Tuesday, October 19, 2010
മരിക്കില്ല ഓര്‍മ്മകള്‍...
മരിക്കില്ല ഓര്‍മ്മകള്‍ മറക്കില്ല നോവുകള്‍
മറക്കാന്‍ കൊതിച്ച നിന്‍ നിനവുകള്‍ ഒക്കെയും
മറക്കാന്‍ ശ്രമിക്കുന്ന നേരങ്ങള്‍ ഒക്കെയും
ഓര്മ തന്‍ തീ നാളം ജ്വലിക്കുന്നു ശക്തമായ്
ഒന്നിച്ചു പിന്നിട്ട പാതയിലേകനായ്
സഞ്ചരിചീടുന്നു നിന്‍ നിഴല്‍ തേടി ഞാന്‍
അന്ന് നാം കണ്ടൊരാ കാഴ്ചകള്‍ ഒക്കെയും,
സ്മരണ തന്‍ തീ നാമ്പില്‍ ഒരു കനല്‍ കഷ്ണമായ്
അന്ന് നാം പങ്കിട്ട പുഞ്ചിരികള്‍ ഒക്കെയും
നോവുമീ ഹൃദയത്തില്‍ പരിഹാസ മുഖങ്ങളായ്
മരിക്കില്ല നിനവുകള്‍ മറക്കില്ല നിമിഷങ്ങള്‍
ഒരായിരം കനവുകള്‍ നെയ്തോരാ സുദിനങ്ങള്‍
ഒന്നിച്ചു കണ്ടൊരാ സ്വപ്നങ്ങള്‍ ഓരോന്നും
ചില്ല് കൊട്ടരമായ് തകര്‍ന്നു വീണുടയവെ
കാണാന്‍ കഴിഞ്ഞില്ല നിന്റെ കണ്ണീരെനിക്ക്
അന്ധനായ് പോയി ഞാന്‍ വീഴ്ച്ചന്‍ തന്‍ നോവിനാല്‍
കണ്ണടയ്കുമ്പോള് തെളിയുന്നു നിന്‍ മുഖം
പുഞ്ചിരി മായാത്ത നിന്‍ കണ്ണിന്‍ സൌന്ദര്യം
വെളിച്ചം തന്നു നീ ഇരുട്ടില്‍ മറഞ്ഞതോ
ഇരുളിലെ യാത്രയില്‍ കൈ വിട്ടു പോയതോ
പിന്നിട്ട പാതയില്‍ തുണയ്ക്കു നീ നില്‍ക്കാതെ
പാതിയിലെങ്ങു പോയി ഒരു വാക് മിണ്ടാതെ
അറിയില്ലെനിക്കിനി കാണുമോ പുണ്യങ്ങള്‍
പോകുന്ന പാതയില്‍ പിന്‍ വിളി കേള്‍ക്കുവാന്‍
മരിക്കില്ല ഓര്‍മ്മകള്‍ മറക്കില്ല നോവുകള്‍
മരിക്കില്ല നിനവുകള്‍ മരിക്കില്ല നിമിഷങ്ങള്‍
മറക്കില്ല പ്രാണനിന്‍ അവസാന തുടിപ്പിലും
ജ്വലിക്കുന്ന കണ്ണിനുടമയാം നിന്‍ മുഖം
-ജി. ശരത് മേനോന്‍
*****************************************************************
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR
Subscribe to:
Post Comments (Atom)
നല്ല കവിത
ReplyDeleteഇത്തരം കവിതകൾ ഇപ്പോൾ കണാനേ കിട്ടാറില്ല
രൂപത്തിലും ഭാവത്തിലും എല്ലാം ഒത്തിണങ്ങിയ കവിതകൾ ഇനിയുമുണ്ടാവട്ടെ
കവിതയെ കവിതയായി കാണട്ടെ എല്ലാവരും.
ആശംസകൾ.
Thanks a lot for your comment. Ente kavitha ishtapettu ennarinjatil valareyadhikam santoshamund. Thanks once again for the encouragement.
ReplyDeleteenthada ee ida aayittu oru viraham??????? :(
ReplyDeleteOru virahomilla... Kavi swaathantryathil Kai kadatharuth
ReplyDeletenalla kaviutha..
ReplyDeletesarikum "oru kavitha shape" ulla kavitha
kidilan
Thanks Pra
ReplyDelete