1973 ൽ ക്രോസ്ബെല്റ്റ് മണി നിർമ്മാണവും സംവിധാനവും ചെയ്തു ഷീല മുഖ്യ വേഷത്തിൽ അഭിനയിച്ച ക്ലാസിക് ചിത്രമാണ് "കാപാലിക". എൻ . എൻ . പിള്ളയുടെ ഇതേ പേരിലുള്ള സൂപ്പര് ഹിറ്റ് നാടകത്തിന്റെ ദൃശ്യാവിഷ്കാരമായിരുന്നു കാപാലിക എന്ന സിനിമ. വളരെയധികം കാലിക പ്രസക്തിയുള്ളതും സമൂഹത്തിലെ പല മേഖലയിൽ പെട്ട മനുഷ്യരുടെ കഥകളും പച്ചയായി തന്നെ തുറന്നു കാണിച്ചിരിക്കുന്നു ഈ ചിത്രത്തിൽ. ഒരേ ദിവസം പല ആളുകള്ക്ക് സംഭിവിക്കുന്ന കഥകളാണ് ഇന്നത്തെ ന്യൂ ജനറേഷൻ സിനിമകളുടെ ആഖ്യാന രീതി എന്ന നിലയ്ക്ക് 1973 ൽ റിലീസ് ആയ മലയാളത്തിലെ ആദ്യ ന്യൂ ജനറേഷൻ ചിത്രമാണ് കാപാലിക എന്ന് നിസ്സംശയം പറയാം. കാരണം, ബോംബേ നഗരത്തിലെ അതി പ്രശസ്തയും സമ്പന്നയുമായ ഒരു വേശ്യയുടെ ബംഗ്ലാവിൽ ഒരു രാത്രി വന്നു പോകുന്ന പല തരത്തിൽ ഉള്ള ആളുകളുടെ കഥയാണ് ഈ ചിത്രം