കഴിഞ്ഞ ഒരു വാരമായി സോഷ്യൽ മീടിയക്കും കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കും ചാകര ആയിരുന്നു. ഒരു മാതിരി പട്ടിണി കിടന്നവന് ചിക്കൻ ബിരിയാണി കിട്ടിയ പോലെ. ഗെയ്ൽ ട്രെടവലിന്റെ "ഹോളി ഹെൽ" എന്ന പുസ്തകം കേരളത്തിലെ പട്ടിണി കിടന്ന നായക്ക് ലഭിച്ച എല്ലിൻ കഷ്ണം ആയിരുന്നു എന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല. കാരണം, മാസങ്ങള്‍ക്ക് മുൻപേ അമേരിക്കയിലും ഓസ്ട്രേലിയയിലും വിപണിയിൽ എത്തി യാതൊരു ചലനവും ശ്രിഷ്ട്ടി ക്കാതെ കടന്നു പോയ ഒരു പുസ്ത്തകം മാസങ്ങള്‍ക്ക് ശേഷം കേരളത്തിൽ മാത്രം ഒരു വിവാദമാകണമെങ്കിൽ അത് മാതാ അമൃതാനന്ദമയി മഡത്തിനെ മനപൂരവം കരി വാരി തേയ്ക്കാനുള്ള ചിലരുടെ ഗൂഡ ശ്രമങ്ങൾ ആണെന്ന് ആര്‍ക്കും മനസ്സിലാകും. കാരണം, ഇന്ത്യയിലും പുറത്തും ആതുര സേവനത്തിന്റെ കരങ്ങൾ നീട്ടി അമൃത ആശ്രമം പടര്‍ന്നു പന്തലിക്കുമ്പൊൾ അത് തടയേണ്ടത് ചില വര്‍ഗീയ വാദികളുടെ ആവശ്യമാണ്. ഈ ഒരു നീക്കത്തിന് പിന്നിൽ ,മതപരമായും വിപണനപരമായും ഒരുപാട് തന്ത്രങ്ങളുണ്ട് . അതിലേക്കു കടക്കുന്നതിനു മുന്‍പ് ഈ പുസ്തകം പടച്ചു വിട്ട ഗെയ്ൽ ട്രെടവില്ലിനെ കുറിച്ച് സംസാരിക്കാം.