Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: നിത്യാനന്ദ പാവമാണ്

Friday, July 22, 2011

നിത്യാനന്ദ പാവമാണ്
നിത്യാനന്ദ നിത്യാനന്ദ എന്ന് കേള്‍ക്കുമ്പോള്‍ പട്ടിണി കിടന്നവന് ചിക്കന്‍ ബിരിയാണി കിട്ടിയ സന്തോഷമാണ് എല്ലാവര്ക്കും. ഇപ്പോള്‍ അങ്ങേരെ കുറിച്ച് പറയാന്‍ കാരണം താത്വികമായ ഒരു അവലോകനമാണ് എന്റെ ലക്‌ഷ്യം എന്നത് തന്നെ. (റാഡിക്കല്‍ ആയ ഒരു മാറ്റമല്ല ) ഈ പറയുന്ന നിത്യാനന്ദ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. വിവാദ പരമായ വീഡിയോ ഞാനും കണ്ടു. (വെറോന്നിനുമല്ല , ചുമ്മാ ക്ലാരിറ്റി ഉണ്ടോ എന്ന് മാത്രമേ ഞാന്‍ നോക്കിയോല്ല് ) രഞ്ജിത എണ്ണ തേപ്പിച്ചു കുളിപ്പിച്ചതാണോ തെറ്റ്? എണ്ണ തേച്ചു കുളിക്കുന്നത് അത്ര വല്യ തെറ്റാണോ? എങ്കില്‍ കേരളത്തില്‍ നാളികേരം പിഴിഞ്ഞ് എണ്ണ എടുക്കുന്നവരെ അല്ലെ ആദ്യം അകത്താക്കേണ്ടത്? ദുഫായിലെ എണ്ണ കമ്പനികള്‍ എല്ലാം കത്തിക്കെണ്ടേ? അവിടുത്തെ എണ്ണ കിണറുകള്‍ ടിപ്പര്‍ കണക്കിന് മണ്ണ് അടിച്ചു മൂടെണ്ടേ? അതെല്ലാം വിട്ടിട്ടു ഒരാള്‍ എണ്ണ തേച്ച് കുളിച്ചത് എങ്ങനെ തെറ്റാകും എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല സുഹൃത്തുക്കളെ. അത് പോട്ടെ, അങ്ങനെയെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന ഒരു സംഭവം ഞാന്‍ കുത്തി പോക്കാന്‍ ആഗ്രഹിക്കുന്നു. ഈ സദാചാര വാദികള്‍ ആദ്യം അകതാക്കേണ്ടത് സംവിധായകന്‍ ഫാസിലിനെ ആണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ "ഓലതുമ്പതിരുന്നു ഊയലാടും ചെല്ല പൈങ്കിളി... എന്റെ ബാല ഗോപാലനെ എണ്ണ തെപ്പിക്കുമ്പോ പാടെടി " എന്നൊരു പാട്ടുണ്ട്. ആരാണീ ബാല ഗോപാലന്‍? ആ കൊച്ചിന്റെ പേര് അപ്പൂസ് എന്നല്ലേ. അപ്പൊ ആരെ ആണ് എണ്ണ തെപ്പിക്കാന്‍ ശോഭന വിളിക്കുന്നത്‌? കണ്ടു പിടിച്ചേ പറ്റു. ശോഭന എണ്ണ തേപ്പിച്ചാല്‍ എല്ലാരും കൈ അടിക്കും, കൂടെ പാടും. രഞ്ജിത്ത എണ്ണ തേപ്പിച്ചാല്‍ കൈ ഒടിക്കും തെറിയും വിളിക്കും. ഇതാണോ സോഷ്യലിസം?

പിന്നെ അര്‍ദ്ധ നഗ്നനായി കട്ടിലില്‍ കിടന്നു ട്രപ്പീസ് കളിക്കുന്നവരെ പോലെ കൈയും കാലും ഇട്ടു അടിക്കുന്ന നിത്യാനന്ദയെ കുറിച്ച് പറയണമല്ലോ. കുളിക്കാന്‍ പോകുന്നവര്‍ അര്‍ദ്ധ നഗ്നര്‍ ആകും. തികച്ചും സ്വാഭാവികം. പിന്നെ കുളിക്കാന്‍ പോകുന്നതിനു മുന്പ് അന്ന് യോഗാ അഭ്യസിക്കാന്‍ മറന്നല്ലോ എന്ന് പുള്ളി ഓര്‍ത്തു കാണും. അതൊരു തെറ്റാ? നല്ലൊരു യോഗാഭ്യാസിക്കെ "റ " ഷേപ്പില്‍ കസര്‍ത്ത് കാണിക്കാന്‍ പറ്റു. ഇന്നാളു ടി വി യില്‍ ബാബു ആന്റണിയുടെ കാലു പൊക്കി ഉള്ള കിക്ക് കണ്ടു അത് അനുകരിച്ച എന്റെ നല്ലൊരു ജീന്‍സ് കീറിയതും നടു ഉളുക്കി രണ്ടു ദിവസം വര്‍ക്ക് ഫ്രം ഹോം ആയതും എനിക്കെ അറിയൂ. ആ വിഷമം എനിക്കറിയാം. അത് കൊണ്ടാണ് പറയുന്നത് യോഗ അഭ്യസിക്കണമെന്നു. അഭ്യാസികളെ ഇനി എങ്കിലും ബഹുമാനിക്കാന്‍ പഠിക്കെടോ.... ബഹുമാനിക്കാന്‍ പഠിക്ക്... അപ്പൊ ചോദിക്കും എന്നാ പിന്നെ വീഡിയോ പുറത്തു വന്നപ്പോ പുള്ളി എന്തിനാ ഹിമാലയത്തിലോട്ടു പോയത് എന്ന്. സന്യാസി അല്ലെ, ദൈവത്തിന്റെ ഉള് വിളി എപ്പോഴാ വരുന്നത് എന്ന് ആര്‍ക്കറിയാം. വന്നാല്‍ തടയാന്‍ പറ്റുമോ? ഇന്നാളു ആന്ധ്രാ മെസ്സിലെ നല്ല എരിവോള്ള ചിക്കന്‍ ബിരിയാണി അടിച്ചു കയറ്റി അര മണികൂര്‍ കഴിഞ്ഞപ്പോ എനിക്കും ലത് പോലൊരു ഉള് വിളി വന്നു. പിന്നെ സായൂജ്യം അടയുന്നത് വരെ എന്തൊരു മനപ്രായാസമാരുന്നു. അതൊന്നും നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അതിനു കുണ്ടലിനി ഉണ്ടാവണം. ഉണ്ടായാല്‍ മാത്രം പോര അത് ഉണര്‍ത്താന്‍ അറിയണം. അതെങ്ങന വൈകുന്നേരമായാല്‍ ബിവരെജസില്‍ നിന്ന് കാട്ട റം അടിച്ചു കിണ്ടി ആയി കിടക്കാന്‍ മാത്രം അറിയാവുന്ന മലയാളികള്‍ക്ക് അറിയാമോ കുണ്ടലിനിയെ. സംഭവം എന്താണെന്ന് വച്ചാല്‍, അത് ഒരു മര്‍മം ആണ്. അടി നാഭിക്കിട്ടു തോഴി കിട്ടുമ്പോള്‍ ഉള്ള പെരുപ്പ്‌ പോലൊന്നുമല്ല. കുണ്ടലിനി എങ്ങാനും ആക്ടിവേറ്റ് ആയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടത്തില്ല. സ്വര്‍ഗ്ഗം കാണതില്ലെയോ സ്വര്‍ഗ്ഗം. കുണ്ടലിനി എവിടാ ഇരിക്കുന്നത് എന്നൊന്നും എന്നോട് ചോദിക്കരുത്. പക്ഷെ ലത് എങ്ങനെ ആക്ടിവേറ്റ് ചെയ്യണം എന്നറിയാത്തവര്‍ നേരെ നിത്യാനന്ദയുടെ അടുത്ത് ചെന്ന് സാഷ്ടാംഗം പ്രണമിച്ചു കാലു പിടിച്ചോ. പുള്ളി പറഞ്ഞു തരും. പിന്നെ കാലു പിടിക്കാന്‍ ചെല്ലുമ്പോ ക്യാമറയും കൊണ്ട് ചെന്നാല്‍ നിന്റെ ഒക്കെ കുണ്ടലിനി അടുത്ത തെങ്ങും പറമ്പീന്ന് പെറുക്കി എടുക്കേണ്ടി വരും. ഞാന്‍ പറഞ്ഞത് വിശ്വാസമായില്ലെങ്കില്‍ ഇതാ ഈ വീഡിയോ കണ്ടു നോക്ക്... മിസ്റ്റര്‍ കുണ്ടലിനിയെ വിളിച്ചുണര്‍താനുള്ള ട്രെയിനിങ്ങ്.ഇപ്പൊ മനസ്സിലായല്ലോ കുണ്ടലിനി എവിടെയാ ഇരിക്കുന്നതെന്ന്? ആ...ലവിടെ തന്നെ... ശോ... ഇതൊക്കെ കാണുമ്പോ എനിക്ക് പേടി ആകുന്നു. വീട്ടിലെ കസേരയുടെ കാലോരെണ്ണം ഒടിഞ്ഞു ഇരിക്കുവ. എങ്ങാനും ഞാന്‍ ചാടി കേറി ഇരുന്നു താഴെ വീണു എന്റെ കുണ്ടലിനി ഓണ്‍ ആയി പോയാല്‍ പിന്നെ ഞാനും ഒരു സെലിബ്രിറ്റി ആയി പോകില്ലേ? ഇപ്പൊ തന്നെ ഞാന്‍ എന്ത് ചെയുന്നു എന്ന് നോക്കി നടക്കുവാ പത്രക്കാര്. പിന്നെ സിനിമാ നടിമാര് എണ്ണ തേപ്പിച്ചു കുളിപ്പിക്കാന്‍ എന്റെ വീടിന്റെ മുന്നില്‍ കെട്ടി കിടക്കുന്നത് എനിക്കിഷ്ടമല്ല. കാരണം ഞാന്‍ എണ്ണ തേക്കാറില്ല, അത്ര തന്നെ. അപ്പൊ ഞാന്‍ പറഞ്ഞു വന്നത്. മിസ്റ്റര്‍ നിത്യാനന്ദ ആളൊരു പാവമാണ്. നാടുകാര്‍ക്ക് സായൂജ്യം കൊടുക്കണം എന്നോരോറ്റ ചിന്തയെ പുള്ളിക്കൊല്ല്. അത് വല്ലോം പറഞ്ഞാല്‍ മനസ്സിലാക്കാനുള്ള വിവരം നാട്ടുകാര്‍ക്ക് ഇല്ലാതെ പോയി. കഴിഞ്ഞ ആഴ്ച ഈ വിവരം നാട്ടുകാരെ അറിയിക്കാന്‍ അദ്ദേഹം ഒരു പ്രസ് മീട് നടത്തി. വരുന്ന വഴിക്ക് വണ്ടിക്ക് കൈ കാണിച്ച ഒരു പെണ്കൊചിനേം കാറില്‍ കയറ്റി. വെറും മനുഷ്യത്വം. പിന്നെയാണ് മനസ്സിലായത്‌ അത് രഞ്ജിത്ത ആരുന്നെന്ന്. പിന്നെ ഒരു വഴിക്ക് പോകുന്നതല്ലേ, എന്തേലും ആവശ്യം വന്നാലോ എന്ന് കരുതി അവരയും കൂടെ കൂട്ടി. തികച്ചും സ്വാഭാവികം. അതിനീ വൃത്തികെട്ട പത്രക്കാര്‍ എന്തൊക്കെയാണ് പറഞ്ഞു പരതുന്നത്...ഇവന്മാര്‍ക്കൊന്നും ലജ്ജയില്ലേ? അല്ലെങ്കിലും മാന്യന്മാരുടെ നേര്‍ക്ക്‌ എന്തും ആവാലോ.

ഇത് ഇന്നോ ഇന്നലയോ തുടങ്ങിയ പരിപാടിയല്ല. കാക്കിയിട്ടവന്റെ നേര്‍ക്ക്‌ കൈ പൊങ്ങിയാല്‍ നിനക്കൊന്നും നോവില്ല. കൂട്ടത്തില്‍ ഒരുത്തന്‍ ചങ്ക് കീറി നിന്നാലും നിനക്ക് നോവില്ല എന്ന് കമ്മീഷനരില്‍ സുരേഷ് ഗോപി പറഞ്ഞത് എത്ര സത്യം. അത് കാക്കി. ഇത് കാഷായം. അത്രെ ഒള്ളു. രണ്ടിലും "ക" ഉണ്ടല്ലോ. പണ്ട് ഇതേ പോലെ മാനം മര്യാദയ്ക്ക് പ്രത്യേക പൂജകള്‍ കഴിച്ച് ജീവിച്ച സന്തോഷ്‌ മാധവനേം ഇവന്മാര് പൊക്കി. അല്ല എന്താണ് സന്തോഷ്‌ മാധവന്‍ ചെയ്ത കുറ്റം. പുള്ളിയുടെ വീട് രെയ്ട്‌ ചെയ്തപ്പോ കൊറെ സി ടി കിട്ടി എന്ന് പറയുന്നു. എന്നാല്‍ ആ സി ടി യുടെ ഒറ്റ കോപ്പി പോലും ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. ഇന്നലേം കൂടി വെളുപ്പിന് മൂന്നു മണി വരെ ഇരുന്നു ഗൂഗിളില്‍ തപ്പിയതെ ഒള്ളു (ഞാന്‍ ഒരു കാര്യോം റിസര്‍ച് ചെയ്യാതെ പറയില്ല എന്ന് ഇപോ മനസ്സിലായില്ലേ? ). അല്ല സന്തോഷ്‌ മാധവന്‍ സി ടി കണ്ടതും, സി ടി നിര്‍മ്മിച്ചതും ഒരു തെറ്റാണോ? മലയാളത്തിലെ ലേട്ടസ്ട്ടു ആയ പടത്തിന്റെ വ്യാജ സി ടി ഒന്നും അല്ലായിരുന്നല്ലോ പുള്ളി കണ്ടത്. ആരും അറിയാതെ, ആര്‍ക്കും ഒരു ശല്യവും ഉണ്ടാക്കാതെ പുള്ളി തന്നെ നിര്‍മ്മിച്ച പടങ്ങള്‍ അല്ലെ അതൊക്കെ? സ്വന്തമായി വീഡിയോ ഉണ്ടാക്കുന്നത്‌ തെറ്റാണോ? എങ്കില്‍ ആദ്യം അകതാക്കേണ്ടത് സില്‍ സില ഹരിഷങ്കരിനെയും സന്തോഷ്‌ പണ്ടിറ്റിനെയും അല്ലെ? സന്തോഷ്‌ പണ്ടിറ്റിനെ വെറുതെ വിട്ടിട്ടു സന്തോഷ്‌ മാധവനെ പൊക്കിയത് എന്ത് ന്യായം? എന്ത് നീതി? ഹാ... അല്ലെങ്കിലും സ്വാമിമാര്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ. എന്തായാലും ഇന്ന് തന്നെ ഓള്‍ കേരള നിത്യാനന്ദ ഫാന്‍സ്‌ അസോസിയേഷന്‍ ഉണ്ടാക്കാന്‍ ഞാന്‍ തീരുമാനിച്ചു. മെമ്പര്‍ഷിപ്പ് ഫോം എല്ലാ സന്‍ ടി വി ഓഫീസിലും ലഭ്യം. അപേക്ഷിക്കുന്ന പെണ്‍കുട്ടികള്‍ അവരുടെ ഫുള്‍ സൈസ് കളര്‍ ഫോട്ടോ അപേക്ഷയോടൊപ്പം വയ്ക്കണം എന്ന് അപേക്ഷിക്കുന്നു. ആണുങ്ങള്‍ എന്തേലുമൊക്കെ അയക്ക്. എന്തായാലും അപേക്ഷിക്കുന്നവര്‍ എത്രയും പെട്ടെന്ന് ചെയ്യണം. എന്റെ കുണ്ടലിനി എങ്ങാനും ഉണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല... ഓഫര്‍ അടുത്ത പോലീസ് രെയിട് വരെ മാത്രം...

-ജി. ശരത് മേനോന്‍

****************************************************

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

1 comment: