Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: August 2012

Sunday, August 26, 2012

ഓണമാണത്രെ ഓണം!!!ഓണം ഒക്കെ അടുത്ത് വരികയാണല്ലോ. അത് കൊണ്ടാണിപ്പോ ഇങ്ങനെ ഒരു കുറിപ്പ്. ഈ ഓണം എന്ന ആക്ഹോഷതിനോട് ഞാന്‍ എതിര്‍പ്പാണ്. അല്ല എന്തിനാണ് നമ്മള്‍ ഓണം ആക്ഹോഷിക്കുന്നത് ? മഹാബലിയുടെ ഓര്‍മ്മയ്ക്ക് എന്ന് പറയും. ഇത് പോലൊരു തരികിട ന്യായം വേറെ കേട്ടിട്ടില്ല. പാവം പിടിച്ച ഒരുത്തന്നെ എല്ലാരും കൂടെ ഒത്തു കളിച്ചു ഭൂമിയുടെ അടിയിലോട്ട് ചവുട്ടി താഴ്ത്തിയിട്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കേറി പോന്നോളാന്‍. അതെന്നാ പരിപാടിയ? എന്നിട്ട് ആ വരവ് അങ്ങ് അര്മാദിക്കുക. എന്നാ പിന്നെ പുള്ളിയെ ചവുട്ടി താഴ്താതിരുന്ന പോരാരുന്നോ? സംഭവത്തിന്റെ ഉള്ളു കളികള്‍ അറിയാന്‍ കുറച്ചു പിന്നോട്ട് സഞ്ചരിക്കണം. എന്ന് വച്ച് ആരും നാലടി പുറകിലോട്ടു നീങ്ങി നിക്കേണ്ട, ഞാന്‍ ഒരു സാഹിത്യ ഭംഗിക്ക് പറഞ്ഞെന്നെ ഒള്ളു, 


Wednesday, August 22, 2012

ആധുനിക യുവതുര്‍ക്കികള്‍....!മാതാ അമൃതാനന്ദമയി എന്ന വ്യക്തിയെ, വ്യക്തിഹത്യയിലൂടെ,  സ്വന്തം ജീവിതത്തിലെ ഫ്ര്സ്ട്രെഷന്സിനു ഒരു ആശ്വാസം കണ്ടെത്താനു ശ്രമിക്കുന്ന കേരളത്തിലെ "ചുരുക്കം ചില"  പ്രബുദ്ധ ചിന്താഗതിക്കാരോട് ഒരു ചോദ്യം, "അമ്മ" എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ? അമ്മയുടെ സ്നേഹം അനുഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍, സംസ്കാരപൂര്‍ണമായ ഒരു പൈതൃകം അവകാശപ്പെടാനുന്ടെങ്കില്‍, ഒരിക്കലും നിങ്ങള്‍ കിംവദന്തികള്‍ പരത്തില്ല, അമ്മയെ അധിക്ഷേപിക്കില്ല. സര്‍വ്വം സഹയായ ഭൂമി ദേവിയുടെ പര്യായമാണ് ഓരോ അമ്മയും. അത് കൊണ്ടാണ് മക്കളുടെ ജല്പനങ്ങള്‍ക്കും , ക്രോധങ്ങള്‍ക്കും,  ആക്രോശങ്ങള്‍ക്കും നേര്‍ക്ക്‌  അമ്മമാര്‍ വാത്സല്യത്തോടെ കണ്ണടയ്ക്കുന്നത്. മാതാ അമൃതാനന്ദമയി എന്ന വ്യക്തിയുടെ പ്രത്യേകത, സ്വന്തം കുടുംബത്തിനെ മാത്രമല്ലാതെ ലോകത്തില്‍ ഉള്ള എല്ലാ ജീവ ജാലങ്ങലെയും സ്വന്തം മക്കളായി കരുതുന്നു എന്നതാണ്. 

സത്നം സിംഗിന്റെ മരണമാണല്ലോ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍,  ഇന്റര്‍നെറ്റ് എന്ന മറയുടെ പിന്നില്‍ ഒളിച്ചിരുന്ന് വെറും ഒരു യൂസര്‍ ഐടിയുടെ  ബലത്തില്‍ ആളാകുന്ന "മനുഷ്യസ്നേഹികളുടെ" പ്രശ്നം. ഒന്ന് ചോദിക്കട്ടെ, ഇന്ത്യയിലെ മനോരോഗാശുപത്രിയില്‍, അല്ലെങ്കില്‍ കേരളത്തിലെ മനോരോഗാശുപത്രികളില്‍ ഏതൊക്കെയോ തരത്തില്‍ മരണമടഞ്ഞ എത്ര മാനസിക രോഗികള്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത്രയും കോലാഹലങ്ങള്‍ ഇതിനു മുന്പ് ഉണ്ടായിട്ടുണ്ടോ? എന്റെ കുടുംബത്തിലും ഉണ്ട്, ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഒരു മാനസിക രോഗി. എന്റെ അമ്മാവന്‍!!!  വായ്ക്കരി ഇടുമ്പോള്‍ അന്നെനിക്ക് പതിനഞ്ചു വയസ്സ്.  അനിന്തരവന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി പ്രാര്തിക്കുകയല്ലാതെ ആരെ കുറ്റം പറയാം എന്ന് ചിന്തിച്ചിരുന്നില്ല.  ഏര്‍വാടി ദര്‍ഗ്ഗയില്‍ അഗ്നിക്കിരയായി മരണമടഞ്ഞ മനോരോഗികലെകുറിച്ചു  ആരെങ്കിലും ഒന്ന് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ആത്മാവിനു വേണ്ടി പ്രാര്തിച്ചിട്ടുണ്ടോ? അന്ന് അവിടെ തീ പിടുത്തം ഉണ്ടായപ്പോള്‍ എഴുന്നേറ്റു ഓടാന്‍ പോലും സാധിക്കാതെ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടു വെന്തു  വെണ്ണീറായ ഒരു പിടി  മനുഷ്യ ജന്മങ്ങള്‍ക്ക് വേണ്ടി, അതിനു കാരണക്കാരായവരെ നിങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്രോസിക്യൂഷന്‍ നടത്തിയിട്ടുണ്ടോ? പോട്ടെ, അങ്ങനൊരു സംഭവത്തിനെകുരിച്ചു ഓര്‍മ്മയുണ്ടോ? എന്നാല്‍ ഒരു സത്നം സിംഗിന്റെ മരണം മാത്രം ഇവിടെ ഒരു കൊണ്ട്രോവെര്സി ആകുന്നത് എന്ത് കൊണ്ട്? കാരണം, മാതാ അമൃതാനന്ദമയി മഠം അയാളെ ലോകത്തിനു മുന്നില്‍ ചൂണ്ടി കാട്ടിയത് കൊണ്ട്. ഇവിടെ ആശ്രമത്തിനെയും അമ്മയെയും കരി വാരി തേയ്ക്കാന്‍ വേണ്ടി മാത്രം  കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ഒരു കൂട്ടത്തിന്റെ മുന്നിലേക്ക് വീണു കിട്ടിയ ഒരു തുറുപ്പു ചീട്ടായിരുന്നു സത്നം സിംഗ് എന്ന ബീഹാറി യുവാവ്.അല്ലാതെ കേരളത്തില്‍ മരണമടഞ്ഞ ഒരു അന്യ നാട്ടുകാരനോടുള്ള സഹതാപം ആയിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍, നാടിനു വേണ്ടി ജീവന്‍ കൊടുത്ത മലയാളി ജവാന്‍ സന്ദീപ്‌ ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്റെ പിതാവിനെ അപമാനിച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍ നാട് ഭരിക്കുമായിരുന്നില്ല.  മോങ്ങാനിരുന്ന നായയുടെ   അയല്‍വക്കത്  മാങ്ങാ വീണാലും കുരയ്ക്കാം എന്ന് കാട്ടി തന്നിരിക്കുന്നു, ആധുനിക ഇന്റര്‍നെറ്റ് യുവത്വം. 

ഒന്ന് ചോദിക്കട്ടെ, നിങ്ങളുടെ വീട്ടില്‍ ഒരു കള്ളന്‍ കയറി എന്ന് കരുതുക. നിങ്ങള്‍ അയാളെ പോലീസില്‍ ഏല്പിച്ചു. പിന്നീട് ആ കള്ളന്റെ ചുമതലയും, അയാള്‍ക്ക്‌ എന്ത് സംഭവിച്ചാലും നിങ്ങള്‍ ആണ് ഉത്തരവാദി എന്ന് പറയുന്നതിലും  എന്ത് ലോജിക് ആണ് ഉള്ളത്. സത്നം സിംഗ് ഒരു മാനസിക രോഗി ആയിരുന്നു എന്ന് അയാളുടെ കുടുംബാംഗങ്ങള്‍ തന്നെ സ്ഥിരീകരിച്ചതാണ്. അമ്മ ദര്‍ശനം കൊടുക്കുന്ന വേദിയിലേക്ക് മറ്റുള്ളവരെ  ചവുട്ടി മെതിച്ചു കടന്നു വന്ന ഒരാളെ പോലീസ് കീഴ്പെടുത്തി പോലീസ് സ്ടെഷനില്‍ ഏല്‍പ്പിച്ചു. പിന്നീട് അയാള്‍ മരണപ്പെടുന്നു. അതില്‍ അമ്മയ്ക്കും ആശ്രമത്തിനും  എന്ത് ചെയ്യാനാകും. സത്നം എങ്ങനെയാണ് മരിച്ചത് എന്നത് അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്. സമനില തെറ്റിയ ഒരു മനുഷ്യന്റെ മരണത്തിനു ഇടയാക്കിയവര്‍ ആരായാലും, അവര്‍ ശിക്ഷിക്കപ്പെടുകയും വേണം. എന്നാല്‍, ആ മരണവുമായി യാതൊരു ബന്ധവുമില്ലാത്ത ആശ്രമത്തിനെയും അമ്മയെയും പഴി ചാരുന്നത്‌ തികച്ചും ഗൂടാലോചനപരമായ മുന്‍വൈരാഗ്യ ധാരണകളുടെ പ്രതിഭലനമാണ്. സത്നം സിങ്ങ് ആക്രോശിച്ചു കൊണ്ട് വന്നാലും അദ്ദേഹത്തിനെ പോലീസുകാര്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ പോലും അമ്മയ്ക്ക് ഒന്നും സംഭാവിക്കുക്കയില്ല എന്നും, ആ ഒരു സംഭവതിനെകുറിച്ചു അമ്മ ബോധാവതിയല്ല എന്നതുമാണ്‌ സത്യം. പക്ഷെ അമ്മയുടെ സുരക്ഷയില്‍ വ്യാകുലരായ മറ്റുള്ളവര്‍ അങ്ങനെ ഒരു നീക്കത്തിനെ തടയുകയാണ് ഉണ്ടായത്. നിങ്ങളുടെ സ്വന്തം പെറ്റമ്മയെ ഒരാള്‍ ആക്രമിക്കാന്‍ വരുന്നു എന്ന് തോന്നിയാല്‍ നിങ്ങള്‍ അടങ്ങിയിരിക്കുമോ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ആശ്രമത്തില്‍ നിന്നും പോലീസിനു കൈ മാറുമ്പോഴും കരുനാഗപ്പള്ളി സ്ടേഷനില്‍ പിറ്റേദിവസം ചെന്ന് സത്നമിനെ കണ്ട അദ്ദേഹത്തിന്റെ സഹോദരനും സാക്ഷ്യപ്പെടുത്തുന്നു, സത്നമിന്റെ ദെഹത് ഒരു മുറിവ് പോലും ഉണ്ടായിരുന്നില്ല, അദ്ദേഹം ആരോഗ്യവാനായിരുന്നു എന്ന്. നാല്പത്തി എട്ടു മണികൂര്‍ കഴിഞ്ഞു പൊടുന്നനെ മുറിപ്പാടുകളും മര്‍ദ്ദന അടയാളങ്ങളും പ്രത്യക്ഷപ്പെടുത്തി ആളെ കൊല്ലാന്‍ അമൃതാനന്ദമയി ദേവി മജീഷ്യന്‍ മുതുകാടോ  പക മനസ്സില്‍ സൂക്ഷിച്ചു കൊട്ടേഷന്‍ കൊടുക്കാന്‍ രാഷ്ട്രീയ നേതാവോ അല്ല. വെറും മനസ്സിന്റെ തൂപ്പുകാരിയാണ്.... മനസ്സിലെ മാലിന്യങ്ങള്‍ തുടച്ചു മാറ്റുന്ന വെറും ഒരു തൂപ്പുകാരി....

ആള്ദൈവമായ അമ്മയുടെ അടുത്തേക്ക് ഓടിയെത്തിയ ആള്‍ എങ്ങനെ കൊല്ലപ്പെട്ടു എന്നതാണ്  ആധുനിക യുവതുര്‍ക്കികളുടെ ചോദ്യം. അത് ചോദിക്കേണ്ടത്‌ നിയമപാലകരോടും നീതി ന്യായ വ്യവസ്തയോടുമാണ്. ബീഹാറിലെ സത്നം സിംഗ് ആയാലും അമേരിക്കയിലെ  ഒബാമ ആയാലും ഒരു മനുഷ്യ ജീവന്‍ പോലിഞ്ഞിട്ടുന്ടെകില്‍ അതിന്റെ കാരണം അറിയാന്‍ ആര്‍ക്കും അവകാശം ഉണ്ട്. പക്ഷെ അത് ചോദിക്കെണ്ടവരോട് ചോദിക്കണം. അല്ലാതെ മനസ്സില്‍ എന്തെങ്കിലും വിദ്വേഷം വെച്ച് പുലയാട്ടു പറയുന്നതിനെ വിദ്യാഭ്യാസവും വിവരവുമില്ലാത്ത ആളുകള്‍  ഒന്ന് പറഞ്ഞു രണ്ടാമതെതിനു അസഭ്യം  ചൊരിയുന്ന നിലവാരമേ ഒള്ളു. പിന്നെ, അമൃതാനന്ദമയി ദേവി എന്ന വ്യക്തി ഈക്കാലത്തിനു ഇടയില്‍ ഒരിക്കല്‍ പോലും താന്‍ ഒരു ആള്‍ ദൈവം ആണ് എന്ന് അവകാശപെട്ടിട്ടില്ല, തന്നെ ആരാധിക്കണമെന്നു  അപേക്ഷിച്ചിട്ടില്ല. "ആള്‍ദൈവം" എന്ന പ്രയോഗം തന്നെ തെറ്റാണു. ഒരാളില്‍ മാത്രം കുടിയിരിക്കുന്ന ഒന്നല്ല ദൈവം. അത് എല്ലാവരിലുമുണ്ട്. എന്നിലും നിങ്ങളിലും, ഇന്ന് ജനിച്ച കുഞ്ഞിലും, ഇന്നലെ മരിച്ച മനുഷ്യരിലും എല്ലാവരിലുമുണ്ട്. ആ ദൈവത്തിന്റെ പ്രസന്‍സ് നാം തിരിച്ചറിയുന്നുണ്ടോ എന്നതാണ് കാര്യം. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലം റയില്‍വെ സ്റ്റേഷനില്‍ വച്ച് ട്രെയിനില്‍ നിന്ന് താഴെ വീഴാന്‍ പോയ ഒരു വൃദ്ധനെ എന്റെ കൈകളാല്‍ പിടിച്ചു നിര്‍ത്താന്‍  എനിക്ക് സാധിച്ചു. അയാള്‍ തിരിച്ചു ജീവിതത്തിലേക്ക് വന്നപ്പോള്‍ കരഞ്ഞു പോയത് ഞാന്‍ ആണ്. ഈശ്വരന്‍ എന്റെ കൈകളില്‍ കൂടി പ്രവര്തിച്ചല്ലോ എന്നോര്‍ത്ത്. അങ്ങനെ നാം പോലുമറിയാതെ നമ്മള്‍ മറ്റൊരാളുടെ ജീവിതത്തില്‍ ഈശ്വരന്റെ "റോള്‍" കളിക്കാറുണ്ട്, ഒരു ദൈവ പരിവേഷം കെട്ടിയാടാറുണ്ട്. അങ്ങനെ ഉള്ളപ്പോള്‍ ഒരു പ്രത്യേക ആള്‍ദൈവം എന്ന പരിവേഷത്തിനു പ്രസക്തിയില്ല. നമ്മള്‍ എല്ലാവരും ദൈവം തന്നെ. എന്നാല്‍, സമൂഹത്തിലെ കഷ്ടപ്പെടുന്ന ജനതയ്ക്ക് വേണ്ടി സാധാരണക്കാരനായ എനിക്കും നിങ്ങള്‍ക്കും ചെയ്യാന്‍ കഴിയാത്തത് മറ്റൊരാള്‍ ചെയ്‌താല്‍, അയാള്‍ ആള്ദൈവമായി, ബഹളമായി,പുകിലായി..... വന്ദിക്കാന്‍ ആരും ആവശ്യപ്പെടുന്നില്ല. നിന്ദിക്കാതിരുന്നൂടെ?

അമൃതാനന്ദമയി  മടതിനും   അമ്മയ്ക്കും എതിരായി ഒരു കൂട്ടം ആളുകള്‍,ഒരു ലോബി എന്ന് തന്നെ പറയാം, പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. അതിനെക്കുറിച്ച്‌ ഞാന്‍ കൂടുതല്‍ കടക്കുന്നില്ല,കാരണം ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാലും പലപ്പോഴായി പലര്‍ക്കും ഉള്ള ഒരു ചോദ്യത്തിന് എന്റെ മറുപടി പറയുകയാണ്‌. ആരാണ് മാതാ അമൃതാനന്ദമയി ദേവി?  വിദേശീയര്‍ അടക്കം പലരും എന്നോടും ചോദിച്ചിട്ടുണ്ട്. അവരോടു ഞാന്‍ പറഞ്ഞത് "മാതാ അമൃതാനന്ദമയി എന്റെ ഗുരുവാണ്" എന്നതാണ് . അമ്മക്ക് ദൈവീക പരിവെഷങ്ങലോ, ജാലവിദ്യകലോ ഒന്നുമില്ല. അമ്മ എന്റെ ഗുരുവാണ്. അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക് നയിക്കുന്നവന്‍ ആരോ,അവനാണ് ഗുരു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവന്‍ ആരോ അവനാണ് ഗുരു. മനുഷ്യ ജീവിതത്തില്‍ പലപ്പോഴായി നാം പല പ്രതിസന്ധികളെയും നേരിടേണ്ടി വരും. അപ്പോള്‍ നമ്മെ നേര്‍വഴിക്കു നയിക്കുന്ന ആരും, നമുക്ക് ഗുരുവായി മാറുകയാണ്.അതാണ്‌ അമ്മ....! എന്റെ പെറ്റമ്മയുടെ കാലു ഞാന്‍ തൊട്ടു വണങ്ങിയ കാലം മറന്നു. എന്റെ പെറ്റമ്മയെ കെട്ടിപിടിച്ച കാലം മറന്നു, എന്നാല്‍ ആ സ്നേഹവും വാത്സല്യവും അണുവിട കുറയാതെ, എന്നെ നേര്‍വഴിക്കു മാത്രം നയിക്കുന്ന "അമ്മ" വ്യക്തിപരമായി, എനിക്ക് ഒരു ഗുരു മാത്രമല്ല, അതിലും ഏറെ ഉപരിയാണ്. വാര്ധക്യതിലേക്ക് കടന്ന അല്ലെങ്കില്‍ കടക്കുന്ന സ്വന്തം മാതാപിതാക്കളെ  ഒരു പുത്രന്റെ എല്ലാ സ്നേഹവും കൊടുത്തു എല്ലാ കടമകളും ചെയ്തു നിങ്ങള്‍ സംരക്ഷിക്കുന്നുണ്ടോ? എന്നാല്‍ എനിക്ക് സംശയമില്ല, മറ്റൊരാളെ വ്യക്തിഹത്യ ചെയ്യാന്‍ നിങ്ങള്‍ മുതിരില്ല. അതല്ല, ജന്മം തന്ന ഈശ്വരന്റെ കാണപ്പെട്ട പ്രതിരൂപങ്ങളായ സ്വന്തം മാതാപിതാക്കളെ പോലും കാത്തു സംരക്ഷിക്കാന്‍ കഴിവില്ലാത്തവന്‍ ആണോ നിങ്ങള്‍, എങ്കില്‍ നിങ്ങള്ക് കുരയ്ക്കാം, അമൃതാനന്ദമയിക്കും , സായിബാബക്കും, മാര്‍പാപ്പക്കും , വൈദികനും, അല്ലാഹുവിനും എതിരെ, പേയിളകുംപോള്‍ സ്വന്തം നിഴലിനെ നോക്കി കുരയ്ക്കുന്ന നായയെ പോലെ......!!!!

-ജി. ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR മെച്ചനികാല്‍. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR