മരിച്ചവര്‍ മടങ്ങി വരുമോ? ഇല്ല എന്നുത്തരം പറയാന്‍ വരട്ടെ. മരിച്ചവര്‍ മടങ്ങി വരും എന്നാണു പാലക്കാട്ടുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. പാലക്കാടിന് അടുത്തുള്ള വെട്ടിക്കാട്ട് പറമ്പ് എന്ന സ്ഥലത്ത് ആളുകള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചവരെ കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. ആള്‍ താമസം തീരെ ഇല്ലാത്ത നാട്ടു വഴികളും , കുന്നും, കാടും പടലവും നിറഞ്ഞതുമാണ് ഈ പ്രദേശം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പ്രദേശത്താണ് മരിച്ചവരെ അടക്കം ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ ആരും ഈ ഭാഗത്തോട്ട് പോകാറില്ല. ഈ പ്രദേശത്ത് അബദ്ധ വശാല്‍ എത്തിപ്പെട്ടവര്‍ ആണ് മരണമടഞ്ഞവരുടെ ആത്മാക്കളെ കണ്ടിട്ടുള്ളത്. രാത്രി ആയാല്‍ ആരും ഈ സ്ഥലത്തേക്ക് വരാറില്ല എന്ന് മാത്രമല്ല ദൂരെ ഉള്ളവര്‍ ടാക്സിയോ ഓട്ടോയോ വിളിച്ചാല്‍ പോലും ഈ പ്രദേശത്തെക്ക് വരാന്‍ സ്ഥല വാസികള്‍ തയ്യാറാവുന്നില്ല. വെട്ടിക്കാട്ട് പറമ്പിനു അടുത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വൈകി ഈ വഴി വന്നാല്‍ മരണമടഞ്ഞവരുടെ ആത്മാക്കള്‍ പൊടുന്നനെ കണ്മുന്‍പില്‍ പ്രത്യക്ഷപ്പെടും എന്നും അവര്‍ കുന്നിന്‍ മുകളിലൂടെ സഞ്ചരിക്കുമെന്നും സ്ഥലവാസികള്‍ പറയുന്നു. എന്നാല്‍, എന്ത് കൊണ്ടാണ് ഈ പ്രദേശത്ത് മാത്രം ആത്മാക്കള്‍ കാണപ്പെടുന്നത്? പ്രതികാര ദാഹവുമായി ആത്മാക്കള്‍ അലയുന്നതിനു കാരണമെന്ത്? അതിന്റെ പിന്നില്‍ ഒരു ചരിത്രമുണ്ട്...!
അപകടത്തില്‍ പെട്ടോ സ്വാഭാവികമായോ മരിക്കുന്നവരെ അല്ല ഇവിടെ സംസ്കരിചിട്ടുള്ളത്. പ്രായമായിട്ടും മരണപ്പെടാതെ കിടക്കുന്ന വൃദ്ധ ജനങ്ങളെ ജീവനോടെ ഒരു ഭരണിയിലടിച്ചു കുഴിയിലിട്ടു കല്ലിട്ടു മൂടുകയായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്പ് ഇവിടെ നടന്നിരുന്നത്. ഗുഹകള്‍ പോലെ ഉള്ള കരിങ്കല്‍ നിലവറകളുടെ നാല് കോണിലും കരിങ്കല്‍ പാളികള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ഒരാള്‍ പൊക്കത്തില്‍ ഉള്ള ഭരണിയില്‍ പ്രായമായവരെ ഇറക്കിയിട്ട് ഭരണിയുടെ വായ വലിയ കരിങ്കല്‍ പാളി കൊണ്ട് മൂടി വച്ചിട്ട് ബന്ധുക്കള്‍ യാത്രയാകും. ദിവസങ്ങള്‍ക്കുള്ളില്‍ ഭരണിയില്‍ കിടന്നു അവര്‍ ശ്വാസം മുട്ടി മരിക്കും. അത്തരത്തില്‍ മരണപ്പെട്ടവരുടെ ആത്മാക്കളെ ആണ് ഈ പ്രദേശത്ത് ആളുകള്‍ കാണുന്നത്. ഒരു പ്രായം കഴിഞ്ഞാല്‍ മാതാ പിതാക്കള്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരു ബാധ്യത ആയി മാറും എന്നത് മാറി കൊണ്ടിരിക്കുന്ന കാലത്തിന്റെ ക്രൂരത ആണ്. ഇന്ന് ആരെയും ജീവനോടെ ഭരണിയില്‍ ഇട്ടു നിര്‍ബന്ധിത മരണത്തിലേക്ക് തള്ളി വിടാറില്ല എങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നീച പ്രവര്‍ത്തി കേരളത്തിലും നില നിന്നിരുന്നു. ഇങ്ങനെ ജീവനോടെ ആളുകളെ ഭരണിയിലാക്കി കുഴിച്ചിടുന്ന കല്ലറകളെ "നന്നങ്ങാടികള്‍" എന്നാണു വിളിച്ചിരുന്നത്. ഈ അടുത്ത കാലത്ത് ഈ പ്രദേശത്ത് മണ്ണെടുത്തപ്പോള്‍ മുന്നൂറോളം നന്നങ്ങാടികള്‍ ആണ് കണ്ടെടുത്തത്. അവയില്‍ നിന്നും അനേകം തലയോട്ടികളും എല്ലുംകൂടുകളും കണ്ടെടുക്കപ്പെട്ടു. പ്രായമായി എന്ന ഒറ്റ കാരണം കൊണ്ട് ജീവനോടെ ഭരണിയില്‍ ദിവസങ്ങളോളം കഴിഞ്ഞു എങ്ങനെയോ മരിച്ച ആളുകളുടെ തലയോട്ടികളും എല്ലും ആണ് അവ എന്ന് ചരിത്രാന്വെഷകരും സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ മരിച്ചവരുടെ ആത്മാക്കള്‍ ഈ പ്രദേശത്ത് അലയുന്നു എന്ന് പറയുമ്പോള്‍ വിശ്വസിക്കാതിരിക്കാനും തരമില്ല. കാരണം, സ്വാഭാവികമായി അല്ലാതെ മരണപ്പെടുന്ന ആത്മാക്കള്‍ നമുക്ക് ചുറ്റും ഈ ലോകത്ത് തന്നെ അലയും എന്നതാണ് ശാസ്ത്രം തെളിയിച്ച സത്യം. അപ്പോള്‍ നിര്‍ബന്ധിത മരണത്താല്‍ ശരീരം വിട്ട ആത്മാക്കള്‍ ഇവിടെ ഉണ്ടാകും എന്ന് കരുതപ്പെടാം.
പണ്ട് ഈജിപ്തില്‍ മരണമടഞ്ഞവരുടെ ശരീരം തുണിയില്‍ പൊതിഞ്ഞു പിരമിടുകളിലെ അറകളില്‍ "മമ്മി" ആയി സൂക്ഷിക്കുമായിരുന്നു. യേശുവിന്റെ കാലഖട്ടതിലും ഒരു കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ചു ഒരു കല്ലറയിലാണ് അടക്കം ചെയ്തിരുന്നത്. ഈജിപ്തില്‍ മരണശേഷവും അതല്ലെങ്കില്‍ ഫറവോ രാജാക്കന്മാരുടെ ശിക്ഷ ഏറ്റുവാങ്ങിയവരെ ജീവനോടെയും മമ്മികള്‍ ആക്കിയിരുന്നു. പിരമിഡില്‍ ഒരാളെ മമ്മി ആക്കുമ്പോള്‍ ആ അറയില്‍ അയാള്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും സുഗന്ധ വ്യഞ്ജനങ്ങളും മൃതശരീരത്തിന്റെ ഒപ്പം വയ്ക്കുമായിരുന്നു. അതേ പോലെ നന്നങ്ങാടിയിലും, അടയ്ക്കപെടുന്ന ആള്‍ ഉപയോഗിച്ചിരുന്ന പണി ആയുധങ്ങളും മറ്റു വസ്തുക്കളും നിക്ഷേപിച്ചിരുന്നു. മാതാപിതാക്കളോട് സ്നേഹമുള്ള ചിലര്‍ നാലഞ്ചു ദിവസത്തേക്കുള്ള ഭക്ഷണം കൂടി നന്നങ്ങാടിയിലെ ഭരണിയില്‍ അടച്ചു വയ്ക്കുമായിരുന്നു. ശക്തന്‍ തമ്പുരാന്റെ കാലഖട്ടതിലും ഈ സമ്പ്രദായം നില നിന്നിരുന്നു. അക്കാലത്ത്തുള്ളവര്‍ പുനര്‍ ജന്മത്തില്‍ വിശ്വസിച്ചിരുന്നു. നന്നങ്ങാടിയില്‍ അടയ്ക്കപ്പെട്ടവരുടെ ആത്മാവ് മരണ ശേഷം പുറത്തേക്ക് പോയി പുനര്‍ ജന്മം ആയി തങ്ങളിലേക്ക് തന്നെ തിരിച്ചു വരും എന്നവര്‍ വിശ്വസിച്ചിരുന്നു. അങ്ങനെ ആത്മാവ് പുറത്തേക്ക് പോകുന്നതിനായി നന്നാങ്ങാടിയില്‍ രണ്ടു മുന്ന് ദ്വാരങ്ങളും അവര്‍ ഇടുമായിരുന്നു. തൃശൂരിലെ ശക്തന്‍ തമ്പുരാന്റെ ആര്‍ക്കയോലജിക്കള്‍ മ്യൂസിയത്തില്‍ ഇന്നും ഇത്തരം നന്നങ്ങാടികള്‍ സൂക്ഷിച്ചിട്ടുണ്ട്. അത്തരം ഒരു നന്നങ്ങാടിയില്‍ നിന്നെടുത്ത ചിത്രം ആണ് ചുവടെ.
പാലക്കാട്ടെ നന്നങ്ങാടികള്‍ പരിശോധിച്ച ചരിത്രാന്വെഷികള്‍ പറയുന്നത് ഇവ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ദ്രാവിഡന്മാര്‍ ഉപയോഗിച്ചിരുന്നതാണ് എന്നാണു. തമിഴ് നാട്ടില്‍ നിന്നും വ്യാപാരത്തിനായി എത്തിയ ദ്രാവിഡന്മാര്‍ ഇവിടെ താമസിച്ചിരുന്നു എന്നതിന് തെളിവുണ്ട്. അവര്‍ ആളുകളെ സംസ്കരിച്ചിരുന്ന നന്നങ്ങാടികള്‍ ആണ് ഇപ്പോള്‍ കണ്ടെടുത്തത് എന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ദ്രാവിഡന്മാര്‍ ഒരാളുടെ മരണത്തിനു ശേഷം മാത്രം ആണ് ശരീരം ഇവയില്‍ ഇട്ടു വച്ചിരുന്നത്. പ്രായമായവരെ ജീവനോടെ ഭരണികളില്‍ ആക്കി നന്നങ്ങാടികളില്‍ ഇട്ടിരുന്നു എന്നത് വെറും ഒരു മിത്ത് ആണെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഈജിപ്ഷ്യന്‍ സംസ്കാരമായ മമ്മികള്‍ സൂക്ഷിക്കുന്നത് പോലെ തന്നെയുള്ള സമ്പ്രദായം നമ്മുടെ കേരളത്തിലും ഉണ്ടായിരുന്നു എന്നവര്‍ നിഷേധിക്കുന്നില്ല. മൈസൂരിലെ ശ്രീ രംഗപട്ടനത്ത് ടിപ്പുവിന്റെ വേനല്‍ക്കാല വസതിക്ക് അടുത്തായി ഇതേ പോലെ ഭൂമിയുടെ പ്രതലത്തില്‍ നിന്നും താഴെയായി ഭീമാകാരമായ നന്നങ്ങാടികള്‍ ഉണ്ട്. എന്നാല്‍ ഇവ, കുറ്റവാളികളെ കൊല്ലുവാന്‍ വേണ്ടി ഉള്ളതായിരുന്നു എന്ന് പറയപ്പെടുന്നു. ഒരു നിലവറരയിലേക്ക് എന്ന് പോലെ പടിക്കെട്ടുകള്‍ ഇറങ്ങി താഴേക്ക് ചെന്നാല്‍ ഒരു ഹാള്‍ പോലെ കാണപ്പെടുന്ന ഈ കരിങ്കല്‍ തടവറയില്‍ കുറ്റവാളികളെ കെട്ടി ഇട്ടിട് വെള്ളം നിറച്ചു കൊല്ലുമായിരുന്നു. ചുവരിലെ ചങ്ങലകളില്‍ നിന്നും ഇത് കുറ്റവാളികള്‍ക്ക് മാത്രമുള്ളതാണോ അതോ വര്‍ഷങ്ങള്‍ക്കു മുന്പ് ഇന്ത്യയുടെ പല ഭാഗത്തും പ്രായമായിട്ടും മരിക്കാതെ കിടക്കുന്നവരെ ബലി കൊടുക്കുന്ന രീതി നിലവില്‍ നിന്നിരുന്നോ എന്ന് പറയാന്‍ സാധ്യമല്ല. പിന്നെ ഇപ്പോള്‍ വെട്ടിക്കാട്ട് പറമ്പില്‍ കാണപ്പെടുന്ന ആത്മാക്കളുടെ കാര്യം. ഒരു സാധാരണ സെമിത്തേരിയില്‍ പോലും രാത്രി കടന്നു ചെല്ലാന്‍ ആളുകള്‍ക്ക് ഭയമുണ്ടാകും. സെമിത്തേരിയില്‍ പ്രേതങ്ങള്‍ വിഹരിക്കുന്നു എന്ന് കരുതപ്പെടുന്നു. അപ്പോള്‍ കാടും പടലവും പിടിച്ചു ആള്‍ പാര്‍പ്പില്ലാത്ത പണ്ട് കാലത്ത് ആളുകളെ ജീവനോടെ ഭരണിക്ക് അകത്തു ഇട്ടു കൊലപ്പെടുത്തിയിരുന്ന സ്ഥലത്തും ആത്മാക്കള്‍ ഉണ്ടാകും എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതില്‍ തെറ്റില്ല. ഒരു പക്ഷെ ഇവിടെ ആത്മാക്കളെ കണ്ടു എന്ന് പറയപ്പെടുന്നത് ആ സ്ഥലത്തെ കുറിച്ചുള്ള ഭയത്തില്‍ നിന്നും ഒരാളുടെ മനസ്സില്‍ ജനിക്കുന്ന മിഥ്യാ ധാരണയുടെ പരിണിത ഫലമാകാം . നാം എന്നും കിടന്നുറങ്ങുന്ന മുറിയില്‍ പ്രേതമുണ്ട് എന്നൊരാള്‍ തറപ്പിച്ചു പറഞ്ഞാല്‍ പിന്നെ ആ മുറിയില്‍ കിടക്കാന്‍ ഒരു ഭയം തോന്നും. അത് മനസ്സിന്റെ ഒരു തരം കടങ്കഥ ആണ്. ഇത് വരെ ഉത്തരം കിട്ടിയിട്ടില്ലാത്ത കടങ്കഥ
****************************************************
-ജി.ശരത് മേനോന്‍
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR
സമ്മതിക്കൂല്ലല്ലേ മേനോനെ ?
ReplyDeleteഒരു ഭരണി എടുക്കട്ടെ രാഹുലെ?
ReplyDeleteപ്രായമായവരെ ശരീരം മുഴുക്കെ എണ്ണ തേച്ച് കുളിപ്പിക്കുന്ന രീതി തമിഴ്നാട്ടില്‍ പലഭാഗത്തും ഇപ്പോഴും ഉണ്ട്. താമസിയാതെ ന്യൂമോണിയ ബാധിച്ച് അവര്‍ മരിക്കും.
ReplyDeleteലേഖനം നന്നായി.
ഭരണിയില്‍ അടച്ചു വെക്കുന്ന കഥ ഗ്രാന്‍ഡ് മദര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
ReplyDeleteനല്ല ലേഖനം...
ഏതായാലും മരിക്കുന്നതിനുമുൻപ് ഇവിടെ ആരെയെങ്കിലും ഭരണിയിൽ അടച്ചിരുന്നൂ എന്ന് വിശ്വസ്സിക്കുവാൻ അൽപ്പം പ്ര്യാസ്സം തോനുന്നൂ.
ReplyDelete@mulla - നന്ദി. അതെ തമിഴ് നാട്ടില്‍ ഇപ്പോഴും പ്രായമായവരെ നിര്‍ബന്ധിത മരണത്തിലേക്ക് തള്ളി വിടുന്ന പതിവുണ്ട്. പക്ഷെ അത് ഭരണിയില്‍ അടയ്ക്കുന്നത് പോലെ പ്രകടമായ ഒരു പ്രക്രിയ ആയിട്ടല്ല എന്ന് മാത്രം
ReplyDelete@shikhandi - Thanks for the comment.തൃശൂരിലെ ശക്തന്‍ തമ്പുരാന്റെ മ്യൂസിയത്തില്‍ ചെന്നാല്‍ ഇപ്പോഴും കാണാം നന്നങ്ങാടികള്‍
ReplyDelete@vaniyathan - ഇത് ഇന്നോ ഇന്നലെയോ നടന്ന കാര്യങ്ങള്‍ അല്ല... നൂറ്റാണ്ടുകള്‍ക്കു മുന്പ് ചെയ്തു പോന്നിരുന്ന കര്‍മം ആണ്. മേഴ്സി കില്ലിങ്ങിന്റെ മറ്റൊരു മുഖം.
ReplyDeleteഅയ്യോ!
ReplyDeleteഎനിക്ക് ഈ ഭൂമിയില്‍ തിരികെ വരെണ്ടായെ!!!
അസ്സലായി. വളരെ ഇന്‍ഫോര്‍മേറ്റീവായ രചന.
നന്ദി.
Thanks a lot Mr. Pottan :-)
ReplyDeleteഏതാ ആ മൂന്നു ആത്മാക്കള്‍ :)
ReplyDeleteIf this is the 'dirty heritage' of our state and many other states, why are many accusing the modern old age homes? At least in old age homes, aged are getting care!
ReplyDeleteപലരുടേയും അനുഭങ്ങളാണ് ഇത്തരം
ReplyDeleteവിശ്വാസങ്ങളുടേയും അടിത്തറക്കൾ കേട്ടൊ ശരത്ത്
യോഗം/ഭാഗ്യം എന്നിവയുടേയെല്ലാം അകമ്പടിയാണല്ലോ
ഓരൊരുത്തരുടേയും തലവരകൾ മാറ്റുന്നത് ജീവിതത്തിൽ നാമൊക്കെ
സാധാ കണ്ടുവരുന്നത് അല്ലേ ഭായ്