Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: പ്രണയം , അതങ്ങനെയാണ്

Thursday, October 6, 2011

പ്രണയം , അതങ്ങനെയാണ്




"ഇല പൊഴിയും ശിശിരത്തില്‍ , ചെറു കിളികള്‍ വരവായി"


മധുരമാര്‍ന്ന സ്വരത്തില്‍ മൊബയില്‍ പാടിയപ്പോള്‍ സിദ്ധാര്‍ഥനു അറിയാമായിരുന്നു, അതവളായിരിക്കുമെന്നു . സുമിത്ര. അനേക വര്‍ഷങ്ങള്‍ തന്റെ എല്ലാം എല്ലാം ആയിരുന്ന, പ്രാണനേക്കാള്‍ പ്രിയപ്പെട്ടവള്‍ ആയിരുന്ന സുമി, ഇന്ന് വെറും മൊബയിലിലെ "സുമിത്ര ന്യൂ " ആയിരിക്കുന്നു. വൈകുന്നേരം ആറ് മണിക്ക് മറൈന്‍ ഡ്രൈവില്‍ വരാമെന്നായിരുന്നു അവള്‍ പറഞ്ഞിരുന്നത്. എന്നിട്ടും താന്‍ എന്തിനു നാലരക്ക് തന്നെ ഇവിടെ എത്തി എന്ന് അയാള്‍ക്ക്‌ മനസ്സിലായില്ല. പണ്ട്, വരാം എന്ന് ഏറ്റിട്ടു താന്‍ വൈകി എത്തുമ്പോള്‍ അവള്‍ പരിഭവിക്കുന്നതും ദേഷ്യം പ്രകടിപ്പിക്കുന്നതും, കണ്ണ് നിറയ്ക്കുന്നതും ഒക്കെ ഇപ്പോഴും പ്രകടിപ്പിക്കും എന്ന് അയാള്‍ കരുതിയോ? ഇല്ല. എങ്കിലും സിദ്ധാര്‍ഥന്‍ ആശിച്ചു, അവള്‍ ഒന്ന് ചൊടിച്ചിരുന്നു എങ്കില്‍.

"ഹലോ, സിദ്ധാര്‍ഥന്‍, ഞാന്‍ വരാന്‍ അല്പം വൈകും. ഭയങ്കര ട്രാഫിക് ബ്ലോക്ക്"


"ഇട്സ് ഓക്കേ. ടേക്ക് യുവര്‍ ഓണ്‍ ടയിം" , എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ അയാളുടെ മനസ്സില്‍ ഓടിയെത്തിയത് പണ്ട് തന്നെ കാത്തിരിക്കുന്ന, തന്റെ ഒരു കോള്‍ കിട്ടിയില്ലെങ്കില്‍ കണ്ണ് നിറയുന്ന, തന്റെ മെസേജിനു വേണ്ടി അക്ഷമ കൊള്ളുന്ന സുമിയുടെ മുഖമായിരുന്നില്ല. പകരം, ഭര്‍ത്താവ് അറിയാതെ, പൂര്‍വ കാമുകനെ കാണുവാന്‍ വേണ്ടി രഹസ്യമായി പാര്‍ക്കില്‍ എത്തുന്ന സുമിത്ര ന്യൂവിന്റെ ചിത്രമായിരുന്നു.

മറൈന്‍ ഡ്രൈവിലെ ആളൊഴിഞ്ഞ കോണിലെ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ കാണുന്ന സാഗരത്തിന് ആ പഴയ മനോഹാരിത ഇല്ല. പണ്ട് ഇതേ ബെഞ്ചില്‍ ഇരുന്നപ്പോള്‍ കണ്ട പ്രകൃതി ഭംഗി ഇന്നും അങ്ങനെ തന്നെ ഉണ്ട്. പക്ഷെ ഒരു വ്യത്യാസം മാത്രം. അന്നത് ഒരു കവിത പോലെ മനോഹരമായിരുന്നു എങ്കില്‍, ഇന്ന് ഈ കടലും, സന്ധ്യയും, സൂര്യനും എല്ലാം തന്നെ നോക്കി പരിഹസിക്കുന്നതായി സിദ്ധാര്‍ഥനു തോന്നി.

എന്തായിരുന്നു തങ്ങള്‍ക്കിടയില്‍ സംഭവിച്ചത്? കണ്ണും മൂക്കും ഇല്ലാതെ ജനിച്ച പ്രണയത്തിനു ഒരു നാള്‍ പൊടുന്നനെ ബുദ്ധി ഉദിച്ചതാകാം കാരണം. അന്ന് ഞാന്‍ ഈ നഗരത്തിലെ സാധാരണക്കാരനില്‍ ഒരുവന്‍ മാത്രം. ബാങ്ക് ബാലന്‍സോ വാഹനമോ സ്വന്തമായി ഒരു വീട് പോലുമോ ഇല്ലാത്ത പ്രാരാഭ്ദക്കാരന്‍. എങ്കിലും പ്രണയാര്‍ദ്രമായ ഒരു മനസ്സുണ്ടായി പോയി. കഷ്ടപ്പാടുകള്‍ക്ക് ഇടയിലും അവള്‍ വച്ച് നീട്ടിയ സ്നേഹം തിരസ്കരിക്കാന്‍ എനിക്കായില്ല. അത്യാഗ്രഹം ആയിരിക്കാം. പ്രാരാബ്ദങ്ങള്‍ക്ക് ഇടയിലും തന്നെ സ്നേഹിക്കാനും തനിക്കു സ്നേഹിക്കാനും ഒരു പെണ്ണ് വേണമെന്ന ചിന്താഗതിയും ആയിരിന്നിരിക്കാം അന്നത് നിരസിക്കാന്‍ മനസ്സ് അനവുദിക്കാഞ്ഞതിന്റെ കാരണം. സുമിയെ ആദ്യമായി കണ്ടതും പരിചയപെട്ടതും ഒന്നും ഒരു വിഷയമല്ല. തന്നെ പോലെ തന്നെ കുടുംബത്തിനു വേണ്ടി അന്യ നാട്ടില്‍ വന്നു കഷ്ടപ്പെടുന്നവള്‍ എന്ന സിമ്പതി ആയിരിക്കാം തങ്ങളെ കൂടുതല്‍ അടുപ്പിച്ചത്. പക്ഷെ അടുക്കും തോറും അറിയാന്‍ കഴിഞ്ഞു ഇത്രയും കാലം കുടുമ്പത്തിനു വേണ്ടി സുമി ചിലവഴിച്ചത് തന്റെ ജീവിതമാണ്, തന്റെ സ്വപ്നങ്ങള്‍ ആണ് എന്ന്. അപ്പോള്‍ തോന്നിയ ബഹുമാനം ആകാം സിമ്പതിയുടെ ചട്ടക്കൂടില്‍ നിന്ന് പ്രണയത്തിന്റെ നീലാകാശത്തിലേക്ക് പറന്നുയര്‍ന്നത്.

പക്ഷെ സ്വപ്നങ്ങളുടെ അപഥ സഞ്ചാരത്തിനേക്കാള്‍ വിലയുണ്ട്‌ വിശക്കുന്ന വയറിനും ഉപ്പു രസമുള്ള കണ്ണീരിനും എന്ന് തിരിച്ചറിഞ്ഞത് അന്ന് ഇതേ ബെഞ്ചില്‍ വച്ച് സുമി തന്റെ വിവാഹ കാര്യം പറഞ്ഞപ്പോള്‍ ആണ്. സിനിമയില്‍ കാണുന്ന വീര കാമുകനെ പോലെ പ്രണയിനിക്കായി യുദ്ധം ചെയ്യാനോ അവള്‍ക്കു വേണ്ടി പട പൊരുതാനോ കഴിയുമായിരുന്നില്ല എനിക്ക്. സ്വന്തം കണ്ണില്‍ നിന്ന് പൊടിഞ്ഞ കണ്ണ് നീര്‍ മറച്ചു വെച്ച് അവളുടെ കണ്ണീര്‍ ഒപ്പുമ്പോള്‍ സുമിയുടെ മനസ്സില്‍ എന്റെ ചിത്രം ഒരു ഭീരുവിന്റെത് ആയിരുന്നിരിക്കാം, അല്ലെങ്കില്‍ ഒരു സ്വാര്‍ഥന്റെ. .

"നിങ്ങള്‍ക്ക് എന്നോട് അല്പം പോലും സ്നെഹമില്ലേ സിദ്ധു " എന്നവള്‍ ചോദിച്ചപ്പോള്‍ മറുപടി പറയാതെ മുന്നില്‍ തെളിഞ്ഞ സാഗരത്തിലേക്ക് ദൃഷ്ടി പായിച്ചത് സ്നേഹക്കുറവു കൊണ്ടോ സ്വാര്‍ഥത കൊണ്ടോ ഭീരുത്വം കൊണ്ടോ അല്ല, പകരം നിസ്സഹായാവസ്ഥ മൂലമാണ് എന്നവള്‍ തിരിച്ചറിഞ്ഞിരിക്കുമോ ? ഒരിക്കലുമില്ല. തിരിച്ചറിഞ്ഞിരുന്നു എങ്കില്‍, തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ കരഞ്ഞു കൊണ്ടവള്‍ ഓടി അകലുമായിരുന്നില്ല.

"ഞാന്‍ അല്പം വൈകി. സിദ്ധാര്‍ഥനു ബോറടിച്ചോ?"

സുമിത്രയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടത് പോലെ തന്നെ. എങ്കിലും അല്പം മെലിഞ്ഞിട്ടുണ്ട്.

" ഇല്ല, ഞാന്‍ വന്നതേ ഉള്ളു. ഇരിക്കൂ " , എന്ന് പറഞ്ഞു അല്പം നീങ്ങി ഇരിക്കുമ്പോള്‍ സിദ്ധാര്‍ഥന്‍ ശ്രദ്ധിച്ചത് അവളുടെ കണ്ണിലെ പഴയ തിളക്കം നഷ്ടപെട്ടിടുണ്ടോ എന്നാണു.

"എന്റെ നമ്പര്‍ എങ്ങനെ കണ്ടു പിടിച്ചു?"

"ഓ.. അതോ. പണ്ട് സിദ്ധാര്‍ഥന്റെ കൂടെ ജോലി ചെയ്തിരുന്ന ശ്യാമയെ ഞാന്‍ വീണ്ടും കണ്ടിരുന്നു.മുംബയില്‍ വച്ച്. അവള്‍ തന്നു " , അസ്തമയ സൂര്യന്റെ അവസാന കിരണങ്ങളിലേക്ക് കണ്ണ് പായിച്ചു കൊണ്ട് അവള്‍ പറഞ്ഞു.

"ഹസ്ബണ്ട് ഇപ്പോഴും അവിടെ തന്നെയല്ലേ? "

" അതെ. "

"കുട്ടികള്‍ ...?"

"ഇല്ല. "

സിദ്ധാര്‍ഥന്‍ അല്‍പ നേരം മൌനമായി ഇരുന്നു. അവളും അതാഗ്രഹിചിരുന്നിരിക്കണം. പണ്ട്, നമുക്ക് ക്രിക്കട്റ്റ് ടീം പോലെ ഒരുപാട് കുട്ടികള്‍ വേണം എന്ന് പറഞ്ഞു അവള്‍ പൊട്ടിച്ചിരിച്ചത് അയാളുടെ മനസ്സിലേക്ക് ഓടിയെത്തി. ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു അന്നവള്‍ക്. പക്ഷെ ഇന്നവളുടെ കണ്ണില്‍ ആ പഴയ തിളക്കമില്ല. ചിരി കളികളും തമാശയുമില്ല. പക്വത വന്ന, മനസ്സിനെ ദ്രിടമാക്കിയ ഒരു വീട്ടമ്മയുടെ രൂപ മാറ്റം

നിശബ്ദദയെ ഭന്ചിച്ചു കൊണ്ട് അയാള്‍ ചോദിച്ചു.

"സുഖമാണോ സുമി നിനക്ക്?"

"ങ്ങും.." , മറുപടി ഒരു മൂളലില്‍ ഒതുക്കുംപോഴും മുന്നില്‍ തെളിയുന്ന കടലിന്റെ ഓളങ്ങള്‍ പോലെ അവളുടെ മനസ്സും തിര തല്ലുകയാണ് എന്നയാള്‍ക്ക് തോന്നി.

കാറ്റത്ത് പറന്ന മുടിയിഴകള്‍ ഒതുക്കി വച്ച് കൊണ്ട് അവള്‍ പറഞ്ഞു,

" ജീവിതം നാം സ്വപ്നം കണ്ടത് പോലെയല്ല. ആഗ്രഹിക്കാനും പ്രതീക്ഷിക്കാനും മാത്രമേ നമുക്ക് അവകാശമുള്ളൂ. നാളെ എന്ത് നടക്കുമെന്നത് നമുക്ക് പ്രവചിക്കാന്‍ ആവില്ലല്ലോ "

" ശരിയാണ്. പക്ഷെ നീ സന്തുഷ്ടയല്ലേ? "

" സന്തോഷം, അതും ഒരു പ്രതീക്ഷ ആണ്. നാളെ സന്തോഷമുണ്ടാകും എന്ന പ്രതീക്ഷയില്‍ ഇന്ന് ജീവിക്കുന്നു. അദ്ദേഹം ഇപ്പോള്‍ എന്റെ കൂടെയില്ല"

" എന്ന് വച്ചാല്‍? "

" വിവാഹത്തിനു ശേഷം ഞങ്ങള്‍ മുംബയിലേക്ക് പോയല്ലോ. വാക്ക് പറഞ്ഞത് പോലെ തന്നെ എന്റെ കുടുമ്പത്തിലെ പ്രശ്നങ്ങള്‍ എല്ലാം അദ്ദേഹം സോള്‍വ് ചെയ്തു. പക്ഷെ എനിക്കൊരമ്മയാകാന്‍ കഴിയില്ല എന്നറിഞ്ഞത് മുതല്‍ അദ്ദേഹം എന്നില്‍ നിന്നകന്നു. ഡൈവെര്സ് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുകയാണ്. അതോടെ ഞാന്‍ നാട്ടിലേക്ക് പോന്നു "

"സുമീ" , അയാളുടെ ശബ്ദം ഇടറിയിരുന്നു. സ്ഥിരം പറയാറുള്ള സ്വാന്തന വചനങ്ങള്‍ പറയുവാന്‍ പോലും സിദ്ധാര്‍ഥനു ആയില്ല

അവള്‍ ആ വിളി കേട്ടില്ല

ഒരു ചെറിയ ഇടവേളക്ക് ശേഷം അവള്‍ ചോദിച്ചു,

"സിദ്ധുവിന്റെ കുടുംബം?"

"അച്ഛനും അമ്മയും ഒക്കെ നാട്ടില്‍ തന്നെ."

"ഭാര്യ? "

" കല്യാണം തല്‍ക്കാലം വേണ്ടെന്നു കരുതി"

"എന്തെ?"

"ഒരാള്‍ക്ക്‌ പകരമാകാന്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കഴിയില്ല ", ചിരിച്ചു കൊണ്ടയാള്‍ പറഞ്ഞു.

അപ്പോഴേക്കും സന്ധ്യയോടു വിട പറഞ്ഞു സൂര്യന്‍ മറഞ്ഞിരുന്നു. എങ്കിലും പുതിയ കഥകള്‍ തേടി തിരകള്‍ തീരത്തണഞ്ഞു കൊണ്ടിരുന്നു.

" നേരം ഒരുപാടായി. ഞാന്‍ ഇറങ്ങട്ടെ"

അവള്‍ എഴുന്നേറ്റു തിരിഞ്ഞു നോക്കാതെ നടന്നകന്നപ്പോള്‍ സിദ്ധാര്‍ഥന്റെ മനസ്സില്‍ പുതിയ "സുമിത്ര ന്യൂ " ആയിരുന്നില്ല , ആ പഴയ സുമി തന്നെയായിരുന്നു...

****************************************************
-ജി.ശരത് മേനോന്‍

Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

25 comments:

  1. കൊള്ളാം നല്ല കഥ വീണ്ടും ഒന്നിപ്പിച്ചു അങ്ങിനെ അല്ലെ...ആശംസകള്‍

    ReplyDelete
  2. "ഇല പൊഴിയും ശിശിരത്തില്‍ , ചെറു കിളികള്‍ വരവായി"
    എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ഗാനമാണ് ഇത് .എന്നിട്ട് എന്തെ സുമിയെ കെട്ടിയോ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  3. നന്ദി ആചാര്യന്‍

    ReplyDelete
  4. പഞ്ചാരക്കുട്ട , അത് വായനക്കാരുടെ ഇമാജിനേഷന് വിട്ടു കൊടുക്കുന്നു. എന്ത് തോന്നുന്നു, അവര്‍ കല്യാണം കഴിച്ചു കാണുമോ?

    ReplyDelete
  5. നല്ല അവതരണം മേനോന്‍ ....വായിക്കാന്‍ നല്ല സുഖം ...ആശംസകള്‍ ...

    ReplyDelete
  6. നന്ദി ഷിനോജ്

    ReplyDelete
  7. നീ ഇങ്ങനെ എഴുതി എഴുതി നിന്റെ പഴയ പ്രണയങ്ങളെല്ലാം നാട്ടുകാരെ അറിയിക്കാ അല്ലേ.. :P

    നല്ല അവതരണം.. :)

    ReplyDelete
  8. വായിക്കാന്‍ സുഖമുള്ള കഥ. ഇഷ്ടായി.

    ReplyDelete
  9. അപ്രതീക്ഷിതമായി ഒരടികിട്ടിയതുപോലെയായിപ്പോയിമേനോനെ...മേനോനിൽനിന്നും ഇത്രയും പ്രതീക്ഷിച്ചില്ല ....വളരേനന്നായിട്ടുണ്ട് , എല്ലാ ഭാവുകങളും നേരുന്നു.,

    ReplyDelete
  10. ഹി ഹി പ്രവീണേ, എഴുതി വച്ചിരിക്കുന്നതെല്ലാം സത്യമാകനമെന്നുണ്ടോ? ഭാവന വെറും ഭാവന

    ReplyDelete
  11. നന്ദി ചെറുവാടി

    ReplyDelete
  12. "..മേനോനിൽനിന്നും ഇത്രയും പ്രതീക്ഷിച്ചില്ല ..."

    ഇത് അഭിനന്ദനമോ അതോ ആക്കിയതോ? എന്തായാലും കഥ ഇഷ്ടപെട്ടതില്‍ വളരെ സന്തോഷം

    ReplyDelete
  13. ശരത്തെ കലക്കീട്ടാ ... :)

    ReplyDelete
  14. ആക്കിയതല്ല പെതീക്ഷക്കപ്പുറം പോയി എന്നെ ഉദ്ദേശിച്ചുള്ളു

    ReplyDelete
  15. Conian and Lakshman - Thanks a lot

    ReplyDelete
  16. ലളിതമായ പറച്ചിലിന് നല്ല സൌന്ദര്യം.

    ReplyDelete
  17. വളരെ നന്ദി രാംജി

    ReplyDelete
  18. എന്നിട്ട് അവർ കല്ല്യാണം കഴിച്ചോ? കാണുമായിരിക്കും അല്ലേ

    ReplyDelete
  19. Rithu Sanjana - എന്ത് തോന്നുന്നു? അത് വായനക്കാര്‍ക്ക് ഊഹിക്കാന്‍ വിടുന്നു

    ReplyDelete
  20. നന്നായി പറഞ്ഞിരിക്കുന്നൂ...കേട്ടൊ ഗെഡീ

    ReplyDelete
  21. Ormmakal mathram..Ormmakal mathram....

    ReplyDelete
    Replies
    1. ആഹ.... നിഷക്ക് ഇത് പോലത്തെ ഒരുപാട് പ്രണയ സ്മരണകള്‍ ഉണ്ടെന്നു തോന്നുന്നല്ലോ :-D

      Delete