കുറച്ച് അധികം നാളുകളായി എന്തെങ്കിലും ഒക്കെ ഒന്നെഴുതിയിട്ട് . ആശയ
ദാരിദ്ര്യം കൊണ്ടല്ല ആത്മാർഥമായ മടിയും സമയക്കുറവും കൊണ്ട് മാത്രമാണ്.
തുടർച്ചയായി എല്ലാ മാസവും എന്തെങ്കിലും ഒന്ന് നിർബന്ധമായും എഴുതണം എന്ന
തീരുമാനത്തിൽ നിന്നാണ് ഒരു സീരീസ് തുടങ്ങാം എന്നാലോചിക്കുന്നത്. ഒരു
തികഞ്ഞ സിനിമാ പ്രേമി ആയതു കൊണ്ടും മലയാളത്തിലെ ഒട്ടു മിക്ക സിനിമകളും
കുത്തി ഇരുന്നു കണ്ടിട്ടുള്ള വ്യക്തി എന്ന നിലയ്ക്കും മലയാളത്തിലെ
മനോഹരങ്ങളായ സിനിമകളെ കുറിച്ച് എഴുതാം എന്ന് തീരുമാനിച്ചു. ഈ പംക്തിയിൽ
പരാമർശിക്കുന്ന സിനിമകൾ പലതും നിങ്ങൾ ഒരുപാട് തവണ കണ്ടതായിരിക്കും.
എങ്കിലും കാണാത്തവർക്ക് ഒരു അറിയിപ്പും കണ്ടവർക്ക് വീണ്ടും ഒരിക്കൽ കൂടി ആ
ചിത്രങ്ങൾ കാണാൻ ഉള്ള പ്രേരണയും ഉണ്ടാക്കുക എന്നതാണ് ലക്‌ഷ്യം. കൂടുതൽ
പറഞ്ഞു കാട് കയറി കൂട് കൂട്ടുന്നില്ല. വായനക്കാരന്റെ അന്തരാളങ്ങളിലെക്ക്
നേരിട്ടു കടക്കുക്കയാണ് നോവലിസ്റ്റ് .
മലയാളത്തിലെ ക്ലാസിക്കുകൾ - 1 - യക്ഷി
മലയാറ്റൂർ രാമകൃഷ്ണന്റെ "യക്ഷി" എന്ന പേരിലുള്ള നോവൽ അതേ പേരിൽ പ്രഗൽഭനായ സംവിധായകാൻ കെ.എസ് സേതുമാധവൻ ദ്രിശ്യവത്കരിക്കുന്നത് 1968 ൽ ആണ്. സത്യൻ , ശാരദ, അടൂർ ഭാസി, സുകുമാരി, ഗോവിന്ദൻകുട്ടി, ഉഷാ കുമാരി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ എടുത്തു പറയേണ്ട അഭിനയ മികവാണ് സത്യനും ശാരദയും കാഴ്ച വച്ചിരിക്കുന്നത്. സത്യനും ശാരദയും പരസ്പരം മത്സരിച്ച് അഭിനയിച്ചപ്പോൾ ആരുടെ പക്ഷമാണ് ശരി ആര് പറയുന്നതാണ് സത്യം എന്ന് പ്രേക്ഷകനും ഒരു നിമിഷം ആശയക്കുഴപ്പത്തിൽ ആകുന്നുണ്ട്. ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പാളി പോകാവുന്ന കഥയെ തികച്ചും വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിഞ്ഞതാണ് സത്യന്റെയും ശാരദയുടെയും കഴിവും സംവിധായകാൻ കെ.എസ് സേതുമാധവന്റെ മിടുക്കും.