Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: ഓണമാണത്രെ ഓണം!!!

Sunday, August 26, 2012

ഓണമാണത്രെ ഓണം!!!



ഓണം ഒക്കെ അടുത്ത് വരികയാണല്ലോ. അത് കൊണ്ടാണിപ്പോ ഇങ്ങനെ ഒരു കുറിപ്പ്. ഈ ഓണം എന്ന ആക്ഹോഷതിനോട് ഞാന്‍ എതിര്‍പ്പാണ്. അല്ല എന്തിനാണ് നമ്മള്‍ ഓണം ആക്ഹോഷിക്കുന്നത് ? മഹാബലിയുടെ ഓര്‍മ്മയ്ക്ക് എന്ന് പറയും. ഇത് പോലൊരു തരികിട ന്യായം വേറെ കേട്ടിട്ടില്ല. പാവം പിടിച്ച ഒരുത്തന്നെ എല്ലാരും കൂടെ ഒത്തു കളിച്ചു ഭൂമിയുടെ അടിയിലോട്ട് ചവുട്ടി താഴ്ത്തിയിട്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കേറി പോന്നോളാന്‍. അതെന്നാ പരിപാടിയ? എന്നിട്ട് ആ വരവ് അങ്ങ് അര്മാദിക്കുക. എന്നാ പിന്നെ പുള്ളിയെ ചവുട്ടി താഴ്താതിരുന്ന പോരാരുന്നോ? സംഭവത്തിന്റെ ഉള്ളു കളികള്‍ അറിയാന്‍ കുറച്ചു പിന്നോട്ട് സഞ്ചരിക്കണം. എന്ന് വച്ച് ആരും നാലടി പുറകിലോട്ടു നീങ്ങി നിക്കേണ്ട, ഞാന്‍ ഒരു സാഹിത്യ ഭംഗിക്ക് പറഞ്ഞെന്നെ ഒള്ളു, 


പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി തമ്പുരാന്‍, ആള് എക്സ്ട്രാ ഒര്ടിനറിലി  ഡീസന്റ് ആയിരുന്നു എന്നതില്‍ ആര്‍കും സംശയമില്ല. (ഇന്ന് നാട് ഭരിക്കുന്നവരുടെ കാര്യം ആലോചിച്ചാല്‍ ചിരിച്ചു ചിരിച്ചു വയറ്റില്‍ കൊക്കോ പുഴു വരും). പിന്നെ എന്തായിരുന്നു പ്രശ്നം എന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ, ജാതി, കുലം, വംശം തുടങ്ങിയ ഐറ്റംസ്. (യേത്? സംഗതിയുടെ ഒരു കിടപ്പ് പിടികിട്ടിയല്ലോ. ജാതി സ്പിരിറ്റെ).  അസുര ജാതി ആയിരുന്നെങ്കിലും അന്തസ്സായി നാട് ഭരിച്ചിരുന്ന പാവം മഹാബലിയെ ചില സവര്‍ണ്ണ ജാതിയിലെ  മോയലാളിമാര്‍ക്ക് പിടിച്ചില്ല. വേറെ ആര്‍ക്കുമല്ല,   സാക്ഷാല്‍ ദേവേന്ദ്രന്. ഈ പറയുന്ന ദേവേന്ദ്രന്‍ ആള് നീറ്റ് അല്ല എന്ന് എല്ലാര്‍ക്കും അറിയാം. പുള്ളിക്ക് ആണേല്‍, ലോകത്ത് ബാക്കി ഉള്ളവര് മൊത്തം തന്റെ കസേര തട്ടിയെടുക്കുമോ എന്ന് പേടിയാണ്.  എന്നാല്‍ തന്റെ സ്ഥാനം സൂക്ഷിക്കാന്‍ സ്വയം നന്നായി നടന്നാല്‍ പോരെ, അതില്ല. ഇരുപത്തി നാല് മണിക്കൂറും ഉര്‍വശി, മേനക, രംഭ, തിലോത്തമ തുടങ്ങിയ പാവം ഐറ്റം ഡാന്സെര്സിനെ  വിളിച്ചു തുള്ളിക്കലും   വെള്ളമടിയും ഒക്കെയാ പണി. ഗ്യാപ് കിട്ടിയാല്‍ പാവം മുനിമാരുടെ ഭാര്യമാരെ  വശത്താക്കാന്‍ ഇങ്ങു താഴോട്ടും ഇറങ്ങും. അങ്ങനെ പോയി ഒരുപാട് പണി മേടിച്ച കക്ഷിയാണ്. എന്നിട്ടും കൊള്ളാവുന്ന ആണൊരുത്തന്‍ നന്നായി നാട് ഭരിച്ചാല്‍ ഇന്ദ്രന് പേടി. ഉടനെ ഓടി ചെന്ന് വിഷ്ണുവിനെ കണ്ടു സോപ്പിട്ടു കാര്യം പറഞ്ഞു 

" പൊന്നണ്ണാ, ഉടനെ അങ്ങ് കളത്തില്‍ ഇറങ്ങിയില്ലെങ്കില്‍ പണി പാളും"
" നാലാമത്തെ പെഗ്ഗില്‍ മൂന്നാമത്തെ ഐസ് ക്യൂബ് ഇടുന്നതിനു മുന്പ് ജഗന്‍ എത്തിയിരിക്കും. നീ ചെല്ല്"  

എന്ന് വിഷ്ണു സമാധാനിപ്പിച്ചു വിട്ടു. വിഷ്ണു ഭക്തനായ പ്രഹ്ലാദന്റെ കൊച്ചു മോന്‍ ആണ്  കൊട്ടേഷന്‍ കൊടുക്കേണ്ടത്. പക്ഷെ വിഷ്ണുവിന് ഇന്ദ്രനോട് ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉള്ളത് കൊണ്ട് കാര്യം ഏല്‍ക്കാതെ വയ്യ.  ഇതൊക്കെ തന്നെയാണ് ഇപ്പോഴും നടക്കുന്നത്. കൊള്ളാവുന്ന ആണോരുതന്‍  നാടിനു വേണ്ടി പ്രവര്തിചാലോ പാര്‍ടി ഉണ്ടാകിയാലോ ഉടനെ അങ്ങ് കൊട്ടേഷന്‍ കൊടുത്തു കളയും. ആ അത് പോട്ട്. അങ്ങനെ വേഷം ഒക്കെ മാറി വാമനന്റെ ഫാന്‍സി ഡ്രസ്സില്‍ വന്ന വിഷ്ണു മൂന്നടി മണ്ണ് ചോദിക്കുന്നു. പയ്യനെ കണ്ടപ്പോഴേ മാവേലിക്ക് കാര്യം കത്തി കേട്ടാ... പിന്നെ, മൂന്നടി മണ്ണ് കൊണ്ട് നേരെ ചൊവ്വേ ഒന്ന് നീണ്ടു നിവര്‍ന്നു കിടക്കാന്‍ പോലും പറ്റൂല്ല, അപ്പോഴാണ്‌ കുടില് കെട്ടി താമസിക്കുന്നത്.  "ആരുടെ കൊട്ടേഷന്‍ മെടിചിട്ടാടാ നീയെന്നെ പോറവീന്നു കുത്താന്‍ വന്നത്" എന്ന് രാജമാണിക്യം സ്റ്റയിലില്‍ അന്ന് മാവേലി ചോദിചിരുന്നേല്‍ , വിഷ്ണു പെട്ടേനെ.... കാരണം ന്യായം മാവേലിയുടെ പക്ഷതാല്ലോ.  പക്ഷെ ഞാന്‍ മുന്പ് പറഞ്ഞ പോലെ എക്സ്ട്രാ ഡീസന്റ് ആയതു കൊണ്ട് മാവേലി അപ്പോഴേ പയ്യനെ തൂക്കിയെടുത്തു ഭിത്തിയില്‍ ചാരി നിര്‍ത്തി ചോദിച്ചില്ല. അതാണ്‌ അന്തസ്സ്. പിന്നെ നടന്ന കോടീശ്വരന്‍  ടൈപ്പ്  ചോദ്യോത്തരവും നാടകവുമൊക്കെ  എല്ലാര്‍ക്കും അറിയാല്ലോ. ഒടുക്കം മൂന്നാമത്തെ അടി എവിടെ വെക്കും എന്ന് വാമനന്റെ ചോദ്യം.... അപ്പോഴേക്കും ഉള്ള രാജ്യോം ഭൂമീം ആകാശോം ഒക്കെ പയ്യന്റെ കാലിന്റെ അടിയിലായി. അതൊന്നും പോരാഞ്ഞു പിന്നേം ചോദിക്കുന്നു.... മൂന്നാമത്തെ അടി എവിടെ വെക്കുമെന്ന്. ആര്‍ക്കായാലും കുരു പൊട്ടും.

" ഇന്നാ എന്റെ തലേലോട്ടു വെയ്യെടാ" ,   
    
എന്ന് മാവേലി പറഞ്ഞു പോയി. ഒരു തമാശ  പറഞ്ഞാല്‍   ഉടനെ പയ്യന്‍സ് അത് സീര്യസ് ആക്കി എടുക്കുമെന്ന്  അറിഞ്ഞോ? പറഞ്ഞു തീര്‍ന്നതും മാവേലിയെ ചവുട്ടി അണ്ടര്‍ഗ്രൌണ്ടില്‍ ആക്കി.  എന്നിട്ട്  ഔദാര്യം പോലെ ഒരു പറച്ചിലും, വര്‍ഷത്തില്‍ ഒരിക്കല്‍ വേണേല്‍ വന്നു നാട്ടുകാരെ കണ്ടോ എന്ന്. ഇനി നിങ്ങള്‍ പറ, ഇതൊരു തരം മറ്റേടത്തെ ഇടപാല്ലേ?  ആ കഴിഞ്ഞത് കഴിഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ല. എന്നാലും ഒന്നോര്‍ക്കണം നാട്ടുകാര്‍ക്ക് വേണ്ടി നല്ലത് മാത്രം ചെയ്ത ഒരു പാവം മനുഷ്യനോടു ജാതിയുടെ പേരില്‍ ചെയ്ത ക്രൂരതയാണ് നമ്മള്‍ ആക്ഹോഷിക്കുന്നത്. അതും പോരാഞ്ഞിട്ട് എല്ലാ കൊല്ലവും പ്രജകളെ കാണാന്‍ വരുന്ന മാവേലിയെ പീക്കിരി പിള്ളേരെ കൊണ്ട്  "ഓണത്തപ്പാ, കുടവയറാ" എന്ന് വിളിച്ചു കളിയാക്കുകേം ചെയ്യുന്നു. വിളിച്ചു വരുതീട്ടു ഒരു മാതിരി ആളെ വടിയാക്കുന്നോ.എന്നാല്‍ ഈ പറയുന്ന ഓണത്തിനു മാവേലിക്ക് വേണ്ടി എന്താ നമ്മള്‍ ചെയ്യാറ്? ആരേലും ഒരു നിമിഷം ആ നല്ല മനുഷ്യന് വേണ്ടി അര്ച്ചനയോ, പുഷ്പാഞ്ചലിയോ കഴിപ്പിക്കാറൂണ്ടോ? കുറഞ്ഞത്‌ പ്രാര്തികാരുണ്ടോ? എവിടുന്നു. നല്ല ഒന്നാംതരം സദ്യ ഉണ്ടാക്കും. അത് നമ്മള്‍ തന്നെ തിന്നും. പുതിയ ഓണക്കോടി മേടിക്കും, അത് നമ്മള്‍ ഉടുത് ഷൈന്‍ ചെയ്യും. പിന്നെ ഓണത്തിന് ടീവിയില്‍ ഉള്ള സിനിമയും പരിപാടിയും കാണും. വൈകുന്നേരമായാല്‍ ഓണക്കുടിയും ഓണത്തല്ലും. വെള്ളമടി കൊമ്പട്ടീഷനില്‍ അയല്‍ ജില്ലയെ  തോല്‍പ്പിക്കാന്‍ എല്ലാരും ആഞ്ഞു വെള്ളമടിക്കും. എന്നാല്‍ ഓണം പ്രമാണിച്ച് കുപ്പിയുടെ വില കുറയ്ക്കുന്നുണ്ടോ? അതുമില്ല. അത്ര എങ്കിലും സ്നേഹം പാവം മവേലിയോടു  കാണിച്ചൂടെ സര്‍ക്കാരിന്.  ഇതൊക്കെ കണക്കിലെടുത്ത്, നല്ലവനായ ഒരു ഭരണാധികാരിയോട്‌ ചെയ്ത കൊടും ക്രൂരതക്ക് എതിരെ പ്രതിഷേധിച്ചു കൊണ്ട് ഞാന്‍ ഈ ഓണം ബഹിഷ്കരിക്കുന്നു. എന്തിനേറെ പറയുന്നു, മേലാല്‍ മാവേലിക്കര സന്ദര്‍ശിക്കില്ല എന്ന് വരെ പ്രഖ്യാപിക്കുന്നു. ഫെയ്സ്ബുക്കില്‍  "സേവ് മാവേലി ക്യാംപെയ്ന്‍" ഞാന്‍ തുടങ്ങി കഴിഞ്ഞു. നിങ്ങടെ ഓരോ ലൈക്കും ഷെയറും മാവേലിക്ക് നീതി ലഭിക്കാന്‍ സഹായിക്കും. എന്നെ പോലെ നിങ്ങളും ഓണം ബഹിഷ്കരിക്കണം എന്നാണു ഞാന്‍ ആക്രോഷിക്കുന്നത്.... അല്ല... ഇത് ഭീഷണിയല്ല.... ഇക്കൊല്ലം ഓണം ആക്ഹോഷിക്കാന്‍ കഴിയാത്ത ഒരു പാവം മലയാളിയുടെ രോദനം!!! രോദനം!!!! രോദനം!!! 


-ജി. ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR


16 comments:

  1. ഹഹ
    എന്നാല്‍
    ഹാപ്പി ഓണം

    ReplyDelete
  2. pavam pavam maaveeli. Narmam soooper .plz visit my blog. etipsweb.blogspot.com

    ReplyDelete
  3. Kollam....Sarath...Rasakaramayi..karyam Avatharipichu tto...

    ReplyDelete
    Replies
    1. Nanni appuse... Vaayichathinum comment ittathinu. Happy onam

      Delete
  4. സത്യം തന്നെയാ പറഞ്ഞത് കേട്ടോ. എല്ലാവരും കൂടി മാവേലിയെ ചതിച്ചു.

    ReplyDelete
    Replies
    1. Pnnallathe.... Paavam manushyan. allelym devendranokke enthum aavaallo

      Delete
  5. കിടു ... എങ്ങനെ ഇങ്ങനെ എഴുതുന്നെ ???
    കിടിലന്‍ !!!

    ReplyDelete
    Replies
    1. താങ്ക്യൂ അഞ്ചു. അറിയാതെ എഴുതി പോകുന്നതാ. ഇനി ആവര്‍ത്തിക്കില്ല
      :-D

      Delete
    2. ayyo njan onnum paranjille !!!

      Delete
    3. Njan chumma paranjathane.... Thanks a lot for reading and commenting

      Delete
  6. ഈ രോദനം ആരെങ്കിലും കേട്ടുവൊ..ആവൊ..?

    ReplyDelete
  7. It's awesome to visit this site and reading the views of all mates concerning this paragraph, while I am also keen of getting know-how.

    My web blog: right hotmail support

    ReplyDelete
  8. Υou really mаke it appear гeally eaѕy togetheг wіth уour
    presentatiοn but I in fіnding thіs matter tо be really something
    which Ι feel I might by no meаnѕ undегstand.
    Ιt ѕeems too compliсated and veгy huge for me.
    I'm looking forward in your subsequent submit, I will try to get the hold of it!

    Check out my weblog ... Crearfacebook.weebly.com

    ReplyDelete
  9. I really liκе what you guys tend to be up too.

    This kind of clever ωork аnd coverage! Keеp up
    thе very gοod workѕ guys ӏ've incorporated you guys to my personal blogroll.

    my blog post :: facebook cuenta gratis

    ReplyDelete