Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: ന്യൂ ജനറേഷന്‍ തിരക്കഥ

Friday, November 16, 2012

ന്യൂ ജനറേഷന്‍ തിരക്കഥ

കൊച്ചി നഗരത്തിലെ ഒരു സുപ്രഭാതം.കാര്‍, ബസ്, നടക്കുന്ന ആളുകള്‍, ഹോട്ടല്‍ അടുക്കള,ട്രാഫിക് സിഗ്നല്‍ എന്നിവ കാണിക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നഗരത്തിന്റെ പല ഇടങ്ങളിലായി നാല്പത്തിയെട്ട് കൊലപാതകങ്ങള്‍ നടക്കുന്നു.അത് വെറും എട്ടു മണിക്കൂറില്‍ കണ്ടുപിടിക്കാന്‍ ചുമതലപ്പെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍.

 ഈ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ പാലക്കാട്ടെ ഒരു ആശുപത്രിയില്‍ പ്രസവിക്കാന്‍ കിടക്കുകയാണ്. അടിയന്തിരമായി ഈ ഭാര്യക്ക് യൂ നെഗറ്റീവ് രക്തം വേണം. കേരളത്തില്‍ യൂ നെഗറ്റീവ് രക്തം ഉള്ള ഒരേ ഒരാളെ ഫേസ്ബുക്കില്‍ ല്കൂടി തപ്പി എടുക്കുന്നു.അയാള്‍ ഇപ്പൊ കൊച്ചിയിലാണ്. വെറും രണ്ടു മണിക്കൂറില്‍ അയാളെ കൊച്ചിയില്‍ നിന്നും പാലക്കാട്ട് എത്തിച്ചില്ലെങ്കില്‍ ഗര്‍ഭം അലസും. അതേ സമയം തന്നെ വെറും ഒരു മണിക്കൂറില്‍ നഗരത്തിലെ ഒസിഒസി ബാങ്ക് കൊള്ളയടിക്കപ്പെടുമെന്നു ഇതേ പോലീസ് ഉദ്യോഗസ്ഥന് രഹസ്യ സന്ദേശം ലഭിക്കുന്നു. ബാങ്കിന്റെ സുരക്ഷയ്ക്ക് പറഞ്ഞു വിട്ട ഈ പോലീസ് ഉദ്യോഗസ്ഥന്റെ അനുയായി ആയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പോകുന്ന വഴിക്ക് തന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കാറില്‍  ദിന്കൊല്ഫി കാ സുടാള്‍ഫിയില്‍ ഏര്‍പ്പെടുന്നത് കാണുന്നു.



 അതെ സമയം നായകനായ പോലീസ് ഉദ്യോഗസ്ഥന്‍ ആദ്യം പറഞ്ഞ നാല്പത്തിയെട്ട് കൊലപാതകള്‍ കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന് ഐജിയുടെ അടുത്ത് നിന്ന് വയര്‍ലെസ് സന്ദേശം ലഭിക്കുന്നു, വെറും അര മണിക്കൂറില്‍ കൊച്ചിയിലെ പല ഭാഗങ്ങളില്‍ സുനാമി ആഞ്ഞടിക്കുമെന്ന്. ദുരിതാശ്വാസത്തിനായി   ഹെളികൊപ്പ്ടരില്‍ കടപ്പുരത്തെക്ക് പറക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബൈനോക്കുലരില്‍ കൂടി നോക്കുമ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സര്‍ക്കിള്‍ ഇന്ക്സ്പെട്ടരിനെ കാണുന്നു.   ഹെളികൊപ്ട്ടര്‍ താഴെ ഇറക്കി നോക്കുമ്പോള്‍ കാണുന്നത് രക്തത്തില്‍ കുളിച് കിടക്കുന്ന സര്‍ക്കിള്‍ ഇന്സ്പെക്ടരിന്റെ ഭാര്യയുടെ അവിഹിത കാമുകനെ ആണ്. ഉടനെ തന്നെ ഹീറോ ആയ ഉദ്യോഗസ്ഥന്‍ ആ യുവാവിനെ ഹെലികോപ്ടറില്‍ കയറ്റി അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിക്കുന്നു. ഹോസ്പിറ്റലില്‍ ഈ യുവാവിനെ കണ്ടു ദ്യൂടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടര്‍ ഞെട്ടുന്നു.

 പണ്ട് എം ബി ബീ എസ , എഫ് ആര്‍ സീ എസ്, ലണ്ടന്‍ വേണ്ടി മൂവാറ്റുപുഴയില്‍ പഠിക്കുമ്പോള്‍ തന്നെ വഞ്ചിച്ച അതേ ആള്‍. വനിതാ ഡോക്ടര്‍ ആരുമറിയാതെ ആ യുവാവിന്റെ മെയില്‍ ഓര്‍ഗന്‍ കട്ട് ചെയ്തു മാറ്റുന്നു. എന്നാല്‍ അയാള്‍ക്ക്‌ ചോര നില്‍ക്കുന്നില്ല. അത് ഒഴുകി പോകുന്നു. അപ്പോഴാണ്‌ അവര്‍ മനസ്സിലാക്കുന്നത് അയാളുടെ ബ്ലഡ് ഗ്രൂപ്പ് യൂ നെഗറ്റീവ് ആണെന്ന്. ഉടന്‍ തന്നെ ആ ചോര പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് കയറ്റുന്നു. ഹെലികോപ്ടറില്‍ പറക്കുമ്പോള്‍ ആദ്യം കണ്ട ഹോസ്പിറ്റലില്‍ രോഗിയെ കയറ്റുമ്പോള്‍ നായകന്‍ അറിഞ്ഞില്ല അത് പാലക്കാട് തന്റെ ഭാര്യ പ്രസവിക്കാന്‍ കിടക്കുന്ന ഹോസ്പിറ്റല്‍ ആണെന്ന്. അങ്ങനെ സുഖ പ്രസവം നിടക്കുന്നു. ആശുപത്രിയില്‍ വെച്ച് ഞെട്ടിക്കുന്ന മറ്റൊരു സത്യം പോലീസ് ഉദ്യോഗസ്ഥന്‍ തിരിച്ചറിയുന്നു.

താന്‍ തേടിക്കൊണ്ടിരിക്കുന്ന, നാല്പത്തി എട്ടു കൊലപാതകവും നടത്തിയ കൊലയാളി മറ്റാരുമല്ല തന്റെ സുഹൃത്തായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണെന്ന്. സ്വന്തം ഭാര്യയുടെ നാല്പത്തിയെട്ട് കാമുകന്മാരെയും കൊന്നു നാല്പത്തിയോന്പാതാമത്തെ ആളാണ്‌ ഈ യുവാവ്. സര്‍ക്കിള്‍ ഇന്സ്പെക്ടരിനെ അറസ്റ്റു ചെയ്തു ജീപ്പില്‍ കയറ്റുമ്പോള്‍ ഡീ ഐ ജിയുടെ വയര്‍ലെസ് സന്ദേശം ലഭിക്കുന്നു. കൊച്ചിയെ ലക്ഷ്യമാക്കി വന്നു സുനാമി തെക്കന്‍ കാറ്റിന്റെ ന്യൂന മര്‍ദ്ദം മൂലം ഇന്ടോനെശ്യയിലേക്ക് കടന്നു കളഞ്ഞു എന്ന്.   അപ്പോഴേക്കും എട്ടു മണിക്കൂര്‍ കഴിഞ്ഞു എന്ന് സൂചിപ്പിച്ചു കൊണ്ട് പോലീസ് ഉദ്യോഗസ്ഥന്റെ വാച്ചില്‍ അലാറം അടിക്കുന്നു.

- എ ഫിലിം ബൈ ശരത് മേനോന്‍

****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

36 comments:

  1. എടാ ഭയങ്കരാ..
    എന്താണേലും സര്‍ക്കിള്‍ ഇന്‍സ്പെടറുടെ ബാര്യാമണി ജീവനോടെ ഉണ്ടായതു നന്നായി..(ഹാഫ് സെഞ്ചുറീയന്റെ പോസ്റ്റ് ഒഴിവുണ്ടല്ലോ)

    ReplyDelete
    Replies
    1. Athu second part edukkumpol ulla aavashyathinu vendiyaanu avare kollaathirunnathu.

      Delete
  2. സൂപ്പര്‍ഹിറ്റ് ആകാന്‍ ചാന്‍സുണ്ട്

    ReplyDelete
  3. nee മലയാള സിനിമയുടെ നാളത്തെ വാഗ്ദാണമാണ് മോനെ.. പക്ഷെ ന്യു ജനരെഷന്റെ മുദ്രാവാക്യമായ ഫക്ക് യുവിനെ നീ മറന്നു :(

    ReplyDelete
    Replies
    1. മറന്നതല്ല ഇത് തിരക്കഥ മാത്രമാണ്. സംഭാഷണങ്ങള്‍ എഴുതി തുടങ്ങുമ്പോ മിനിട്ടിനു മിനിട്ടിനു എട്ടു ഫക്ക് യൂ എങ്കിലും ചേര്‍ക്കും

      Delete
  4. മേനോൻ ചിരിപ്പിച്ചു :))
    നന്ദി.

    ReplyDelete
    Replies
    1. ചിരിപ്പിക്യെ??? സസ്പന്‍സ് ത്രില്ലര്‍ ആണ് ഞാന്‍ ഉദ്ദേശിച്ചത് :(

      Delete
  5. Replies
    1. അതെ.. അതാണ്‌. പടം കാണുന്നവന്‍ ഓരോ മുള്‍ മുനയില്‍ ഇരുന്നു ഹമ്മച്ചീ എന്ന് വിളിക്കണം

      Delete
  6. സസ്പന്‍സ്‌ ത്രില്ലര്‍ ... കലക്കി ..:)

    ReplyDelete
  7. ഇതെങ്ങാനും അമൂല്‍കുട്ടന്റെ കയ്യില്‍ കൊടുത്തു ഒരു ന്യു ജെന്‍ സ്ലോ മോഷന്‍ സില്‍മ ആക്കാര്‍ന്നൂ...

    ReplyDelete
    Replies
    1. എന്നിട്ട് വേണം ഓരോ ഫ്രെയിമിലും സ്ലോ മോഷന്‍ കെട്ടി രണ്ടു മണിക്കൂര്‍ പടം നാല് മണിക്കൂര്‍ ആക്കാന്‍

      Delete
  8. ഹെന്റെ ശബരിമല മുത്തപ്പാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

    ReplyDelete
  9. സൂപ്പറായിട്ടുണ്ട്...

    ReplyDelete
  10. വെറും എട്ടു മണിക്കൂര്‍
    ഹെന്റമ്മോ...

    ReplyDelete
    Replies
    1. അതിച്ചിരി കൂടിപോയെങ്കില്‍ നാല് മണിക്കൂര്‍ ആക്കം. പിരിമുറുക്കം കൂട്ടാന്‍ ഒരു ബലാല്‍ സങ്കക്കാരയോ കിഷ്നാപ്പോ കുത്തി കയറ്റം

      Delete
  11. ഐഫോണ്‍, ബോക്സര്‍, കോഫീ മഗ് എന്നിവയുടെ അഭാവം തീര്‍ക്കാമായിരുന്നു.

    ReplyDelete
    Replies
    1. ഓഹോ... എന്നാല്‍ പോലീസ്കാരന്റെ ഐ ഫോണ്‍ ക്ലോസപ്പില്‍ കാണിക്കാം. വില്ലന്‍ ബോക്സര്‍ ഇട്ടു വരട്ടെ. ഹെറോയിന്‍ കോഫി കോഫി കുടിക്കുമ്പോ പ്രസവ വേദന വരട്ടെ .... ഇപോ എല്ലാം ആയല്ലോ

      Delete
  12. സര്‍ക്കിളിന്റെ ഭാര്യക്ക് യൂ കോംപ്ലെക്സ് ഇന്ജെക്റ്റ് ചെയ്തിരുന്നെങ്കില്‍ ഇത്രയും കാമുകന്‍മാര്‍ ഉണ്ടാവില്ലായിരുന്നു.

    ReplyDelete
    Replies
    1. Athu Saaramilla. Padathinte climaxil ee bharya vannu circle inspectornodu kshama chodikkunnondu. Appo sheriyaayille

      Delete
  13. ഒടുക്കത്തെ പോസ്റ്റ്...ചിരിച്ച് ചത്ത്

    ReplyDelete
  14. ബാലു .... തകര്‍ക്കുന്നുണ്ട് !! :)

    ReplyDelete
  15. എന്നാലും ഒരു ‘ഷിറ്റ്’ എങ്കിലും ഇല്ലാതെ എന്തോന്നു സസ്പെൻസ് ത്രില്ലർ മാഷേ..!

    ReplyDelete
    Replies
    1. Ee cinemayile ellaa kadhapaatrangalum avasaanam naayakanodu shit parayunnund.

      Delete
  16. Replies
    1. Shooting purogamikkunnu. Iratta climax veno ennu chinthikkukayaanu. Just for horror

      Delete
  17. കൊള്ളാം ..ശരത്ത്
    അഭിനന്ദനങ്ങൾ

    ReplyDelete