Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: August 2011

Friday, August 26, 2011

ഒരു പെണ്ണ് കാണലിന്റെ ഓര്‍മ്മയ്ക്ക്



പെണ്ണ് കാണല്‍ ഒരു ചടങ്ങാണ്. അതിനു പോകുന്നത് അതിലും വലിയ ചടങ്ങാണ്. സിനിമയില്‍ മാത്രമേ പെണ്ണ് കാണല്‍ കണ്ടിട്ടൊള്ളൂ. കഴിഞ്ഞ ആഴ്ച അത് ലൈവ് ആയി കാണാനും ഭാഗ്യം കിട്ടി. പതിവ് പോലെ ഓഫീസിലെ പണി ചെയ്യാതെ സിറ്റി വില്ലയില്‍ പുതിയതായി പണിഞ്ഞ ബേക്കറിക്ക് എന്ത് പേരിടും എന്നാലോചിച്ചു വിഷമിച്ചു ഇരുന്നപ്പോഴാണ് ചേട്ടന്റെ വിളി.

"നാളെ വൈകിട്ട് നീ അവിടുന്ന് വണ്ടി കേറി നാട്ടില്‍ എത്തണം"

"നാളെയോ? നടപ്പില്ല. ഞാന്‍ ഇവിടെ ഭയങ്കര തിരക്കില"

" നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാനാട"

"എന്നാത്തിനാ? ":

"ഒരു പെണ്ണ് കാണല്‍ പ്രോഗ്രാം ഉണ്ട്"

മനസ്സില്‍ പൊട്ടിയ സന്തോഷത്തിന്റെ ലഡ്ഡു പുറത്ത് കാണിക്കാതെ , താത്പര്യം ഇല്ലാത്ത മട്ടില്‍ പറഞ്ഞു,

"ഓ... എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട... ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് മതി"

"അയ്യട.... പൂതി കൊള്ളാമല്ലോ. ആദ്യം നീ പ്രായ പൂര്‍ത്തി ആകു. ഇത് നിനക്കല്ല, എനിക്കാ "

ഛെ... വെറുതെ നാണം കെട്ടു. ആന തന്നില്ലെങ്കിലും ആശ തന്നിട്ട് ഊശിയാക്കിയല്ലോ കൂടെ പിറപ്പേ. അങ്ങനെ പെണ്ണ് കാണല്‍ പ്രോഗ്രാമിന് പോയേക്കാം എന്ന് കരുതി.