To Read this malayalam entry please download manorama font from below link
http://www.manoramaonline.com/mmfont/Manorama.ttf
ടീന...
അതാണവളുടെ പേര്. അവളെ ഞാന്‍ ആദ്യമായ് കണ്ടത് എന്നാണു? എന്റെ കൂട്ടുകാരന് സണ്ണിയെ കാണാന്‍ പോയ ആ ദിവസം. സണ്ണിയുടെ വീടിനു അടുത്ത് തന്നെ ആയിരുന്നു അവളുടെ വീടും. വളരെ അവിചാരിതമായാണ് ഞാന്‍ അവളെ കണ്ടത്. സണ്ണിയെ കാത്തു അവന്റെ വീടിന്റെ അടുത്തുള്ള ചായ കടയുടെ മുന്നില്‍ നിക്കുമ്പോള്‍ അവള്‍ അത് വഴി കടന്നു പോയി. എന്റെ ടീന...
അവളുടെ ആ നോട്ടം ഇന്നും എന്റെ മനസ്സിലുണ്ട്. ഹോ... ഏതൊരുവനെയും കൊല്ലുന്ന തരത്തില്‍ ഉള്ള ഒരു നോട്ടം. അവളുടെ ആ നടപ്പ് കാണുമ്പോള്‍ എന്റെ ഉള്ളില്‍ ഒരായിരം പൂതിരി കത്തും. ഷീ ഈസ് സ്മാര്‍ട്ട്, ഷീ ഹാസ് എ സ്റ്റൈല്‍ ആന്‍ഡ് ഷീ ഈസ് സെക്സി ടൂ. അടുത്ത ഇടക്ക് ആരോ ഇങ്ങനെ പറയുന്നത് കേട്ടല്ലോ. ആരാ അത്. ആരെങ്കിലും ആവട്ടെ. ലോകത്തിലെ എല്ലാ കാമുകന്മാരും പറയുന്നതാവും ഇത്. എന്നെയും അവള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇല്ലെങ്കില്‍ എന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അവള്‍ എന്തിനു വീടിന്റെ ബാല്‍ക്കണിയില്‍ വന്നു നില്‍ക്കണം. അവള്‍ എന്നെ തന്നെ നോക്കി നില്കും. ഞാനും...
"ടീനാ..."
ആരോ അകത്ത് നിന്ന് വിളിക്കുന്ന ശബ്ദം. അവള്‍ പരിഭ്രമിച് ഓടിപോയതും എനിക്ക് ഓര്‍മയുണ്ട്, ഒരു നിരാശ തോന്നിയെങ്കിലും അന്ന ആണവളുടെ പേര് എനിക്ക് മനസ്സിലായത്. അതില്‍ സന്തോഷം തോന്നി. പിന്നീട് അതൊരു പതിവായ്. ഞാന്‍ എന്നും അവളുടെ വീടിനു മുന്നില്‍ പോയി നില്‍ക്കും. എന്നെ കാത്ത് അവള്‍ ബാല്‍ക്കണിയില്‍ ഉണ്ടാവും. കണ്ടില്ലെങ്കില്‍ ഞാന്‍ ചെറുതായ് എന്തെങ്കിലും ശബ്ദം ഉണ്ടാകും. അപ്പോള്‍ എവിടെ ആണെങ്കിലും അവള്‍ തീര്‍ച്ചയായും ബാല്‍ക്കണിയില്‍ വരും. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അടുത്തുള്ള ചായ കടകാരന്‍ ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി. പക്ഷെ അതൊന്നും എനിക്ക് ഒരു പ്രശ്നമായിരുന്നില്ല. അവള്‍ എന്ടെത് മാത്രമാനെണ്ണ്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച് കഴിഞ്ഞിരുന്നു. ലോകവും സമൂഹവും ഞങ്ങളെ അന്ഗീകരിക്കുമെണ്ണ്‍ തോന്നുന്നില്ല. മിക്ക പ്രണയ കഥയിലെയും പോലെ പണക്കാരിയായ നായിക. ദരിദ്രനായ നായകന്‍.അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപെടുന്ന നായകനോട് നായികയ്ക്ക് സ്നേഹം.ഇതൊക്കെ എത്രയോ കണ്ടിരിക്കുന്നു. പക്ഷെ പ്രണയത്തിന്‍ മാറ്റമില്ല.പ്രണയിക്കാന്‍ ജാതിയും മതവും ഭാഷയും സൌന്ദര്യവും ഒന്നും ആവശ്യമില്ല. രണ്ടു മനസ്സ് മാത്രം മതി. അത് വല്ലോം ആ അലവലാതി ചായകടക്കാരന്‍ മനസ്സിലാകുമോ? അല്ലെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ നാടുകാര്‍ക്ക് എന്താ ശ്രദ്ധ. എന്നെ പോലുള്ള ഏതെങ്കിലും രണ്ടു കമിതാക്കള്‍ സ്വൈര്യമായ് എവിടെ എങ്കിലും മാറി ഇരുന്നു ഒന്ന് സല്ലപിച്ച്ചാല്‍ ഉടനെ ഇറങ്ങിക്കോളും കമ്പും കോലും കുര്രുവടിയുമായ്. അത് വേറൊന്നും കൊണ്ടല്ല. നല്ല പരിശുദ്ധമായ അസൂയ.
എന്റെ എല്ലാ ദിവസത്തെയും മുടങ്ങാത്ത പരിപാടിയായ് മാറി ടീനയുടെ വീടിന്റെ വാതില്കല്‍ ചെന്ന വായും പൊളിച്ച് നില്‍ക്കുക എന്നത്. ഒരു നാള്‍ അവളെ ബാല്‍ക്കണിയില്‍ കണ്ടില്ല. ഞാന്‍ ചെറുതായ് മുരടനക്കി നോക്കി. വന്നില്ല. ഞാന്‍ ഒന്ന്‍ കൂവി നോക്കി. വന്നില്ല. ഞാന്‍ ഒന്ന് അമറി നോക്കി. വന്നു. നല്ല തൊണ്ട വേദന വന്നു. അതിനടുത്ത ദിവസവും അവളെ കാണാന്‍ കഴിഞ്ഞില്ല. തുടര്ന്ന്‍ ഒരാഴ്ച ഞാന്‍ അവളെ കണ്ടില്ല. എനിക്ക് വല്ലാത്ത ഒരു പേടി തോന്നി. എന്നെ പോലോരുതനെ ഒരു പെണ്‍ നോക്കുന്നത് തന്നെ വല്യ കാര്യം.അപ്പൊ ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന പെണ്ണിനെ ഒരാഴ്ചയായ് കാനാതിരിക്കുംപോഴുള്ള അവസ്ഥ ഒന്നാലോചിച് നോക്ക്. അസഹനീയം. അവളെ കാണാതെ ഞാന്‍ ആകെ നിരാശനായ്. സണ്ണിയോടു ചോദിച്ചപ്പോള്‍ അവള്‍ മാത്രമല്ല അവളുടെ വീട്ടില്‍ ഉള്ള ആളുകളെ എല്ലാവരെയും കണ്ടിട്ട് ഒരാഴ്ച്ചയായ് എന്നവന്‍ പറഞ്ഞു. അവര്‍ താമസം മാറി പോയിരിക്കുന്നു. എനിക്ക് അത് സഹിക്കാനായില്ല. അന്ന്‍ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ടീനയെ കുറിച്ചുള്ള മധുര സ്വപ്നങ്ങള്‍ കണ്ടും അവള്‍ പോയതോര്തുള്ള കണ്ണീരു തുടച്ചും ഞാന്‍ രാത്രി വെളുപ്പിച്ചു.
രണ്ടാഴ്ച അങ്ങനെ കടന്നു പോയി. അവളെ എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല. വല്ലാത്ത ഒരു ടിപ്പ്രശന്‍. അങ്ങനെ ഒരു നാള്‍ അവളെ കുറിച്ചുള്ള ഓര്മകലുമായ് നിരാശനായ് ഞാന്‍ ബീച്ചില്‍ കൂടി നടക്കുമ്പോള്‍ പരിചയമുള്ള ഒരു സുഗന്ധം എന്നിലേക്കൊഴുകി എത്തി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അതവളായിരുന്നു. എന്റെ ടീന. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവള്‍ എന്റെ അരികിലേക്ക് ഓടിയെത്തി. അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.എന്നെ കണ്ടപ്പോള്‍ അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. പരസ്പരം ഇന്നേ വരെ ഒരു വാക്ക് പോലും സംസാരിചിട്ടില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ യുഗാന്തരങ്ങളുടെ ബന്ധം ഉണ്ടെന്ന്‍ തോന്നി പോയി. ഞാന്‍ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി. അപ്പൊള് ഒരു ചെറു പുഞ്ചിരിയോടെ, ഒരു ചെറു നാണത്തോടെ അവള് എന്ടെ കണ്ണുകളിലെക്ക് നോക്കി പറഞ്ഞു
"ബൌ...ബൌ... ബൌ..."
എന്ടെയുള്ളില് ഒരായിരം വസന്ദം പൂത്തു. ഒരായിരം പൂത്തിരി കത്തി. ഞാന് അവളൊട് പറഞ്ഞു
"ബൌ ബൌ ബൌ ടൂ"
കന്നി മാസത്തിലെ സൂര്യന് ഞങ്ങളെ നോക്കി ചിരിച്ചു..,
***************************************************************************************************************
-ശരത് മേനോന്.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR
very touching story...... :P
ReplyDeleteaval etha jaathi (i mean breed) ennu ariyumo...? lolzzz
very touching story............ :P
ReplyDeleteaval etha jaathi (i mean breed) ennu ariyumo......??? lolzzzzz
Thanks Anu...sathyam paranjal ee kadha ezhuty kazhinjappo njaan thanne karanju poyi :-( pinne 2 divasameduthu sheriyaavan....aval etho valya veetile penna
ReplyDeleteThis comment has been removed by the author.
ReplyDelete