വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന സംഭവമാണ്. അത് കൊണ്ട് തന്നെ പലരും ഇത് നിഷേധിച്ചേക്കാം. എന്നാലും പറയാം. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് . ഞങ്ങളുടെ ബാച്ചില്‍ 63 പിള്ളേര്‍ ഉണ്ടായിരുന്നു. ഈ 63 പേരും 63 "സംഭവങ്ങള്" തന്നെയായിരുന്നു. ഓരോരുത്തരുടെ പിന്നിലും സംഭവ ബഹുലമായ ഓരോ കഥകള്‍ എങ്കിലും ഉണ്ടാകും. എന്റെ അക്കൌണ്ടിലെ സംഭവ ബഹുലം എണ്ണാന്‍ പോയാല്‍ പിന്നെ അതിനേ നേരം കാണൂ. അതൊക്കെ പിന്നീട് സമയം കിട്ടിയാല്‍ പറയാം. (എനിക്ക് തീരെ സമയം കിട്ടുമെന്ന് തോന്നുന്നില്ല )
കോളേജ് വിട്ടു ഹോസ്റ്റലില്‍ ചെന്നാല്‍ പിന്നെ ആകെ ഒരു ജഗപൊഗ ആണ്. പിന്നീട് ഞങ്ങളുടെ ബോയ്സ് ഹോസ്റ്റല്‍ ഒരു പൂര പറമ്പായി മാറും. അന്ന് ക്ലാസ് കട്ട് ചെയ്തു പോയി കണ്ട സിനിമയുടെ കഥയും, അതിലെ പ്രത്യേകം "നോട്ടു" ചെയ്തു വെയ്ക്കേണ്ട സീനുകളുടെ ഡിസ്കഷന്സും , പഠിപ്പിസ്റ്റ് ചെക്കന്മാരെ അവരുടെ റൂമില്‍ കേറി ചെന്ന് പഠിക്കാന്‍ സമ്മതിക്കാതെ ഉള്ള ചൊറിയലും , സിനിമാ മംഗളത്തിനും നാനയ്ക്കും വേണ്ടി ഉള്ള അടിയും നേരം വെളുക്കുന്നത് വരെയുള്ള ചീട്ടു കളിയും ഒക്കെ കൂടി ആകെ ഒരു ബഹളമായിരിക്കും. അതിനിടക്ക് പാതി രാത്രി ആയാല്‍ പെട്രോമാക്സും കത്തിച്ചു പാടത്ത് തവള പിടിക്കാന്‍ ഇറങ്ങുന്ന ഷാപ്പുകാരനെ പോലെ ചിലര്‍ ഓരോ റൂമിലും കയറി ഇറങ്ങും. ചില മഹദ് ഗ്രന്ഥങ്ങള്‍ തേടി. എന്ത് കൊണ്ടാണെന്നറിയില്ല എല്ലാവനും ആദ്യമേ ഓടിയെത്തുന്നത് രണ്ടാം നിലയിലെ ഞങ്ങളുടെ മുറിയിലോട്ടാണ്. പുറത്ത് നിന്ന് നോക്കിയാല്‍ ഒരു സാധാരണ മുറിയും അകത്തു നാനാ, സിനിമാ മംഗളം, വെള്ളിനക്ഷത്രം, പിന്നെ പാന്റിന്റെ പോക്കറ്റില്‍ ഒതുങ്ങാനും മാത്രം വലിപ്പമുള്ള വിശ്വ സാഹിത്യ കൃതികളുടെ കമനീയമായ ശേഖരവും ആയിരുന്നു ഞങ്ങളുടെ മുറി. ഒരു മുറിയില്‍ നാല് പേര്‍ ആണ് താമസം.പക്ഷെ കൂട്ടത്തില്‍ ഉള്ള ഒരു പിന്തിരിപ്പനെ ഞങ്ങള്‍ ചവുട്ടി പുറത്താക്കിയത് കൊണ്ട് ഞാനും മറ്റു രണ്ടുപേരും സുഖമായി കഴിഞ്ഞു
എന്റെ മുറിയിലെ മറ്റു രണ്ടു താമസക്കാരില്‍ ഒരാള്‍ മാഞ്ച എന്ന് വിളിക്കുന്ന മജീദും രൂഫക്ക് എന്ന് വിളിക്കുന്ന രൂപക്കും. മാഞ്ചയെ കുറിച്ച് പറയുകയാണെങ്കില്‍ ആളൊരു റിബല്‍ ആണ്. വിപ്ലവകാരി. നല്ല മെലിഞ്ഞ ശരീരം. വായില്‍ എപ്പോഴും മുറുക്കാന്‍ അല്ലെങ്കില്‍ പാന്‍. കാണാന്‍ സുന്ദരന്‍, സുമുഖന്, .സന്തോഷ് പണ്ഡിറ്റിന് തുല്യന്‍. പോക്കറ്റില്‍ മുള്ളുകള്‍ ഒടിഞ്ഞു ഊര്ധ്ശ്വാസം വലിച്ചു മോക്ഷം സ്വപ്നു കണ്ടു കഴിയുന്ന ഒരു വട്ട ചീപ്പ്. ആവശ്യത്തിനു മണ്ടത്തരം. അതിലേറെ വിഡ്ഢിത്തരം. അതിനൊത്ത തല്ലുകൊള്ളിത്തരം.എന്നാല്‍ ഇതിന്റെ ഒന്നും യാതൊരു അഹങ്കാരവും ഇല്ല. അതാണ് അതിന്റെ ഹൈ ലൈറ്റ് . ഇടയ്ക്കു നാട്ടില്‍ ചെന്ന് എവിടെ എങ്കിലും പോയി സോമ രസം സേവിച്ചു അത് തലയ്ക്കു പിടിച്ചു കഴിഞ്ഞാല്‍ പിന്നെ മജീദിനെ പിടിച്ചാല്‍ കിട്ടത്തില്ല. വിപ്ലവകാരിയാകും. അതായാത് ആരോടേലും ചുമ്മാ കേറി ചൊറിഞ്ഞു തല്ലു വാങ്ങാതെ അവനു ഒരു സമാധാനോമില്ല. ഒരിക്കല്‍ ഇവന്‍ ടൌണിലെ ഒരു ബാറില്‍ കേറി അലമ്പുണ്ടാക്കി. തിരിച്ചു രാത്രി ഹൊസ്റ്റലില് വന്നു കേറിയപ്പോ മുഖം ഒക്കെ അടി കൊണ്ട് വീര്‍ത്തു പാന്റു ഒക്കെ കീറി പറഞ്ഞു മാലപ്പടക്കം കഴിഞ്ഞ പൂരപ്പറമ്പിന്റെ ലൂക്ക്.
"എന്ത് പറ്റിയെടാ?" , എന്ന് ചോദിച്ചപ്പോ
"ഞാന്‍ ആ ബാറുകാരുമായി ഒടക്കി. അവന്മാര്‍ക്ക് കണക്കിന് കൊടുത്തു. പിന്നെ എല്ലാരും വന്നു പിടിച്ചു മാറ്റിയത് കൊണ്ട് മതിയാക്കി ഞാന്‍ ഇങ്ങു പോന്നു" എന്നൊരു ദയലോഗ്
"പിന്നെന്താട നിന്റെ നെഞ്ചത്തു ചെരുപ്പിന്റെ പാട്"
"അത് ഞാന്‍ എല്ലാരേം അടിച്ചു താഴെ ഇട്ടപ്പോ ഒരുത്തന്‍ വന്നു ചെരുപ്പ് കയ്യിലെടുത്തു പോ മോനെ...പോ മോനെ.... എന്ന് പറഞ്ഞു നെഞ്ചത്തു ചെറുതായി തട്ടിയതാ"
എന്ന് നംബറിറക്കിയ ടീമാ. ഒരു ദിവസം പതിവ് പോലെ വീക്കെന്‍ഡില്‍ നാട്ടില്‍ പോയ അവന്‍ തിരിച്ചു വന്നത് തലയില്‍ ഒരു കെട്ടുമായി. കണ്ടാല്‍ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു മോര്ച്ചറിയിലോട്ടു കൊണ്ട് പോണ വഴിക്ക് എണീറ്റ് ഓടിയതാണെന്നെ തോന്നു.
"തലയ്ക്കു എന്താടാ അസുഖം" എന്ന ചോദ്യത്തിനു
"കാലു തെറ്റി വീണതാ" എന്ന ഇന്‍സ്റ്റന്റ് ഉത്തരം.
പക്ഷെ അവന്റെ നാട്ടുകാരനായ ഒരു ജൂനിയര്‍ പയ്യന്‍ പറഞ്ഞപോഴാ കാര്യം അറിഞ്ഞത്. അടിച്ചു പാമ്പന്‍ പാലമായി ഇവന്‍ ചെന്ന് ചില ശിവസേനക്കാരെ ചൊറിഞ്ഞു. അവര് മോന്തക്കിട്ട് ഒരു തേമ്പും കൊടുത്തു വിട്ടതാ. അന്നേരം ഒരാവശ്യോമില്ലാതെ അവന്റെ ഒരു സിനിമാ ദയലോഗ്
"എന്നെ അടിക്കുന്നുണ്ടെങ്കില്‍ കൊന്നു കളഞ്ഞേക്കണം. ജീവന്‍ ബാക്കി വെച്ചാല്‍ നീയൊക്കെ വിവരം അറിയും" എന്ന്.
അവന്മാര് വിടുവോ? വന്നു തല തല്ലി പൊളിച്ചെച്ചു പോയി. അതാണ് കലിപ്പ് മാഞ്ച.
ഒരു ദിവസം പതിവുപോലെ ചീട്ടുകളി എല്ലാം കഴിഞ്ഞു എന്നത്തെയും പോലെ "ഡോങ്കി" ആയി മാഞ്ച സഭ പിരിച്ചു വിട്ടു. ഹോസ്റ്റല്‍ മുറിയില്‍ സ്ഥലം ലാഭിക്കുന്നതിന്റെ ഭാഗമായി ഒരു കട്ടിലിനു മുകളില്‍ മറ്റൊരു കട്ടില്‍ എന്ന മോഡ ലില്‍ ഉള്ള ഡബിള്‍ കോട്ട് ആണ് ഉള്ളത് കോട്ടില്‍ തന്നെ ഖടിപ്പിച്ചിട്ടുള്ള ഏണി വഴി വേണം മുകളില്‍ കിടക്കുന്നവന് കയറാന്‍. മുകളിലത്തെ ബെടടില്‍ മജീദും താഴത്തെ ബെടടില്‍ രൂപക്കും ആണ് കിടക്കാര്. ഞാന്‍ രണ്ടാമത്തെ കോട്ടിന്റെ ഗ്രൌണ്ട് ഫ്ലോറിലും, ഫസ്റ്റ് ഫ്ലോര്‍ ജനല്‍ വഴി കേറി വന്നു കൂട് വെച്ച പ്രാവ് ഫാമിലിക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയുമാണ് . രാത്രിയുടെ അന്ത്യ യാമങ്ങളില്‍ എപ്പോഴാണെന്ന് അറിയില്ല, ഞാനും സിമ്രാനും കൂടിയുള്ള ദ്യുയറ്റ് തുടങ്ങാന്‍ പോകുവായിരുന്നു. അപ്പോഴാ
"ഹെന്റ്റള്ളോ !!!!"
എന്നൊരു നിലവിളി കേട്ടു ഞെട്ടി എണീറ്റത്. ചാടി എണീറ്റ് നോക്കുമ്പോ അപ്സറ്റെയറില്‍ ഉറങ്ങാന്‍ പോയ മജീദ് വെട്ടിയിട്ട ചക്ക പോലെ നിലത്തു കിടന്നു ഭൂമിവന്ദനം ചെയ്യുന്നു. രൂപക്ക് മൂടി പുതച്ചു കിടന്നു റങ്ങുന്നുണ്ട്. ഓടി ചെന്ന് ലൈറ്റ് ഇട്ടു നോക്കുമ്പോ അവന് കയ്യും പൊത്തി പിടിച്ചു കിടന്നു കാറൂന്നു.വീഴ്ചയുടെ ആഖാതത്ത്തില്‍ ഒണങ്ങിയ മുരിങ്ങക്കോല് പോലത്തെ അവന്റെ എല്ലുകള്‍ ടിപ്പറിനടിയിലെ പപ്പടം പോലെ പൊടിഞ്ഞെന്നാ തോന്നുന്നേ ഇത് കുരിശാകുമല്ലോ കര്‍ത്താവേ എന്നോര്‍ത്ത് നിന്ന എന്നെ തിരിച്ചു കൊണ്ടുവന്നത് അവന്റെ നിലവിളി ആണ്. മിനിട്ട് വെച്ച് കാറിച്ച കൂടികൊണ്ടിരിക്കുവ.ഇതിനും മാത്രം ശബ്ദം ഇവന്റെ ദേഹത്തു എവിടെ ഇരിക്കുന്നു. എന്തായാലും ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ അടുത്ത റൂമില്‍ ഒള്ളവന്മാരുടെ തൊഴിയും കൂടി കൊള്ളേണ്ടി വരും. നേരെ ആറാം നിലയിലോട്ടു ഓടി. ഹോസ്റല്‍ ചുമതല ഉള്ള ധര്മരാജ് സാറിനെ വിവരം അറിയിക്കാന്‍. നേരം പര പരാന്ന് പുലറ്ന്നു വരുന്നതെയോള്ളൂ. സാര്‍ നല്ല ഒറക്കം. ചെന്ന് കാര്യം പറഞ്ഞു.
"ആ താന്‍ പൊക്കൊ. ഞാന്‍ ഒന്ന് കുളിച്ചിട്ടു വരാം" എന്ന് ഉറക്കപ്പിചോടെ പറഞ്ഞിട്ട് സാര്‍ കതകടച്ചു.
ഞാന്‍ ഇത് ചെന്ന് മജീദിനോട് പറഞ്ഞു. അപ്പോഴേക്കും അവന്റെ കര്‍ണാടക സംഗീതം കാംബോജി രാഗം കഴിഞ്ഞു നരഭോജി രാഗത്തിലേക്ക് പ്രവേശിച്ചിരുന്നു
"മനുഷ്യന്‍ ഇവിടെ ചാകാന്‍ കേടക്കുംപോഴാണോടാ ആ #@$#@$#@$ ന്റെ ഒടുക്കലത്തെ ഒരുക്കം!!! "
എന്നക്ലാസിക് ദയലോഗ് കേട്ടു ചിരിക്കണോ അതോ കൂടെ കരയണോ എന്നറിയാതെ ഞാന്‍ മിഴിച്ചു നിന്നു. എന്തായാലും ഇന്ന് മെനക്കേടായി എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ തന്നെ കളത്തില്‍ ഇറങ്ങി. ഒരു തോര്‍ത്ത് എടുത്തു അവന്റെ കൈ കെട്ടി വെച്ച് നേരെ അവനേം കൊണ്ട് ഓട്ടോ പിടിച്ചു അടുത്തുള്ള ആശുപത്രിയിലോട്ടു വിട്ടു. ട്രാഫിക് സിനിമയില്‍ ശ്രീനിവാസന്‍ മനുഷ്യഹൃദയവും കൊണ്ട് കാറില്‍ പറക്കുന്നത് പോലെ ഓട്ടോക്കാരന്‍ നിലവിളിക്കുന്ന ഒരു മനുഷ്യക്കുരങ്ങനേം കൊണ്ട് പാഞ്ഞു. ഓട്ടോ ഓരോ ഗട്ടറില്‍ ചാടുമ്പോഴും അവന്‍ ഓട്ടോക്കാരന്റെ തന്തക്ക് വിളിചോണ്ടിരുന്നു. അതങ്ങേര് കേള്‍ക്കാതിരിക്കാന്‍ ഓരോ ഗട്ടറിനും കാടാമ്പുഴ ഭഗവതിക്ക് ഓരോ നെയ് വിളക്ക് ഞാന്‍ നേര്‍ന്നു കൊണ്ടിരുന്നു.അങ്ങനെ മുപ്പത്തി ഏഴാമത്തെ നെയ് വിളക്ക് കഴിഞ്ഞപ്പോ വഴിയില്‍ ഒരാശുപത്രി കണ്ടു. ഡോക്ടറെ കണ്ടു വിവരം അന്വേഷിച്ച ഞാന്‍ തിരിച്ചു മജീദിന്റെ അടുത്ത് വന്നു പറഞ്ഞു
"എടാ ഇവിടെ ഗൈനക്കോളജി മാത്രമേ ഒള്ളു"
"ഏതു കോളേജിലെ ഡോക്ടറാണേലും എന്നെ വന്നു ചികിത്സിക്കാന്‍ പറയടാ കാലാ"
"എടാ പൊട്ടാ ഇത് പ്രസവാശുപത്രി ആണെന്ന്"
പിന്നെ തെറി കേട്ടത് മുഴുവന്‍ ഞാനായിരുന്നു. ശെടാ.... ചുവന്ന കുരിശു കണ്ടു അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത് എനിക്ക് കുരിശായി. എന്തായാലും പിന്നെ വേറെ ഒരു ആശുപത്രിയില്‍ കൊണ്ട് പോയി കൈക്ക് പ്ലാസ്റ്റര്‍ ഇട്ടു കഴിഞ്ഞപ്പോഴാ അവന്റെ പൂരപ്പാട്ട് നിന്നത്.പിന്നീടു തിരിച്ചു ഹോസ്ടലില്‍ വന്നപ്പോഴേക്കും മണി ഒന്‍പതായി. രൂപക്ക് അപ്പോഴും നല്ല ഉറക്കം തന്നെ.
ശെടാ ഇത്ര ഒക്കെ സംഭവിച്ചിട്ടും ഇവന്‍ ഒരനക്കൊമില്ലല്ലോ .
എല്ലാം സ്വസ്ഥമായി കഴിഞ്ഞു മജീദിനോട് ഞാന്‍ ചോദിച്ചു, മുകളിലെ കട്ടിലില്‍ കിടന്ന നീ എങ്ങനെ താഴെ എത്തി എന്ന്. അത് ഉറക്കത്തില്‍ ഭൂമികുലുക്കം സ്വപ്നം കണ്ടപ്പോ വീട്ടില്‍ ആണെന്ന് കരുതി ഇറങ്ങി ഓടിയതാ എന്നാ അവന്‍ പറഞ്ഞത്. പക്ഷെ അവന്റെ ക്രൈം ഹിസ്ടറി എനിക്ക് നല്ല പോലെ അറിയാവുന്നത് കൊണ്ട് ഞാന്‍ അത് വിശ്വസിച്ചില്ല. കുറച്ചു നാള്‍ കഴിഞ്ഞു മൂടി വയ്ക്കപ്പെട്ട ആ സത്യം പുറത്ത് വന്നു. സംഗതി ഇതാണ്. യൗവ്വനത്തിന്റെ പടി വാതില്‍ ചാടി കടന്നു "ഇനിയെന്ത്?" എന്നാ ചോദ്യചിഹ്നമായി നില്‍ക്കുന്ന ബോയ്സ് ഹൊസ്റ്റലിലെ ആന്പിള്ളെര്‍ക്ക് ആകെയുള്ള ഒരു "എന്ടര്ടെയ്ന്മാന്റ്റ്" ഉണ്ട്. താഴത്തെ കട്ടിലില്‍ കിടന്നു രൂപക് ആ "എന്ടര്ടെയ്ന്മാന്റ്റില്‍" ഏര്‍പ്പെടുകയും അതിന്റെ ഫലമായി കട്ടില്‍ കുലുങ്ങിയപ്പോ ഭൂമി കുലുക്കം ആണെന്ന് കരുതി മാഞ്ച എണീറ്റ് ഒടുകയുമാണ് ഉണ്ടായത്. എന്തായാലും ആ സംഭവത്തിന് ശേഷം അവന്‍ നിലത്തു ബെഡ് ഇട്ടാണ് കിടന്നിരുന്നത്.
-ശരത് മേനോന്‍
****************************************************

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

This comment has been removed by the author.
ReplyDeleteചിരിച്ചു ഒരു പരുവം ആയി
ReplyDeleteThank u Mr Dinesh...dineshaaa
ReplyDeleteചിരിച്ചു മരിച്ചു........
ReplyDeleteGlad to know that. Oralpam over aayo ennu samshayam undaarunnu
Deleteരസകരം
ReplyDeletenanny muhammed
Delete"എന്റര്‍ടെയിന്‍മെന്റ്" രസമായി.
ReplyDeletehahaha ellaam praayathinte baala chaapalyangal
Deleteഹഹഹ .. കലക്കി മെന്നെ ..:)
ReplyDelete'എന്റര്‍ട്രെയിന്‍മെന്റ്' കലക്കി..
ReplyDeleteഹഹഹ...
ReplyDeleteയൂണിവേര്‍സല്‍ എന്റര്‍ടെയിന്‍മെന്റ്
@Lenin - Thanks :-)
ReplyDelete@Sreejith - Athokkayalle oraashwaasam
@Ajith - Exactly.
Kollaaam... :) keep them coming!
ReplyDeleteNirthada ninte vrithiketta blog...melal indian samskarathinu cheratha ee maathiri kathakal ezhuthiyal...ninte andhyam maranam aayirikkum maranam....
ReplyDelete(Sangathi kollam....njan thalayil mundittu vayichu)
Ithoru New generation blog aanu. Athaayath uthama, ottayk vannu aasswadich vaayikkam. Pakshe kudumbasametham vayikkan kollilla. Athaanuppozhathe trend. Manassilayo?
Deletemancha is real hero , i am sure one day he will lead the India
ReplyDeleteOvva.... Nee vayum polich nokki irunnoda mancha
DeleteEvante kayodinjathinnu pinnel inganeyum oru kadayo!!!
ReplyDeleteund.... ithaanu satyathil nadannathu
DeleteHa ha kalakky aliya kalakky...iniyum poratte inganathe items...kore ille nammude college lifil ninnu peruky edukkan...nammude new year party ormayille alia ? hostel wardene kaanicha aah kani...irakky vidu aliya...:-)...Sarath Menone...U R D MAN....:-)
ReplyDeleteKadhakal okke kaandam kaandam aayittu kidakkuvalliyo. udane ezhuthaam. Keep reading
Deleteഇത് കലക്കി...
ReplyDeleteഭൂമിയല്ല.. പാതാളം വരെ കുലുങ്ങും..!
ഈ 63 സംഭവങ്ങളിലെ
ഭൂമികുലുക്കമുണ്ടാക്കിയ ‘എന്റെർടെയ്നേഴ്സ്’
ഇത് വായിച്ചിട്ട് ശരത്തിന് പാരിതോഷികമൊന്നും തന്നില്ലേ ..ഭായ്
അതിനു ഞാന്‍ പിടി കൊടുത്തിട്ടു വേണ്ടേ
DeleteReliving the college memories after reading this episode!!!! Aadhu paranja pole New year story-um okke engottu poratte....
ReplyDeleteIthaara ee AJ? :O
Delete