Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: June 2012

Monday, June 18, 2012

Bachelor Party - Review



"ബാച്ചിലര്‍ പാര്‍ട്ടി" എന്ന പേര് കേട്ടപ്പോള്‍ ഞാന്‍ കരുതി കല്യാണം കഴിക്കാത്ത എന്നെ പോലുള്ള ബാച്ചി ചെക്കന്മാരുടെ ചുറ്റികളികളും തരികിടയും ഒക്കെ ഉള്ള ഒരു തമാശ പടം ആയിരിക്കും എന്നാണു രമ്യാ നംബീശന്റെ വശ പിശകുള്ള നില്പ് അച്ചടിച്ച പോസ്റ്ററും കൂടി കണ്ടപ്പോള്‍, തീരുമാനിച്ചു, ഇത് നമ്മളെ പോലുള്ള ഉടായിപ്പ് ടീംസിന്റെ കഥ ആണെന്ന്. പക്ഷെ പടം കണ്ടിറങ്ങി ഒരു ദിവസം കഴിഞ്ഞിട്ടും, ഈ പടത്തിനു എന്ത് കൊണ്ടാണ്‌ ബാച്ചിലര്‍ പാര്‍ട്ടി എന്ന് പേരിട്ടതെന്ന് ഇത് വരെ മനസ്സിലായിട്ടില്ല. പിന്നെ, ഈ ചിത്രം കണ്ടപ്പോ മനസ്സിലായ കാര്യം, വെടി വെച്ചാല്‍ ചോര പൊടി ആയിട്ട് പറക്കുകയാണ് ചെയ്യുന്നത് എന്നുള്ളതാണ്. ഇത്രയും കാലം ചോര ഒഴുകി പോകുന്നത് കാണിച്ചു ഇക്കണ്ട സംവിധായകന്മാരെല്ലാം നമ്മളെ വന്ചിക്കുകയായിരുന്നോ?