Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: ഒരു പെണ്ണ് കാണലിന്റെ ഓര്‍മ്മയ്ക്ക്

Friday, August 26, 2011

ഒരു പെണ്ണ് കാണലിന്റെ ഓര്‍മ്മയ്ക്ക്പെണ്ണ് കാണല്‍ ഒരു ചടങ്ങാണ്. അതിനു പോകുന്നത് അതിലും വലിയ ചടങ്ങാണ്. സിനിമയില്‍ മാത്രമേ പെണ്ണ് കാണല്‍ കണ്ടിട്ടൊള്ളൂ. കഴിഞ്ഞ ആഴ്ച അത് ലൈവ് ആയി കാണാനും ഭാഗ്യം കിട്ടി. പതിവ് പോലെ ഓഫീസിലെ പണി ചെയ്യാതെ സിറ്റി വില്ലയില്‍ പുതിയതായി പണിഞ്ഞ ബേക്കറിക്ക് എന്ത് പേരിടും എന്നാലോചിച്ചു വിഷമിച്ചു ഇരുന്നപ്പോഴാണ് ചേട്ടന്റെ വിളി.

"നാളെ വൈകിട്ട് നീ അവിടുന്ന് വണ്ടി കേറി നാട്ടില്‍ എത്തണം"

"നാളെയോ? നടപ്പില്ല. ഞാന്‍ ഇവിടെ ഭയങ്കര തിരക്കില"

" നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാനാട"

"എന്നാത്തിനാ? ":

"ഒരു പെണ്ണ് കാണല്‍ പ്രോഗ്രാം ഉണ്ട്"

മനസ്സില്‍ പൊട്ടിയ സന്തോഷത്തിന്റെ ലഡ്ഡു പുറത്ത് കാണിക്കാതെ , താത്പര്യം ഇല്ലാത്ത മട്ടില്‍ പറഞ്ഞു,

"ഓ... എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട... ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് മതി"

"അയ്യട.... പൂതി കൊള്ളാമല്ലോ. ആദ്യം നീ പ്രായ പൂര്‍ത്തി ആകു. ഇത് നിനക്കല്ല, എനിക്കാ "

ഛെ... വെറുതെ നാണം കെട്ടു. ആന തന്നില്ലെങ്കിലും ആശ തന്നിട്ട് ഊശിയാക്കിയല്ലോ കൂടെ പിറപ്പേ. അങ്ങനെ പെണ്ണ് കാണല്‍ പ്രോഗ്രാമിന് പോയേക്കാം എന്ന് കരുതി.മാനേജരെ വിളിച്ചു ലീവ് ചോദിക്കുക എന്നതാണ് ചടങ്ങ്. ലീവ് ചോദിക്കുമ്പോ ഞാന്‍ എന്തോ അങ്ങേരുടെ കിഡ്നി ചോദിച്ച ഭാവമാണ്. കയ്യീന്ന് കാശ് മൊടക്ക് ഒന്നുമില്ലല്ലോ, അങ്ങേര്‍ക്ക് ചുമ്മാ തന്നാല്‍ എന്താ? നേരിട്ടു ചെന്ന് പറഞ്ഞാല്‍ ലീവ് കിട്ടത്തില്ല എന്ന് മാത്രമല്ല അര മണിക്കൂര്‍ പിടിച്ചിരുത്തി കമ്പനി ചരിത്രം വിളമ്പി ഞാന്‍ ഇല്ലെങ്കില്‍ നാളെ കമ്പനി പൂട്ടും എന്നാ അവസ്ഥ ആണ് എന്ന് ബോധ്യപെടുത്തി കളയും. അത് കൊണ്ട് മെസ്സെഞ്ചര്‍ വഴിയാണ് ചോദിച്ചത്.

"അതെ, ഒരു ലീവ് വേണമായിരുന്നു ",

"എന്തിനാ? ":

"പെണ്ണ് കാണാന്‍ പോകുവാ"

"തനിക്കു കല്യാണ പ്രായം ആയോ?"

"എനിക്കല്ല ചേട്ടനാ "

"ചേട്ടന്‍ പെണ്ണ് കാണാന്‍ പോകുന്നിടത്ത് തനിക്കെന്തു കാര്യം?"

ചേട്ടന് കണ്ണ് കിട്ടാതിരിക്കാന്‍ എന്നെയും കൂടെ കൊണ്ട് പോകുവാ!!! ഇയാള്‍ ഏതു കോത്താഴത്തുകാരന്‍ ആണ്. പെണ്ണിന് അനിയത്തി വല്ലതുമുണ്ടെങ്കില്‍ എനിക്ക് ഇപ്പോഴേ എന്റെ റൂട്ട് ക്ലിയര്‍ ആക്കികൂടെ... അത് പോലും മനസ്സിലാകാതെ മാനേജര്‍ ആണത്രേ മാനേജര്‍.

"ചേട്ടന് പൊതുവേ ധൈര്യക്കൊറവാ...ധൈര്യം ചോര്‍ന്നാല്‍ തടയാന്‍ ഞാന്‍ മാത്രമേ ഉള്ളു. "

"ഹ്മം.... ചെല്ല് ചെല്ല് ".

അങ്ങനെ അതും സോള്‍വ്ഡ്. പിറ്റേന്ന് തന്നെ വീട്ടില്‍ എത്തി. അച്ഛനും അമ്മയും ഒക്കെ ഓടി നടന്നു ഓരോ കാര്യങ്ങള്‍ ചെയ്യുന്നു. ബന്ധുക്കളെ വിളിച്ചു പറയുന്നു, നാട്ടുകാരെ അറിയിക്കുന്നു, ജാതകം പൊടി തട്ടി എടുക്കുന്നു, ഇതിനെല്ലാം ഇടയ്ക്ക് വലിഞ്ഞു കേറി സദ്യ ഉണ്ണാന്‍ വന്ന വഴിപോക്കനെ പോലെ ഞാനും.

"കാലത്തെ തന്നെ അവരുടെ വീട്ടില്‍ പോണം", അമ്മയുടെ അനൌന്‍സ്മെന്റ് .

" എന്നിട്ട് വേണം പത്രക്കാരന്‍ പയ്യന്‍ ആണെന്ന് കരുതി അവര് ചേട്ടന് ചില്ലറ കൊടുത്തു വിടാന്‍. നമുക്ക് ഒരു ഉച്ച ആകുമ്പോ കേറി ചെല്ലാം" , രാവിലെ എണീക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ ഒരു നമ്പറിട്ടു.

"അതാകുമ്പോ അവിടുന്ന് ലഞ്ച് മൂക്ക് മുട്ടെ വെട്ടി വിഴുങ്ങി കല്യാണം കൊളമാക്കാന്‍ ഉള്ള പരിപാടിയ അവനു.", ചേട്ടന്റെ ഡിഫന്‍സ്.

ദുഷ്ടാ... പെണ്ണ് കാണാന്‍ പോകുമ്പോഴേ ഇത്രയും കാലം കണ്ണിലെ കൃഷ്ണ മണി പോലെ നോക്കി, വളര്‍ത്തി വലുതാക്കിയ അനിയനെ തള്ളി പറഞ്ഞല്ലേ... നാളെ നിങ്ങള്‍ എന്നെയും മറക്കില്ലേ? ഹാ... പുള്ളിയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അങ്ങെര്‍ക്കറിയാം അങ്ങേരുടെ വിഷമം.

അങ്ങനെ എല്ലാവരും കൂടി പെണ്ണിന്റെ വീട്ടിലെത്തി. പോകുന്ന വഴിക്ക് തന്നെ കല്യാണം ഒരു ഭീകര ജീവിയാണ്, പെണ്ണ് കാണുക എന്ന് പറഞ്ഞാല്‍ പാകിസ്താന്‍ അതിര്‍ത്തിയിലൂടെ അരയില്‍ ആറ്റം ബോംബുമായി നുഴഞ്ഞു കയറുന്ന പരിപാടിയാണ്, ഒരു പെണ്ണിന് ഇഷ്ടപെട്ടില്ലെങ്കില്‍ പിന്നെ വേറൊരു പെണ്ണിനും ഇഷ്ടപെടില്ല എന്നൊക്കെ പറഞ്ഞു പുള്ളിയെ പേടിപ്പിച്ചു വെച്ചിരുന്നു ഞാന്‍. എന്നാല്‍ കഴിയും വിധം മോറല്‍ സപ്പോര്‍ട്ട് കൊടുക്കണമല്ലോ. ഞങ്ങളെ പെണ് വീട്ടുകാര്‍ സന്തോഷത്തോടെ ആനയിച്ചു.

"പെണ്ണിന്റെ അമ്മാവന്റെ ചിരി കണ്ടോ? കമ്മീഷണര്‍ പടത്തില്‍ വില്ലന്‍ രതീഷ്‌ ചിരിക്കുന്നത് പോലില്ലേ? " , ഞാന്‍ രഹസ്യമായി ചേട്ടനോട് ചോദിച്ചു.

"മിണ്ടാതിരിയെടാ". പുള്ളി പതിയെ വിയര്‍ക്കാന്‍ തുടങ്ങി.,

ഒരഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ മുന്നില്‍ പ്രത്യക്ഷപെട്ടു. ലഡ്ഡു, ജിലേബി, ഉണ്ണിയപ്പം, മുറുക്ക്, അച്ചപ്പം, ഉപ്പേരി, തുടങ്ങിയ ഐറ്റംസ്.

"അച്ഛാ, പെണ് വീട്ടുകാര്‍ ഭയങ്കര റിച്ചാ. കണ്ടില്ലേ, ഒരു ബേക്കറി തന്നെ ഇവിടെ ഉണ്ട്. ഇത് നമുക്ക് അങ്ങ് ഉറപ്പിക്കാം ":

"ആദ്യം നീ ലഡ്ഡു എടുത്തു നിന്റെ വാ ഒന്ന് അടച്ചു ഉറപ്പിക്കു "

ശെടാ... ഒരു നല്ല കാര്യം പറയാനും സമ്മതിക്കില്ലേ. പെണ് വീട്ടിലെ ഒട്ടു മുക്കാല്‍ ആളുകളും ഡൈനിംഗ് ഹാള്‍ , ഡ്രോയിംഗ് ഹാള്‍, സ്റ്റെയെര്സ് , തുടങ്ങിയ പൊസിഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. അറ്റാക്ക് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന കമാണ്ടോസിനെ പോലെ അവര്‍ പെണ്ണിന്റെ അച്ഛന്റെ ഒരു "ഗോ ..." കേള്‍ക്കാന്‍ കാത്തു നിന്നു. അതില്‍ ഒരു പിങ്ക് ചുരിദാര്‍ ഇട്ട ലേഡി കമാണ്ടോയെ ഞാന്‍ സ്കെച് ചെയ്യുന്നത് കണ്ടു അമ്മ ഒന്ന് സൂക്ഷിച്ചു നോക്കി.

"എന്തുവാട? "

" ഞാന്‍ പരിസരവും ചുറ്റുപാടും ഒക്കെ ഒന്ന് നിരീക്ഷിച്ചതാ... നമ്മള്‍ എല്ലാം നോക്കണമല്ലോ"

"ഹ്മം... മതി നോക്കിയത് "

ഇവര് പെണ്ണ് കാണാന്‍ വന്നതോ അതോ പെണ്ണ് വീട്ടുകാരുടെ മുന്നില്‍ എന്നെ അപമാനിക്കാന്‍ വന്നതോ?

"പയ്യന് എവിടെയാ ജോലി. ?", ക്യാപ്ടന്റെ അറ്റാക്ക് തുടങ്ങി.

"ഫാഷന്‍ ഡിസൈനര്‍ ആണ്. അടിടാസില്‍ ആയിരുന്നു. ബാങ്കോകില്‍ ആണ് ജോലി. അടുത്ത ആഴ്ച കെനിയക്ക് പോകുവാ". ഒറ്റ ശ്വാസത്തില്‍ ചേട്ടന്‍ പറഞ്ഞു തീര്‍ത്തു. "അടിടാസ്" എന്ന് കേട്ടപ്പോ "അയ്യടാ" എന്നൊരു എക്സ്പ്രഷന്‍ അവരുടെ മുഖത്ത്.

"അപ്പൊ അടിടാസിന്റെ ജീന്‍സും ഷൂസും ഒക്കെ അനിയന് ഇഷ്ടം പോലെ കിട്ടുമാരിക്കും അല്ലെ? ", പെണ്ണിന്റെ അമ്മാവന്റെ ചോദ്യം.

"പിന്നെ, ഞാന്‍ കുളിക്കുമ്പോള്‍ പോലും അടിടാസ് ഷൂസ് ഇട്ടോണ്ടെ കുളിക്കു". ഷൂസ് പോലും, ഇന്നാള്‍ ഈ ദുഷ്ടനോട് നിങ്ങളുടെ കമ്പനിയുടെ ജീന്‍സ് ഒരെണ്ണം ഫ്രീ ആയി തരാമോ എന്ന് ചോദിച്ചതിനു വേണേല്‍ കടേല്‍ പോയി കാശ് കൊടുത്തു മെടിക്കെടാ തെണ്ടി എന്ന് പറഞ്ഞ കണ്ണില്‍ ചോരയില്ലാത്ത കശ്മലന...

അധികം താമസിയാതെ ചായ എത്തി. കൂടെ പെണ് കുട്ടിയും. അത് എനിക്ക് ഒരു വിഷയമല്ല... ഫുഡ് ആന്‍ഡ് റിസര്‍ച് ആണല്ലോ എന്റെ ദിപാര്‍ത്മെന്റ്റ്.

"എന്താ പേര് ? " , ചേട്ടന്‍ ഇന്റര്‍വ്യൂ തുടങ്ങി.

"രശ്മി"

"എന്ത് ചെയ്യുന്നു?"

എന്തും ചെയ്യും.... അല്ല ചേട്ടന്‍സ് സിനിമയൊന്നും കാണാറില്ലേ. ഇത് നസീറിന്റെ കാലം തൊട്ടേ ഉള്ള ചോദ്യമാണ്. ഒന്ന് മാറ്റി പിടി.

"നെതര്‍ലാണ്ട്സില്‍ ഹോസ്പിടല്‍ അട്മിനിസ്ട്രേശന്‍ ആണ്"

നെതര്‍ലാണ്ട്സ് എന്ന് കേട്ടതും എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിച്ചു. ആമ്സ്ടരടാമിലെ മരം കോച്ചുന്ന തണുപ്പത്ത് ഞാനും മുന്പ് കണ്ട ലേഡി കമാണ്ടോയും കൂടി സാറ്റ് കളിക്കുന്നതും, മഞ്ഞു വീണു ജലദോഷം പിടിച്ച അവള്‍ക്കു ഞാന്‍ വികസ് പുരട്ടി കൊടുക്കുന്നതും ഒക്കെ ഒരു നിമിഷം കൊണ്ട് മിന്നി മറഞ്ഞു. എന്റെ സ്വപ്നങ്ങള്‍ക്ക് ഫുള്‍ സ്റ്റോപ് ഇട്ടതു ചേട്ടന്റെ ചോദ്യമാണ്.

"ഹോസ്പിറ്റലില്‍ ബിസിനസ് ഒക്കെ എങ്ങനെ? ബോഡി ഒക്കെ ആവശ്യത്തിനു കിട്ടുന്നില്ലേ?"

ഠിം!!!

ഇങ്ങേരു ഇതെന്തു ഭാവിച്ചാ? ഇപ്പൊ ഈ കല്യാണം നടക്കേണ്ടത്‌ എന്റെ കൂടെ ആവശ്യമാണ്‌.

പെണ്ണ് കണ്ണ് തള്ളി നോക്കി. ചേട്ടന്‍ വിളറി വെളുത്തു. അമ്മ സീലിംഗ് ഫാനിന്റെ കമ്പനി ഏതാണെന്ന് കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നു. അച്ഛന്‍ മോബയിലിലേക്ക് ഊളിയിട്ടു.

"അല്ല... ഞാന്‍ ഉദ്ദേശിച്ചത്... അത് പിന്നെ... എന്താന്നറിയോ? ", ചേട്ടന്‍ ഉരുളാന്‍ തുടങ്ങി.

"അവിടെ ഡെത്ത് റേഷ്യോ വളരെ കുറവായിരിക്കും എന്നാ ചേട്ടന്‍ ഉദ്ദേശിച്ചത്". ഞാന്‍ സഹായിച്ചു. അല്ലെങ്കിലും ആപത്തില്‍ പെടുന്നവരെ സഹായിക്കുന്നത് പണ്ടേ എന്റെ ഹോബിയാ....

ക്രമസമാധാന നില വീണ്ടും പഴയത് പോലെ ആയി.

"താങ്ക്സ്..." , ചേട്ടന്റെ രഹസ്യ നന്ദി പ്രകടനം

"താങ്ക്സ്, കയ്യില്‍ വെച്ചേര്, പുതിയ ഐ ഫോണ്‍ വാങ്ങി തന്നില്ലേല്‍ ചേട്ടനാണെന്നോന്നും നോക്കില്ല, കല്യാണം ഞാന്‍ തന്നെ മുടക്കും". കിട്നാപ് ചെയ്ത ഭീകരന്‍ വില പേശുന്നത് പോലെ ഞാന്‍ സാഹചര്യത്തെ അങ്ങ് അന്തസ്സായി ചൂഷണം ചെയ്തു.

ചായ കുടിച്ചു കൊണ്ട് ചേട്ടന്‍ വീണ്ടും അടുത്ത റൌണ്ട് ഫയറിംഗ് തുടങ്ങി .

"എന്താ വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലിന്റെ പേര്"

"ടെബ്ലോടയര്ത് ഹോസ്പിറ്റല്‍ " , അങ്ങനെ എന്തോ ആണ് പറഞ്ഞത്. എന്താണെന്ന് എന്നോട് ചോദിക്കരുത്, എനിക്കറിഞ്ഞുട.

"ഹോസ്പിറ്റലിനു എന്താ ടേബിള്‍ ഡെത്ത് ഹോസ്പിറ്റല്‍ പേരിട്ടത് ? ".

ഠിം!!! ഠിം!!!

അറിയാതെ എന്റെ കപ്പിലെ ചായ തുളുമ്പി. ഇത്തവണ അമ്മ സീലിംഗ് ഫാനിന്റെ കമ്പനി കണ്ടു പിടിച്ചു. അച്ഛന്‍ പത്രം കൊണ്ട് മുഖം മറച്ചു. ഞാന്‍ ഉണ്ണിയപ്പം എടുത്തു വായില്‍ തിരുകി. ചേട്ടന്‍ ഉരുകി ഒലിച്ചു.

"എന്നാ പിന്നെ എല്ലാം പറഞ്ഞ പോലെ. നമുക്ക് ഇറങ്ങിയാലോ?"

അച്ഛന്റെ "ദി ഗ്രെയിറ്റ് എസ്കേപ്പ് " .

ഇനി അധികം സമയമില്ല എന്ന് മനസ്സിലാകിയ ഞാന്‍ രണ്ടു ഉണ്ണിയപ്പവും ഒരു ലടടുവും കയ്യിലോതുങ്ങിയ ഉപ്പേരിയും പിടിച്ചടക്കി. അങ്ങനെ ഒരു വിധം എല്ലാം പറഞ്ഞു ഗോമ്പ്ലിമെന്റ്സ് ആക്കി ഞങ്ങള്‍ അവിടുന്ന് തിരിച്ചു.

വണ്ടിയില്‍ വച്ച് അച്ഛന്‍ ചേട്ടനോട് ചോദിച്ചു ,

"പെണ്ണിനെ നിനക്ക് ഇഷ്ടപെട്ടോ?"

"പെണ്ണിനെ ഒക്കെ ഇഷ്ടപ്പെട്ടു, പക്ഷെ കുറച്ചു കൂടി കാര്യങ്ങള്‍ ചോദിക്കനമെന്നുണ്ടായിരുന്നു "

"ചേട്ടന്‍ കുറച്ചു കൂടി ചോദിച്ചിരുന്നെങ്കില്‍ തിന്ന ലടടുവിന്റെ കാശ് വച്ചിട്ട് പോയാല്‍ മതി എന്നവര്‍ പറഞ്ഞേനെ",

തകര്‍പ്പന്‍ ഗോള്‍ എന്റെ വക ഇരിക്കട്ടെ ഒരെണ്ണം. എന്തായാലും ആ കല്യാണം അങ്ങ് ഉറച്ചു. ബാകി നടപടി ക്രമങ്ങള്‍ ഉടനെ ഉണ്ടാകും.

തിരിച്ചു ഓഫീസില്‍ എത്തി സിറ്റി വില്ല തുറന്നു പണി തീര്‍ന്ന എന്റെ ബേക്കറിക്ക്, ഞാന്‍ പേരിട്ടു " ടെബ്ലോടയര്ത് ബേക്കറി ". കിടക്കട്ടെ, ഒരു പെണ്ണ് കാണലിന്റെ ഓര്‍മയ്ക്ക്

-ജി.ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

55 comments:

 1. ഹ ഹ ഹ കലക്കി എടാ മേനോനെ .... :))

  ReplyDelete
 2. താങ്ക്സ് സീന :-)

  ReplyDelete
 3. Super da... I was laughing like anything and even forgot I'm in office.. :)

  ReplyDelete
 4. Hahaha Thanks Bro...

  ഇനി ഇത് വായിച്ചിട്ട് നിശ്ചയിച്ച കല്യാണം മുടങ്ങുമോ എന്നാ പേടി

  ReplyDelete
 5. ഈശോയേ!
  ഇങ്ങനേം ഒരു ചേട്ടനോ!?
  ഞാൻ വിശ്വസിക്കൂലാ!!
  (അനിയന്മാരുടെ സൈക്കോളജി എനിക്കറിയാം. ഒന്നല്ല മുന്നെണ്ണമാ എനിക്കുള്ളത്. ദാ നോക്ക് http://jayandamodaran.blogspot.com/2010/04/y2k.html)

  ReplyDelete
 6. ന്‍റെ മേന്നേ.. ചിരിച്ച് ചിരിച്ച് ഞാന്‍ ഇപ്പം ബോഡിയായേനെ.. ഒറ്റയിരിപ്പിന് കണ്ണടയ്ക്കാതെ വായിച്ച ആദ്യത്തെ പോസ്റ്റ് ആണിത്.. ഇതിന് നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്ക്‌.. സൂപ്പര്‍... :)

  ReplyDelete
 7. ഇനിയും പെണ്ണ് കാണാൻ പോകുംബോൾ പറയണേ....

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. കൊള്ളാം നന്നായിട്ടുണ്ട് ഭായി ...

  ReplyDelete
 10. ചേട്ടന്റെ പെണ്ണുകാണല്‍ കുളമാക്കിയല്ലേ ....

  ReplyDelete
 11. നീ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ദയവു ചെയ്തു ഇ ചേട്ടനെ വിളിക്കരുത് കേട്ട ..............

  ReplyDelete
 12. @jayan - പുള്ളി സീര്യസ് ആയി ചോദിച്ചതാ.... ബറ്റ് കൊലോക്ക്യളി പറഞ്ഞു വന്നപ്പോ കൊളമാക്കി എന്ന് മാത്രം

  ReplyDelete
 13. വിവേക് ആണ്ട് പീ ബി - താങ്ക്സ്....സംഭവം ഇഷ്ടപട്ടെല്ലോ അല്ലെ

  ReplyDelete
 14. @conian and minesh - thanks a lot....Glad that u liked it

  ReplyDelete
 15. അളിയാ - എനിക്ക് ഒരു ചേട്ടനെ ഒള്ളു. അടുത്തത് എന്റെയാ... എന്നെ കേട്ടിക്കുന്നില്ലേ അമ്മെ എന്ന് വീട്ടില്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് നിന്നെ നടയ്ക്കിരുത്താന്‍ പോവ്വാ എന്നാ :-(

  ReplyDelete
 16. വേനല്‍ മഴ - എന്നാല്‍ കഴിയുന്ന ഒരു സഹായം...അത്രേ കരുതിയോല്ല്... മക്കളില്ലാത്ത എനിക്ക് ഇതൊക്കയല്ലേ ഒരാശ്വാസം

  ReplyDelete
 17. രാവണാ....വിളിച്ചില്ലേലും അങ്ങേരു ഓടി കേറി വരുമെടാ

  ReplyDelete
 18. sarathetante ee asukhathinte peru "eldosisbrotophobia" ennaanu. pacha malayaalam englishil type cheythu paranjaal "chetane/chechiye kandukoodaayka"! i wonder y der s no cure 4 it. my younger sis s also havin d same symptoms... :P

  ReplyDelete
 19. അനു - എന്താ ചേട്ടന്റെ പെണ്ണ് കാണലിനു ഞാന്‍ കൂടെ പോയാല്? നേരത്തെ പറഞ്ഞതാണല്ലോ? ഇപ്പൊ എന്താ ഒരു മനം മാറ്റം..... വിട മട്ടെന്‍? അപ്പൊ നീ എന്നെ ഇങ്കെ ഇരുന്ത് എന്കെയും പോകെ വിട മാട്ടെന്‍ ? അയോഗ്യ അനുവ ... ഉനക്ക് എവ്വളവ് ധൈര്യമിരുന്താ ഇപ്പോവും എന്‍ കണ്‍ മുന്നാടി വന്ത് നിപ്പെന്‍ ?

  ReplyDelete
 20. superb da......

  ചിരിച്ചു ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി ഹോ .... ചേട്ടന്‍ ഇത്രയും അബദ്ധം ഒപ്പിചെങ്കില്‍ നിന്റെ കാര്യം എന്താകും ? അമ്മ പറഞ്ഞത് പോലെ നടയ്ക്കിരുതുന്നതാകും നല്ലത് ഹ ഹ

  ReplyDelete
 21. നല്ല കലക്കന്‍ പഞ്ചുകള്‍ ചിരിച്ചു നന്നായി

  ReplyDelete
 22. താങ്ക്സ് ചക്രു

  ReplyDelete
 23. കൊമ്പന്‍ - നന്ദി.... പഞ്ച് അല്ലെ, ചുമ്മാ കിടക്കട്ടെ എന്ന് കരുതി

  ReplyDelete
 24. Next chance sarathinde aanu alle?

  ReplyDelete
 25. എന്നിട്ട് ഐ ഫോണ്‍ കിട്ടിയോ ?

  ReplyDelete
 26. നല്ല പോസ്റ്റ്‌

  ReplyDelete
 27. കൊള്ളാമല്ലോ ശരത് ചേട്ടന്റെ കൂടെയുള്ള യാത്ര... അപ്പോൾ ഇനി നെതർലണ്ടിൽ പോകാൻ പിങ്ക് ചുരിദാറിനെ വളച്ച് തുടങ്ങാം അല്ലേ?

  ReplyDelete
 28. വിനീത - ആ പ്രതീക്ഷ എനിക്കില്ല. അടുത്തത് ഞാന്‍ അല്ലെ അമ്മെ എന്ന് വീട്ടില്‍ ചോദിച്ചപ്പോള്‍ നിന്നെ നടയ്ക്കിരുത്താന്‍ പോകുവാ എന്നാ അമ്മ പറഞ്ഞത് :-(

  ReplyDelete
 29. ബഷീര്‍ ആണ്ട് ആഫ്രികന്‍ മല്ലു - വളരെ നന്ദി

  ReplyDelete
 30. ഫെനില്‍ - ഐ ഫോണ്‍ ഇത് വരെ കിട്ടിയിട്ടില്ല... പാലം കടക്കും വരെ നാരായണാ.... മോതിരം മാറ്റം വരെ ഞാന്‍ സമയം കൊടുതിരിക്കുവാ

  ReplyDelete
 31. വിനുവേട്ടാ - ബ്ലോഗ്‌ വായിച്ചിട്ട് കല്യാണം തന്നെ മുടങ്ങുമോ എന്നാ ടെന്ഷനിലാ ഞാന്‍

  ReplyDelete
 32. കിടിലം ആയിട്ട് ഉണ്ട് കേട്ടോ.... പിന്നെ താങ്കളുടെ പെണ്ണ് കാണലിനും ഇങ്ങനെ ഒകെ നടക്കാം (നടക്കു ഇരുത്തി ഇല്ലേല്‍ )... അതുകൊണ്ട് ഒരു സെറ്റ് ചോദ്യങ്ങള്‍ കൈയില്‍ കരുതിക്കോണം

  ReplyDelete
 33. താങ്ക്സ് വിബിചായന്‍... കഴിഞ്ഞ ഒന്നര കൊല്ലമായി പെണ്ണ് കാണലിനു ചോദിക്കേണ്ട ചോദ്യങ്ങളുടെ ഒരു നീണ്ട ക്യ്വസ്ട്ട്യന്‍ പേപ്പര്‍ തന്നെ ഞാന്‍ റെഡി ആക്കി വെച്ചിട്ടുണ്ട്

  ReplyDelete
 34. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. കുറേ നാളായി ബ്ലോഗ് വായനയല്ലാതെ കമന്റല്‍ പതിവില്ലായിരുന്നു.. (കമന്റാനുള്ള മിനിമം ക്വാളിഫിക്കേഷന്‍ ഇല്ലാത്തോണ്ടാന്ന് കൂട്ടിക്കോളൂ..) ഇത് പക്ഷേ കമന്റാതെ പോയാല്‍ ഇന്ന് ഉറങ്ങാന്‍ പറ്റില്ല.. അതാ വന്നേ...

  "ഹോസ്പിറ്റലിനു എന്താ ടേബിള്‍ ഡെത്ത് ഹോസ്പിറ്റല്‍ പേരിട്ടത് ? ".

  ഠിം!!! ഠിം!!!

  അറിയാതെ എന്റെ കപ്പിലെ ചായ തുളുമ്പി. ഇത്തവണ അമ്മ സീലിംഗ് ഫാനിന്റെ കമ്പനി കണ്ടു പിടിച്ചു. അച്ഛന്‍ പത്രം കൊണ്ട് മുഖം മറച്ചു. ഞാന്‍ ഉണ്ണിയപ്പം എടുത്തു വായില്‍ തിരുകി. ചേട്ടന്‍ ഉരുകി ഒലിച്ചു.

  ..

  സോണി ടിവിയിലെ കോമഡി ഷോ ജഡ്ജ് അര്‍ച്ചനാ പുരേന്‍ സിംഗ് പറയും പോലെ മൈ......ന്‍....ന്‍...ന്‍...ഡ്്്് ബ്ലോയീംഗ്....

  ReplyDelete
 35. ഹി ഹി മൈലാഞ്ചി, വളരെ വളരെ നന്ദി, വായിച്ചതിനും കമന്റ് ഇട്ടതിനും. ഇനി സുഖമായി കിടന്നു ഉറങ്ങികോളൂ

  ReplyDelete
 36. ഇങ്ങനെ ചിരിപ്പിച്ചതിൽ സന്തോഷം. ഇവിടെ വരാൻ വൈകിയതിൽ ഖേദിയ്ക്കുന്നു. ഇനി മുടങ്ങാതെ എത്തിക്കൊള്ളാം...

  ReplyDelete
 37. Echmukkutty - ഇല്ലോളം വൈകിയെങ്കിലും വന്നല്ലോ. ഇനി ഈ വഴി മറക്കേണ്ട

  ReplyDelete
 38. വൈകി എത്തിയതിന്റെ വിഷമം ചിരിച്ചു തീര്‍ത്തു...കൊള്ളാട്ടോ..

  ReplyDelete
 39. നന്ദി വില്ലേജ് മാന്‍.... രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞ പോലെ "ഇല്ലോളം താമയിച്ച്ചേലും വന്നല്ലാ "

  ReplyDelete
 40. ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും പഹയന്‍

  ReplyDelete
  Replies
  1. Enne Kolapaathaka kuttathinu akathaakkaan ulla paripaadiya alle

   Delete
 41. liked a lot...hats off to u man...ഇനി ഒരു പെണ്ണ് കാണല്‍ വരുമ്പോള്‍ സൂക്ഷികാം...

  ReplyDelete
  Replies
  1. Pennu kaanan pokunna ellaarum oro adiyum sradhichu munnot neenganam

   Delete
 42. Super...!!! Kalakki mashe...!!!

  ReplyDelete
 43. Kalakki !!!!!!!!!!!!

  ReplyDelete