Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: January 2013

Tuesday, January 29, 2013

കമലിന്റെ വിശ്വരൂപവും ആഷിക് അബുവിന്റെ തനിരൂപവും

ഇന്നലെ പെയ്ത മഴയ്ക്ക് മുളയ്ക്കുന്ന ചില ഐറ്റംസ് ഉണ്ട്, അത് കുറച്ചു ദിവസം കഴിഞ്ഞു അങ്ങനെ തന്നെ ഇല്ലാതായിക്കോളും. പെട്ടെന്നുള്ള പ്രശസ്തിയും, സ്തുതി പാടാന്‍ കൊറേ ആളുകളും കൂടി ചേരുമ്പോള്‍ അഹങ്കാരി ആയി പോകുന്നത് സ്വാഭാവികം. അവിടെ, തന്നെക്കാള്‍ കഴിവുള്ളവര്‍ ചുറ്റിലും ഉണ്ട് എന്ന തിരിച്ചറിയല്‍ ആണ് ഒരാളെ മഹാന്‍ ആക്കുന്നത്. ഇവിടെ ഇപ്പൊ ഇത്രയും പറയാന്‍ കാരണം, സംവിധായകന്‍ ആഷിക് അബുവിന്റെ ഫെയ്സ്ബുക് സ്ടാട്ടാസ് കണ്ടിട്ടാണ്


"വിശ്വരൂപം കണ്ടു. :) നിരോധിക്കപ്പെട്ടില്ലെങ്കില്‍ മുടക്കിയ മുതല്‍ വല്യ രീതിയില്‍ നഷ്ടപ്പെടുമായിരുന്നു കമലഹാസന്.യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ടു ചിരിച്ചു മരിക്കുന്നുണ്ടാകും. എന്റെ പോന്നു മുസ്ലീം മത നേതാക്കളെ, ദയവു ചെയ്തു ഈ സിനിമ ഒന്ന് കാണൂ.ഈ സിനിമയുടെ മലയാളം വേര്‍ഷന്‍ മുന്പ് വിനയന്‍ ചെയ്തിട്ടുണ്ട്. കാള പെറ്റു എന്ന് നിങ്ങള്‍ കേട്ടു, കയറു വിറ്റത് കമലഹാസന്‍"


ഇതാണ് ആഷിക് അബു തന്റെ ഫേസ്ബുക്കില്‍ പേജില്‍ എഴുതിയത്.
പത്തു തൊണ്ണൂറു കോടി മുടക്കി 2 വര്ഷം കൊണ്ട് സിനിമയുടെ സാങ്കെതിക മികവിനെ കുറിച്ച് റിസര്‍ച് ചെയ്തു പടമെടുക്കുന്ന കമലഹാസനെ കുറിച്ചാണ് ഇന്നലെ പെയ്ത മഴയത് പൊങ്ങി വന്ന ആഷിക് അബു പറയുന്നത് എന്നോര്‍ക്കണം . സ്വന്തം കരിയര്‍ ഗ്രാഫ് എടുത്തു നോക്കിയാല്‍ ആകെ നാല് ചിത്രവും അതില്‍ ആദ്യ ചിത്രം തന്നെ ഫ്ലോപ്പും, തുടര്‍ന്ന് ഹിറ്റുകളും സമ്മാനിച്ച സംവിധായകന്‍ ആണ്. ആകെ മൊത്തം നാല് ചിത്രങ്ങള്‍ എടുത്തിട്ടുള്ള ആഷിക് അബു ജീവിതത്തില്‍ ആദ്യമായി സിനിമ കാണുന്നതിനു മുന്‍പേ ആ രംഗത്ത് തന്നെ കഴിവ് തെളിയിച്ച ആളാണ്‌ കമലഹാസന്‍. അദ്ദേഹത്തിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒരല്‍പം ബഹുമാനം ഒക്കെ ആകാം. കമല്‍ അമ്പതു വര്‍ഷത്തെ സിനിമാ ജീവിതത്തിനു ഇടയ്ക്കു ഒരുപാട് ഹിറ്റുകളും അത് പോലെ ഫ്ലോപ്പുകളും തന്നിട്ടുണ്ട്. എന്നാല്‍ ഓരോ ചിത്രത്തിന് വേണ്ടിയും അദ്ദേഹം എടുക്കുന്ന ‍ പ്രയത്നവും പരിശ്രമവും ഒരു ദോശ ഉണ്ടാകുന്ന അത്ര എളുപ്പമല്ല.