Tuesday, June 1, 2010
Pokkiri Raja - Review
വളരെയേറെ പ്രതിക്ഷകലോടെയാണ് ഞാന്‍ "പോക്കിരി രാജ " കാണാന്‍ പോയത്. ഭാഗ്യത്തിന് എന്റെ പ്രതിക്ഷകള്‍ തെറ്റിയില്ല. വിചാരിച്ച പോലെ തന്നെ തല്ലിപ്പൊളി പടം. മമ്മുട്ടിയുടെ തുരുപ്പു ഗുലാന്‍, മായ ബസാര്‍, പരുന്ത്, തുടങ്ങിയ "സുപ്പര്‍ ഹിറ്റ് " ചിത്രങ്ങളുടെ നിരയിലേക്ക് മറ്റൊരെണ്ണം കുടി. ഇപ്പൊ ഈ പടത്തിന്റെ റിവ്യു എഴുതുന്നത് മറ്റൊന്നും കൊണ്ടല്ല, ഇത് വരെ ഈ പടം കാണാന്‍ സാധിക്കാഞ്ഞ ഭാഗ്യവാന്മാര്‍ക്ക് ഒരു മുന്നറിയിപ്പും, കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം വെറുതെ കളഞ്ഞ എന്നോടു തന്നെയുള്ള ദേഷ്യവും ആണ് കാരണം. മക്കളില്ലാത്ത എനിക്ക് ഇതൊക്കയല്ലേ ഒരാശ്വാസം. അപ്പൊ തുടങ്ങിയേക്കാം.
മലയാളി ഇതിനോടകം ഒരു നുറു പ്രാവശ്യമെങ്കിലും കേട്ട കഥ പിന്നെയും പൊക്കി കൊണ്ട് വന്നിരിക്കുകയാണ് ഉദയ്കൃഷ്ണയും സിബി കെ തോമസും. (എന്തിനു ചേട്ടാ ഞങ്ങളോട് ഈ ക്രുരത? ). ചെയ്യാത്ത കുറ്റത്തിന് ചെറുപ്പത്തിലെ ജയിലില്‍ പോകേണ്ടി വന്ന കഥാനായകനും , അച്ഛന്‍ ചെയ്ത കുറ്റം സ്വയം ഏറ്റെടുത്ത മകന്റെ കഥയുമൊക്കെ ഞാന്‍ സിനിമ കാണാന്‍ തുടങ്ങിയ കാലം തൊട്ടേ മലയാളത്തില്‍ ഉള്ളതാണ്. പഴയ വിഞ്ഞു പുതിയ കുപ്പിയില്‍ കൊണ്ട് തന്നാല്‍ മലയാളി കണ്ണും പുട്ടി കുടികുമെന്നു കരുതിയോ? കഥ ഇങ്ങനെ. നെടുമുടി വേണുവിനു രണ്ടു മക്കള്‍. മമ്മുട്ടിയും പ്രിത്വിരാജും. നാട്ടിലെ ഉത്സവം നടത്താന്‍ വേണ്ടി രണ്ടു കുടുംബകാര്‍ തമ്മില്‍ മുടിഞ്ഞ കലിപ്പ്. (ദേവാസുരത്തിലും ഇതൊക്കെ തന്നെ അല്ലെ കണ്ടത്? ). വില്ലന്മാരുടെ വിട്ടിലെ ഒരു സന്തതിയെ നെടുമുടി വേണു അറിയാതെ കൊല്ലുന്നു. ആ കുറ്റം ഏറ്റെടുത് മമ്മുട്ടി ജയിലിലോട്ടു വണ്ടി കേറുന്നു.(ഏതാണ്ട് ഇത് പോലൊക്കെ തന്നെ ആയിരുന്നു രാജമാണിക്യത്തിലെ ഫ്ലാഷ്ബാകും) സത്യം അറിയാവുന്നത് ചത്ത ചെക്കനും, ഹിറോ മമ്മുസിനും, പ്രേക്ഷകര്‍ക്കും, പിന്നെ ക്ലൈമാക്സില്‍ ഈ സത്യം തുറന്നു പറയാന്‍ വേണ്ടി മാത്രം സിനിമയില്‍ ഉള്ള വിജയ രാഖവനും. ജയിലില്‍ നിന്ന് തിരിച്ചു വന്ന മമ്മുട്ടി വില്ലന്മാരുടെ കൈ കൊണ്ട് തിരാതിരിക്കാന്‍ നാട് വിടുന്നു. എങ്ങോട്ട്? മധുരയ്ക്ക്. (പിന്നെ, കേരളത്തിന്നു വില്ലന്മാര്‍ക്ക് ചെല്ലാന്‍ പറ്റാത്ത സ്ഥലം ആണല്ലോ മധുര. അങ്ങോട്ട് വണ്ടിം വള്ളോം ഒന്നുമില്ലാരിക്കും.എന്റെ ഉദയ്കൃഷ്ണ, അപാര ഭാവന തന്നെ). മധുരയില്‍ നമ്മള്‍ പ്രതിക്ഷിച്ച പോലെ, സ്ഥലത്തെ പ്രധാന രൌടിയും നാട്ടുകാരുടെ കണ്ണിലുന്നിയുമായ ഒരു അങ്കിള്‍. "മണിയണ്ണന്‍". മണിയന്നനെ അവിടുത്തെ ലോക്കല്‍ ഗുണ്ടകള്‍ കൊല്ലാന്‍ തുടങ്ങുമ്പോ ഇടയ്ക് കേറുന്നു നമ്മുടെ ഹിരോ രാജ. അങ്ങനെ മണിയണ്ണന്‍ രാജയെ അങ്ങ് ദത്തെടുക്കുന്നു. (ഏതൊക്കെ സിനിമയില്‍ മേല്പറഞ്ഞ സിടുവേശന്‍ വന്നിട്ടുണ്ട് എന്നറിയാന്‍ ഗുഗിളടിച്ചു നോക്കേണ്ടി വരും. അത്രയ്ക്കുണ്ട് പടങ്ങള്‍.) അങ്ങനെ രാജ, പോക്കിരി രാജ ആകുന്നു.
ഇനി ഇന്റര്‍വല്‍ വരെ പ്രിത്വിരാജിന്റെ തോന്ന്യാസം ആണ്. പ്രിത്വിരാജിനെ നന്നാകാന്‍ വേണ്ടി അളിയന്‍ പോലീസുകാരന്‍ സുരാജ് വെഞാരംമുടിന്റെ കുടേ നെടുമുടി വേണു പട്ടണത്തിലോട്ടു വിടുന്നു. സുരാജ് ഒരു പേടിച്ചു തുറി പോലീസുകാരനെ പതിവ് പോലെ ഓവര്‍ ആക്ട് ചെയ്തു കൊളമാക്കിയിരിക്കുന്നു. കമ്മിഷനരുടെ മകള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ വേണ്ടി സുരാജു, അളിയന്‍ പ്രിത്വിരാജിനു സ്വംതം പോലീസു യുനിഫോരം ഇടിച്ചു വിടുന്നു. പോലിസല്ലാത്ത ഒരാള്‍ ആ വേഷമിട്ടു ഗുണ്ടകളെ തല്ലാനും കോളേജില്‍ കേറി അടി ഉണ്ടാകാനും പോയാല്‍ അകതാവുമെന്നു എസ് ഐ ആയാ സുരാജിനറിയില്ല എന്ന് സംവിധായകന്‍ കാണിക്കുമ്പോ, കാനുന്നവന്മാരെന്നാ പോട്ടന്മാരാണോ എന്ന് ചോദിക്കാന എനിക്ക് തോന്നിയത്. ആ എന്തെങ്കിലും ആവട്ടെ. കാശ് കൊടുത്തു തിയെട്ടരില്‍ കേറി ഇരുന്നു പോയില്ലേ. ചുരുക്കി പറഞ്ഞാല്‍, കംമിഷരുടെ മകളും ആഭ്യന്തര മന്ത്രിയുടെ മകനുമായ റിയാസ് ഖാന് കെട്ടിച്ചു കൊടുക്കാന്‍ വേണ്ടി വച്ചിരിക്കുന്നതുമായ ശ്രേയ ശരണിനെ പ്രിത്വി വളയ്കുന്നു, പ്രതിക്ഷിച്ച പോലെ കമ്മിഷണര്‍ സിദ്ദിക്ക് തുക്കി ലോക്കപിലിടുന്നു, അവനെ ഇറക്കാന്‍ അതാ വരുന്നു മധുര രാജ അല്ലെങ്കില്‍ പോക്കിരി രാജ അല്ലെങ്കില്‍ ജൂനിയര്‍ പ്രഭു ദേവ.
പിന്നെ കണ്ടതൊന്നും പുറത്തു പറയാന്‍ കൊള്ളില്ല. ഒരുപാട് തമിഴ് പടങ്ങളില്‍ നമ്മള്‍ കണ്ടിട്ടുള്ള സിനും പഞ്ച് ഡയലോഗും ഒക്കെ പിന്നേം എടുത്തു വാരി വിതറിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. "രാജ സെയ്യറത്തു താന്‍ സോല്ലുവാന്‍, സോല്ല്റത്തു മട്ടും താന്‍ സെയ്യുവാന്‍" ഈ പഞ്ച് പണ്ട് രജനികാന്ത് പറഞ്ഞു ഞങ്ങള്‍ കെട്ടിടുണ്ടല്ലോ വൈശാഖേ. അത് പോട്ടെ, ശ്രേയയെ ഗുണ്ടകള്‍ ഓടിക്കുമ്പോ അവള്‍ ഓടി ഒരു കാറിന്റെ മറവിലോട്ടു പോകും. പിന്നെ കാണിക്കുന്നത് നല്ല സ്റ്റൈയില്‍ നെഞ്ചും വിരിച്ചു ഇറങ്ങി വരുന്നത. നോക്കുമ്പോ പുറകെ പ്രിത്വിരാജു. (അല്ല, പറഞ്ഞ പോലെ പ്രിത്വി ആരും ഇല്ലാത്ത സ്ഥലത്ത് പാര്ക് ചെയ്ത കാറിന്റെ പുറകില്‍ ഇരുന്നു എന്തെടുക്കുവാരുന്നു? ) ഇതേ സിന് തന്നെയാണ് "ദുല്‍" എന്നാ തമിഴ് പടത്തില്‍ പണ്ട് വിക്രം ചെയ്തത്. അതും പോട്ടെ. രാജ മാനിക്യത്തിലെ മമ്മുട്ടിയുടെ ഇന്റ്രോടാക്ഷന്‍ സിന് ഓര്‍മ്മയുണ്ടോ?. മഴയത്, റഹ്മാന് പുറകില്‍ മമ്മുട്ടിക്ക് കുടയും പിടിച്ചു വരുന്നത്. അതേ സിന് തന്നെ ആണ് ഈ പടത്തിലും മമ്മുട്ടിക്ക് ഓപ്പണിങ്ങ്. മഴ, കുട, പിടിക്കാന്‍ ഒരാള്, ഇടി കൊള്ളാന്‍ ഒരാള്. ഇതെല്ലാം കണ്ടിട്ടും ഇതൊരു പുതുമയുള്ള വ്യത്യസ്തമായാ പടം ആണെന്ന് തോന്നനമെന്കിലെ, തിയെട്ടരില്‍ ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് മുഴുവന്‍ അമ്നെഷിയ പിടിപെടനം. തമിഴ് പടങ്ങള്‍ കേരളത്തിലും റിലീസ് ചെയുമെന്നു വൈശാഖ് ഓര്‍ത്തു കാണില്ല.
എടുത്തു പറയേണ്ടത് ഈ പടത്തിലെ മമ്മുട്ടിയുടെ ടാന്‍സ് ആണ്. ജമ്പോ സര്‍ക്കസിലെ കരടി ചെയ്യും ഇതിലും നല്ല ടാന്‍സ്. പിന്നെ, ഒരു കാര്യമുണ്ട്. മമ്മുട്ടിക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് ടാന്‍സ് സ്റ്റെപ്സ് എല്ലാം. കയ്യടിക്കുക, ആകാശത്തേക്ക് വിരല്‍ ചുണ്ടുക. പിന്നേം കയ്യടിക്കുക. മമ്മുട്ടിയുടെ ചില മുവ്മെന്റ്സു കണ്ടപ്പോ കി കൊടുത്ത റോബോട്ട് ടാന്‍സ് കളിക്കുന്ന പോലെ തോന്നി. എന്തിനാ അങ്കിള്‍ വയസ്സ് കാലത്ത് ആവശ്യമില്ലാത്ത പണിക്കു പോകുന്നത്. നല്ല പ്രായത്തില്‍ കളിച്ചിട്ടില്ല ടാന്‍സ്, പിന്നാ ഇപ്പോഴ്.
അഞ്ചാറു തമിഴ് പദങ്ങളും കുറെ മലയാളം പടങ്ങളും മിക്സ് ചെയ്തു രണ്ടു സുപ്പര്‍ സ്ടാരുകളെയും വിളിച്ചു തമിഴ് നാടിന്നു ഒരു നായികയെയും ഇറക്കുമതി ചെയ്തു കുറച്ചു കോമഡിയും ചേര്‍ത്ത് ഇറക്കിയാലോന്നും സുപ്പര്‍ ഹിറ്റ് പടം ആകുല്ല. അതിനു നല്ലൊരു കഥ വേണം. സ്ക്രിപ്റ്റ് വേണം. അല്ല ചുമ്മാ കൊറെ വെടിം പോകേം മാത്രം മതിയെങ്കില്‍ പടം കാണാന്‍ ആളുണ്ടാവില്ല. ആളുകള്‍ക്ക് എപ്പൊഴും അബദ്ധം പറ്റില്ലല്ലോ. വൈശാഖിന്റെ ആദ്യത്തെ പടം ആണ് ഇത്. ഇനിയും ഇത് പോലുള്ള കടും കൈ കാട്ടി കുട്ടുന്നതിന് മുന്‍പ് ഒരു കാര്യം ശ്രദ്ധിച്ചാല്‍ നന്ന്. മലയാളിക്ക് ക്ഷമയും സഹന ശക്തിയും അനുദിനം കുറഞ്ഞു വരികയാണ്. സുക്ഷിച്ചാല്‍ ദുഖിക്കണ്ട. "നാന്കെ ഒരു തടവേ അടിച്ചാ അത് നുറു തടവേ അടിച്ച മാതിരി"
-ശരത് മേനോന്‍
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR
Subscribe to:
Post Comments (Atom)
എടുത്തു പറയേണ്ടത് ഈ പടത്തിലെ മമ്മുട്ടിയുടെ ടാന്‍സ് ആണ്. ജമ്പോ സര്‍ക്കസിലെ കരടി ചെയ്യും ഇതിലും നല്ല ടാന്‍സ്.
ReplyDeleteഅണ്ണാ. അതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഈ വൃത്തികെട്ടവന്മാരുടെ ഒക്കെ വിചാരം സിനിമ കാണാന്‍ വരുന്നവര്‍ വെറും പൊട്ടന്മാര്‍ ആണെന്നാ.
മലയാള സിനിമയുടെ കാര്യം ശരിക്കും പരിതാപകരമാണ് .ഒരു പത്തു വര്ഷം കൂടി കഴിയുമ്പോ മിക്കവാറും എല്ലാം പൂട്ടിക്കെട്ടാം
Pinnallathe.... ingane poyal 10 varsham onnum vendy varilla. kazhivulla cheruppakaar vannillenki udane thanne malayalam cinema industry poliyum. Lalinum mammootykum ini etra kollam koody market kaanumenna?
ReplyDeleteThanks for the comment. dushaasanante blogs okke kollam ketto.
Hai da,
ReplyDeleteur blog is soo interesting... btt i'm soo lazy to read everything...
eda nee ittekunna images oke kollam... but size cheruthakiyappo clarity illa..
i think u can make it more clear nd attractive using photoshop... am i right?
thanks gargi...u made my day....right sideil ulla pics r just pointers...if u click there, it will take u to d article. easy to find
ReplyDeleteone of the best reviews i have read so far....adhikam vaayichittilla.....athu verae karyam
ReplyDeleteThanks for reading Harrison and a special thanks for the compliment :-)
ReplyDelete