
നിത്യാനന്ദ നിത്യാനന്ദ എന്ന് കേള്‍ക്കുമ്പോള്‍ പട്ടിണി കിടന്നവന് ചിക്കന്‍ ബിരിയാണി കിട്ടിയ സന്തോഷമാണ് എല്ലാവര്ക്കും. ഇപ്പോള്‍ അങ്ങേരെ കുറിച്ച് പറയാന്‍ കാരണം താത്വികമായ ഒരു അവലോകനമാണ് എന്റെ ലക്ഷ്യം എന്നത് തന്നെ. (റാഡിക്കല്‍ ആയ ഒരു മാറ്റമല്ല ) ഈ പറയുന്ന നിത്യാനന്ദ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. വിവാദ പരമായ വീഡിയോ ഞാനും കണ്ടു. (വെറോന്നിനുമല്ല , ചുമ്മാ ക്ലാരിറ്റി ഉണ്ടോ എന്ന് മാത്രമേ ഞാന്‍ നോക്കിയോല്ല് ) രഞ്ജിത എണ്ണ തേപ്പിച്ചു കുളിപ്പിച്ചതാണോ തെറ്റ്? എണ്ണ തേച്ചു കുളിക്കുന്നത് അത്ര വല്യ തെറ്റാണോ? എങ്കില്‍ കേരളത്തില്‍ നാളികേരം പിഴിഞ്ഞ് എണ്ണ എടുക്കുന്നവരെ അല്ലെ ആദ്യം അകത്താക്കേണ്ടത്? ദുഫായിലെ എണ്ണ കമ്പനികള്‍ എല്ലാം കത്തിക്കെണ്ടേ? അവിടുത്തെ എണ്ണ കിണറുകള്‍ ടിപ്പര്‍ കണക്കിന് മണ്ണ് അടിച്ചു മൂടെണ്ടേ? അതെല്ലാം വിട്ടിട്ടു ഒരാള്‍ എണ്ണ തേച്ച് കുളിച്ചത് എങ്ങനെ തെറ്റാകും എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല സുഹൃത്തുക്കളെ. അത് പോട്ടെ, അങ്ങനെയെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സംഭവം ഞാന്‍ കുത്തി പോക്കാന്‍ ആഗ്രഹിക്കുന്നു. ഈ സദാചാര വാദികള്‍ ആദ്യം അകതാക്കേണ്ടത് സംവിധായകന് ഫാസിലിനെ ആണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ "ഓലതുമ്പതിരുന്നു ഊയലാടും ചെല്ല പൈങ്കിളി... എന്റെ ബാല ഗോപാലനെ എണ്ണ തെപ്പിക്കുമ്പോ പാടെടി " എന്നൊരു പാട്ടുണ്ട്. ആരാണീ ബാല ഗോപാലന്? ആ കൊച്ചിന്റെ പേര് അപ്പൂസ് എന്നല്ലേ. അപ്പൊ ആരെ ആണ് എണ്ണ തെപ്പിക്കാന്‍ ശോഭന വിളിക്കുന്നത്? കണ്ടു പിടിച്ചേ പറ്റു. ശോഭന എണ്ണ തേപ്പിച്ചാല്‍ എല്ലാരും കൈ അടിക്കും, കൂടെ പാടും. രഞ്ജിത്ത എണ്ണ തേപ്പിച്ചാല്‍ കൈ ഒടിക്കും തെറിയും വിളിക്കും. ഇതാണോ സോഷ്യലിസം?