Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: November 2012

Friday, November 16, 2012

ന്യൂ ജനറേഷന്‍ തിരക്കഥ

കൊച്ചി നഗരത്തിലെ ഒരു സുപ്രഭാതം.കാര്‍, ബസ്, നടക്കുന്ന ആളുകള്‍, ഹോട്ടല്‍ അടുക്കള,ട്രാഫിക് സിഗ്നല്‍ എന്നിവ കാണിക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നഗരത്തിന്റെ പല ഇടങ്ങളിലായി നാല്പത്തിയെട്ട് കൊലപാതകങ്ങള്‍ നടക്കുന്നു.അത് വെറും എട്ടു മണിക്കൂറില്‍ കണ്ടുപിടിക്കാന്‍ ചുമതലപ്പെടുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍.

 ഈ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ പാലക്കാട്ടെ ഒരു ആശുപത്രിയില്‍ പ്രസവിക്കാന്‍ കിടക്കുകയാണ്. അടിയന്തിരമായി ഈ ഭാര്യക്ക് യൂ നെഗറ്റീവ് രക്തം വേണം. കേരളത്തില്‍ യൂ നെഗറ്റീവ് രക്തം ഉള്ള ഒരേ ഒരാളെ ഫേസ്ബുക്കില്‍ ല്കൂടി തപ്പി എടുക്കുന്നു.അയാള്‍ ഇപ്പൊ കൊച്ചിയിലാണ്. വെറും രണ്ടു മണിക്കൂറില്‍ അയാളെ കൊച്ചിയില്‍ നിന്നും പാലക്കാട്ട് എത്തിച്ചില്ലെങ്കില്‍ ഗര്‍ഭം അലസും. അതേ സമയം തന്നെ വെറും ഒരു മണിക്കൂറില്‍ നഗരത്തിലെ ഒസിഒസി ബാങ്ക് കൊള്ളയടിക്കപ്പെടുമെന്നു ഇതേ പോലീസ് ഉദ്യോഗസ്ഥന് രഹസ്യ സന്ദേശം ലഭിക്കുന്നു. ബാങ്കിന്റെ സുരക്ഷയ്ക്ക് പറഞ്ഞു വിട്ട ഈ പോലീസ് ഉദ്യോഗസ്ഥന്റെ അനുയായി ആയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പോകുന്ന വഴിക്ക് തന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കാറില്‍  ദിന്കൊല്ഫി കാ സുടാള്‍ഫിയില്‍ ഏര്‍പ്പെടുന്നത് കാണുന്നു.