Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: Bachelor Party - Review

Monday, June 18, 2012

Bachelor Party - Review"ബാച്ചിലര്‍ പാര്‍ട്ടി" എന്ന പേര് കേട്ടപ്പോള്‍ ഞാന്‍ കരുതി കല്യാണം കഴിക്കാത്ത എന്നെ പോലുള്ള ബാച്ചി ചെക്കന്മാരുടെ ചുറ്റികളികളും തരികിടയും ഒക്കെ ഉള്ള ഒരു തമാശ പടം ആയിരിക്കും എന്നാണു രമ്യാ നംബീശന്റെ വശ പിശകുള്ള നില്പ് അച്ചടിച്ച പോസ്റ്ററും കൂടി കണ്ടപ്പോള്‍, തീരുമാനിച്ചു, ഇത് നമ്മളെ പോലുള്ള ഉടായിപ്പ് ടീംസിന്റെ കഥ ആണെന്ന്. പക്ഷെ പടം കണ്ടിറങ്ങി ഒരു ദിവസം കഴിഞ്ഞിട്ടും, ഈ പടത്തിനു എന്ത് കൊണ്ടാണ്‌ ബാച്ചിലര്‍ പാര്‍ട്ടി എന്ന് പേരിട്ടതെന്ന് ഇത് വരെ മനസ്സിലായിട്ടില്ല. പിന്നെ, ഈ ചിത്രം കണ്ടപ്പോ മനസ്സിലായ കാര്യം, വെടി വെച്ചാല്‍ ചോര പൊടി ആയിട്ട് പറക്കുകയാണ് ചെയ്യുന്നത് എന്നുള്ളതാണ്. ഇത്രയും കാലം ചോര ഒഴുകി പോകുന്നത് കാണിച്ചു ഇക്കണ്ട സംവിധായകന്മാരെല്ലാം നമ്മളെ വന്ചിക്കുകയായിരുന്നോ?സംഭവം ഇങ്ങനെ. കുട്ടിക്കാലം തൊട്ടേ "ജന്മനാ" കള്ളന്മാരായ അഞ്ചു കുട്ടികള്‍. അവര്‍ ആരൊക്കെയാണെന്ന് ഞാന്‍ പ്രത്യേകം പറയണ്ടല്ലോ. കലാഭവന്‍ മണി, റഹ്മാന്‍, ഇന്ദ്രജിത്ത്, വിനായകന്‍, ആസിഫ് അലി. വളര്‍ന്നതോടെ അവര്‍ അഞ്ചു പേരും പല വഴിക്കായി. കൊച്ചിയിലെ ഇന്ട്ടര്നാഷനാല്‍ ഡോണ്‍ ആയ പ്രകാശ് കര്‍ത്തയുടെ (ജോണ് വിജയ്‌) ലെഫ്റ്റും റൈറ്റും, സെന്ടരും, ബാക്കും ഒക്കെ ആണ് മണിയും വിനായകനും. റഹ്മാനും ഇന്ദ്രജിത്തും വണ്ടിയുടെ സീ സീ പിടിത്തമൊക്കെ ആയി നടക്കുന്നു. അപ്പോഴാണ്‌ ആസിഫ് അലി ഒരു കോളും കൊണ്ട് വരുന്നത്. ദിപ്പറഞ്ഞ കര്‍ത്തയുടെ വളര്‍ത്തു മകള്‍ ആണ് നിത്യാ മേനോന്‍. വില്ലന്റെ മകള്‍ ആയതു കൊണ്ട് തന്നെ, സ്വാഭാവികമായി പെണ്ണ് സുന്ദരി ആയിരിക്കണമല്ലോ. കാണാന്‍ കൊള്ളാവുന്ന ഒരു പെങ്കൊച്ചു  വയലിന്‍ ക്ലാസ്സില്‍ വയലിന്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ വാതില്‍ക്കല്‍ ചെന്ന് നിന്ന് ചിരിച്ചാല്‍ ഉടനെ അവള്‍ക്കു അങ്ങ് അസ്ഥിയില്‍ പിടിച്ച പ്രണയം മൂക്കും എന്ന് പറയുന്നത് ഞാന്‍ സമ്മതിച്ചു തരില്ല. കാരണം, പ്ലസ് ടൂവിലും കോളെജിലുമൊക്കെ, അത്യുഗ്രന്‍ എന്നത് പോയിട്ട് ബിലോ ആവറേജ് പെണ്പില്ലെര്‍ പഠിക്കുന്ന ക്ലാസിന്റെ മുന്നില്‍ വരെ ചെന്ന് നിന്ന് തൊലിഞ്ഞു കുത്തി നിന്നിട്ടും, ഇന്നേ വരെ ഒരു പെണ്ണിനും എന്നോട് രോമത്തില്‍ പിടിച്ച പ്രണയം പോലും ഉണ്ടായിട്ടില്ല. പിന്നാ അസ്ഥിയില്‍ പിടിച്ചത്. എന്തായാലും ആസിഫ് അലിയെക്കാള്‍ ഗ്ലാമര്‍ എനിക്ക് തന്നെ. സോറി, ഞാന്‍ അല്പം ഇമോഷണല്‍ ആയി കാര്യത്തില്‍ നിന്ന് വിട്ടു പോയി. അങ്ങനെ വില്ലന്റെ മോളെ പ്രേമിക്കുന്ന ആസിഫ്, അവളെ സ്വന്തമാക്കാന്‍ ഒരു വഴിയെ കണ്ടോള്ളൂ . കര്ത്തായെ കര്‍ത്താവിന്റെ അടുത്തേക്ക് പറഞ്ഞയക്കുക്ക. അങ്ങ് തട്ടുക തന്നെ. കൊള്ളാം. എന്തൊരു നിഷ്കളങ്ക ഗാമുഗന്‍. അങ്ങനെ രഹ്മാന്റെം ഇന്ദ്രജിത്തിന്റെം സഹായത്തോടെ, ആസിഫ് കര്ത്തായ്ക്കിട്ടു വെടി പൊട്ടിക്കുന്നു. പടം തുടങ്ങി പത്താം മിനിറ്റില്‍ വില്ലന്‍ ചത്ത സന്തോഷത്തില്‍ അവര്‍ ബൈക്കില്‍ കേറി ദ്യുയട്ടും പാടി പോകുന്നു.

രണ്ടു വര്ഷം കഴിഞ്ഞു ആസിഫിനേം നിത്യേം കാണാന്‍ റഹ്മാനും, ഇന്ദ്രജിത്തും പൊറകെ മണിയും വിനായകനും എത്തുന്നു. രണ്ടു വര്ഷം കഴിഞ്ഞിട്ടും, ഒരു കൊച്ചിന്റെ അച്ഛന്‍ ആയിട്ടും ആസിഫിന്റെ ഹെയര്‍ സ്റ്റയിലില്‍  പോലും യാതൊരു മാറ്റവുമില്ല എന്നത് ഒരു വിഷയമേ അല്ല. അത് പോട്ടെ. എന്താ കാര്യം എന്ന് വെച്ചാല്‍, മണിയും വിനായകനും വന്നത് ആസിഫിനെ കൊണ്ട് പോകാന്‍ ആണ്. കര്‍ത്താ ചത്തിട്ടില്ലെന്നു. കര്‍ത്താവേ, അഞ്ചാറു വെടി കൊണ്ടിട്ടും ചത്തില്ലെന്നു. ഇയാള്‍ എന്തോന്ന് യന്ത്ര മനുഷ്യനോ? ഒരു സിമ്പിള്‍ ക്യസ്ട്ട്യന്‍. ആരായാലും തനിക്കിട്ടു ഒരുത്തന്‍ പണിഞ്ഞിട്ടു പോയാല്‍ നേരിട്ടു വന്നു അവനെ ക്ളിപ്പിടും. പ്രത്യേകിച്ച് ഡോണ്‍ ഒക്കെ ആകുമ്പോ. ഇത് തന്നെ വെടി വെച്ചിട്ട് മുങ്ങിയവനെ പോക്കാന്‍ അവന്റെ തന്നെ കളിക്കൂട്ടുകാരെ പറഞ്ഞു വിട്ടിട്ടു ഇടക് ഇടക്ക് "ആളെ കിട്ടിയോ?" എന്ന് വിളിച്ചു ചോദിക്കുന്ന ഒരു മണ്ടന്‍ ഡോണിനെ കൊച്ചിയില്‍ അല്ല കൊയിലാണ്ടിയില്‍ പോലും  കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആ അതും പോട്ടെ. കഥയില്‍ ചോദ്യമില്ല. അങ്ങനെ മണിക്കും  വിനായകനും, ആസിഫിനെ കൊണ്ട് പോണം. റഹ്മാനും ഇന്ദ്രജിത്തും അത് സമ്മതിക്കില്ല. ആസിഫിനാണേല്‍ കോഴിക്കറീം കൂട്ടി തിന്നണം. അങ്ങനെ കൊല്ലാന്‍ വന്നവരും, രക്ഷിക്കാന്‍ വന്നവരും, ചാവാന്‍ ഇരുന്നവനും എല്ലാരും കൂടി കോഴിക്കറീം തിന്ന് , വെള്ളോം അടിച്ചു അര്മാദിക്കുന്നു. പിറ്റേന്നു നേരം വെളുക്കുമ്പോ മണി പ്രഖ്യാപിക്കുന്നു. ആസിഫിനെ കൊല്ലെണ്ടതില്ല...!!! ഹോ... കോഴിക്കറിയുടെ ഒരു പവറെ. കര്ത്തയും, അയാള്‍ടെ ഒന്നര ഡസന്‍ ഗുണ്ടകളും ഒന്നും  കോഴിക്കറിയുടെ മുന്‍പില്‍ ഒന്നുമല്ല. അത് കണ്ടപ്പോ സത്യമായും എന്റെ കണ്ണ് നിറഞ്ഞു പോയി. ഇനി കര്‍ത്തയുടെ കയ്യില്‍ നിന്ന് രക്ഷപെടാന്‍ ഒറ്റ മാര്‍ഗ്ഗമേ ഒള്ളു. നേരെ മധുരക്ക് വണ്ടി വിടുക. അവിടെ ചെന്ന് ചില കൊട്ടേഷന്‍ പണി ഒക്കെ പിടിച്ചു കാശുണ്ടാക്കുക.

മധുരയില്‍ ചെല്ലുംപോഴാണ്, കാണികള്‍ അക്ഷമരായി വീര്‍പ്പു മുട്ടി കാത്തിരുന്ന രമ്യാ നംബീശന്റെ ബെല്ലി ടാന്‍സ്‌. ഉള്ള കാര്യം പറയാലോ. സ്ക്രീനില്‍ ടൈറ്റില്‍ എഴുതി കാണിച്ച സമയത്ത്, രമ്യയുടെ പേര് വന്നപ്പോ വന്‍ കയ്യടീം ബഹളോം ആരുന്നു. പുള്ളിക്കാരി അങ്ങ് കസറുവല്ലിയോ. പക്ഷെ, പാവം രമ്യക്ക് പടത്തില്‍ ഒരൊറ്റ ദയലോഗ് പോലുമില്ല. അല്ല, അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുമില്ല. എന്തായാലും കാണാനുള്ളതൊക്കെ കണ്ടു. പിന്നെ നടക്കുന്ന സംഭവ വികാസങ്ങള്‍ വന്‍ സസ്പെന്‍സ് ആയതു കൊണ്ട് അതിനെ കുറിച്ച് ഞാന്‍ മിണ്ടുന്നില്ല. പക്ഷെ പിന്നീട്, കുറച്ചു കാശിനു വേണ്ടി അവര്‍  ഒരു കൊട്ടേഷന്‍ എല്ക്കുന്നു. ടൂ ജി സ്പെക്ട്രത്തിന്റെ ഭാഗമായി കേരളവും തമിഴ്നാടും ഒക്കെ വഴി കടത്തുന്ന കള്ള പണം അടിച്ചു മാറ്റുക. നക്കാ പിച്ച തുകയെ ഒള്ളു. വെറും മുന്നൂറു കോടി രൂപ. ഈ മുന്നൂറു കോടി അടിച്ചു മാറ്റുന്നത് മന്കാത്ത സിനിമയില്‍ കാണിക്കുന്ന പോലെ അത്ര എളുപ്പമല്ലെന്നും, ലെട്ടസ്റ്റ്റ് വെപ്പണുമായി ആളുകള്‍ ഉണ്ടെന്നും ഒക്കെ  കൊട്ടേഷന്‍ കൊടുക്കുന്ന ആശിഷ് വിദ്യാര്‍ഥി പറയുന്നുമുണ്ട്. അപ്പൊ ഒരു വന്‍ സെറ്റപ്പ് പ്രതീക്ഷിച്ചിരുന്ന ഞാന്‍ കണ്ടത് നാലും മൂന്നു  ഏഴു പോലീസ്കാര് രണ്ടു കുഞ്ഞു ടാറ്റാ സുമോയില്‍ മുന്നൂറു കോടി കൊണ്ട് പോകുന്നതാണ്. നല്ല ബെസ്റ്റ് സെക്യൂരിറ്റി! റോഡിന്റെ നടുക്ക് ഒരു വീപ്പ കുറ്റി എടുത്തു വെച്ച്, അത് മാറ്റാന്‍ വേണ്ടി ആളുകള്‍ വണ്ടീന്ന് ഇറങ്ങുമ്പോ ഒരു വിറക് കൊള്ളി എടുത്തു തലക്കടിച്ചാല്‍ തീരാവുന്ന സെക്യൂരിട്ടിയുമായിട്ടാ മുന്നൂറു കുണുവ കടത്തുന്നത്. പിന്നെ, ടൂ ജി സ്പെക്ട്രം അഴിമതിയുടെ കള്ള പണം കടത്തുന്നത് പോലീസ് സെക്യൂരിറ്റിയോട് കൂടി ആണെന്നത് എനിക്ക് പുതിയ ഒരു അറിവായി. സിനിമ കണ്ടാല്‍ അറിവ് നേടാന്‍ പറ്റില്ലെന്ന് ഏതു തെണ്ടിയാ പറഞ്ഞത്?

പക്ഷെ അങ്ങനെ നിസ്സാരമായി കാശ് കൊണ്ട് പോയാല്‍ ഒരു രസമില്ലല്ലോ. അത് കൊണ്ട് നമ്മുടെ നായക സന്ഖത്തിനു മുന്‍പില്‍ അതാ നില്‍ക്കുന്നു പണം സംരക്ഷിക്കാന്‍ വേണ്ടി ഖടാ ഖടിയനും, അതി ഭീകരനുമായ പോലീസ് ഓഫീസര്‍ പ്രിത്വിരാജ്. ബാക്കി ഉള്ള ഗുണ്ടകളെ ഒക്കെ പ്രിത്വി പപ്പടം പൊടിക്കുന്ന പോലെ പൊടിച്ചു. അത് കണ്ടപ്പോ മണിക്കും റഹ്മാനും ഒക്കെ ഒരു കാര്യം ബോധ്യമായി. ഈ സത്യസന്ധനും, ധൈര്യശാലിയും, അടി പിടി ഉസ്താദുമായ  പ്രിത്വിയെ തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കാവില്ല. അത് കൊണ്ട് അധികം ദേഹം മിനക്കെടുത്താതെ അവര്‍ ഒരു സിമ്പിള്‍ കാര്യം പറഞ്ഞു. മുന്നൂറു കോടിയില്‍ ഒരു ഷെയര്‍ നിനക്കും തരാമെന്നു. കേട്ട പാതി കേള്‍ക്കാത്ത പാതി നമ്മുടെ സത്യസന്ധന്‍ പോലീസ് ഓഫീസര്‍ ബാങ്കരോട്       "ഡീല്‍ പറഞ്ഞു.  എന്താ ല്ലേ... എന്നാ പിന്നെ ആ കാശ് ആദ്യമേ അങ്ങ് അടിച്ചു മാറ്റിയാല്‍ പോരാരുന്നോ? ഇവന്മാര് വന്നു ഡീല്‍ ഓര്‍ നോ ഡീല്‍ കളിക്കുന്നത് വരെ വെയ്റ്റ് ചെയ്യണമാരുന്നോ? ഞാന്‍ ആരുന്നേല്‍ ആദ്യം തന്നെ ഒരു പതിനായിരം രൂവ എങ്കിലും എടുത്തു പാന്റിനകത്ത് ഒളിപ്പിച്ചു വെച്ചേനെ....അങ്ങനെ ഷെയറും മേടിച്ചു പ്രിത്വിരാജ് സ്ഥലം വിടും. ഭാഗ്യത്തിന് മൂപ്പര്‍ക്ക് ആകെ രണ്ടേ രണ്ടു സീനേ പടത്തില്‍ ഉള്ളു. അത് കൊണ്ട് വികാര വിക്ശോഭ വിസ്ഭോടനത്തിനോന്നും സമയം കിട്ടിയില്ല. പിന്നെ  റഹ്മാനും മണിയും ഇന്ദ്രജിത്തും ഒക്കെ തിരിച്ചു കണക്കു തീര്‍ക്കാന്‍ പോകുന്നു. പിന്നവിടെ എന്താ നടന്നതെന്ന് എനിക്കറിയാന്മേലാ. നായകന്മാര്‍ വില്ലന്മാരെ തട്ടുന്നു, വില്ലന്മാര്‍ നായകന്മാരെ തട്ടുന്നു, സഹ നായകന്മാര്‍ ഉപ നായകന്മാരെ തട്ടുന്നു, സഹ ഗുണ്ടകള്‍ മെയിന്‍ ഗുണ്ടകളെ തട്ടുന്നു, മെയിന്‍ ഗുണ്ടകള്‍ ലോക്കല്‍ ഗുണ്ടകളെ തട്ടുന്നു, അങ്ങനെ ആകെ മൊത്തം വെടിം പോകേം മാത്രമായി ഒരു ജഗപോക... എല്ലാരും ചത്തു കഴിയുമ്പോ നമ്മുടെ രമ്യ വന്നു കാശും  എടുത്തോണ്ട് ഒരൊറ്റ പോക്കും. അപ്പൊ സോമന്‍ ഊളയായി എന്ന് പറഞ്ഞാല്‍ മതി. എല്ലാം കഴിഞ്ഞു പോയേക്കാം എന്ന് കരുതി നോക്കിയപ്പോഴാ , എന്റെ കൂടെ സിനിമാ കാണാന്‍ വന്ന തളത്തില്‍ ദിനേശന്‍ എന്നാ സതീഷ്‌ ചന്ദ്രന്‍ ഓന്തിനെ പോലെ സീറ്റില്‍ അള്ളി പിടിച്ചിരിക്കുന്നത് കണ്ടത്.

" ഡാ എണീരെടാ പടം തീര്‍ന്നു", എന്ന് പറഞ്ഞപ്പോ
" കൊടുത്ത കാശ് മുതലാക്കിട്ടെ ഞാന്‍ വരൂ"

എന്നവന്റെ മറുപടി. പിന്നെ കൊടുത്ത കാശ് മുതലാക്കാന്‍ വേണ്ടി അവിടിരുന്നു പദ്മപ്രിയയുടെ ഐറ്റം ടാന്‍സ് കണ്ടു. പടത്തില്‍ ആകെ കൊള്ളാവുന്നത് ആ ടാന്‍സാ. പക്ഷെ അതും നന്നായിട്ട് കാണാന്‍ കലാസ്വാദന ബോധം ഇല്ലാത്ത പുവര്‍ മല്ലൂസ് സമ്മതിക്കില്ല. ചില നല്ല മൂവ്മെന്റ്സ് വരുമ്പോഴാ ഓരോരുത്തന്മാര്‍ മുന്‍പില്‍ കൂടി പാസ് ചെയ്തു പോകുന്നത്. വൃത്തികെട്ടവന്മാര്‍.  അവാസാനം എല്ലാരും പോയി കഴിഞ്ഞു ടിക്കറ്റ് കീറാന്‍ നില്‍ക്കുന്നവന്‍ വന്നു " എണീറ്റ്‌ പോടെ, അടുത്ത ഷോ തുടങ്ങാന്‍ നേരമായി" എന്ന് പറഞ്ഞപ്പോഴാ ഞങ്ങള്‍ എണീറ്റത്. ഈ പടം കാണുമ്പോ പാതിക്കു  വെച്ച് ആരും ഇറങ്ങി പോകാതിരിക്കാന്‍ രമ്യാ നംബീശന്റെ പാട്ട് ഇന്ട്ടര്‍വെലിനു  ശേഷവും, പദ്മപ്രിയയുടെ പാട്ട് ഏറ്റവും അവസാനവും ഇട്ട അമല്‍ നീരദിന്റെ ബുദ്ധി കൊള്ളാം. അല്ലേലും അങ്ങേര്‍ക്കറിയാം, ആളുകളെ എങ്ങനെ ആദ്യാവസാനം തിയെറ്ററില്‍ പിടിചിരുത്തണം  എന്ന്.

****************************************************
-ജി.ശരത് മേനോന്‍This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR.

33 comments:

 1. അടിപൊളി ... അവസരം കിട്ടിയിട്ടും കാണാന്‍ പോകാത്തത് നന്നായി

  ReplyDelete
  Replies
  1. മിസ്റ്റര്‍ ചക്രൂ സമയം കളയാതെ ചെന്ന് സിനിമാ കാണ്. അങ്ങനെ നീ മാത്രം രക്ഷപെടെണ്ട

   Delete
 2. ഭാഗ്യം......
  നാളെ പോയി അടവയ്ക്കാന്‍ ഇരുന്നതാ..... ഇന്നി സ്പിരിറ്റിന് പോകാം..:)

  റിവ്യൂ കലകിയിട്ടുണ്ട്..:)

  ReplyDelete
  Replies
  1. എന്ന് പറഞ്ഞാല്‍ എങ്ങനാ.... ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ. പോയി കണ്ടു അനുഭവിക്ക്

   Delete
 3. അനുശോചനങ്ങള്‍

  ReplyDelete
 4. Prithviraj Police onnumalla.Oru commando vesham ittittundu enne ulloo..

  ReplyDelete
  Replies
  1. Yes..Prithvi and gang private security aanennu aashish vidyarthi parayunnundallo..

   Delete
  2. അപ്പൊ പോലീസിന്റെത് പോലത്തെ യൂനിഫോരം ചുമ്മാ ഒരു ഷോയ്ക്ക് ഇട്ടതാരിക്കും അല്ലെ. ഛെ ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു

   Delete
 5. അപ്പോ അതു നന്നായി...
  ലാസ്റ്റ് മിനുറ്റിലാ ഒഴിവായി കിട്ടിയത് ഒരു ദുരന്തത്തില്‍ നിന്നും.(ഒന്നോ രണ്ടോ..മറ്റേ സ്ക്രീനില്‍ സ്പിരിറ്റ് ആണ്)...ഇനി അടുത്തയാഴ്ചത്തെ മഞ്ചാടീക്കുരു നോക്കാം.
  നന്ദി ശരത് ഭായി....ആദ്യമായി വന്നത്..പഴയ പോസ്റ്റുകള്‍ തകര്‍പ്പന്‍ കേട്ടാ..

  ReplyDelete
  Replies
  1. അല്ലേലും പൊളി പടമാണ് എന്നറിഞ്ഞാലും പിന്നേം പോയി നൂറ്റി അമ്പതു രൂപ നേര്‍ച്ച ഇടുന്നത് എന്റെ ശീലമാ. അഹങ്കാരം എന്നല്ലാതെ എന്ത് പറയാന്‍. വെറുതെയാണോ മനുഷ്യന്മാര് വ്യാജ സീടിയെ പ്രോത്സാഹിപ്പിക്കുന്നത്. വായിച്ചതിനും കമന്റിയതിനും നന്ദി.

   Delete
 6. Replies
  1. Nanniyundu Kannan.... Thudarnnum ivide sandarshikkukka

   Delete
 7. Kidu....Keep rocking...

  ReplyDelete
 8. nice review sarath... claps

  ReplyDelete
 9. nalla adipoli review....

  oru doubt...
  ithilum aalkaru nadakkunnathu slow motionil thanne alle??

  ReplyDelete
  Replies
  1. Ath pinne pratyekichu chodikkanundo? Dialogues vare slow motionil aa :-)

   Delete
 10. sincere review!! keep it up buddy... aarenkilumokke ithupole ulla sincere reviews tharumenkil cash kalayathe rakshapedam...

  ReplyDelete
  Replies
  1. Thanks. Promo yum hype um okke kandappo ippo entho valya mala marikkumennu karuthy. Kilikkathil jagathi "Odinjathu ente kai, ente kaalu, ente mookku" ennu parayunnath pole,

   "Poyath ente kashu, ente samayam, ente petrol. Ennittum enikk Emotional aakaan ulla avakaasham polumille?"

   Delete
 11. എങ്ങനെ സഹിച്ചിരുന്നു രണ്ടര മണിക്കൂര്‍?

  ReplyDelete
  Replies
  1. Njaane 150 roopa ticket eduthu randu manikkoor theatril irunnu "3 KINGS" vare kandavanaa.... Aa entaduthaa kali... alla, athintem review ezhuthiyittund

   http://sarathgmenon.blogspot.in/2011/07/3-kings-review.html

   Delete
 12. ഗൊള്ളാം എന്നെ പോലെ തന്നെ ഒരുത്തനും കൂടി പറ്റിയല്ലോ അബദ്ധം, സന്തോഷമായി. ഞാന്‍ അമല്‍ നീരദിനൊരു കത്തിവിടെ എഴുതി വെച്ചിട്ടുണ്ട്. ഇതല്ലായിരുന്നു വേണ്ടതെന്നറിയാം, പിന്നെ സദാചാര പോലീസിനെ പേടിച്ചിട്ടാ..
  http://vivarakketukal.blogspot.in/2012/06/blog-post.html

  ReplyDelete
 13. "ബാച്ചിലര്‍ പാര്‍ട്ടി" കണ്ടു.

  ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ :
  "ഓസിന് ടിക്കറ്റ്‌ കിട്ടുമെങ്കില്‍ മാത്രം എല്ലാരും കാണേണ്ട ഒരു ചിത്രം."

  ഇന്നുമുതല്‍ ക്ലൈമാക്സ്‌ എഡിറ്റ്‌ ചെയ്തതാണെന്ന് പറയപ്പെടുന്നു.

  ഇന്ന് ഞാന്‍ കണ്ടത് ഇങ്ങനെ - അവസാനം ഒരു വീടിനകത്ത് പൂട്ടിയിട്ടു വില്ലന്മാരും നായകന്മാരും പറ പറാ വെടിവെയ്പ്പ്...

  വെടി.. പുക.. ചോര തെറിക്കുന്നു... സ്ലോമോഷന്‍ ..
  വെടി.. പുക.. ചോര തെറിക്കുന്നു... സ്ലോമോഷന്‍ ..
  വെടി.. പുക.. ചോര തെറിക്കുന്നു... സ്ലോമോഷന്‍ ..

  അവസാനം നായകന്മാരെ വില്ലന്മാര്‍ വളയുന്നു. സംഗതി കൈവിട്ടു എന്ന് മനസിലായ നായകന്മാര്‍ അന്തരീക്ഷത്തില്‍ നിന്നും ഒരിക്കലും ഉണ്ട തീരാത്ത രണ്ടു തോക്കുകള്‍ വീതം എടുക്കുന്നു... നായകന്മാര്‍ ആര്‍ത്തുചിരിച്ചു നാലുചുറ്റും കണ്ണുമടച്ചു വെടി...

  വീണ്ടും വെടി.. പുക.. ചോര തെറിക്കുന്നു... സ്ലോമോഷന്‍ ..
  പിന്നേം വെടി.. പുക.. ചോര തെറിക്കുന്നു... സ്ലോമോഷന്‍ ..
  പുല്ല് പിന്നേം പിന്നേം വെടി.. പുക.. ചോര തെറിക്കുന്നു... സ്ലോമോഷന്‍ ..

  പ്രസ്തുത വെടിവഴിപാടുകള്‍ തീരുമ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ... വില്ലന്മാരും പൊഹ, നായകന്മാരും പൊഹ.

  പിന്നില്‍ നിന്നും പ്രത്യക്ഷപ്പെടുന്ന നമ്പീശനും നാല് തോഴിമാരുംകൂടി 2G സ്പെക്ട്രം പണം നിറച്ച ബാഗുകളും എടുത്തു സ്ഥലം വിടുന്നു.

  ശുഭം.

  ഇനി ആളുകള്‍ തെറിയും വിളിച്ചുകൊണ്ട് തീയേറ്റര്‍ വിടാതിരിക്കാന്‍ പദ്മപ്രിയയുടെ പാട്ട് കാണിക്കുന്നു. സിനിമ തീര്‍ന്നു.

  ReplyDelete
 14. അപ്പൊ "വടക്കുനോക്കിയന്ത്രം" അമല്‍ നീരദ്‌ സംവിധാനിച്ചാല്‍ എങ്ങനെയിരിക്കും???

  http://vishnulokam.com/?p=640

  ReplyDelete
 15. u are a genius.......i saw the movie and i have the same opinion.........some of ur words were hilarious......all d very best.

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. Hey, here's a little something for you :)
  http://crazyanu90.blogspot.in/2012/07/versatile-blogger.html

  ReplyDelete