കടലിന്റെ ആഴം അറിഞ്ഞതുണ്ടോ
വാനിന്റെ വര്‍ണ്ണം മറന്നതുണ്ടോ
അമ്മ തന്‍ സ്നേഹവും തെന്നലിന്‍ താരാട്ടും
അറിയാത്ത ജീവനീ പാരിലുണ്ടോ?
പൂങ്കുയില്‍ പാട്ട് നിലച്ചതുണ്ടോ
പൂമണം വീശാത്ത ഭൂമിയുണ്ടോ
പുഞ്ചിരി മായാതെ കാക്കുന്നോരമ്മയെ
പിരിയാന്‍ കഴിയുന്ന മക്കളുണ്ടോ?
സത്യത്തെ തേടി ഞാന്‍ യാത്രയായി
കാലത്തിന്‍ ചോദ്യങ്ങള്‍ ബാക്കിയായി
മായാതെ നില്‍ക്കുന്ന സന്ദേഹ ബിന്ദുക്കള്‍
അമ്മയിലെക്കുള്ള പാതയായി
പിന്നിട്ട പാതകള്‍ വ്യര്ധമെന്നോ
ജീവന്റെ നാമ്പുകള്‍ നമ്മില്‍ എന്നോ
സഹാജീവികള്‍ക്കായി നീട്ടുന്ന കൈകള്‍ താന്‍
ഈശ്വരന്‍ നീട്ടുന്ന കൈകള്‍ എന്നോ
കടലിന്റെ ആഴം അറിഞ്ഞതില്ല
വാനിന്റെ വര്‍ണ്ണം മറന്നതില്ല
അമ്മ തന്‍ വാക്കുകള്‍ തന്നൊരാ സന്ദേശം
ഉത്തരമേകാത്ത ചോദ്യമില്ല
****************************************************
-ജി.ശരത് മേനോന്‍
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR.
നന്നായി ...നല്ല വരികള്‍
ReplyDeleteഅമ്മയുടെ സ്നേഹം...അതിനെ വര്‍ണ്ണിക്കാന്‍ വരികളും ഇല്ല..
ReplyDeleteനല്ല കവിത..അഭിനന്ദനങ്ങള്‍ മാഷെ..
നന്ദി വില്ലെജ്മാന്‍... വീണ്ടും വരിക
ReplyDeleteThanks Chakru
ReplyDeleteഒരളവുകോലിലും അളക്കാൻ കഴിയാത്ത
ReplyDeleteസ്നേഹാമാണല്ലോ അമ്മയുടേത് അല്ലേ ശരത്ത്
Thikachum Shariyaanu
Delete