Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: Kandahar - Review

Tuesday, December 21, 2010

Kandahar - Review

Kandahar



കീര്‍ത്തിചക്രയ്കും കുരുക്ഷേത്രയ്കും ശേഷം കാണ്ഡഹാറിലൂടെ മേജര്‍ മഹാദേവന്‍ വീണ്ടും വരുന്നു എന്ന് കേട്ടത് മുതല്‍ മറ്റേതൊരു മലയാളിയെയും പോലെ ഞാനും ത്രില്ലടിച്ചു ഇരിക്കുകയായിരുന്നു. അന്നേ കരുതിയതാണ് പടം കണ്ടിട്ട് ഒരു റിവ്യു എഴുതണമെന്ന്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ആയ ഈ ചിത്രം കണ്ടു പുറത്തിറങ്ങിയപ്പോ എന്റെ മനസ്സില്‍ ഒന്നേ തോന്നിയോള്ളു "എന്റെ മേജര്‍ രവി, ഞങ്ങളോട് എന്തിനീ ക്രൂരത ചെയ്തു?"

ഇത് കണ്ടു ഞാന്‍ ഒരു മമ്മൂട്ടി ഫാന്‍ ആണെന്ന തെറ്റിധാരണ ഒന്നും വേണ്ട. ഞാന്‍ കട്ടയ്ക്ക് മോഹന്‍ലാല്‍ ഫാന്‍ തന്നെ. ലാലേട്ടന്റെ ഒരൊറ്റ പടം പോലും വിടാതെ കാണുകയും ചെയ്യും. പറ്റിയാല്‍ റിലിസിന്റെ അന്ന് തന്നെ. പക്ഷെ ഉള്ളത്, ഉള്ള പോലെ തന്നെ പറയണമല്ലോ. അല്ലെങ്കില്‍ ചത്ത്‌ മുകളില്‍ ചെല്ലുമ്പോ ദൈവം പോലും എന്നോട് പൊറുക്കില്ല. പടം തല്ലിപോളിയാണ്!!! ഇത് എന്റെ മാത്രം ഏകപക്ഷീയമായ അഭിപ്രായമല്ല. കണ്ടവരുടെ എല്ലാം അഭിപ്രായമാണ്. ഈ ഒരു ചിത്രം മേജര്‍ രവി ചെയ്യേണ്ടിയിരുന്നില്ല. പടം പ്രേക്ഷകന് അത്ര രസിക്കാതെ പോയതില്‍ പ്രധാനമായ രണ്ടു കാരണം നീട്ടി വലിച്ച കാമ്പില്ലാത്ത ഫസ്റ്റ് ഹാഫും ചരിത്രത്തെ പാടെ അട്ടിമറിച്ചു കൊണ്ടുള്ള സെക്കണ്ട് ഹാഫും ആണ്. പണ്ട് നടന്നിട്ടുള്ള സംഭവങ്ങള്‍ ഇതിനു മുന്‍പും ഒരുപാട് പേര്‍ സിനിമ ആക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ചരിത്രം വളചോടിചിട്ടുമുണ്ട്. അത് ഏറ്റവും അവസാനം കണ്ടു പഴശിരാജയിലായിരുന്നു . പക്ഷെ ആ സിനിമ ചിത്രീകരിച്ച മികവു കൊണ്ട് ചരിത്രം വളചോടിക്കപെട്ടിരിക്കുകയാനെന്നു പലരും തിരിച്ചറിഞ്ഞത് പോലുമില്ല. അവിടെയാണ് ഒരു സംവിധായകന്റെ ക്രാഫ്റ്റ് വെളിപ്പെടുന്നത്.പക്ഷെ കാണ്ഡഹാര്‍ എന്ന ഈ ചിത്രം കണ്ടിറങ്ങുന്ന ഒരു സാധാരണക്കാരന്റെ മനസ്സില്‍ ശൂന്യത മാത്രം അവശേഷിപ്പിക്കാനെ മേജര്‍ രവിക്ക് കഴിഞ്ഞിട്ടുള്ളൂ. കഴിഞ്ഞ രണ്ടു മണിക്കൂര് നേരം ഞാന്‍ എന്താണ് കണ്ടു കൊണ്ടിരുന്നത് എന്ന് പ്രേക്ഷകന്‍ സ്വയം ചോദിക്കുന്ന തരത്തില്‍ ഉള്ള ശൂന്യത.

സിനിമ തുടങ്ങുന്നത് ഊട്ടിയിലാണ്. അവിടുത്തെ എല്ലാവരും ബഹുമാനിക്കുന്ന ഒരു അദ്ധ്യാപകന്‍ ആണ് ലോകനാധഷര്‍മ്മ (അമിതാഭ് ബച്ചന്‍) അദ്ദേഹത്തിന്റെ മകനാണ് പൈലറ്റ് ആയ സുര്യ. പൈലറ്റ് ആണെങ്കിലും സൂര്യക്കു ജോലി ഒന്നും കിട്ടിയിട്ടില്ല. തൊഴില്‍ രഹിതനായ വിദ്യ സമ്പന്നന്‍. (നല്ല കാശും നല്ല വിദ്യാഭ്യാസവും പൈലറ്റും ഒക്കെ ആയ സൂര്യക്കു ജോലി മാത്രമില്ല എന്ന് മേജര്‍ രവി പറയുമ്പോ പ്രേക്ഷകന്‍ ചോദിച്ചു പോകും "ഞങ്ങള്‍ എന്നാടാ കുവേ മണ്ടന്മാര്‍ ആണോ" എന്ന്. പക്ഷെ അവനെ തൊഴില്‍ രഹിതന്‍ ആയി വെചെക്കുന്നത് മോഹന്‍ലാലിന് വന്നു പട്ടാളത്തില്‍ കൊണ്ട് പോകാന്‍ ആണെന്ന് എനിക്കപ്പോഴേ മനസ്സിലായി. എന്റെ ഒരു കാര്യം) അങ്ങനെ നാട്ടില്‍ അടിപിടിയും തല്ലുമായ് കഴിയുന്ന സൂര്യയെ അത് വഴി ചുമ്മാ പോയ മേജര്‍ മഹാദേവന്‍ വന്നു പട്ടാളത്തില്‍ എടുക്കുന്നു (മനസ്സിലായില്ലേ? എടാ എല്‍ദോ, നിന്നെ സിനിമെലെടുതെന്നു!!! അങ്ങനെ ആര്‍കും ചുമ്മാ ഓടി കേറാന്‍ പറ്റുന്ന ഒന്നാണ് ഈ പട്ടാളം പട്ടാളം എന്ന് പറയുന്ന സംഭവം എന്ന് സത്യം പറഞ്ഞാല്‍ ഞാന്‍ അപ്പോഴാ അറിയുന്നത്)

ഇന്റര്‍വെല്‍ വരെ കാണിക്കുന്നത് സൂര്യയുദെ ട്രിയിനിങ്ങ് ആണ്. പുഷ് അപസ് എടുപ്പിക്കലും തവള ചാട്ടവും കണ്ടാല്‍ ഉറക്കം വരുന്ന തരത്തില് ഉള്ള കോമഡി സീനുകളും കൊണ്ട് വലിച്ചിഴച്ചു നീട്ടാവുന്നതിന്റെ പരമാവധി മേജര്‍ രവി ചെയ്തിട്ടുണ്ട്. ക്യാമറ റീലിനു നാക്കുണ്ടായിരുന്നെങ്കില്‍ അത് ചോദിച്ചേനെ ഇങ്ങനെ നീട്ടാന്‍ ഞാന്‍ എന്നാ റബ്ബര്‍ ബാന്ട് ആണോ എന്ന്. ഇന്റെര്‍വല്‍ ആകുമ്പോഴേക്കും തീവ്രവാദികള്‍ ഒരു തീരുമാനത്തില്‍ എത്തുന്നു. ഫ്ലൈറ്റ് അങ്ങ് റാഞ്ചിയെക്കാമെന്ന് .ഇനിയെങ്കിലും കഥ അടിപൊളി ആകുമെന്ന് കരുതി ചായ കുടിക്കാന്‍ പോയ ഞാന്‍ മണ്ടനായെന്നു പറഞ്ഞാല്‍ മതിയല്ലോ.

ഇന്റര്‍വെലിനു ശേഷം കഥ കമ്പ്ലീറ്റു മാറ്റി മറിചിരിക്കുകയാണ്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിമാനം തീവ്രവാദികള്‍ റാന്‍ചുന്നു. വിമാനം പറന്നു അഞ്ചു മിനിട്ട് കഴിഞ്ഞു ഫ്യുവല്‍ നിറയ്ക്കാന്‍ ഡല്‍ഹിയില്‍ ഇറക്കുന്നു. റാഞ്ചിയ ഉടനെ കാട്ടില്‍ ഒരു ഓപ്പറേഷനില്‍ ആയിരുന്ന മേജര്‍ മഹാദേവന് വയര്‍ലെസ്സ് സന്ദേശം കിട്ടുന്നു. പിന്നെ കാണിക്കുന്നത് മേജര്‍ മഹാദേവനും സങ്ഖവും ദല്‍ഹി എയര്‍പ്പോര്‍ട്ടില്‍ ഫ്ലൈറ്റിന്റെ ചോട്ടില്‍ വെയ്റ്റ് ചെയ്യുന്നതാണ്. ഇതൊക്കെ കാണുമ്പോ എനിക്ക് തോന്നുന്നത് മേജര്‍ മഹാദേവന്റെ കയ്യിലെ വയര്‍ലെസ്സ് പോലെ മേജര്‍ രവി ബ്രെയിന്‍ലെസ്സ് ആണെന്നാ. അതോ പ്രേക്ഷകര്‍ ബ്രെയിന്‍ലെസ്സ് ആണെന്ന് രവി ചേട്ടന്‍ കരുതിയോ? പതിവ് പോലെ മേലധികാരികളെ ധിക്കരിച്ചു മേജര്‍ മഹാദേവന്‍ ഫ്ലൈട്ടിലെക് തന്റെ ഗടികലേം കൂട്ടി ഓപ്പറേഷന് തുടങ്ങുന്നു. വിമാനത്തിന്റെ വീല് വഴി കേറി ഗുഡ്സ് സ്റ്റൊരെജില്‍ എത്തുന്നു (ഗുരുവായുരപ്പാ ഇതെന്തൊരു പരീക്ഷണം. ഇങ്ങേരു രജനികാന്തിന് പഠിക്കുവാണോ) ഡല്‍ഹിയില്‍ നിന്ന് പൊങ്ങിയ ഫ്ലൈറ്റില്‍ പത്തു മിനിട്ട് കൊണ്ട് കമാണ്ടോസ് കേറി തീവ്രവാദികളെ മൊത്തം തട്ടുന്നു. ഇതോടെ കഥ തീര്‍ന്നു എന്ന് കരുതി ഇരിക്കുമ്പോഴല്ലേ ക്ലൈമാക്സ്. തീവ്രവാദികളുടെ വെടിയില്‍ ഒരെണ്ണം പൈലറ്റിനു കൊള്ളുന്നു. അങ്ങനെ വിമാനം നിയന്ത്രണം വിട്ടു പോകുകയാണ്. മേജര്‍ മഹാദേവനും ഗ്യാങ്ങും ഉള്ള വിമാനം അങ്ങനെ തകരാന്‍ പാടില്ലല്ലോ. യുധഭൂമിയില് നിന്ന ജീവനോടെ തിരിച്ചു നാട്ടിലെത്തിയ പട്ടാളകാരന് തലയില്‍ തേങ്ങാ വീണു ചാവാന്‍ പാടില്ലല്ലോ. അത് കൊണ്ട്... അത് കൊണ്ട് മാത്രം വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ് മേജര്‍ മഹാദേവന്‍. കാറ്റ് പോകാറായ പൈലറ്റ് പറയുന്നത് കേട്ടു വിമാനം മേജര്‍ മഹാദേവന്‍ ഓടിക്കുമ്പോള്‍ അറിയാതെ മോഹന്‍ലാല്‍ ഫാന്‍സ്‌ അസ്സോസ്സിയെഷന്കാരുടെ തൊണ്ടയില്‍ നിന്ന് പോലും വന്നു പോകും "കൂ" എന്ന ശബ്ദം.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. കെ പി എസ് സി ലളിതയും അമിതാഭും ഒക്കെ തങ്ങളുടെ ഭാഗം വളരെ മനോഹരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പുതുമുഖം സുര്യ അത്ര പോര. മസില്‍ ഉണ്ടെകിലും മുഖത്ത് ഒരു വികാരവും ഇല്ല. എന്തിനാനെണ്ണ്‍ അറിയില്ല രഹസ്യയുടെ ഒരു ഐട്ടം സോങ്ങും കുത്തി കയറ്റിയിട്ടുണ്ട്. മേജര്‍ രവിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പട്ടാളത്തില്‍ ചേര്‍ന്ന സൂര്യയുദെ ട്രെയിനര്‍ ആയി. പല രംഗത്തും നായര്‍ സാബിലെ മമ്മൂട്ടിയെ അനുകരിക്കുകയായിരുന്നില്ലേ മേജര്‍ രവി എന്ന് തോന്നി പോകും. പിന്നെ, ട്രെയിനിങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ സുര്യ ഉടനെ തന്നെ ക്യാപ്റ്റന്‍ ആയതും ഒരു ടീമിനെ ലീട് ചെയ്യുന്നതും എങ്ങനെ ആണെന്ന് എനിക്കറിഞ്ഞുട. ട്രെയിനിംഗ് കഴിഞ്ഞാല്‍ ഉടനെ ക്യാപ്റ്റന്‍ ആകുമെന്നരിഞ്ഞിരുന്നേല്‍ ഞാനും പട്ടാളത്തില്‍ ചെര്‍ന്നെനെ . ക്യാപ്റ്റന്‍ ശരത് മേനോന്‍ എന്ന് പറഞ്ഞാലെന്താ പുളിക്കുവോ?

കീര്‍ത്തിചക്ര വളരെ നല്ലൊരു പടം ആയിരുന്നു. മിഷന്‍ 90 ടൈയസ് പൊട്ടി പോയെങ്കിലും സത്യം സത്യമായി തന്നെ കാണിച്ചിരുന്നു. കുരുക്ഷേത്ര അത്യാവശ്യം നന്നായി ഓടിയ ചിത്രമാണ്. നിര്‍മാതാവിന്റെ കൈ പൊള്ളിയില്ല. പക്ഷെ കാണ്ഡഹാര്‍ ഇത്തിരി കടന്ന കൈ ആയിപ്പോയി. മുന്പ് ഉണ്ടാക്കിയ നല്ല പേര് മേജര്‍ രവി കളഞ്ഞു കുളിച്ചു എന്ന വേണം കരുതാന്‍. സത്യത്തെ വളചോടിക്കുംപോള്‍ കുറഞ്ഞത്‌ അതില്‍ കാശ് മുടക്കി പടം കാണാന്‍ കയറുന്ന പ്രെക്ഷനെ രസിപ്പിക്കുന്ന തരത്തില്‍ ഉള്ള എന്തെങ്കിലും വേണം. 1994 ഇല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ IC 814 എന്ന കാട്മണ്ടുവില്‍ നിന്ന ടല്‍ഹിയിലെക്കുള്ള വിമാനം റാഞ്ചിയപ്പോള്‍ നമ്മള്‍ കണ്ടത് 5 ദിവസം നീണ്ടു നിന്ന സംഭവബഹുലമായ തീവ്രവാദ നീക്കമാണ്. നാടകീയമായ സംഭവങ്ങള്‍ ആയിരുന്നു അന്ന് അരങ്ങേറിയത്. അമൃത്സാറില്‍ ഇന്ധനം നിറയ്ക്കാന്‍ വിമാനം ഇറക്കിയതും ഇന്ത്യന്‍ കമാണ്ടോസ് വെറും നോക്ക് കുത്തികള്‍ ആയതും, കാബുളില്‍ വിമാനം ഇറക്കാന്‍ സമ്മതിക്കാഞ്ഞതും, റന് വെ ആണെന്ന് കരുതി പൈലറ്റ് നാഷണല്‍ ഹൈവേയില്‍ വിമാനം ഇറക്കാന്‍ ശ്രമിച്ചതും ദുബൈയില്‍ പകുതി ബന്ദികളെ മോചിപ്പിച്ചതും കാണ്ടഹാറില്‍ വിമാനം ഇറക്കിയതും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും വേണമെങ്കില്‍ വളരെ നല്ല രീതിയില്‍ മേജര്‍ രവിക്ക് ചിത്രികരിക്കാമായിരുന്നു. പട്ടാള ചിത്രങ്ങള്‍ എടുക്കുന്നതില്‍ മേജര്‍ രവിക്ക് മറ്റാരെകാളും കഴിവും അനുഭവവും ഉണ്ട്. അത് കൊണ്ട് തന്നെ ഇനിയുള്ള ചിത്രങ്ങള്‍ എടുക്കുംപോഴെങ്കിലും ശ്രദ്ധിക്കുക. മേജര്‍ രവിക്ക് മത്സരിക്കാനുള്ളത് മറ്റുള്ള സംവിധായകരോടല്ല, മറിച്ച് , മുന്പ് ചിത്രീകരിച് വിജയം കൊയ്ത സ്വന്തം ചിത്രങ്ങളോടാണ്‌

-ജി. ശരത് മേനോന്‍

****************************************************
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

9 comments:

  1. Ezhuthyat athrayk ang ishtapettillenn thonnunnu :-D Njan paranjath satyamalle? Entenkilum abhipraya vyatyasam undo?

    ReplyDelete
  2. Sarathey Nannayittundu review .. Major Ravi Minor ravi ayannu thonnunnu

    ReplyDelete
  3. Thanks Prasanth. Ini ithu polathe oru padam koodi eduthal Major Ravi Constable Ravi aakum. Pullide kayyilolla stock muzhuvan aadyathe 3 padathil kaanichu teerthu. Pinnem chumma oru vedi pottichu nokyathalle paavam. :-D

    ReplyDelete
  4. ha ha .. kollam sathyam satyamyi thanne vilichu paranju.. good.. iam a Mohanlal fan.. but u saying true.. thanku so much..

    ReplyDelete
  5. Thanks for reading Samjith. Me too a hardcore lalettan fan. But ithokke kurach kadanna kai aayi poyi. Fan aanenkilum ullath parayathe pattillallo. Hope to see some of his Good Films in future.

    ReplyDelete
  6. ഞാൻ കാണ്ഡഹാർ ഇതുവരെ കണ്ടില്ല. പക്ഷേ അതിന്റെ ഒരു ട്രെയ്‍ലർ കണ്ടു. (മോഹൻലാൽ വിമാനം ലാന്റ് ചെയ്യിക്കുന്ന സീൻ). Executive Decision (http://en.wikipedia.org/wiki/Executive_Decision) എന്ന ഇംഗ്ളീഷ് മൂവിയുടെ പകർപ്പാണതെന്ന് അപ്പഴേ തോന്നിയതാണ്. കുറേ നാൾ മുമ്പേ യു-ടിവി ആക്ഷൻ ഈ സിനിമ സംപ്രേക്ഷണം ചെയ്തിരുന്നു.

    ReplyDelete
  7. കാനാതിരിക്കുന്നതാണ് ബെന്‍ നല്ലത്. ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണ്. പക്ഷെ മേജര്‍ രവി ഇങ്ങനൊരു കടും കൈ കാണിക്കുമെന്നു കരുതിയില്ല. വെറുതെ കാശ് കളയല്ലേ സുഹൃത്തെ...

    ReplyDelete