ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസ് ആന് ഈക്വല്‍ ആണ്ട് ഓപ്പസിറ്റ് റിയാക്ഷന്‍ എന്ന് ന്യൂട്ടന്‍ പറഞ്ഞപ്പോ ഞാന്‍ കാര്യമാക്കിയില്ല. പുള്ളി ചുമ്മാ വെള്ളത്തിന്റെ പുറത്ത് പറയുന്നതാണെന്ന് കരുതി. പക്ഷെ ഇന്ന് മനസ്സിലായി, തെറ്റി പോയത് എനിക്കാണെന്നു. അങ്ങനെ വീണ്ടും ഒരു ജന്മദിനം കൂടി ഓടി പാഞ്ഞിങ്ങേത്തി. കണക്കു അനുസരിച്ച് കഴിഞ്ഞ കൊല്ലതിനെക്കാളും ഒരു വയസ്സ് കൂടെ കൂടി. പക്ഷെ ഒരു അഞ്ചാറു കൊല്ലത്തേക്ക് എങ്കിലും വീട്ടുകാര്‍ ഈ സത്യം മനസ്സിലാക്കും എന്ന് വല്യ പ്രതീക്ഷ ഒന്നുമില്ല. പ്രായമായ ആണും മണ്ഡരി വന്ന തെങ്ങും ഒരു പോലെയാ. ആര്‍ക്കും വല്യ മൈന്‍ഡ് ഒന്നും ഇല്ല. പറഞ്ഞു വന്നത് ന്യൂട്ടന്റെ സിദ്ധാന്തം. അടുത്ത കൂട്ടുകാരുടെ ബെര്‍ത്ത് ടെക്ക് ഒരു നാണോം ഇല്ലാതെ വലിഞ്ഞു കയറി ചെന്ന് തിന്നു മുടിച്ചു "വെര്‍ത്ത ടെ" ആക്കി കൊടുക്കുമ്പോ ഞാന്‍ ആലോചിച്ചില്ല, എനിക്കും ഒരു നാള്‍ വരുമെന്ന്. ആ നാള്‍ ആയിരുന്നു ഇന്ന്. കാലത്തെ തന്നെ സീനാ വയോവിന്‍ എന്നാ സീനയും തളത്തില്‍ ദിനേശന്‍ എന്നാ സതീശനും ഫോണ്‍ ചെയ്തു എന്നെ കുത്തി പൊക്കി.