെയ്തു. സമാധാനമായി. അങ്ങേരു കിട്ടിയ ഗോളും മേടിച്ചു പുറതോട്ടും നോക്കി ഇരിപ്പായി. ഇനി ഒന്ന് ഉറങ്ങാം

ഒരു പത്തു മിനിട്ട് കഴിഞ്ഞു കാണും,

"എനിക്ക് സംശയമുണ്ട്‌!!!"

"ങേ! ആരാ, എന്താ? "
ഞാന്‍ ഉറക്കത്തീന്ന് ചാടി എണീറ്റു.

"എനിക്കീ പൈലറ്റിനെ സംശയമൊണ്ട്"

ഈ കാലമാടനെ ഞാന്‍ ഇന്ന് കൊല്ലും. ഉറങ്ങി കിടന്നവനെ വിളിച്ചുണര്‍ത്തി പിച്ചും പേയും പറയന്നു. എനിക്ക് കണ്ട്രോള് തരണേ ഭഗവാനെ.... ഇത്തവണ സ്വരം അല്പം കടുപ്പിച്ചു തന്നെ ചോദിച്ചു

"എന്താ ചേട്ടന്റെ പ്രശ്നം?"

"എനിക്കീ പൈലറ്റിനെ സംശയമുണ്ടെന്നെ. പ്ലയിന്‍ ഇപ്പൊ ഒന്ന് കുലുങ്ങിയത് ശ്രദ്ധിച്ചോ?"

"നിര്‍ത്തി ഇട്ടെക്കുവല്ലല്ലോ. ചിലപ്പോ കുലുങ്ങി എന്നൊക്കെ ഇരിക്കും"

"അതല്ല. ഇന്നലെ പത്രത്തില്‍ ഉണ്ടായിരുന്നു. ഇന്‍ഡിഗോ ഫ്ലയിട്ടു ഇത്രേം കാലം ഓടിച്ചത് വ്യാജ സര്ട്ടിഫിക്കടു ഒള്ള പൈലറ്റ് ആരുന്നു എന്ന്. ഇനി ചിലപോ ഇതിലും അങ്ങനെ ആണോ. കൊറെ നേരമായി ഗട്ടറില്‍ വീണ പോലെ കുലുങ്ങുന്നു. റോഡിലാണെങ്കില്‍ പോട്ടെ. ആകാശത്ത് എവിടുന്നാ ഗട്ടറു? ഇവന്‍ വ്യാജന്‍ തന്നെ"

"ചുമ്മാ ആളെ പേടിപ്പിക്കാതെ ചേട്ടാ. ചാവുന്നതിനു മുന്പ് ഒരു അര മണികൂര്‍ എങ്കിലും ഉറങ്ങിയാല്‍ കൊള്ളാം എന്നുണ്ട്. ഒറക്ക പിചോടെ ചാവാന്‍ വയ്യ"

എന്ന് പറഞ്ഞിട്ട് ഞാന്‍ എതിര്‍ ഭാഗതോട്ടു തല വെച്ച് ഉറങ്ങാന്‍ തുടങ്ങി. അപ്പോഴേക്കും ലാന്ടിങ്ങുമായി.

കാവിലമ്മേ, ഇത്രേം പെട്ടെന്ന് ഇങ്ങെത്തിയോ. പത്തു മിനിട്ട് പോലും ഉറങ്ങാന്‍ പറ്റിയില്ലല്ലോ.

"ഭാഗ്യം, നിലം തൊട്ടു" ,
സാമദ്രോഹിടെ ആത്മ ഗതം.

ഇനി ഒരക്ഷരം മിണ്ടിയാല്‍ താന്‍ നിലം തോടും.

"എത്രയ നമ്പര്‍? ഞാന്‍ ഇടയ്ക്കു വിളിക്കാം"

ഹോ. അപ്പൊ ഇത്രേം നേരം കൊന്നത് പോരാഞ്ഞിട്ട് ഇനി ഫോണ്‍ വിളിച്ചു കൊല്ലാന്‍ ഉള്ള പരിപാടിയ.

"എനിക്ക് നമ്പറില്ല"
, എന്നൊരു നമ്പരിട്ടു.

"അതെന്താ?"

"എനിക്ക് മൊബൈല്‍ അല്ലര്‍ജിയ.ചൊറിയും"

"എന്നാ ശെരി, കാണാം"

അത് വേണോ? എന്ന് മനസ്സില്‍ ചോദിച്ചെങ്കിലും ചിരിച്ചോണ്ട് പറഞ്ഞു,

"കാണണം!!!"

നേരെ ഓടി പാര്കിങ്ങില്‍ എത്തി. കാര്‍ ഇന്നലെ എയര്‍പോര്‍ട്ടില്‍ ഇട്ടിട് പോയതാ. അകത്തു കേറിയ ഉടനെ അടുപ്പ് കത്തിച്ചിട്ടു അതിന്റെ പുറത്തു കേറി ഇരുന്ന ഒരു ഫീലിങ്ങ്. പാര്‍കിംഗ് ചാര്‍ജു കൊടുക്കാന്‍ ചെന്നപ്പോ കൌണ്ടറില്‍ ഒരു പെണ്ണ്. സ്വത സിദ്ധമായ ജാഡ പുറത്തെടുത്തു ഞാന്‍ ചോദിച്ചു

"എത്രയായി?"

"870 " , എന്റെ ഉള്ളൊന്നു കാളി.

" ഒരു ദിവസത്തെ പാര്കിങ്ങിനു ആണോ 870 . എണ്ണായിരം ആക്കാഞ്ഞതു എന്ത്. ഇങ്ങനെ പോയാല്‍ പാര്‍ക്ക് ചെയ്ത ആളുകള്ടെ കാശ് കൊണ്ട് നിങ്ങള്‍ പുതിയ ഫ്ലൈറ്റ് മേടിക്കുമല്ലോ"

, അങ്ങനെ ഒരാവശ്യോമില്ലാതെ അഞ്ചാറു ഗോളുകളടിച്ചു പഴ്സ് തുറന്നപ്പോ ഞാന്‍ ഞെട്ടി. കയ്യില്‍ വെറും 800 രൂപ. ദൈവമേ, നാറുമല്ലോ. അതെങ്ങന, കാലത്തെ ഒരു അവലക്ഷണം പിടിച്ചവനെ അല്ലെ കണി കണ്ടത്.

ചമ്മല്‍ ഉള്ളിലൊതുക്കി ഒരു വളിച്ച ചിരി ചുണ്ടില്‍ പേസ്റ്റു ചെയ്തു ഞാന്‍ ചോദിച്ചു,

"ഇവിടെ കാര്‍ഡ് എടുക്കുമോ?"

"ഇല്ല"

"ചെക്ക്?"

"ഇല്ല"

"മാല?"

"ഹ്മം....ഹ്മം..."

"മൊബൈല്‍?"

"അപ്പൊ കാശ് മാത്രമില്ല അല്ലെ?"

പെണ്ണിന്റെ മറു ഗോള്‍. ഈശ്വര, നാറി.പിന്നെ കൂടുതല്‍ കന്നഡ സാഹിത്യം കാലത്തെ കേക്കാന്‍ താല്‍പര്യവും ശക്തിയും ഇല്ലാതിരുന്നത് കൊണ്ട് ഒള്ളത് കൊടുത്തിട്ട് ഞാന്‍ സ്ഥലം വിട്ടു.

രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോ ഫ്ലാറ്റിലെത്തി. റൂം മേറ്റ് മനോജിനെ വിളിച്ചപ്പോ താക്കോല്‍ സെക്യൂരിറ്റിയുടെ കയ്യില്‍ കൊടുതിട്ടൊണ്ട് എന്നവന്‍ പറഞ്ഞു. സന്തോഷമായി. ആരും ശല്യപെടുതാനില്ല. സുഖമായി ഇനി എങ്കിലും ഉറങ്ങാം. താക്കോല്‍ ചോദിച്ചപ്പോ സെക്യൂരിറ്റിയുടെ മുഖത്ത് വെപ്രാളം, വേദന, വിമ്മിഷ്ടം,ടെന്‍ഷന്‍. ഇങ്ങേര്‍ എന്താ രാവിലെ ടോയിലറ്റില്‍ പോയില്ലേ.

"നിന്ന് കഥകളി കളിക്കാതെ താകൊലെട്"

"സര്‍, അത്, ഞാന്‍ ഇവിടെ വെച്ചതാ. ഇപ്പൊ കാണുന്നില്ല"

തൊലഞ്ഞു....ഈശ്വരാ, എന്നെ അങ്ങ് കൊല്ലു, ഞാന്‍ എന്ത് ചെയ്തിട്ടാ ഈ പരീക്ഷണം മുഴുവന്‍. രാത്രിയോ ഉറങ്ങിയില്ല. ഫ്ലൈറ്റില്‍ ഒരു പ്രാന്തനെ കൂടെ ഇരുത്തി. അവനോ ഉറങ്ങാന്‍ സമ്മതിച്ചില്ല. ഫ്ലാറ്റില്‍ വന്നു കിടക്കാം എന്ന് കരുതിയപ്പോ താക്കോലും കാണാനില്ല. റോഡില്‍ കിടന്നോറങ്ങാന്‍ മൂടുമില്ല.

"നിങ്ങള്‍ ശെരിക്കും നോക്ക്. റൂം മേറ്റ്‌ താക്കോല്‍ തന്നതല്ലേ. കളിക്കാതെ താക്കൊലെട്" എന്ന്‍ ഞാന്‍.

സെക്യൂരിട്ടി തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കി എടുത്തു. എന്നിട്ടും താകോല്‍ മാത്രമില്ല. ഒരു രണ്ടു മണികൂര്‍ സെക്യൂരിടി ഡെസ്കില്‍ പോയി. എനിക്കാണേല്‍ പ്രാന്ത് പിടിക്കും എന്നാ അവസ്ഥ. അവസാനം, പണ്ട് ഇത് പോലെ താകോല്‍ വീടിനു അകത്തു വെച്ച് പൂട്ടിയപ്പോള്‍ ഫ്ലാറ്റ് തുറന്ന തന്ന നഗെഷിനെ വിളിക്കാന്‍ ഞാന്‍ തീരുമാനിച്ചു, നാഗേഷ് ആണെങ്കില്‍ ഉച്ചക്ക് ഉണ്ണാന്‍ എവിടെയോ പോയി കിടക്കുന്നു. നേരെ വണ്ടി എടുത്തു അവനെ ചെന്നു പൊക്കി വിളിച്ചോണ്ട് വന്നു. തീവ്രവാദിയെ പിടിക്കാന്‍ പോകുന്ന കമാണ്ടോയെ പോലെ നാഗേഷ് സ്ക്രൂ ഡ്രൈവറും, സ്പാനെരും മറ്റു ചില മാരകായുധങ്ങളും ആയി മുന്‍പില്‍. ഞാന്‍ പുറകെ. പൂട്ട്‌ തല്ലി പൊളിച്ചു അകത്തു കയറാന്‍ ആണ് പരിപാടി. അങ്ങനെ ആണെങ്കില്‍ ഫ്ലാറ്റ് ഓണര്‍ എന്നെ തല്ലികൊല്ലും എന്നുറപ്പ്. ഒന്നാമതെ അങ്ങേരുമായി മാസത്തില്‍ ഒരു അടി പിടി പതിവാ. വാടക കൊടുക്കാതിരുന്നാല്‍ ആരായാലും കലിപ്പുണ്ടാകും. തികച്ചും സ്വാഭാവികം. ഒടുവില്‍ അര മണിക്കൂര്‍ നേരത്തെ ബ്രെയിന്‍സ്റ്റോര്‍മിംഗ് സെഷന് ശേഷം പൂട്ട്‌ പൊളിക്കേണ്ട, പകരം വാതിലിനടുത്തെ ജനല്‍ കുത്തി തുറന്നു ഡോര്‍ തുറക്കാന്‍ ഞാനും, നാഗെഷും സെക്യൂരിട്ട്യും തീരുമാനിച്ചു.

അങ്ങനെ നാഗേഷ് പണി തുടങ്ങി. പതുക്കെ സ്ക്രൂ ഡ്രൈവര്‍ ഒക്കെ ഇട്ടു ജനല്‍ പാളി തുറന്നു അകത്തു കയ്യിട്ടു, വാതില്‍ തുറന്നു.

" വളരെ നന്ദി നാഗേഷേ..."

എന്ന് പറഞ്ഞു അകത്തു കേറിയതും എന്റെ നടുവും പുറത്തു ഒരു ഒന്നൊന്നര അടി വന്നു വീണതും ഒരുമിച്ചു. അടി കൊണ്ട് നിലത്തു വീണ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍, കയ്യില്‍ ഒടിഞ്ഞ കസേരയുടെ കാലുമായി വാതിലിന്റെ പുറകില്‍ കൂടുകാരന്‍ ഷിജിത്.

"കഴുവേര്ട മോനെ നീ എപ്പോ വന്നു കെരിയെടാ" എന്ന് ദയനീയമായി ഞാന്‍ ചോദിച്ചു.

" അപ്പൊ നീ ആരുന്നല്ലെട കള്ളന്‍?"

"നിന്റെ മറ്റവനാടാ കള്ളന്‍!!!"

ഇതെല്ലാം കണ്ടു അന്തം വിട്ടു സെക്യൂരിറ്റിയും നഗെഷും.

"നീ എപ്പോഴാട ഇതിനകത്ത് വന്നു കേറിയത്?"

" ഞാന്‍ കൊറച്ചു മുന്‍പെ വന്നു. താഴെ സെക്യൂരിറ്റിയുടെ കയ്യീന്ന് താകൊലും മേടിച്ചു ഇങ്ങു പോന്നു. ജനല്‍ കുത്തി തുറക്കുന്നത് കണ്ടു കള്ളന്‍ ആണെന്നല്ലേ ഞാന്‍ കരുതിയത്‌",

ഷിജിത് നിസ്സംഗം ആയി മറുപടി പറഞ്ഞു.

ചാടി എണീറ്റ ഞാന്‍ സെക്യൂരിറ്റിയോട് കലിപ്പിച്ചു,

" ഇവന്‍ വന്നു താകോല് മേടിച്ച കാര്യം തനിക്ക് വാ തൊറന്നു പറയാന്‍ മേലാരുന്നോ?"

"സര്‍, അത് താക്കോല്‍ കാണാഞ്ഞ ടെന്‍ഷനില്‍ ഞാന്‍ മറന്നു പോയതാ" , സെക്യൂരിടി കൈ ഒഴിഞ്ഞു.

അങ്ങനെ നടുവും തിരുമ്മി തലയില്‍ കയ്യും വെച്ച് നിന്ന എന്നോട് നഗെഷിന്റെ ചോദ്യം,

"സാറെ, ജനല് കുത്തി പൊളിച്ചതിന്റെ കാശ് കിട്ടിയിരുന്നേല്‍ എനിക്കങ്ങു പോകമാരുന്നു!!!"

"ഭാ...പൊക്കോണം, എന്റെ കണ്മുന്നില്‍ മേലാല്‍ രണ്ടിനേം കണ്ടു പോകരുത്!!!",

എന്നലറി കൊണ്ട് പതുകെ ബെട്രൂമിലെക്ക് നടക്കുമ്പോള്‍, തലയണ മന്ത്രത്തില്‍ അമ്മായി അപ്പന്റെ തലക്കടിച്ചിട്ടു ശ്രീനിവാസന്‍ ചോദിക്കുന്ന പോലെ ഷിജിത്തിന്റെ ചോദ്യം,

"എങ്ങനെ ഉണ്ടാരുന്നു അളിയാ അഹമദാബാദ് ട്രിപ്പ്? "

"പോ, പൂ#@@$$$$ മോനെ".

എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ പതുക്കെ, കട്ടിലിലേക് വീണു.

-ജി. ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Monday, February 21, 2011

Inganeyum Chilar

"കണ്ണ് ഇല്ലെങ്കിലെ കണ്ണിന്റെ വില അറിയൂ " എന്ന് പഴമക്കാര്‍ പറയും. നമ്മള്‍ക് എല്ലാവര്കും അറിയാം അത്. പക്ഷെ എത്ര പേര്‍ അത് ശെരിക്കും മനസ്സിലാക്കുന്നുണ്ട്. നമ്മള്‍ തീരെ പ്രാധാന്യം കൊടുക്കാത്ത ഒരു അവയവം ആണ് കണ്ണ്. എന്നാല്‍ നമുക്ക് ഏറ്റവും പ്രധാനപെട്ടതും. ഒരു നിമിഷം ചിന്തിച്ചു നോക്കൂ. കയ്യോ കാലോ നഷ്ടപെട്ടാലും നമുക്ക് ജീവിക്കാം. കേള്‍വി നഷ്ടപെട്ടാലും ജീവിക്കാം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കാഴ്ച നഷ്ടപെട്ടാലോ. ഒരു ദിവസം രാവിലെ ഉറക്കം ഉണരുമ്പോള്‍ നിങ്ങള്‍ക്ക് ചുറ്റും ഇരുട്ടാനെങ്കിലോ? ആ ഒരു അവസ്ഥയെ കുറിച്ച ആലോജിചിടുണ്ടോ? ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. ആ കഥ പിന്നീട്. ഞാന്‍ പറഞ്ഞു വരുന്നത് കെന്നഡിയെ കുറിച്ചാണ്. ഒരു ദിവസം അപ്രതീക്ഷിതമായി കാഴ്ച നഷ്ടപെട്ടിട്ടും തളരാതെ ജീവിതം തിരിച്ചു പിടിച്ചു, ആ ദുരവസ്ഥ മനസ്സിലാകി, കാഴ്ച നഷ്ടപെട്ടവര്‍ക്ക് വേണ്ടി തന്നാല്‍ കഴിയുന്നത്‌ ചെയ്യുന്ന കെന്നഡിയെ കുറിച്ച്.

പതനംതിട്ടയിലാണ് കെന്നഡി ചാക്കോ എന്നാ കെന്നഡിയുടെ വീട്. കെന്നഡി, ബാങ്ക്ലൂരില്‍ ഡല് കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു. ഒരു ദിവസം കമ്പനിയിലെ ജീവനക്കാരുമായി കാറില്‍ പോകുമ്പോള്‍ വളരെ പെട്ടെന്ന് കെന്നഡിയുടെ കണ്ണില്‍ ഇരുട്ട് കയറി. ഒന്നും കാണാനാവാതെ കെന്നഡി വണ്ടി വഴിയരികില്‍ ഒതുക്കി ഇട്ടു. ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയ കെന്നടിയോടു ഡോക്ടര്‍മാര്‍ പറഞ്ഞു കണ്ണിലേക്കുള്ള ഞരമ്പില്‍ വ്രണം ഉണ്ട്, ഇനി കാഴ്ച തിരിച്ചു കിട്ടുന്ന കാര്യം സംശയമാണ് എന്ന്. അന്നന്നത്തെ കൂലിക്കായി ഡ്രൈവര്‍ ജോലി ചെയ്യുന്ന കെന്നഡി ഇത് കേട്ടു തകര്‍ന്നത് തന്നെ കുറിച്ച ഒര്തായിരുന്നില്ല , ജന്മനാ കാഴ്ചയ്ക് തകരാറുള്ള ഭാര്യ അനിതയെയും കണ്ണ് കാണാത്ത മകനെയും ഓര്‍ത്തായിരുന്നു. അതേ. കണ്ണിനു തകരാര്‍ ഉണ്ട് എന്ന് അറിഞ്ഞു തന്നെ ആണ് കെന്നഡി അനിതയെ കല്യാണം കഴിച്ചത്. അവര്ക് ജനിച്ച കുഞ്ഞിനും കാഴ്ച ശക്തി ഇല്ലായിരുന്നു. കുടുംബത്തിനു താങ്ങായ കേന്നടിയും ഇപ്പോള്‍ ഇരുട്ടിന്റെ ലോകത്തേക്ക്. ആരായാലും തകര്‍ന്നു പോകുന്ന അവസ്ഥ.

ഇവിടെയാണ്‌ ഈശ്വരന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചത്. സകല രോഗങ്ങളും ചികിത്സിച്ചു മാറ്റാന്‍ അറിയാവുന്ന "ദി സുപ്രീം ഡോക്ടര്‍" ആയ ഈശ്വരന്‍ കെന്നഡിയെ കൈ വിട്ടില്ല. ഡോക്ടര്‍മാര്‍ പോലും കണ്ണിനു കാഴ്ച കിട്ടില്ല എന്ന് വിധി എഴുതിയ കെന്നഡിയുടെ കണ്ണുകളിലേക് ഇരുളിന്റെ മറ നീകി പ്രതീക്ഷകളുടെ പൊന്‍ കിരണം തെളിയിച്ചു കൊണ്ട് ,വെളിച്ചം കടന്നു വന്നു, മൂന്നാം നാള്‍. മൂന്നു ദിവസത്തെ അന്ധതയ്ക്കു ശേഷം കെന്നഡിയുടെ കണ്ണുകളിലേക് കാഴ്ച്ചയുടെ വസന്തം പൂത്തു. പക്ഷെ, എല്ലാം രണ്ടായിട്ടായിരുന്നു കെന്നഡി കണ്ടിരുന്നത്. ബംഗ്ലൂരിലെ സത്യാ സായ് ബാബ ഹോസ്പിടലിലെ വിദഗ്ധ ഡോക്ടര്‍മാര്‍ കെന്നഡിയെ ചികിത്സിച്ചു.ക്രമേണ കെന്നഡിയുടെ കാഴ്ചശക്തി പഴയത് പോലെ ആയി. മറ്റു ഏതൊരാളെയും പോലെ ഈശ്വരന് നന്ദി പറഞ്ഞു കെന്നടിക്ക് സ്വന്തം ജീവിതം തുടരാമായിരുന്നു. പക്ഷെ ഇവിടെ ആണ് ആ മനുഷ്യന്‍ വ്യത്യസ്തനാകുന്നത്.

ആ സംഭവത്തിനു ശേഷം ബംഗ്ലൂരില്‍ നിന്ന് തിരിച്ചു നാട്ടില്‍ എത്തിയ കെന്നഡി പത്തനംതിട്ടയില്‍ ഒരു ആട്ടോ റിക്ഷ ഓടിക്കാന്‍ തുടങ്ങി. 3 ദിവസത്തെ അന്ധത അനുഭവിച്ച കെന്നഡി പിനീട് അന്ധന്മാരെ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ തീരുമാനിച്ചു. അതിന്റെ ആദ്യ പടി എന്നാ വണ്ണം കെന്നഡി തന്റെ ആട്ടോയില്‍ അന്ധന്മാര്‍ക്ക് സൌജന്യ യാത്ര ഒരുക്കി. വഴിയരികില്‍ ഒരു അന്ധനെ കണ്ടാല്‍ എത്ര തിരക്കാണെങ്കിലും വണ്ടി നിര്‍ത്തി അയാളെ സഹായിക്കാനും കൃത്യ സ്ഥലത്ത് എത്തിക്കാനും കെന്നഡി ശ്രമിച്ചു. "അന്ധന്മാര്‍ക് സൌജന്യം, അന്ധരെ സഹായിക്കു" എന്നാ വരികള്‍ കെന്നഡിയുടെ ആട്ടോയുടെ പുറകില്‍ എഴുതി വെച്ചിട്ടുണ്ട്. തുടര്‍ന്ന് കെന്നഡിയുടെ ഫോണ്‍ നമ്പരും. കെന്നഡിയെ പരീക്ഷിക്കാനും കബളിപ്പിക്കാനുമായി വഴിയരികള്‍ ഒരു അന്ധന്‍ നില്‍ക്കുന്നു , വന്നു സഹായിക്കുമോ എന്ന് ചോദിച്ചു വിളിച്ചു വരുത്തി കബളിപ്പിക്കുന്നവരും സംസ്കാര സമ്പന്നമായ കേരളത്തില്‍ കുറവല്ല. പക്ഷെ കെന്നഡി ചാക്കോ തളരുന്നില്ല. അന്ധന്മാരെ സംരക്ഷിക്കുന്നതിനും അവരെ സഹായിക്കുന്നതിനും വേണ്ടി മനോരമ വഴി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് കെന്നഡി ചാക്കോ.

Kennedy Chacko

ഇപ്പോള്‍ ഞാന്‍ ഇത് എഴുതാന്‍ കാരണം, മറ്റു ഏതൊരാളെ കാലും കാഴ്ച്ചയുടെ വില എന്താണ് എന്ന് എനിക്കറിയാവുന്നത് കൊണ്ടാണ്. 2008 ഡിസംബര്‍ 12 ആം തീയതി ആഫീസില്‍ നിന്ന് ബൈക്കില്‍ വീടിലെക് പുറപ്പെട്ട ഞാന്‍ ബൈക്ക് ആക്സിടന്റ്റ് ആയി 6 മണിക്കൂര്‍ നേരം ചോര ഒലിപ്പിച്ചു ആരും തിരിഞ്ഞു നോക്കാനില്ലാതെ വഴി അരികില്‍ കിടക്കുക ഉണ്ടായി. പിറ്റേന്നു നേരം പുലര്‍ന്നു ആളുകള്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഞാന്‍ മരണത്തിന്റെ വക്കില്‍ എത്തിയിരുന്നു. മരണത്തിന്റെ വക്കില്‍ നിന്ന് ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രം തിരിച്ചു ജീവിതം കൈയെത്തി പിടിച്ച എനിക്ക് ഒരു കണ്ണിനു കാഴ്ച ശക്തി ഇല്ലായിരുന്നു. അതേ. എന്റെ ഇടത്തെ കണ്ണില്‍ ഇരുട്ടല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഇടതു കണ്ണിന്റെ കാഴ്ച പരിപൂര്‍ണമായും നഷ്ടപെട്ടു എന്നും ഇനി അത് തിരിച്ചു കിട്ടില്ല എന്നും മൈസൂര്‍ അപ്പോളോ ആശ്പതൃയിലെ ഡോക്ടര്‍മാര്‍ വിധി എഴുതിയപ്പോള്‍, ഞാന്‍ മുന്പ് പറഞ്ഞ "സുപ്രീം ഡോക്ടര്‍" വിധി എഴുതിയത് മറ്റൊന്നായിരുന്നു. പിന്നീട് ഏകദേശം ഒരു മാസത്തിനു ശേഷം എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ചികിത്സ വഴി എന്റെ കണ്ണില്‍ വീണ്ടും പ്രകാശം തിരി കൊളുത്തുക ആയിരുന്നു. എന്നാല്‍ അതിനു ശേഷം ആ ദിവ്യ കാരുണ്യത്തിനു പ്രതിഭലമായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചാല്‍ ,കുംബിട്ട ശിരസ്സോടെ , കുറ്റബോധത്തോടെ , നിറ കണ്ണുകളോടെ ഞാന്‍ മറുപടി പറയും "ഇല്ല" എന്ന്. അവിടെയാണ് കെന്നഡി ചാക്കോ എന്നാ പത്തനംതിട്ടയിലെ ആട്ടോ റിക്ഷ ഡ്രൈവറുടെ മഹത്വം നമുക്ക് മനസ്സിലാകുന്നത്‌.

KL -03 S 9994 എന്നാ ആട്ടോയില്‍ നിങ്ങള്‍ എപ്പോഴെങ്കിലും സന്ജരിചിട്ടുന്ടെങ്കില്‍, അല്ലെങ്കില്‍ സന്ജരിക്കുകയാനെങ്കില്‍, ഓര്‍ക്കുക, ഡ്രൈവര്‍ സീറ്റില്‍ കെന്നടിയാണ്, ഒരു മനുഷ്യ സ്നെഹിയാണ്. ഒരു ലക്ഷ്യത്തില്‍ നിന്ന് മറ്റൊന്നിലേക്കു യാത്രക്കാരുമായി കെന്നഡി കുതിക്കുകയാണ് , വഴിയരികില്‍ ഏതെങ്കിലും അന്ധന്‍ കാത്തു നില്‍പ്പുണ്ടോ എന്ന് കണ്ണ് പായിച്ചു കൊണ്ട്...

ജി.ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Friday, February 11, 2011

Sumathiyude Kadha

My 50th Article......

ഇത് സുമതിയുടെ കഥ. പ്രണയകുരുക്കില്‍ പെട്ട് , വിശ്വസിച്ച കാമുകന്റെ വഞ്ചന ഏറ്റു വാങ്ങി , കാമുകന്റെ കുഞ്ഞിനെ വയറ്റില്‍ ചുമന്നു, കാമുകന്‍ തന്നെ വെട്ടി കൊലപെടുത്തി, പ്രതികാര ദാഹിയായ യക്ഷിയായി മാറിയ സുമതിയുടെ കഥ. വന്ജിക്കപെടുന്ന സ്ത്രീകളുടെ കഥ നമ്മള്‍ ഒരുപാട് കേട്ടിടുണ്ട്. ഇതും അതില്‍ നിന്ന് വ്യത്യസ്തമല്ല. പക്ഷെ 50 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ പക മനസ്സില്‍ കൊണ്ട് നടന്നു തന്റെ ചോരയ്ക്ക് പകരം ചോദിക്കുന്ന യക്ഷിയുടെ കഥ ഒരു പക്ഷെ പുതുമ ആയിരിക്കും.

തിരുവനന്തപുരത്തിനടുത് കല്ലറ എന്ന ഗ്രാമം. ഇതൊരു റിസര്‍വ്ഡ് ഫോറസ്ട് ഏരിയ ആണ്. ടൌണില്‍ നിന്ന് കുറച്ച മാറി കഴിഞ്ഞാല്‍ പിന്നെ കാടാണ്. ഇപ്പോള്‍ ഇരു വശത്തുമുള്ള കാടിന് നടുവിലുടെ റോഡു വന്നെങ്കിലും പണ്ട് ഇത് പകല്‍ സമയങ്ങളില്‍ പോലും ആരും വഴി നടക്കാത്ത പ്രദേശമായിരുന്നു. ഈ കാടിന് സമീപത്തായി ഇപ്പോള്‍ റോഡു വന്നിട്ടുള്ള ഒരു വളവില്‍ വെച്ചാണ് 50 വര്‍ഷങ്ങള്‍ക് മുന്പ് 18 വയസ്സ് മാത്രം പ്രായമുള്ള സുന്ദരിയായ സുമതി മൃഗീയമായി കൊലപെട്ടത്‌. അന്ന് മുതല്‍ ഈ വളവു "സുമതി വളവു" എന്ന പേരിലാണ് അറിയപെടുന്നത് . ഈ വളവിലും കാടിന് ഉള്ളിലുമായി പലരും സുമതിയെ കണ്ടവരുണ്ട്. 50 വര്‍ഷങ്ങള്‍ക്കു ശേഷവും ഗതി കിട്ടാതെ അലയുന്ന സുമതിയുടെ പ്രേതത്തിനെ 21 ആം നൂറ്റാണ്ടിലെ യുവ തലമുറയും ഭയപെടുന്നു. 6 മണിക്ക് ശേഷം ഈ വഴിയില്‍ കൂടി ഇപ്പോഴും മനുഷ്യ സഞാരമില്ല. അഥവാ ആരെങ്കിലും പോകുകയാണെങ്കില്‍ കൂട്ടമായിട്ടോ അല്ലെങ്കില്‍ തങ്ങളുടെ വാഹനത്തില്‍ മാറ്റാരെ എങ്കിലും കയറ്റിയോ മാത്രം. 200 ഇല്‍ പരം ദുരുഹ മരണങ്ങളാണ് ഈ പ്രദേശത്ത് മാത്രമായി ഇത് വരെ രേഖപെടുതിയിട്ടുല്ലത്. കേരളത്തില്‍ തന്നെ ഏറ്റവും കുടുതല്‍ ദുരുഹ മരണങ്ങള്‍ സംഭവിച്ചതിന്റെ റെക്കോര്ഡ് ഈ ഗ്രാമതിനാണ്. രാത്രി കാലങ്ങളില്‍ 1 മണിക്ക് ശേഷമാണ് സുമതി വഴിയരികില്‍ പ്രത്യക്ഷപെടാരുള്ളത്. എന്നാല്‍ ഒന്നില്‍ കുടുതല്‍ ആളുകളോ, ആളുകള്‍ കുട്ടമായി ചെല്ലുകയോ ചെയ്‌താല്‍ സുമതിയുടെ പ്രേതം കാട്ടിലേക്ക് ഓടി മറയുകയാണ് ചെയ്യുന്നത് .

Kallara town

ഇനി സുമതിക്ക് പറയാനുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്പ് ഈ പ്രദേശത്തെ രത്നാകരന്‍ എന്ന ആളുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു സുന്ദരിയായ സുമതി. അവര്‍ തമ്മില്‍ അടുപ്പത്തിലായി. രത്നാകരനില്‍ നിന്ന സുമതി ഗര്‍ഭിണി ആകുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞ രത്നാകരന്റെ അമ്മ ഈ ബന്ധം എതിര്‍ക്കുകയും എത്രയും പെട്ടെന്ന്‍ സുമതിയെ ഒഴിവാകുകയും ചെയ്യണമെന്ന്‍ മകനോട്‌ ആവശ്യപെടുന്നു. അങ്ങനെ ആ ഗ്രാമത്തിനടുത്തുള്ള മതുര ക്ഷേത്രത്തിലെ ഉത്സവം കാണാനായി രത്നാകരന്‍ സുമതിയും കുട്ടി പോകുന്നു. ഉത്സവം കണ്ടു മടങ്ങിയത് കാടിനടുത്തു കൂടിയാണ്. മുന്പ് പലപ്പോഴും സുമതിയും രത്നാകരനും മറ്റാരും കാണാതെ ഈ കാട്ടില്‍ വന്നിട്ടുണ്ട്. അതിനാല്‍ സുമതി സംശയിച്ചില്ല. അന്ന് രാത്രിയും പതിവ് പോലെ രത്നാകരന്‍ സുമതിയെ ആ കാട്ടിലേക്ക് കുട്ടികൊണ്ട് പോയി. അതിനു ശേഷം ഗര്‍ഭിണിയായ സുമതിയെ അവിടെ വെച്ച് മൃഗീയമായി വെട്ടി കൊലപ്പെടുതുകയാണ് ഉണ്ടായത്. പിന്നീട് കുറ്റബോധം കൊണ്ട് രത്നാകരന്‍ പോലീസിനു കീഴടങ്ങിയെങ്കിലും സുമതിയുടെ പക ആളി കത്തുന്നതെ ഉണ്ടായിരുന്നുള്ളൂ.

തുടര്‍ന്നങ്ങോട്ട് മരണങ്ങളുടെ ഒരു ഖോഷയാത്ര തന്നെ ആയിരുന്നു. ഒടുവില്‍ പരിസര വാസികള്‍ സുമതിയുടെ ആക്രമണത്തില്‍ സഹി കേട്ടപ്പോള്‍ ഏതോ മന്ത്രവാദിയെ വിളിച്ചു കൊണ്ട് വന്ന സുമതിയെ ആവാഹിച്ചു കാട്ടിലെ ഒരു പടു കൂറ്റന്‍ മരത്തില്‍ ബന്ധനസ്തയാകി. ആ മരവും, അന്ന് കെട്ടിയ പട്ടു തുണിയും ഇപ്പോഴും ആ കാട്ടില്‍ ഉണ്ട്. എന്നാല്‍ എങ്ങനെ ആണ് സുമതി ആ ബന്ധനത്തില്‍ നിന്ന മോചിതയായത് എന്നത് അക്ഞ്ഞാതം.

forest

സമീപ വാസികളില്‍ പലരും സുമതിയുടെ പ്രേതത്തിനെ കണ്ടതായും അവിടെ പ്രേതം ഉണ്ട് എന്ന വിശ്വസിക്കുമ്പോഴും പീതാംബരന്‍ എന്ന വൃദ്ധനു പറയാനുള്ളത് വ്യത്യസ്തമാണ്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സുമതിയെ ജീവനോടെ കണ്ടത് പീതാംബരന്‍ മാത്രം. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന്റെ ഓര്‍മകളെ ക്ഷയിപ്പിചിരുന്നില്ല. പീതാംബരന്‍, തന്റെ ചെറു പ്രായത്തില്‍ സുമതിയെ കണ്ടിട്ടുണ്ട്. സുമതിയുടെയും രത്നാകരന്റെയും കഥയും തുടര്‍ന്ന് കാട്ടില്‍ വെച്ച് രത്നാകരന്‍ സുമതിയെ കൊലപെടുത്തിയ കഥയുമെല്ലാം പീതാംപരന്‍ അംഗീകരിക്കുന്നു. സുമതി പ്രേതമായി മാറി എന്നതൊഴികെ. അങ്ങനെ ഒരു പ്രേതം ഇല്ലെന്നും അത് ചില സാമൂഹ്യ വിരുദ്ധരുടെ നുണ പ്രചരണം ആണെന്നും പീതാംപരന്‍ വിശ്വസിക്കുന്നു. പീതാംപരനെ അനുകൂലിക്കുന്നവരുമ് കുറവല്ല. പ്രേത ശല്യം ഉള്ളതിനാല്‍ ഈ പ്രദേശത്ത് ആളനക്കം ഉണ്ടാകില്ല. അത് മുതലെടുത് പല സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കാരുന്ടെന്നു നാട്ടുകാര്‍ സാക്ഷ്യപെടുത്തുന്നു. പലപ്പോഴും പുറത്തു നിന്നുള്ളവര്‍ വാഹനങ്ങളില്‍ പെണ്‍കുട്ടികളെയും കൂട്ടി ഇവിടെ ഏതാരുന്ടെന്നും, കൂട്ടമായി മദ്യപിക്കാരുന്ടെന്നും, ഇവിടെ പല പീഡന സംഭവങ്ങളും അരങ്ങെരിയിട്ടുന്ടെന്നും പരിസര വാസികള്‍ പറയുന്നു. ഈ പ്രദേശത്തെ ദുരുഹ മരണങ്ങള്‍ ഇത്തരക്കാരുടെ ആക്രമണം ആണെന്ന് നാടുകാര്‍ വിലയിരുത്തുമ്പോള്‍, അങ്ങനെ ഒന്നും ഇവിടെ സംഭവിക്കുന്നില്ല എന്നതാണ് പോലീസിന്റെ ഭാഷ്യം. കുറെ ആത്മഹത്യകള്‍ നടന്നിട്ടുണ്ട് എന്നുള്ളതല്ലാതെ ദുരുഹ മരണങ്ങള്‍ ഇവിടെ സംഭവിച്ചിട്ടില്ല എന്നവര്‍ പറയുന്നു. എന്നാല്‍ ഇവിടെ മരണമടഞ്ഞവരുടെ മരണ കാരണം എന്താണെന്ന് ചോദിച്ചാല്‍ അതിനുത്തരം പോലീസുകാരുടെ കയ്യിലും ഇല്ല എന്നതാണ് സത്യം.

സുമതി വളവില്‍ ഇന്നും സുമതി ഉണ്ട്. അവള്‍ തനിയെ വരുന്ന വഴിയാത്രകാര്‍ക്കായി കാത്തിരിക്കുകയാണ്. ഇത് വിശ്വസിക്കുന്ന ജനങ്ങള്‍ സംഭവിച്ച ദുരുഹ മരണത്തിനു കാരണക്കാരിയായി സുമതിയെ പഴി ചാരുമ്പോള്‍ , സുമതിയുടെ മറവില്‍ ഒരു പട്ടം നരാധമന്മാര്‍ നടത്തുന്ന ക്രൂരതകല് അല്ലെ ഇത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ അതാണ്‌ സത്യമെങ്കില്‍ കാട്ടിലെ മരണം പതിവായ ഈ ഗ്രാമത്തില്‍, ഇവിടുത്തെ പോലീസുകാര്‍ എന്ത് കൊണ്ട് ഇത് വരെ ഈ സാമുഹ്യ വിരുദ്ധരെ അറസ്റ്റു ചെയ്തില്ല? ഒരു പക്ഷെ പോലീസിനും സുമതിയെ ഭയമായിരിക്കുമോ? യഥാര്‍ത്ഥത്തില്‍ ഈ മരണങ്ങളുടെ പിന്നില്‍ തന്നോട് ചെയ്ത വന്ജനക്ക് പ്രതികാരമായി സുമതി എന്ന ആത്മാവിന്റെ പകയാണോ അതോ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ആണ്‍ വര്‍ഗ്ഗത്തിന്റെ ചതിക്കിരയായ ഒരു പെണ്‍കുട്ടിയുടെ മേല്‍ അവളുടെ മരണ ശേഷവും ഈ സമൂഹം പഴി ചാരുകയാണോ? സത്യം എന്ത് ആണെന്ന് അറിയാവുന്നത് സുമതിക്ക് മാത്രം. സുമതി വളവില്‍ സുമതി കാത്തിരിപ്പുണ്ട്. സത്യങ്ങളുടെ ഒരു പിടി പ്രേത കഥകള്‍ പറയാന്‍.......

-ജി. ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR rticle...

Friday, February 4, 2011

Modern World

"Hi, how are you doing?"

"Am fine dude. You tell me.Whats news?"

"I called to remind you about the re-union. You are coming, right?"

"Not sure buddy. You know i am a busy man and every second is valuable for me. There are lot of things out here which is more important and needs my attention. I had called Deepak and he is yet to decide. Anyways, lets see. Ok. i got to go now. I will call you back later."

Anil was highly disappointed after Bharath disconnected the call. From morning, he had been calling all his childhood school mates to make sure that they are coming for the re-union.Date and venue was informed to everyone well in advance. But it seems that all of them are busy with their lives and have much more important things in life than meeting their old buddies and catching up with some good old times.

"Am i the only one who is left behind in the race of time? Everyone had caught up with their dreams and goals. All my friends are running in a high pace in the modern rat race. Is it only me who is outdated in this modern world?" , Anil asked himself.

He got out from his shady 1 bedroom old house and walked through the long path aimlessly. For a moment, he turned back and looked at his 50 year old home. The house which witnessed a thousand laughter. The house where Anil's classmates used to come during the lunch break everyday to eat the delicious food which his mother used to make. Yes, there were hardly one or two dishes.But Anil and his friends were more than happy to have it. This house had kept a 100 secrets deep inside its heart. This house witnessed the tears, which were flowing like a river on the last get together, which was some 15 years ago. The house which saw what friendship really mean. Now it has become really old and colorless. The faded cement bricks still remain as a monument of some everlasting memories.

It was getting dusky and the sun was trying to hide behind the clouds. Anil reached the old banyan tree on the way to their school, which took him back to 15 years. Birds had reached their home and started chirping. Even this tree had its own share of stories to tell about those 4 friends.This is the place where Kiran proposed to Maya unknowing that Maya is already in love with Deepak. Me and Bharath already knew about their Relation. But since Both Kiran and Deepak were our friends, we could not take any side. During exam times, it is beneath this banyan tree, they used to make chits by asking me which question is more likely to be asked.Being the topper of the class, i never had any problem with exams and i was just happy to help them. Yea, it may be true that i was good in learning the letters printed in textbooks.But i am a failure in learning the lesson of life and i couldnt pass the exam called "Life". May be, the things which never changed after these 15 years are just me, this cool breeze and the music of these chirping birds.

Anil was brought back from his memories by Sankaran Sir.

"Oh Anil, how are you? what are you doing here?"

"Nothing Sir, I was just... " , he mumbled while standing up from the cement platform

"How is your work going on? Now you are..."

"A Clerk at the Secretariat,Sir. Work is going on well and i am happy with that"

"Good.Memories are fading away my son. A sign of ageing. Health is also not so good now a days. Even now, i am returning from the hospital"

"What happened sir? Anything wrong?"

"The usual health problems of a man whose biggest enemy is his age itself.Anyways how are your friends?"

"All are fine Sir. Deepak is an industrialist at Mumbai. Bharat is now working in a Software company and Kiran has taken up his father's business.do you remember them?"

"Yes, mildly. Most of the names are faded from my mind, but still i remember the faces of you naughty kids. Happy to hear that my students have succeeded in life. I am leaving. I have to be at home before it gets too dark. Even my eyes have started to fight against me"

Anil just smiled and Sankaran Sir walked away with his trademark old umbrella. Anil remembered how he and his friends used to make fun of this Sir and his umbrella when they were at school. But all of them had liked him as he was the most friendly teacher of the school. All those lovely days of school flashed like a movie in front of Anil's eyes. The first day in school which was filled with fear and tension. The "Good Morning Sir" chorus which the kids wish when a teacher enter the class.The youth festivals, First Crush, Lunch time where all kids sit in circle in a corner of the class and share their lunch boxes.The teachers whom they were afraid of and the classes which they were eagerly wait for.The compositions, impositions, cane strokes and the prayer assembly. The fight for the window seat in school bus and the pain of departure once the final exams are finished.Everything flashed right in front of him and Anil realized a drop of tear in a corner of his eye.

**************************************************
"Yes, i will be there in another 15 minutes. Bharath will join us in another hour. His flight has been delayed. What about Deepak?Oh, ok.If he calls at your number again, ask him better not to come without what i have said. There is less coverage for my number here. ok. Will c u soon"

Anil was extremely happy after Kiran hung up. Finally, all of them are coming. It is a time to be cherished for the rest of their lives. He got ready without wasting any time and set off to the high school junction.That was the place where they met for the last time.

A luxurious Pajero came and stood infront of Anil. Kiran got out of the car and smiled at him.A heafty man with a golden bracelet, expensive clothing and cell phone, luxury car, costly sunshades; For a moment, Anil couldnt recognize his old class mate. He smiled back and Hugged Kiran tightly.

"You have changed a lot", said anil in excitement

"But you look quite the same. so how are you? where are others?"

"They would be coming soon"

"Then lets go to some good restaurant and wait for them"

"Kiran, they will be here soon. Why dont we go and visit our old school first?"

"Oh, they might take some time and it is pretty hot in here now. I want to relax for some time.Get into the car Anil"

Both of them reached a five star hotel in the town. Anil had seen this hotel many times on his daily trip to office but never ever imagined of getting inside. Kiran dashed into the bar lounge with Anil.

"Chivas Regal Large for me. And you?"

Kiran asked Anil who was looking around the hotel as if he is in a wonderland. The upper class atmosphere was new to him and the neon lights in the dark room gave him a feel that he is in some other world.Bottles of Different color and shape were arranged in the Bar counter and slow music was playing all over.

"Anil, i asked you. what would you like to have?"

"No Kiran, i dont drink.Thanks"

Bearer took the order and disappeared in dark. Kiran was busy sending some mails from his palmtop.It was Anil who breaked the silence.

"So how is your business going on?"

"Oh, Dont ask man.A million tension it give as a gift and require attention each minute. When the game is for high money, the risk is also high. I was getting all cracked up with my hectic schedules and tensions and it is then you called up for a meet and i thought it would be a good change. So how is your work?"

"Yea its..."

A loud howl interrupted anil and he turned back to see what is happening. It was Bharath and Deepak

"You guys are enjoying with out us, huh?" Deepak hugged them both while Bharath asked this.

"No dude, we just came in. Sit down. How was the trip?",asked Kiran

"Oh it was horrible. I missed my flight from mumbai.Then i had to really speed up to catch the next flight and it got delayed because of whether. I have a conference to attend here tomorrow and it cannot be missed.So i thought i will drop in for our reunion", Deepak Said.

"Oh. You can never trust these Airline guys. And hey, By the way i saw your Facebook status. Cool that your industry is top on the list", Said Bharath while settling down.

Anil couldnt understand what they were talking. He asked in doubt,

"Facebook??? What is that?"

"Facebook is a social networking site on internet where you connect with your friends. You can chat, update ur status, put some photos or videos, find some good old friends, Send mails as messages and its quite fun", Said Deepak

By then bearer had brought drinks for Deepak and Bharath. They quickly finished it in one gulp and ordered for another.

"But isnt it more fun to send real handwritten letters to friends and families?" , Anil asked.

This time, Kiran sat straight and told, "In which world you are living in Anil? Look outside its a fast world. Who has the time to buy an envelope and then write a letter and go to post office and send it? You need to be faster in a fast world else you would be left behind"

Drinks poured in to the 3 glasses peg after peg. Music has changed from slow track to some western rock band.

Bharat lit up a Davidoff cigerette and asked,

"Anil, so whats the plan?"

"I had plans to visit our old school, that Banyan tree near to my home and..."

"Oh, cuhmon man. What is there at school now? You dont expect our old batchmates or the same teachers still there, do you?"

"No but... yea and i should say, i saw Sankaran Sir yesterday. He had enquired about all of you"

"Sankaran Sir? Oh..the one with the Umbrella?", Kiran asked while taking in some peanuts

"Yes. He is in a bad condition now.His health is also not so good. May be we can visit him too"

"Are you crazy or something?All of us have come from different places breaking our busy schedules just to relax for a while. Not to visit the old school which is now on the verge of kissing the ground or to spoil some good time", said Deepak in an irritated tone

"But guys, these are the good times which we make for our tomorrow.These little things mean a lot to them.You dont know how happy our old teachers become when they see their students. After today, we would be in our own world and may not see again. Then, these would be the memories which we cherish"

"Anil, Stop being so outdated. What you are telling is good to hear but is there any benefit for us for the time we spend? Look at us. We all 4 studied in same school for years, we lived nearby, passed out together. We 3 have moved on to get our goals and we know how this world is working. But you are still inside a shell. This place, the old Banyan Tree, the Pond where we used to sit when we bunk classes, Temple and all these are the world to you. But you dont know what is happening outside. come with us and we will show you what life is and how to live." , Kiran took another peg after saying this and crushed the cigerette in the ash tray.

Anil was disappointed and quiet. He dint know what to say. He looked at Deepak and Bharath.

Deepak sat close to him and said,

"Look Anil, What Kiran said is right. You were the most brilliant student in our class and all of us were far behind you. But at some point of time, you dint chose the right way to travel in this modern world. That is why still you are just a clerk in a govt.organization waiting for your bills to be passed to get a salary hike. Some guys like you are happy in what you get out here. But there is more to do outside"

"If i am happy with what i am getting, then what more i want Deepak?. All of us are struggling hard for some happiness. That is the final goal. When i am happy with my stupid outdated shell, why should i come to your modern world?" , asked Anil

"because today or tomorrow there would be no one with you to give a company. Now that you have called, we 3 came here for friendship. But tomorrow you would be all alone. This society itself is changing. Fast life, metros, multiplexes, facebook, twitter, Food joints, Corporate life, Business Wars, Industrial hypes, Gambling....People are living in moving in a real fast pace. Who will spoil their life for a banyan tree and a pond?", Said Bharath

"What you guys are telling might be true. There would be fun to race, but there is no point in living like that.There is no "Life" in it. You struggle to earn money, All day long, u spend in office to triple your bank balance.But you forget to smile or to kiss your kid at home. You forget to love your wife and family.You work hard like a dog and might earn millions.When your kids grow up, u retire from the race and take a rest.If you are thinking, then you will relax in life, then it would be too late. Enjoy your life at the right time. The Old memories and laughter which we shared are my bank balance. I might not have a million Rupees in my account. But i have smile in my face when i think about our past. I am sorry, i dont understand your hi-fi life culture and i love to write a letter with my old pen than sending a message through facebook"

,Anil said in a broken voice.

"Anil, we dint mean to make you emotional. All we are trying to say is you cannot succeed with all these stuff. Be Practical for God's Sake. It is mandatory to swim with the flow to live out here. If you are happy with your current life, then fine. Its your wish. We have our own goals to do. Anyways, I gotto leave now guys. Told you right, i have a conference tomorrow. So need to make some preparations for that",

Deepak said while sipping the last drink

"Yea, me too have to go.There is a deal being fixed tonight", Kiran said and Deepak too got up.

"It was nice meeting you guys after 15 years. We had some good time", Anil said and hugged each one of them.

All four came out of the hotel and they got into the cars, except anil.He preferred to walk to his home as it was nearby. Pajero raced off to the highway with a buzzing sound and Anil stood there looking at the car till it vanish from his eye with a blank mind

***************************************************
Anil thought a lot about what his friends said. He dint know what he had in mind. Was it the joy of meeting his friends after 15 years or was it the disappointment that things dint happen like what he had in mind. He never felt bad about his 3 friends as they mean the world to them. He knew them since childhood and he understand them more than anyone else. Their words were ringing in his ear. Anil had decided something. He got up from his bed and locked the front door. Anil got out of the house and started walking.

Sun was setting and the birds had already started singing their usual song. Anil crossed the Banyan tree and dint feel like he should stop by for a while. He reached the town and got into a cyber cafe which was run by his friend Susheel. With the help of Susheel, Anil opened a web browser and typed in www.facebook.com. He was getting ready to begin the race of the modern world. Anil started a new account and Susheel explained him about the site.

Yes,

"Anil Kumar has joined Facebook!!!"

He started to search vigorously for his friends in Facebook.

-G.Sarath Menon
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR