My 50th Article......
ഇത് സുമതിയുടെ കഥ. പ്രണയകുരുക്കില്‍ പെട്ട് , വിശ്വസിച്ച കാമുകന്റെ വഞ്ചന ഏറ്റു വാങ്ങി , കാമുകന്റെ കുഞ്ഞിനെ വയറ്റില്‍ ചുമന്നു, കാമുകന്‍ തന്നെ വെട്ടി കൊലപെടുത്തി, പ്രതികാര ദാഹിയായ യക്ഷിയായി മാറിയ സുമതിയുടെ കഥ. വന്ജിക്കപെടുന്ന സ്ത്രീകളുടെ കഥ നമ്മള്‍ ഒരുപാട് കേട്ടിടുണ്ട്. ഇതും അതില്‍ നിന്ന് വ്യത്യസ്തമല്ല. പക്ഷെ 50 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ പക മനസ്സില്‍ കൊണ്ട് നടന്നു തന്റെ ചോരയ്ക്ക് പകരം ചോദിക്കുന്ന യക്ഷിയുടെ കഥ ഒരു പക്ഷെ പുതുമ ആയിരിക്കും.
തിരുവനന്തപുരത്തിനടുത് കല്ലറ എന്ന ഗ്രാമം. ഇതൊരു റിസര്‍വ്ഡ് ഫോറസ്ട് ഏരിയ ആണ്. ടൌണില്‍ നിന്ന് കുറച്ച മാറി കഴിഞ്ഞാല്‍ പിന്നെ കാടാണ്. ഇപ്പോള്‍ ഇരു വശത്തുമുള്ള കാടിന് നടുവിലുടെ റോഡു വന്നെങ്കിലും പണ്ട് ഇത് പകല്‍ സമയങ്ങളില്‍ പോലും ആരും വഴി നടക്കാത്ത പ്രദേശമായിരുന്നു. ഈ കാടിന് സമീപത്തായി ഇപ്പോള്‍ റോഡു വന്നിട്ടുള്ള ഒരു വളവില്‍ വെച്ചാണ് 50 വര്‍ഷങ്ങള്‍ക് മുന്പ് 18 വയസ്സ് മാത്രം പ്രായമുള്ള സുന്ദരിയായ സുമതി മൃഗീയമായി കൊലപെട്ടത്. അന്ന് മുതല്‍ ഈ വളവു "സുമതി വളവു" എന്ന പേരിലാണ് അറിയപെടുന്നത് . ഈ വളവിലും കാടിന് ഉള്ളിലുമായി പലരും സുമതിയെ കണ്ടവരുണ്ട്. 50 വര്‍ഷങ്ങള്‍ക്കു ശേഷവും ഗതി കിട്ടാതെ അലയുന്ന സുമതിയുടെ പ്രേതത്തിനെ 21 ആം നൂറ്റാണ്ടിലെ യുവ തലമുറയും ഭയപെടുന്നു. 6 മണിക്ക് ശേഷം ഈ വഴിയില്‍ കൂടി ഇപ്പോഴും മനുഷ്യ സഞാരമില്ല. അഥവാ ആരെങ്കിലും പോകുകയാണെങ്കില്‍ കൂട്ടമായിട്ടോ അല്ലെങ്കില്‍ തങ്ങളുടെ വാഹനത്തില്‍ മാറ്റാരെ എങ്കിലും കയറ്റിയോ മാത്രം. 200 ഇല്‍ പരം ദുരുഹ മരണങ്ങളാണ് ഈ പ്രദേശത്ത് മാത്രമായി ഇത് വരെ രേഖപെടുതിയിട്ടുല്ലത്. കേരളത്തില്‍ തന്നെ ഏറ്റവും കുടുതല്‍ ദുരുഹ മരണങ്ങള്‍ സംഭവിച്ചതിന്റെ റെക്കോര്ഡ് ഈ ഗ്രാമതിനാണ്. രാത്രി കാലങ്ങളില്‍ 1 മണിക്ക് ശേഷമാണ് സുമതി വഴിയരികില്‍ പ്രത്യക്ഷപെടാരുള്ളത്. എന്നാല്‍ ഒന്നില്‍ കുടുതല്‍ ആളുകളോ, ആളുകള്‍ കുട്ടമായി ചെല്ലുകയോ ചെയ്‌താല്‍ സുമതിയുടെ പ്രേതം കാട്ടിലേക്ക് ഓടി മറയുകയാണ് ചെയ്യുന്നത് .
ഇനി സുമതിക്ക് പറയാനുള്ളത്. വര്‍ഷങ്ങള്‍ക്കു മുന്പ് ഈ പ്രദേശത്തെ രത്നാകരന്‍ എന്ന ആളുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു സുന്ദരിയായ സുമതി. അവര്‍ തമ്മില്‍ അടുപ്പത്തിലായി. രത്നാകരനില്‍ നിന്ന സുമതി ഗര്‍ഭിണി ആകുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞ രത്നാകരന്റെ അമ്മ ഈ ബന്ധം എതിര്‍ക്കുകയും എത്രയും പെട്ടെന്ന്‍ സുമതിയെ ഒഴിവാകുകയും ചെയ്യണമെന്ന്‍ മകനോട് ആവശ്യപെടുന്നു. അങ്ങനെ ആ ഗ്രാമത്തിനടുത്തുള്ള മതുര ക്ഷേത്രത്തിലെ ഉത്സവം കാണാനായി രത്നാകരന്‍ സുമതിയും കുട്ടി പോകുന്നു. ഉത്സവം കണ്ടു മടങ്ങിയത് കാടിനടുത്തു കൂടിയാണ്. മുന്പ് പലപ്പോഴും സുമതിയും രത്നാകരനും മറ്റാരും കാണാതെ ഈ കാട്ടില്‍ വന്നിട്ടുണ്ട്. അതിനാല്‍ സുമതി സംശയിച്ചില്ല. അന്ന് രാത്രിയും പതിവ് പോലെ രത്നാകരന്‍ സുമതിയെ ആ കാട്ടിലേക്ക് കുട്ടികൊണ്ട് പോയി. അതിനു ശേഷം ഗര്‍ഭിണിയായ സുമതിയെ അവിടെ വെച്ച് മൃഗീയമായി വെട്ടി കൊലപ്പെടുതുകയാണ് ഉണ്ടായത്. പിന്നീട് കുറ്റബോധം കൊണ്ട് രത്നാകരന്‍ പോലീസിനു കീഴടങ്ങിയെങ്കിലും സുമതിയുടെ പക ആളി കത്തുന്നതെ ഉണ്ടായിരുന്നുള്ളൂ.
തുടര്‍ന്നങ്ങോട്ട് മരണങ്ങളുടെ ഒരു ഖോഷയാത്ര തന്നെ ആയിരുന്നു. ഒടുവില്‍ പരിസര വാസികള്‍ സുമതിയുടെ ആക്രമണത്തില്‍ സഹി കേട്ടപ്പോള്‍ ഏതോ മന്ത്രവാദിയെ വിളിച്ചു കൊണ്ട് വന്ന സുമതിയെ ആവാഹിച്ചു കാട്ടിലെ ഒരു പടു കൂറ്റന്‍ മരത്തില്‍ ബന്ധനസ്തയാകി. ആ മരവും, അന്ന് കെട്ടിയ പട്ടു തുണിയും ഇപ്പോഴും ആ കാട്ടില്‍ ഉണ്ട്. എന്നാല്‍ എങ്ങനെ ആണ് സുമതി ആ ബന്ധനത്തില്‍ നിന്ന മോചിതയായത് എന്നത് അക്ഞ്ഞാതം.
സമീപ വാസികളില്‍ പലരും സുമതിയുടെ പ്രേതത്തിനെ കണ്ടതായും അവിടെ പ്രേതം ഉണ്ട് എന്ന വിശ്വസിക്കുമ്പോഴും പീതാംബരന്‍ എന്ന വൃദ്ധനു പറയാനുള്ളത് വ്യത്യസ്തമാണ്. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സുമതിയെ ജീവനോടെ കണ്ടത് പീതാംബരന്‍ മാത്രം. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന്റെ ഓര്‍മകളെ ക്ഷയിപ്പിചിരുന്നില്ല. പീതാംബരന്‍, തന്റെ ചെറു പ്രായത്തില്‍ സുമതിയെ കണ്ടിട്ടുണ്ട്. സുമതിയുടെയും രത്നാകരന്റെയും കഥയും തുടര്‍ന്ന് കാട്ടില്‍ വെച്ച് രത്നാകരന്‍ സുമതിയെ കൊലപെടുത്തിയ കഥയുമെല്ലാം പീതാംപരന്‍ അംഗീകരിക്കുന്നു. സുമതി പ്രേതമായി മാറി എന്നതൊഴികെ. അങ്ങനെ ഒരു പ്രേതം ഇല്ലെന്നും അത് ചില സാമൂഹ്യ വിരുദ്ധരുടെ നുണ പ്രചരണം ആണെന്നും പീതാംപരന്‍ വിശ്വസിക്കുന്നു. പീതാംപരനെ അനുകൂലിക്കുന്നവരുമ് കുറവല്ല. പ്രേത ശല്യം ഉള്ളതിനാല്‍ ഈ പ്രദേശത്ത് ആളനക്കം ഉണ്ടാകില്ല. അത് മുതലെടുത് പല സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കാരുന്ടെന്നു നാട്ടുകാര്‍ സാക്ഷ്യപെടുത്തുന്നു. പലപ്പോഴും പുറത്തു നിന്നുള്ളവര്‍ വാഹനങ്ങളില്‍ പെണ്‍കുട്ടികളെയും കൂട്ടി ഇവിടെ ഏതാരുന്ടെന്നും, കൂട്ടമായി മദ്യപിക്കാരുന്ടെന്നും, ഇവിടെ പല പീഡന സംഭവങ്ങളും അരങ്ങെരിയിട്ടുന്ടെന്നും പരിസര വാസികള്‍ പറയുന്നു. ഈ പ്രദേശത്തെ ദുരുഹ മരണങ്ങള്‍ ഇത്തരക്കാരുടെ ആക്രമണം ആണെന്ന് നാടുകാര്‍ വിലയിരുത്തുമ്പോള്‍, അങ്ങനെ ഒന്നും ഇവിടെ സംഭവിക്കുന്നില്ല എന്നതാണ് പോലീസിന്റെ ഭാഷ്യം. കുറെ ആത്മഹത്യകള്‍ നടന്നിട്ടുണ്ട് എന്നുള്ളതല്ലാതെ ദുരുഹ മരണങ്ങള്‍ ഇവിടെ സംഭവിച്ചിട്ടില്ല എന്നവര്‍ പറയുന്നു. എന്നാല്‍ ഇവിടെ മരണമടഞ്ഞവരുടെ മരണ കാരണം എന്താണെന്ന് ചോദിച്ചാല്‍ അതിനുത്തരം പോലീസുകാരുടെ കയ്യിലും ഇല്ല എന്നതാണ് സത്യം.
സുമതി വളവില്‍ ഇന്നും സുമതി ഉണ്ട്. അവള്‍ തനിയെ വരുന്ന വഴിയാത്രകാര്‍ക്കായി കാത്തിരിക്കുകയാണ്. ഇത് വിശ്വസിക്കുന്ന ജനങ്ങള്‍ സംഭവിച്ച ദുരുഹ മരണത്തിനു കാരണക്കാരിയായി സുമതിയെ പഴി ചാരുമ്പോള്‍ , സുമതിയുടെ മറവില്‍ ഒരു പട്ടം നരാധമന്മാര്‍ നടത്തുന്ന ക്രൂരതകല് അല്ലെ ഇത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷെ അതാണ് സത്യമെങ്കില്‍ കാട്ടിലെ മരണം പതിവായ ഈ ഗ്രാമത്തില്‍, ഇവിടുത്തെ പോലീസുകാര്‍ എന്ത് കൊണ്ട് ഇത് വരെ ഈ സാമുഹ്യ വിരുദ്ധരെ അറസ്റ്റു ചെയ്തില്ല? ഒരു പക്ഷെ പോലീസിനും സുമതിയെ ഭയമായിരിക്കുമോ? യഥാര്‍ത്ഥത്തില്‍ ഈ മരണങ്ങളുടെ പിന്നില്‍ തന്നോട് ചെയ്ത വന്ജനക്ക് പ്രതികാരമായി സുമതി എന്ന ആത്മാവിന്റെ പകയാണോ അതോ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ആണ്‍ വര്‍ഗ്ഗത്തിന്റെ ചതിക്കിരയായ ഒരു പെണ്‍കുട്ടിയുടെ മേല്‍ അവളുടെ മരണ ശേഷവും ഈ സമൂഹം പഴി ചാരുകയാണോ? സത്യം എന്ത് ആണെന്ന് അറിയാവുന്നത് സുമതിക്ക് മാത്രം. സുമതി വളവില്‍ സുമതി കാത്തിരിപ്പുണ്ട്. സത്യങ്ങളുടെ ഒരു പിടി പ്രേത കഥകള്‍ പറയാന്‍.......
-ജി. ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR rticle...
[...] This post was mentioned on Twitter by Sarath Menon, latest blog posts. latest blog posts said: Sumathiyude Kadha | The Psychic Writer http://bit.ly/h1Nxfd [...]
ReplyDeleteItharam kadhakal oke viswasikan alpam prayasam anenkilum post vayikan oru rasamundu.
ReplyDeleteThanks Jinesh. Itharam kadhakalude purakil ulla sathyam enthaanenn aarkum ariyilla. Vishwasamilla ennu parayunnavar polum ee parayunna sthalath raatry ottayk chellan paranjal pedich pinmaarathe ullu. Budhiparamaayi chinthichal ithil onnum oru kaaryavum kaanilla. pakshe manushyante budhikk appuravum chila kaaryangal undallo.
ReplyDeleteThanks 4 reading
">കൂനന്‍ പാറ
ReplyDeleteഇതൊന്ന് വായിക്കൂ
ഇതെ സംഭവം
sumathiyude kadha allalo hashime ithu? koonan paara vaayichu. horror moodil ulla oru kadha ennathil upary athil enthenkilum vaasthavamundo?
ReplyDeleteda mone,
ReplyDeleteente oru small suggestion. Ithu oru social problem annu, karanam ethu TV-yill vannitulla oru story annu (vishwasichalum illenkilum). Nee creative story create cheyunnathu pole alla ethu. Vallathum paranjittu athum kerala police ine kurichu..... atho veno?
Ada....nice1 ,but here u wrote reserved forest instead o9f"samrekshita vana mekkala".its just my suggestion,if you feels gud ........
ReplyDeleteThanks Arya... randum onnu thanne alle? eh? aano? alle? aarikkum!!! :-|
ReplyDeleteChetta, creative story pole alla ithu. sammatichu. kaaranam ithu yathaartha kadha aanu. Pinne Kerala Police ne patty njan moshamaayi enthenkilum paranjo? Angane nokyal mattulla blogukalilum Pathrangalilum okke enthokeya avaru ezhuthaaru. Aviduthe maranangalude kaaranam police num ariyilla enn njan paranjath sathyam. Athu Sthalam SI tv yil thanne paranjathaanu.
ReplyDeleteThanks for reading :-)