Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: ഹോളി ഹെൽ - ഒരു വിശുദ്ധ വിപണന തന്ത്രം

Monday, February 24, 2014

ഹോളി ഹെൽ - ഒരു വിശുദ്ധ വിപണന തന്ത്രം

കഴിഞ്ഞ ഒരു വാരമായി സോഷ്യൽ മീടിയക്കും കേരളത്തിലെ ചില മാധ്യമങ്ങള്ക്കും ചാകര ആയിരുന്നു. ഒരു മാതിരി പട്ടിണി കിടന്നവന് ചിക്കൻ ബിരിയാണി കിട്ടിയ പോലെ. ഗെയ്ൽ ട്രെടവലിന്റെ "ഹോളി ഹെൽ" എന്ന പുസ്തകം കേരളത്തിലെ പട്ടിണി കിടന്ന നായക്ക് ലഭിച്ച എല്ലിൻ കഷ്ണം ആയിരുന്നു എന്ന് പറയുന്നതിൽ  അതിശയോക്തി ഇല്ല. കാരണം, മാസങ്ങള്ക്ക് മുൻപേ അമേരിക്കയിലും ഓസ്ട്രേലിയയിലും  വിപണിയിൽ എത്തി യാതൊരു ചലനവും ശ്രിഷ്ട്ടി ക്കാതെ കടന്നു പോയ ഒരു പുസ്ത്തകം മാസങ്ങള്ക്ക് ശേഷം കേരളത്തിൽ മാത്രം ഒരു വിവാദമാകണമെങ്കിൽ അത് മാതാ  അമൃതാനന്ദമയി മഡത്തിനെ മനപൂരവം കരി  വാരി തേയ്ക്കാനുള്ള  ചിലരുടെ ഗൂഡ ശ്രമങ്ങൾ ആണെന്ന് ആര്ക്കും മനസ്സിലാകും. കാരണം, ഇന്ത്യയിലും പുറത്തും ആതുര സേവനത്തിന്റെ കരങ്ങൾ നീട്ടി അമൃത ആശ്രമം പടര്ന്നു പന്തലിക്കുമ്പൊൾ  അത് തടയേണ്ടത് ചില വര്ഗീയ വാദികളുടെ ആവശ്യമാണ്‌. ഈ ഒരു നീക്കത്തിന് പിന്നിൽ ,മതപരമായും വിപണനപരമായും ഒരുപാട് തന്ത്രങ്ങളുണ്ട് . അതിലേക്കു കടക്കുന്നതിനു മുന്പ് ഈ പുസ്തകം പടച്ചു വിട്ട ഗെയ്ൽ ട്രെടവില്ലിനെ കുറിച്ച് സംസാരിക്കാം.


ഈ പുസ്തകം വായിച്ച  കോമണ്‍  സെന്സ് ഉള്ള ഏതൊരാള്ക്കും മനസ്സിലാകും ഇതെഴുതിയ വ്യക്തിയുടെ മാനസിക ചിന്താ വ്യതിചലനങ്ങളും  അവരുടെ ആറ്റിറ്റ്യൂഡും .  ഓസ്ട്രേലിയയിൽ നിന്നും സന്യാസി ആകാനും സാമൂഹിക സേവനം നടത്താനും ദൈവത്തെ അറിയാനും ഇറങ്ങി തിരിച്ച വനിതാ എന്നാണു ഗെയിൽ സ്വയം പരാമര്ശിക്കുന്നത്. അങ്ങനെ തിരുവണ്ണാമലയിൽ എത്തിയ അവർ ഒടുവില്  അമ്മയുടെ മുൻപിൽ എത്തുന്നു. അമ്മയെ സേവിക്കണം, അമ്മയുടെ കാര്യങ്ങൾ നോക്കണം, ആശ്രമത്തിന്റെ ഭാഗമാകണം എന്ന് കൊതിച്ചു, അമ്മ തന്നെ സേവിക്കാൻ അനുവദിചില്ലെങ്കിലൊ എന്ന് ഭയപ്പെട്ട  ഗെയ്ൽ പിന്നീട് ആ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നപ്പോൾ അതൊരു ഭാരമായി കാണുകയും തന്നെ ആരും വിലമതിക്കുന്നില്ല എന്ന് കരുതുകയും ചെയ്യുന്നതിൽ നിന്നും അവരുടെ വെ ഓഫ് തിങ്കിങ്ങ് വ്യക്തമാണ്. അതായത് കഷ്ടപ്പെടാനും ബുധിമുട്ടാനും വയ്യ എന്നാൽ എല്ലാവരാലും ബഹുമാനിക്കപെടുകയും വേണം. ഇതെ ഒരു മനോഗതി ആണ് ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ അവതരിപ്പിച്ചത്. ഗെയ്ലിനു അമ്മയോട് ഭക്തിയും ആദരവും ഉണ്ടായിരുന്നു. എൻപതുകളിലെ കേരളവും കേരളത്തിലെ മാനറിസങ്ങളും ഒരു വിദേശ വനിതക്ക് മനസ്സിലായെന്നു വരില്ല. പക്ഷെ ഒരു ആത്മീയ വിദ്യാര്തിനി എന്നാ നിലയ്ക്ക് ഗെയ്ൽ താൻ എന്താണ് ചെയ്യേണ്ടത്, എന്താണ് തന്റെ ലക്‌ഷ്യം എന്ന് മനസ്സിലാക്കിയിരുന്നൊ എന്ന് സംശയമാണ്. ഒരു സന്യാസിനിയുടെ അടിസ്ഥാന കര്ത്തവ്യം എന്നത് നിരാലംബരെ സേവിക്കുക എന്നതാണ്. മറ്റുള്ളവര്ക്ക് വേണ്ടി കണ്ണീർ  പൊഴിക്കാനും അബലകളായ മനുഷ്യർക്ക്‌ ഉപകാരപ്രദമായ ജീവിതം കാഴ്ച വയ്ക്കുന്നവനുമാണ്  യഥാര്ത സന്യാസി. ബ്രഹ്മത്തെ  അറിഞ്ഞവൻ , . ഈശ്വരനെ അറിഞ്ഞവൻ. മാനവ സേവ ആണ് മാധവ സേവ എന്നാ വാക്യം സ്മരിക്കുക്ക. എന്നാൽ ഗെയ്ൽ തന്റെ തന്നെ പുസ്തകത്തിൽ തന്നെ പറഞ്ഞിരിക്കുന്നു തമിഴ്നാട്ടിൽ നിന്നെന്ന്തിയ മനോ വിഭ്രാന്തി ബാധിച്ച പെണ്‍കുട്ടിയെ ശുശ്രൂഷിക്കാൻ അമ്മ തന്നെ ഏല്പ്പിച്ചു എന്നും, ആ പെണ്‍കുട്ടി മുറിയിൽ  ഇരുന്നു ശർദ്ദിക്കുന്നത് കണ്ടു അറപ്പ് തോന്നി ഒരു കംബെടുത്തു അകത്തുണ്ടായിരുന്ന തന്റെ വസ്ത്രങ്ങൾ  തോണ്ടി പുറത്തിട്ടു മുറി പൂട്ടി ഓടിയെന്നും ആ വസ്ത്രങ്ങൾ  സ്വയം അലക്കാതെ അലക്കു കാരനെ ഏല്പ്പിച്ചു എന്നും,. ഈ സംഭവം ഗെയ്ൽ തന്നെ പറഞ്ഞതാണ്. അസുഖം ബാധിച ഒരു പെണ്‍കുട്ടിയെ സുഷ്രൂഷിക്ക്കാൻ കഴിയാത്ത, അതിൽ അറപ്പ് തോന്നിയ ഒരു വ്യക്തി എങ്ങനെ ഈശ്വരനെ  അറിയും? എങ്ങനെ ഒരു സന്യാസി ആകും? ഈ കാര്യത്തിൽ ഗെയ്ലിനു വിഷമമില്ല, എന്നാൽ ഇതിന്റെ പേരിൽ അമ്മ തന്നെ വഴക്ക് പറഞ്ഞതാണ് ഒരു മഹാ അപരാധമായി വരച്ചു കാട്ടി ഇരിക്കുന്നത്. ഈ ഒരു സംഭവം മാത്രം മതി ഗെയ്ൽ യഥാർത്ഥത്തിൽ ഈശ്വരനെ അറിയാനോ കഷ്ടപെടുന്നവര്ക് കരുണയുടെ ഒരു വാക്ക് നല്കാനോ ആഗ്രഹിചവള ല്ല പകരം മറ്റുള്ളവർ  തന്നെ മതിക്കനം, തന്നെ ബഹുമാനിക്കണം, എന്നാ സ്വാര്ത ചിന്ത ഉള്ള വ്യക്തി ആയിരുന്നു എന്ന് മനസ്സിലാക്കാൻ. അറിഞ്ഞോ അറിയാതെയോ ഗെയ്ൽ തന്നെ പുറത്ത് വിട്ട അനേകം സെല്ഫ് ഗോളുകളിൽ ഒന്നായി പോയി ഇത്.

ഗെയ്ലിന്റെ മറ്റൊരു വാദം ഇരുപതു വര്ഷത്തോളം താൻ ആശ്രമത്തിലെ നരക യാതനകൾ അനുഭവിച്ചു എന്നതാണ്. ഇത് തികച്ചും യുക്തിക്ക് നിരക്കാത്തതാണ്. കാരണം, എതൊരു മനുഷ്യനും താൻ ചൂഷണം ചെയ്യപ്പെടുന്നു അല്ലെങ്കിൽ താൻ പീഡിപ്പിക്കപ്പെടുന്നു എന്ന് ബോധ്യമായാൽ അവിടെ തുടരില്ല. പക്ഷെ ഗെയിൽ ആശ്രമത്തിൽ തുടരുകയും അവർ ചെയ്ത, ആഹാരം പാകം ചെയ്യുക, അമ്മയെ ശുശ്രൂഷിക്കുക, വസ്ത്രങ്ങൾ  ഒരുക്കുക എന്നിവ പീടനമായി കരുതുകയും ചെയ്ത്  അവിടെ തന്നെ തുടർന്നു. . താൻ അടിമപ്പണി ആണ് ചെയ്യുന്നത് എന്നവര്ക്ക് ബൊധ്യമുന്ദായിരുന്നെങ്കിൽ പിന്നീട് എന്തിനു അവിടെ തുടർന്നു? ഞാൻ മുന്പ് ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും എനിക്ക് അര്ഹമായാ ശമ്പളം ലഭിക്കുന്നില്ല എന്ന് തോന്നിയ അടുത്ത നിമിഷം ഞാൻ ആ സ്ഥാപനം വിട്ടു. അത് ഹ്യൂമൻ നേച്ചർ ആണ്. ആരും ഗെയ്ലിനെ ആശ്രമത്തിൽ പിടിച്ചു വെച്ചില്ല, വെയ്ക്കുകയുമില്ല. കാരണം മൂന്നാമത്തെ വയസ്സ് തൊട്ടു ആശ്രമവുമായി ബന്ധം ഉള്ള ആളാണ്‌ ഞാന്. ആരും ആരെയും അവിടെ നിര്ബന്ധിച്ച്ചു ചേർക്കാറില്ല എന്ന് മാത്രമല്ല എപ്പോൾ വെണമെങ്കിലും പിരിഞ്ഞു പോകുകയും ചെയ്യാം. എനിക്ക് നേരിട്ടു അറിയാവുന്ന ഒരുപാട് പേര് അങ്ങനെ പിരിഞ്ഞു പോയിട്ടുമുണ്ട്, പക്ഷെ ഗെയിൽ അത് ചെയ്യാതെ സ്വമനസ്സാലെ ഈ പറയുന്ന "സൊ കോള്ഡ് പീഡനത്തിനു" ഇരയാവുകയും പിന്നീട് സൗകര്യം പോലെ രക്ഷപെടുകയും ചെയ്തു എന്ന് പറയുമ്പോൾ "ഹൌ... വാട്ട് എ ഗ്രേറ്റ് എസ്കേപ്" എന്ന് പറഞ്ഞു മൂക്കത്ത് വിരല് വെയ്ക്കാന് അല്പം എങ്കിലും വിവരം ഉള്ളവന് സാധിക്കില്ല. സംഭവം എന്താണെന്ന് വെച്ചാൽ അമ്മയുമായി ആദ്യം കണ്ടു പരിചയപ്പെട്ട ആൾ എന്നാ നിലയ്ക്ക് അമ്മയ്ക്ക് ശേഷം ഗായത്രി എന്നാ ഗെയ്ൽ ട്രെട്വിൽ ആണ് എന്നാ മൂഡ  സ്വര്ഗ്ഗം കെട്ടി പൊക്കുക്കയും അതിനു ഒരു ആഖാദമായി  ഉയര്ന്ന ചിന്താഗതിയും തികഞ്ഞ സാത്വികനുമായ സ്വാമി അമ്രിതസ്വരൂപാനന്ദ പുരിയെ  തന്റെ പ്രഥമ ശിഷ്യനുമായി അമ്മ അവരോധിച്ചപ്പൊൾ  അതിൽ നിന്നുണ്ടായ ഈഗോ ആണ് അമ്മയ്ക്കും സ്വാമിക്കും എതിരായി പതിനഞ്ചു വര്ഷങ്ങള്ക്ക് ശേഷം ഇപ്പോൾ ഇങ്ങനെ ഒരു ആരോപണ കുറിപ്പ് എഴുതാൻ കാരണം. തന്റെ  ഈഗോയ്ക്ക് മുരിവ് എറ്റപ്പൊൾ  അത് മറ്റുള്ളവരോടുള്ള വിദ്വേഷമായി പുറത്ത് ചാടുകായുണ്  ഉണ്ടായുതു. ഇത് തികച്ചും സ്വാഭാവികമാണ്, മനുഷ്യ സഹജമാണ്. ഞാൻ വര്ക്ക് ചെയ്യുന്ന കമ്പനിയിൽ എനിക്ക് ശേഷം വന്നവാൻ അവന്റെ കഴിവ് വെച്ച് എന്നെക്കാൾ മുകളിൽ  കയറിയാൽ ഞാൻ അവനെയും ആ സ്ഥാപനത്തിനെയും എന്റെ മേലധികാരിയെയും ചീത്ത പറയും. അത് ഒരു സാധാരണ മനുഷ്യന്റെ വികാരമാണ്., പക്ഷെ ഒരു സന്ന്യാസിനി എന്നാ നിലയിൽ  സാധാരണ മനുഷ്യനെ കാൾ  ഉയര്ന്ന ചിന്താഗതിയുള്ള ഗെയിൽ എന്നാ ഗായാത്രി വെറും ഒരു മൂന്നാംകിട പ്രതികാര മനോഭാവം ഉള്ളിൽ  കൊണ്ട് നടക്കുന്ന മാര്ക്കറ്റ് സംസ്കാരത്തിലേക്ക് കൂപ്പു കുത്തിയതാനു അപലപനീയം

എന്തൊക്കെ പറഞ്ഞാലും ആശ്രമത്തിലെ തന്നെ ഒരാള് ഇങ്ങനെ ഒക്കെ പറയുമ്പോൾ അത് വിശ്വസിക്കാതിരിക്കാൻ പറ്റുമോ? അവിടെയാണ് വിപണന തന്ത്രം എന്നാ ഗെയിലിന്റെ കുടില ബുദ്ധി പ്രാവർത്തികമായതു. മറ്റു വിദേശ രാജ്യങ്ങളെക്കാൾ ഇന്ത്യയിൽ മതം എന്നത് വളരെ സെന്സിറ്റീവ് ആയ ഒരു മേഖല ആണ്. അത് കൊണ്ടാണ് അമേരിക്കക്കാരൻ നിര്മിച ഓസ്കാറിനു പോലും തിരഞ്ഞെടുക്കപ്പെട്ട പാഷൻ ഓഫ് ഡി ക്രൈസ്റ്റ് എന്ന ചിത്രം ഇന്ത്യയിൽ വൻ വിവാദമായത്. ഇതിന്റെ അവസാന ഉദാഹരണം ആയിരുന്നു കമലിന്റെ വിശ്വരൂപം. ഹിന്ദു ദേവതകളെ നഗ്നരാക്കിയ എം എഫ് ഹുസൈനെക്കുറിച്ചു പറയേണ്ടതില്ല.  ഈ ഭൂമിയിലെ മറ്റേതൊരു ഭൂഖന്ടതിനെക്കാളും   മതത്തിനെയും മത വികാരങ്ങളെയും തൊട്ടാൽ ആദ്യം പൊള്ളുന്നത് ഇന്ത്യയിലാണ്. ഇതിൽ ഒരു വിപണന തന്ത്രം ഉണ്ട്,. കോണ്ട്രവേർഷ്യൽ  ആയി ഒരു പുസ്തകം ഇറക്കിയാൽ അത് ചൂടപ്പം പോലെ വിറ്റു  പോകും, എഴുത്തുകാരി വളരെ പെട്ടെന്ന് ലോക പ്രശസ്ത ആകും, തന്നെ  പിന്തുണയ്ക്കാൻ ആളുകള് ഉണ്ടാകും എന്ന് അവര്ക്ക് അറിയാം. ഉടുതുണിക്ക് മറുതുണി  ഇല്ലാത്ത ഗെയിലിനു ഈ ഒരു പുസ്തകത്തിലൂടെ ലക്ഷക്കണക്കിന്‌ രൂപയുടെ വരുമാനം ഉണ്ടാകുമ്പോൾ അത് തന്റെ നിലനില്പ്പിനും പ്രശസ്തിക്കും ഒരു ബൂസ്റ്റ്‌ ആക്കും എന്നതിലുപരി ആശ്രമത്തിനൊദ്ടുള്ള  ഒരു തരം  മൂന്നാംകിട പകപൊക്കലും കൂടെയാണ്, ഇരുന്നൂറ്റി ഇരുപത്തി ഒന്പത് പേജുള്ള ഈ പുസ്തകത്തൽ വായനക്കാരന് ബോറഡിക്കാതിരിക്കാൻ വേണ്ടി ഓരോ മൂന്നാമത്തെ പേജിലും എരിവും പുളിയുമുള്ള മസാല കഥകൾ  ചേര്ത്തത് വഴി ഒരു മൂന്നാം കിട പോർണോഗ്രഫിക് നോവലിന്റെ പോലും വിശ്വസനീയത കൈ വരിക്കാൻ കഴിയാത്ത ഈ പുസ്തകം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയതിൽ അത്ഭുദപെടാനില്ല. കാക്കേടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും എന്ന് പറഞ്ഞത് പോലെ ആണിത്. ഫേസ്ബുക്കിലും ഗൂഗിൾ പ്ലസ്സിലുമൊക്കെ ഈ നുണ പ്രചാരങ്ങളെ  വാഴ്ത്തി പാടി പോസ്റ്റ്‌ ഇടുന്നവർ തങ്ങള് സ്വയം ആധുനിക യുഗത്തിലെ ഭഗത് സിംഗ് ആണെന്നോ , "ദി  ആങ്ങ്രി യങ്ങ് ടർക്ക് " എന്ന ഇമേജ് ഉണ്ടാക്കി എടുക്കാനോ അത് വഴി നാല് ഫൊളോവേർസിനെ കൂട്ടാനോ വേണ്ടി ആണെന്ന് മനസ്സിലാക്കാൻ അധികം മിനക്കടേണ്ട  ആവശ്യമില്ല. . പെറ്റ  തള്ളയെ തല്ലിയാലും രണ്ടഭിപ്രായമുള്ള  നാട്ടില്  ഫേസ്ബുക്കിലെ കോലാഹലങ്ങല്ക്ക് അധികം വില കല്പ്പിക്കേണ്ട കാര്യമില്ല.

ഈ സംഭവത്തിൽ എന്റെ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോൾ ഞാൻ ചോദിച്ചു, " അല്ല അളിയാ, ഈ പതിനഞ്ചു കൊല്ലമായിട്ടു അവർ ഇതൊന്നും എന്താ പറയാഞ്ഞത്". അപ്പോൾ അവൻ പറഞ്ഞ മറുപടി , " എടാ അവരെ ഗുണ്ടകൾ പിന്തുടരുകയായിരുന്നു. അത് കൊണ്ടാ" എന്നാ.!!! പതിനഞ്ചു കൊല്ലമായി ഓസ്ട്രേലിയയിൽ ഗുണ്ടകൾ പിന്തുടര്ന്നിടും കണ്ടുപിടിക്കാൻ ആവാതെ മടുത്തു പിൻവാങ്ങിയതാകും. ഒസാമ ബിന് ലാദന് വേണ്ടി അമേരിക്ക പോലും ഇത്രേം കഷ്ടപ്പെട്ട് കാണില്ല. എനിക്ക് ചിരിയാണ് വന്നത് . അപ്പൊ ഇത്ര ഒക്കെ ഒള്ളു നമ്മൾ സൊ കോള്ഡ് എജ്യുക്കെട്ടദ് തലമുറയുടെ വിവരം. എന്തെങ്കിലും കേട്ടാലോ വായിച്ചാലോ അതിൽ സത്യമുണ്ടോ എന്ന് ഒരു നിമിഷം ചിന്തിക്കാതെ കണ്ണടച്ച് വിശ്വസിക്കുക. ആ ബലത്തിൽ പത്തു ഫേസ്ബുക്ക് പോസ്റ്റ്‌ ഇടുക. തീര്ന്നു. വര്ഷങ്ങള്ക്ക് മുന്പ് ചാരക്കേസിൽ പ്രതിയാക്കപ്പെട്ട നമ്പി നാരായണനും ഇത് പോലെ ഒരു ബലി മൃഗമാണ്‌. ഇപ്പോൾ മാതാ അമൃതാനന്ദമയി മഡത്തിന് എതിരായി നടക്കുന്ന ഈ നീക്കത്തിന് പുറകിലല്  വ്യക്തമായ മതപരമായ ഹിടൻ അജണ്ട ഉണ്ട് എന്നതില്  സംശയമില്ല. അമേരിക്ക ഉള്പ്പടെ പാശ്ചാത്യ നാടുകളിൽ വര്ദ്ധിച്ചു വരുന്ന അമ്മയുടെ കീര്തിയും , ആ കാരണത്താൽ കൂടുതൽ ക്രിസ്ത്യൻ മത വിശ്വാസികൾ ആശ്രമവുമായി അടുക്കുന്നത് തടയാൻ ക്രിസ്ത്യൻ മിഷനറികലും, ജാതി മത ഭേദമില്ലാതെ  അമ്മയുടെ ആശ്രമം സംരക്ഷിക്കുന്ന ഹിന്ദു അഹിന്ദു വർഗ്ഗത്തിൽ പെട്ടവരെ മതം മാറ്റാൻ ആശ്രമം ഒരു തടസ്സം ആയി നില്ക്കുന്നു എന്നതിനാലും എങ്ങനെയും എതു വഴിയില്  കൂടിയും ആശ്രമത്തെ തകര്ക്കണം എന്നാ ച്ന്താഗതി ഉള്ള ഒരു പറ്റം  ആളുകളുടെ ശ്രമഫലമാണ്  ഈ പോയ വാരം കേരളം കണ്ടത്. ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള പത്രത്തിൽ വന്ന വാര്ത്ത ഇന്ത്യാവിഷൻ എറ്റു  പിടിചത്തൊടെ  കാര്യങ്ങൾ ഒന്നുഷാറായി എന്നു  മാത്രം. എന്നാൽ, പേ പിടിച്ച നായ എത്ര തന്നെ കുരച്ചാലും ആകാശത്തെ ചന്ദ്രബിംബത്ത്തിനു ഒരു  മാറ്റവും സംഭവിക്കില്ല. ആൾ ദൈവങ്ങളെ അദിചമർത്തുക എന്ന് ഉദ്ഖൊഷിക്കുന്നവരൊടു  ഒരു വാക്ക്, അമ്മ ഒരിക്കലും ഒരു ആൾ ദൈവമല്ല. "ഞാൻ ദൈവമാണ്, എന്നെ പൂജിപ്പിൻ" എന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല. അമ്മ ഒരു ആത്മീയ ഗുരുവാണ്. നശ്വരമായ ഈ ജീവിതത്തിൽ ഒരു ജനതയ്ക് വെളിച്ചമായി വന്ന ഗുരു. ഇരുട്ടില്  നിന്ന് വെളിച്ചത്തിലേക്ക്, അസത്യത്തിൽ നിന്ന് സത്ത്യത്തിലെക്കു , നശ്വരത്തിൽ നിന്ന് അനശ്വരത്തിലെക്കു നയിക്കുന്നവൻ ആരോ അവനാണ് ഗുരു. അമ്മ അത്തരത്തിൽ ഒരു ഗുരുവാണ്, അമ്മയെ ആൾ ദൈവം എന്ന് വിളിച്ചാൽ അമ്മ തന്നെ ചിരിച്ചു പോയേക്കാം, കാരണം അമൃതാനന്ദമയി ദൈവമല്ല, വെറും ഒരു തൂപ്പുകാരിയാണ്.... മനസ്സിന്റെ തൂപ്പുകാരി......!!!
-ശരത് മേനോന്‍


****************************************************

Creative Commons License

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR
8 comments:

 1. ജയ്‌ സുധാമണി .. ജയ്‌ ജയ്‌ ശരത് മേനോണ്‍

  ReplyDelete
 2. രാമചന്ദ്രന്‍ നായര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ മൂന്ന് ദശകങ്ങള്‍ക്ക് ശേഷം ഒരു സത്യം തുറന്നു പറഞ്ഞു. അപ്പോഴും ചിലര്‍ പറഞ്ഞു: ഇയാള്‍ ഈ മുപ്പതു വര്‍ഷം വരെ എന്തുകൊണ്ട് സത്യം പറഞ്ഞില്ല!!!

  ReplyDelete
  Replies

  1. താൻ ചെയ്ത കുറ്റ കൃത്യം വര്ഷങ്ങള്ക്ക് ശേഷം ഏറ്റു പറയുന്നതും വര്ഷങ്ങള്ക്ക് ശേഷം യാതൊരു കഴമ്പുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്

   Delete
  2. anweshanam naTakkatte- anghaneyalle vendath? ith oru maathiri andhamaaya bhakthiyanallo

   Delete
  3. അന്വേഷണം നടക്കട്ടെ. വേണ്ടെന്നു ആര് പറഞ്ഞു? സത്യം കാലം തെളിയിക്കട്ടെ. പക്ഷെ വെറും ഒരു പുസ്തകത്തിൽ അച്ചടിച്ച് വന്ന ആരോപണങ്ങൾ സത്യമാണെന്ന് മുഖവിലയ്ക്ക് എടുത്തു പ്രതികരിക്കുന്നതിനോട് ആണ് എതിര്പ്പ്

   Delete
  4. Ningal parayanad njangal viswasikilla.... Ningade Ammak oru kazhivumilla... Oru eechayude chirakupolum srishtikan kazhiyatha prsavich makale pottatha AMMA.. Engane ammayakuka....
   Amma enn vechalarthamenthan....

   Delete
 3. എന്തായാലും സംഭവം ഹിറ്റായല്ലോ

  ReplyDelete