വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമാണ്. അത് കൊണ്ട് തന്നെ പലരും ഇത് നിഷേധിച്ചേക്കാം. എന്നാലും പറയാം. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് . ഞങ്ങളുടെ ബാച്ചില്‍ 63 പിള്ളേര് ഉണ്ടായിരുന്നു. ഈ 63 പേരും 63 "സംഭവങ്ങള്‍" തന്നെയായിരുന്നു. ഓരോരുത്തരുടെ പിന്നിലും സംഭവ ബഹുലമായ ഓരോ കഥകള്‍ എങ്കിലും ഉണ്ടാകും. എന്റെ അക്കൌണ്ടിലെ സംഭവ ബഹുലം എണ്ണാന്‍ പോയാല്‍ പിന്നെ അതിനേ നേരം കാണൂ. അതൊക്കെ പിന്നീട് സമയം കിട്ടിയാല്‍ പറയാം. (എനിക്ക് തീരെ സമയം കിട്ടുമെന്ന് തോന്നുന്നില്ല )
കോളേജ് വിട്ടു ഹോസ്റ്റലില്‍ ചെന്നാല്‍ പിന്നെ ആകെ ഒരു ജഗപൊഗ ആണ്. പിന്നീട് ഞങ്ങളുടെ ബോയ്സ് ഹോസ്റ്റല്‍ ഒരു പൂര പറമ്പായി മാറും. അന്ന് ക്ലാസ് കട്ട് ചെയ്തു പോയി കണ്ട സിനിമയുടെ കഥയും, അതിലെ പ്രത്യേകം "നോട്ടു" ചെയ്തു വെയ്ക്കേണ്ട സീനുകളുടെ ഡിസ്കഷന്‍സും , പഠിപ്പിസ്റ്റ് ചെക്കന്മാരെ അവരുടെ റൂമില്‍ കേറി ചെന്ന് പഠിക്കാന്‍ സമ്മതിക്കാതെ ഉള്ള ചൊറിയലും , സിനിമാ മംഗളത്തിനും നാനയ്ക്കും വേണ്ടി ഉള്ള അടിയും നേരം വെളുക്കുന്നത് വരെയുള്ള ചീട്ടു കളിയും ഒക്കെ കൂടി ആകെ ഒരു ബഹളമായിരിക്കും. അതിനിടക്ക് പാതി രാത്രി ആയാല്‍ പെട്രോമാക്സും കത്തിച്ചു പാടത്ത് തവള പിടിക്കാന്‍ ഇറങ്ങുന്ന ഷാപ്പുകാരനെ പോലെ ചിലര്‍ ഓരോ റൂമിലും കയറി ഇറങ്ങും. ചില മഹദ് ഗ്രന്ഥങ്ങള്‍ തേടി. എന്ത് കൊണ്ടാണെന്നറിയില്ല എല്ലാവനും ആദ്യമേ ഓടിയെത്തുന്നത് രണ്ടാം നിലയിലെ ഞങ്ങളുടെ മുറിയിലോട്ടാണ്. പുറത്ത് നിന്ന് നോക്കിയാല്‍ ഒരു സാധാരണ മുറിയും അകത്തു നാനാ, സിനിമാ മംഗളം, വെള്ളിനക്ഷത്രം, പിന്നെ പാന്റിന്റെ പോക്കറ്റില്‍ ഒതുങ്ങാനും മാത്രം വലിപ്പമുള്ള വിശ്വ സാഹിത്യ കൃതികളുടെ കമനീയമായ ശേഖരവും ആയിരുന്നു ഞങ്ങളുടെ മുറി. ഒരു മുറിയില്‍ നാല് പേര് ആണ് താമസം.പക്ഷെ കൂട്ടത്തില്‍ ഉള്ള ഒരു പിന്തിരിപ്പനെ ഞങ്ങള്‍ ചവുട്ടി പുറത്താക്കിയത് കൊണ്ട് ഞാനും മറ്റു രണ്ടുപേരും സുഖമായി കഴിഞ്ഞു