Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: April 2011

Friday, April 29, 2011

കാളിയുടെ കരിവീട്ടി

മനുഷ്യര്‍ പ്രതികാരം ചെയ്യും. മൃഗങ്ങള്‍ പക വീട്ടും. ആത്മാക്കള്‍ പക വീട്ടും. എന്നാല്‍ ഇത് ഒരു മരം പക വീട്ടിയ കഥ ആണ്. പരമശിവന്റെ പത്നി എന്ന് കരുതപ്പെടുന്ന മഹാ കാളിയുടെ രോഷം ഏറ്റു വാങ്ങിയ, കാളിയുടെ പ്രതികാരാഗ്നിയില്‍ വെന്തു വെണ്ണീര്‍ ആയ ഒരു പിടി ജീവിതങ്ങള്‍.വര്‍ഷങ്ങള്‍ക്കു മുന്പ് സ്വന്തം പറമ്പില്‍ ഭദ്രകാളി കുടി കൊണ്ടിരുന്ന കരിവീട്ടി മരം മുറിച്ച ആളുടെ കുലം തന്നെ മുടിച്ച കരിവീട്ടി മരത്തിന്റെ കഥ. കാളിയുടെ പകയുടെ കഥ. തലമുറകള്‍ പിന്തുടരുന്ന തീരാ ശാപത്തിന്റെ കഥ

തളിപ്പറമ്പ് ത്രുച്ചമ്പലം ക്ഷേത്രത്തില്‍ നിന്ന് നൂറു മീറ്റര്‍ അകലെ ആണ് "പഞ്ചവടി" എന്നാ തറവാട്. ഒരു കാലത്ത് ആ പ്രദേശം മുഴുവന്‍ ഈ വീട്ടുകാരുടെ സ്വത്തായിരുന്നു. കാലക്രമേണ അവര്‍ വിറ്റ സ്ഥലത്താണ് ഇന്ന് ആ പ്രദേശ വാസികള്‍ കഴിയുന്നത്‌. അത് കൊണ്ട് തന്നെ ആ സ്ഥലവും ഇന്നും പഞ്ചവടി എന്നാണു അറിയപ്പെടുന്നത്. പഞ്ചവടി എന്നാ പുരാതനമായ ആ പടുകൂറ്റന്‍ ബംഗ്ലാവില്‍ ഇപ്പോള്‍ താമസിക്കുന്നത് ദേവിയമ്മ എന്നാ എണ്‍പത് കഴിഞ്ഞ വൃദ്ധയും അവരുടെ വളര്‍ത്തു മകള്‍ ഗീതയും വിജി എന്നാ സഹായിയുമാണ്. ദേവിയമ്മയുടെ സഹോദരന്‍ ഡോക്ടര്‍ ഗോവിന്ദന്‍ നായര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്ത ഒരു പാതകമാണ് തലമുറകള്‍ പിന്നിട്ടിട്ടും വിടാത്ത ശാപമായി ഈ കുടുംബത്തിനെ വേട്ടയാടുന്നത്. ആ കഥ ഇങ്ങനെ

Monday, April 11, 2011

ശാന്തമായി ഒഴുകട്ടെ സ്നേഹ തീരം




ശാന്തമായി ഒഴുകട്ടെ സ്നേഹ തീരം
ഇന്നാര്‍ദ്രമായി ഒഴുകട്ടെ ഭാവ ഗീതം
കാരുണ്യമാകുന്ന കടലിന്റെ ആഴത്തില്‍
അലിയട്ടെ നിറയട്ടെ മനുഷ്യ ജന്മം

കണ്ണ് തുറന്നു ഞാന്‍ നോക്കീടും നേരത്ത്
ചുറ്റിനും കാണുന്നത് അന്ധകാരം
പാതി മയക്കത്തില്‍ കേള്‍ക്കുന്നതൊക്കെയും
വേദന തിങ്ങുന്ന രോദനങ്ങള്‍

കാരുണ്യമൂറുന്ന വാക്കുകള്‍ക്കാകുമീ
കരയുന്ന ജീവനെ കാത്തു കൊള്‍വാന്‍
പുഞ്ചിരി തൂകി, നീ നീട്ടുന്ന കൈ മതി
ഒരു ജന്മ വേദന മായ്ചീടുവാന്‍
ഒരു ജന്മ വേദന മായ്ചീടുവാന്‍

ദൈവത്തിന്‍ മുന്പില്‍ നാം കാണുന്ന ജന്മങ്ങള്‍
എല്ലാരും എല്ലാരും ഒന്ന് തന്നെ
അമ്മയ്ക് തന്‍ മുന്നില്‍ നില്‍ക്കുന്ന മക്കളില്‍
ഇല്ലില്ല ഇല്ലില്ല വേചനങ്ങള്‍
പിന്നെ ഈ ജീവിത പാതയില്‍ നാം കാണും
തോഴരെ എന്തിനകറ്റീടുന്നു
കണ്ടില്ല എന്ന് നടിച്ചീടുന്നു

പാമാരനാകട്ടെ പണ്ഡിതനാകട്ടെ
പെയ്യുന്ന മാരി സര്‍വ്വര്‍ക്കുമല്ലേ
വീശുന്ന തെന്നലും പൂവിന്റെ ഗന്ധവും
നാമെല്ലാം ഒന്നിച്ചു പങ്കിടുമ്പോള്‍
ക്ഷണ നേരം ഉള്ളോരീ യാത്രയിലെന്തിനു
ഗുണമേതുമില്ലാത്ത പോയ്‌ മുഖങ്ങള്‍
ഗുണമേതുമില്ലാത്ത പോയ്‌ മുഖങ്ങള്‍

ശാന്തമായി ഒഴുകട്ടെ സ്നേഹ തീരം
ഇന്നാര്‍ദ്രമായി ഒഴുകട്ടെ ഭാവ ഗീതം
കാരുണ്യമാകുന്ന കടലിന്റെ ആഴത്തില്‍
അലിയട്ടെ നിറയട്ടെ മനുഷ്യ ജന്മം

-ജി. ശരത് മേനോന്‍
***************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Thursday, April 7, 2011

പാലേരി മാണിക്യം - യാഥാര്‍ത്ഥ്യമെന്തു ?



പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത് ചിത്രം കേരളത്തിലെ ജനങ്ങള്‍ അത്യധികം അമ്പരപ്പോടെയും അതേ സമയം വേദനയോടെയും കൂടി നെഞ്ചിലേറ്റി സ്വീകരിച്ച ചിത്രമാണ്. അത് ഒരു സംഭവ കഥ ആയിരുന്നു എന്നത് തന്നെ ആണ് കേരളക്കര ആ ചിത്രത്തിന് നല്‍കിയ വമ്പന്‍ വരവേല്പ്പിന്റെ കാരണവും. എന്നാല്‍ ഒരു വടക്കന്‍ വീര ഗാഥ പോലെ, പഴശ്ശി രാജ പോലെ, ആ ചിത്രത്തിലും സത്യത്തെ വളച്ചോടിച്ചിരിക്കുക ആണ് എന്ന് എത്ര പേര്‍ക്ക് അറിയാം? അതെ. പാലേരി മാണിക്യത്തിന്റെ കഥ പറയുന്ന ആ ചിത്രത്തില്‍ ചുരുളഴിയാത്ത രഹസ്യം പോലെ സത്യം ഇന്നും മൂടപെട്ടു കിടക്കുകയാണ്. "മറുത മുക്ക്", "സുമതിയുടെ കഥ" തുടങ്ങി മുന്പ് ഞാന്‍ എഴുതിയ ലേഖനങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ പ്രചോദനം ഉള്‍ക്കൊണ്ടു പുതിയ ഒരു ലേഖനതിനായുള്ള അന്വേഷണത്തിന് ഇടയിലാണ് മാണിക്യത്തിന്റെ കൊലപാതകം പക പോക്കലിനു വേണ്ടി ചിലര്‍ തിരുത്തി എഴുതിയത് എന്റെ ശ്രദ്ധയില്‍ പെട്ടത്. ആ കഥ ഇങ്ങനെ.

1957 ഇല്‍ ബാലറ്റ് പേപ്പറിലൂടെ ആദ്യത്തെ കമ്മ്യൂണിസ്റ്റു മന്ത്രി സഭ അധികാരമേറ്റ ഐക്യ കേരളത്തിലെ ആദ്യത്തെ സ്ത്രീ പീഡന സംഭവമാണ് പാലേരി മാണിക്യത്തിന്റെ കൊലപാതകം. അത് കൊണ്ട് തന്നെ വളരെ അധികം ജന ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത ഒരു മരണമായിരുന്നു മാണിക്യത്തിന്റെതു. അന്ന് ആ സംഭവത്തിന്‌ സാക്ഷ്യം വഹിച്ചതും രഞ്ജിത്തിന്റെ ചിത്രത്തില്‍ " കെ.പി. ഹംസ" എന്ന കഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്ന പി. കെ. മൊയ്തു ഇന്നും ജീവിച്ചിരിപ്പുണ്ട്. അന്ന് പി. കെ. മൊയ്തു പാലേരിയിലെ സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. ഈ മൊയ്തുവിന്റെ അടുത്ത് നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് ടി. പി, രാജീവന്‍ "പാലേരി മാണിക്യം" എന്ന പുസ്തകം എഴുതിയതും തുടര്‍ന്ന് രഞ്ജിത് അത് ചിത്രമാക്കിയതും. രാജീവന്‍ മാണിക്യത്തിന്റെ കഥ എഴുതാന്‍ വേണ്ടി തന്നെ സമീപിച്ചു എന്നും മൂന്ന് ദിവസം തന്റെ വീട്ടില്‍ വന്നിരുന്നു എന്നും തന്റെ പഴയ ഡയറിയില്‍ രേഖപെടുതിയിരുന്ന വിവരങ്ങള്‍ ശേഖരിച്ചു എന്നും താന്‍ തന്നെ ചില വിലപെട്ട രേഖകള്‍ രാജീവന് കൈമാറി എന്നും പി. കെ. മൊയ്തു പറയുന്നു. എന്നാല്‍ നോവലിലും ചിത്രത്തിലും തന്നെയും കമ്മ്യൂണിസ്റ്റു പാര്‍ടിയെയും വില്ലന്‍ ആയി ചിത്രീകരിച്ചു രാജീവന്‍ വ്യക്തിപരമായ പക പോക്കല്‍ നടത്തുകയാണ് ഉണ്ടായത് എന്ന് മൊയ്തു പറയുന്നു

( പി. കെ. മൊയ്തു )


സംഭവത്തെ കുറിച്ചുള്ള മൊയ്തുവിന്റെ കാഴ്ചപാട് ഇതാണ്. പാലെരിയിലെ പിരുക്ക് എന്നാ സ്ത്രീയുടെ (ശ്വേത മേനോന്‍ അവതരിപ്പിച്ച ചീരു എന്നാ കഥാപാത്രം) മകന്‍ ആയ പോക്കുനന്റെ ഭാര്യ ആയിരുന്നു മാണിക്യം. പിരുക്കിന്റെ സ്വഭാവ ശുദ്ധിയെ കുറിച്ച് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് സത്യം ആണെന്നും അവര്‍ മാന്യ ആയ ഒരു സ്ത്രീ ആയിരുന്നില്ല എന്നും മൊയ്തു പറയുന്നു. സംഭവം നടന്ന രാത്രി സി വി സൂപ്പി എന്നാ നാടകകൃതിന്റെ "ജ്ജ് നല്ലൊരു മനുഷ്യനാവു" എന്നാ നാടകം കാണാന്‍ പോയിരിക്കുകയായിരുന്നു മൊയ്തു, നാടകം കഴിഞ്ഞു സി.വി. സൂപ്പിയുടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന മൊയ്തുവിനെ വെളുപ്പിനെ വിളിച്ചുണര്‍ത്തി മാണിക്യം കൊല്ലപ്പെട്ട കാര്യം പറഞ്ഞത് തട്ടാന്‍ കേളപ്പന്‍ ആയിരുന്നു. പിറ്റേന്നു പോലീസ് എത്തി പോക്കുണനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര ബന്ധം ഇല്ലാതെ ആണ് പോക്കുനന്‍ സംസാരിച്ചത്. നാടകം കഴിഞ്ഞു താനും നാല് കൂടുകാരും കൂടി വീട്ടില്‍ കിടന്നു ഉറങ്ങി എന്നും കാലത്തെ ഹോട്ടലിലേക്ക് പോയി എന്നും പോക്കുനന്‍ പോലീസിനു മൊഴി നല്‍കി. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് വേരക്കോട്ട് അന്ദ്രു ഹാജിയുടെ (മമ്മൂട്ടി അവതരിപ്പിച്ച മുരിക്കും കുന്നത് അഹമ്മദ് ഹാജി എന്നാ കഥാപാത്രം) പേര് ഉയര്‍ന്നത്. എന്നാല്‍ അന്ദ്രു ഹാജി മാന്യനും യാതൊരു ദുശീലവും ഇല്ലാത്ത ആളുമായിരുന്നു എന്ന് മൊയ്തു തറപ്പിച്ചു പറയുന്നു. ഈ കൊലപാതകത്തില്‍ അന്ദ്രു ഹാജിയെ ആരൊക്കെയോ ചേര്‍ന്നു കുടുക്കിയതാനെന്നും വിദ്യാ സമ്പന്നന്‍ ആയ ഹാജിക്ക് അത്തരത്തില്‍ ഉള്ള യാതൊരു സ്വഭാവ ദൂഷ്യവും ഉണ്ടായിരുന്നില്ല എന്ന്
മോയ്തുവിനോടൊപ്പം നാട്ടുകാരും സാക്ഷ്യപെടുത്തുന്നു. മൊയ്തു പ്രതി സ്ഥാനത് ചേര്‍ക്കുന്നത് ഹാജിയുടെ പറമ്പിലെ തെങ്ങ് കയറ്റക്കാരന്‍ ആണ്ടിയെയും (വേലായുധന്‍ എന്നാ കഥാപാത്രം ) അന്ദ്രു ഹാജിയുടെ അളിയന്‍ കുഞ്ഞഹമാദ് കുട്ടിയേയും ആണ്.

ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്ത പോലീസ് ആണ്ടിയെ സംശയിക്കുകയും ആണ്ടിയെ കസ്ട്ടടിയില്‍ എടുത്തപ്പോള്‍ കുഞ്ഞഹമാദ് കുട്ടി പിടിയിലാകുകയുമാണ് ഉണ്ടായത് . ആണ്ടിയില്‍ നിന്നുമാണ് അന്ദ്രു ഹാജിയും ഈ കുറ്റ കൃത്യത്തില്‍ പങ്കാളി ആണ് എന്ന് പോലീസ്
സംശയിക്കുന്നത്. മാണിക്യത്തിന്റെ പോസ്റ്റ് മോര്‍ട്ടം നടത്തിയ വടകരയിലെ ഹോസ്പ്പിറ്റലില്‍ നിന്നുള്ള റിപ്പോര്‍ട് അനുസരിച്ച്, മരണത്തിനു മുന്‍പ് ഒരാളും മരണ ശേഷം നാല് പേരും മാനിക്യതിനെ ബലാല്‍സംഗം ചെയ്തിരുന്നു. ആ റിപ്പോര്‍ട് , കഥ എഴുതാന്‍ വേണ്ടി ടി. പി. രാജീവനും വാങ്ങിയിരുന്നു. സംഭവത്തില്‍ അന്ദ്രു ഹാജിക്കും പങ്കുണ്ടെന്നും, അക്കാലത്ത് കമ്മ്യൂണിസ്റ്റു പാര്‍ടി കെട്ടി പടുക്കുകയായിരുന്ന മൊയ്തു പാര്‍ടിയുടെ വികസനത്തിനായി അന്ദ്രു ഹാജിയില്‍ നിന്നും പ്രതിഭലം വാങ്ങി കേസില്‍ നിന്നും ഒഴിവാകുകയാണ് ഉണ്ടായതെന്നും ടി.പി. രാജീവന്‍ ആരോപിക്കുന്നു. കേസില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി വടക്കുമ്പാട് ഹൈ സ്കൂളിനായി രണ്ട് ഏക്കര്‍ തൊണ്ണൂറു സെന്റു സ്ഥലം ഹാജി
പാര്‍ട്ടിക്ക് നല്‍കി എന്നും ടി.പി. രാജീവന്‍ പറയുന്നു. എന്നാല്‍ അത് ശുദ്ധ അസംബന്ധം ആണെന്നും അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നുമാണ് മൊയ്തുവിന്റെ പക്ഷം. കമ്മ്യൂനിസ്റ്റ് വിരോധി ആയ രാജീവന്‍ തങ്ങളെ താറടിച്ചു കാണിക്കാന്‍ വേണ്ടി കെട്ടി ചമച്ച കഥയാണ്‌ അത് എന്ന് മൊയ്തു പറയുന്നു. ഇക്കാര്യം ടി.പി. രജീവനോട് ചോദിച്ചപ്പോള്‍ മൊയ്തു സത്യസന്ധന്‍ ആയ ഒരു പാര്‍ടി പ്രവര്‍ത്തകന്‍ ആണ് , എങ്കിലും മനുഷ്യര്‍ ഇരുമ്പ് കൊണ്ടല്ലല്ലോ സ്രിഷ്ടിക്കപെട്ടിരിക്കുന്നത്, മാനുഷിക വികാരം എല്ലാവര്കും ഉണ്ടാകാം എന്നുമായിരുന്നു രാജീവന്റെ പ്രതികരണം. അന്ദ്രു ഹാജി പാര്‍ടിക്ക് വേണ്ട് മോയ്തുവിനു സ്ഥലം നല്‍കി എന്ന് രാജീവന്‍ തറപ്പിച്ചു പറയുന്നില്ല. തങ്ങളെ അപകീര്തിപെടുതിയതിന്റെ പേരില്‍ ഹാജിയുടെ കുടുംബം കേസ് ഫയല്‍ ചെയ്യാന്‍ പോകുന്നു എന്നും അറിയാന്‍ സാധിച്ചു.

(ടി.പി. രാജീവന്‍)

അന്ദ്രു ഹാജി പ്രതി ആയിരുന്നോ, പാര്‍ടിക്ക് സ്ഥലം വാങ്ങി ഹാജിയെ രക്ഷിച്ചതാണോ എന്നതല്ല ഇവിടെ പ്രസക്തമായ ചോദ്യം. മാണിക്യത്തിനു അന്ന് രാത്രി സംഭവിച്ചതു എന്താണ് എന്നതാണ്. മൃഗീയമായ ബലാത്സംഗത്തിനു ഇരയായിട്ടാണ് മാണിക്യം മരിച്ചത്. പ്രതിയായി അറസ്സ്ടു ചെയ്യപെട്ട ആണ്ടിയും കുഞ്ഞഹമ്മദ് കുട്ടിയും തന്നെ ആണോ യഥാര്‍ത്ഥ പ്രതികള്‍ അതോ ഹാജിക്കും അതില്‍ പങ്കുണ്ടോ എന്നും സ്ഥിരീകരിക്കപെടേണ്ടി ഇരിക്കുന്നു. മരണത്തിനു മുന്പ് ഒരാളും മരണ ശേഷം മറ്റു നാല് പേരും മാണിക്യതിനെ ഉപയോഗിച്ചിരുന്നു. അങ്ങനെ എങ്കില്‍ മറ്റുള്ളവര്‍ ആരൊക്കെ? ഈ ചോദ്യങ്ങള്‍ക്ക് ഒന്നും ഇത് വരെ ഉത്തരം ലഭിച്ചിട്ടില്ല. ജീവിതത്തിന്റെ നല്ല ഭാഗം അവസാനിക്കാറായ മോയ്തുവിനു അവസാന നാളുകളില്‍ കള്ളം പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നുമില്ല. മൊയ്തു സത്യസന്ഥന്‍ ആണെന്ന് രാജീവന്‍ തന്നെ സാക്ഷ്യപെടുതുംപോള്‍ അന്ദ്രു ഹാജി കുറ്റക്കാരന്‍ അല്ല എന്ന് അദ്ദേഹം പറയുന്നതും നാം സ്വീകരിക്കേണ്ടി വരും. സിനിമയുടെ അവസാന ഭാഗത്ത്‌ മാണിക്യതിനെ കൊലപെടുതിയത് അഹമദ് ഹാജി അല്ല അയാളുടെ മകന്‍ ആയിരുന്നു എന്ന് രാജീവ് പറയുന്നു. എങ്കില്‍ എന്തിനായിരുന്നു ചിത്രത്തില്‍ ഉടനീളം മമ്മൂട്ടിയുടെ കഥാപാത്രത്തെ ഒരു സ്ത്രീ ലംബടന്‍ ആകി വില്ലന്‍ വേഷം കെട്ടിച്ചതും പാര്‍ടിയെ പഴി ചാരി കെ. പി ഹംസ എന്നാ കഥാപാത്രത്തിന് ഒരു നെഗറ്റീവ് ടച് കൊടുത്തതും? മാണിക്യത്തിന്റെ മരണത്തെ കുറിച്ചുള്ള സത്യം ഇന്നും ചുരുളഴിയാതെ കിടക്കുന്നു. സത്യം അറിയാവുന്നത് മാണിക്യത്തിനു മാത്രം. സ്ത്രീകള്‍ക്ക് നേരെയുള്ള പുരുഷ വര്‍ഗ്ഗത്തിന്റെ ആക്രമണം പണ്ട് തൊട്ടേ ഉണ്ടായിരുന്നു. അന്ന് മാണിക്യം ആയിരുന്നു എങ്കില്‍ ഇന്നത്‌ ശാരിയും സൌമ്യയും ഒക്കെ ആണെന്ന് മാത്രം. ഇവിടെ മാറുന്നത് പേരുകള്‍ മാത്രമാണ്. മനുഷ്യന്റെ നീച സ്വഭാവം അന്നും ഇന്നും ഒരു പോലെ. അത് അനുദിനം ശക്തി പ്രാപിച്ചു വരുന്നു.

-ജി. ശരത് മേനോന്‍
***************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

Friday, April 1, 2011

കാത്തിരിപ്പ്‌




കാളിന്ദി തീരത്ത് കണ്ടു ഞാന്‍ കണ്ണനെ
ഗോപികള്‍ മദ്ധ്യേ നടമാടും കണ്ണനെ
കാരുണ്യമൂറുന്ന കണ്ണുകള്‍ കണ്ടു ഞാന്‍
വിശ്വം നിറഞ്ഞോരാ പുഞ്ചിരി കണ്ടു ഞാന്‍

കണ്ണന്റെ ചുണ്ടിലെ മുരളിക കണ്ടു ഞാന്‍
ആടി ഉലയുമാ പീലിയും കണ്ടു ഞാന്‍
കണ്ണന്റെ കണ്ണിലെ നാളങ്ങള്‍ തന്നിലോ
എന്‍ മാനസതിന്റെ ദീപവും കണ്ടു ഞാന്‍

കണ്ണന്റെ കുഴല്‍ വിളി നാദവും കേട്ടു ഞാന്‍
കണ്ണന്റെ ചിലങ്ക തന്‍ ഈണവും കേട്ടു ഞാന്‍
ഓടി അണയുവാന്‍ പാദങ്ങള്‍ വെമ്പുന്നു
കണ്ണനെ പുല്‍കുവാന്‍ കൈകളും കേഴുന്നു

രാധ തന്‍ വ്യഥകള്‍ നീ കാനുന്നതില്ലെയോ
വിരഹാര്‍ദ്രയാകുമെന്‍ പൂജകള്‍ വേണ്ടയോ
വേദനിചീടും എന്‍ ഹൃദയ വനികയില്‍
ഒരു ചെറു വണ്ടായ് നീ വരികയുമില്ലെയോ

കാത്തിരിപൂ നിന്റെ രാധ ഇന്നേകയായ്
കാത്തിരിപ്പൂ നിന്നില്‍ ഒന്നായ് തീരുവാന്‍
ഈ ജന്മ സാഭാല്യം നിന്റെ പാദങ്ങളില്‍
അര്‍ച്ചന പുഷ്പമായ് അര്‍പിച്ചു തീരുവാന്‍

-ജി.ശരത് മേനോന്‍
****************************************************
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR