Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: President Evideyanu?

Friday, January 7, 2011

President Evideyanu?

2 വര്‍ഷം കഴിഞ്ഞിട്ടും അനേകം ഇന്ത്യക്കാരെ വെറും ഉറുമ്പുകളെ പോലെ കൊന്നൊടുക്കിയ മുംബൈ തീവ്ര വാദ കേസിലെ മുഖ്യ പ്രതി കസബ് ജയിലില്‍ ചിക്കന്‍ ബിരിയാണിയും തിന്നു സുഖമായി കഴിയുന്നു. 2 ജി സ്പെക്ട്രം അഴിമതിയില്‍ രാജ്യം നാണം കെട്ടു തല കുനിച്ചു നില്‍ക്കുന്നു. തെലുങ്കാന പ്രശ്നം വീണ്ടും രൂകഷമാകുന്നു. കോമണ്‍ വെല്‍ത്ത് ഗയിംസ് നടത്തി ലോകത്തിനു മുന്‍പില്‍ തന്നെ ഇന്ത്യയുടെ മാനം കപ്പല് കയറി. അങ്ങനെ അറിഞ്ഞതും അറിയാത്തതും ആയി അനേകായിരം പ്രശ്നങ്ങള്‍ നടക്കുന്നു. ഇതിനെല്ലാം നടുവില്‍ ഒരു ചോദ്യം മാത്രം ബാകി. എവിടെയാണ് നമ്മുടെ പ്രസിഡന്‍റ്റ് ? ഉത്തരം ഞാന്‍ പറയാം. ഗോവയില്‍!!! രാജ്യത്തിന് അങ്ങേയറ്റം നേതൃത്വം ആവശ്യമുള്ള ഖട്ടത്തില്‍ നമ്മുടെ പ്രസിടന്റ്റ് പ്രതിഭാ പാട്ടേല്‍ ഗോവയിലെ വിനോദ സഞ്ഞാര കേന്ദ്രത്തിലും ബികിനി അണിഞ്ഞ മദാമ്മമാര്‍ വിലസുന്ന ഗോവന്‍ ബീച്ചുകളിലും ഉല്ലസിക്കുകയാണ്.

Image1

"പ്രതിഭ ഇന്‍ പാരദൈസ് " എന്നാ തലകെട്ടോട് കൂടി ടൈംസ് ഓഫ് ഇന്ത്യ ആണ് ഈ വാര്‍ത്ത ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത് . 4 ദിവസത്തെ ആഖോഷതിനായി ആണ് ബഹുമാനപെട്ട പ്രസിടന്റ്റ് ഗോവയിലെതിയത്. ഉള്ള സമയം നല്ല വണ്ണം പ്രസിടന്റ്റ് ആഖൊഷിച്ചു എന്ന് തന്നെ വേണം കരുതാന്‍. എനിക്ക് മനസ്സിലാകാത്തത്, സ്വന്തം രാജ്യതിനോടും രാജ്യത്തിലെ ജനങ്ങളോടും യാതൊരു പ്രതിബധ്ധതയുമില്ലാത ഒരു പ്രസിഡന്റിനെ എന്തിനു വേണ്ടിയാണ് സകല ചെല്ലും ചെലവും കൊടുത്ത് സര്‍ക്കാര്‍ പോറ്റുന്നത് എന്നാണു? ഇന്ത്യയിലെ താഴെ കിടയിലുള്ള ജനങ്ങളില്‍ ആരാണ് ഇന്ത്യന്‍ പ്രസിടന്റ്റ് എന്നാ ഒരു സര്‍വെ നടത്തുകയാണെങ്കില്‍ 90 ശതമാനം ആള്‍ക്കാരും പറയുക "ഡോ. ഏ. പി. ജെ. അബ്ദുല്‍ കലാം " എന്നായിരിക്കും. കാരണം കലാമിന് ശേഷം ഇന്ത്യക്ക് ഒരു പ്രസിടന്ടു ഉള്ളതായി ഭുരി ഭാഗം ജനങ്ങള്കും അറിയില്ല. പത്രങ്ങളിലോ ടി വിയിലോ പ്രതിഭ പാട്ടേല്‍ എന്നാ ഒരു വ്യക്തി ജീവിച്ചിരിക്കുന്നതായി പോലും കാണിക്കുന്നില്ല. ഒരു രാജ്യം തന്നെ ആ രാജ്യത്തിന്റെ പ്രഥമ വനിതയെ അവഗണിക്കുമ്പോള്‍ ആ അവഗണന ഒരു ആക്ഹോഷമായി മാറ്റുകയാണ് നമ്മുടെ പ്രസിടന്ടു. ഗോവയിലെ ബെനോലിം ബീച്ചില്‍ പ്രസിടന്ടു കാറ്റ് കൊള്ളുന്ന ചിത്രമാണ് ചുവടെ.


image2

2007 ഇലെ പ്രസിടന്ഷ്യല്‍ ഇലക്ഷനില്‍ സോണിയ ഗാന്ധി നോമിനേറ്റ് ചെയ്ത്ടത് വഴിയാണ് പ്രതിഭ ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രസിടന്ടു ആയതു. അതിന്റെ നന്ദിയും കടപ്പാടും എന്നും സോണിയയോട് ഉണ്ട് താനും. പക്ഷെ തന്റെ കസേരയും അധികാരവും സോണിയയുടെ കാല്‍കീഴില്‍ പണയം വെച്ച് ഉള്ള സമയത്ത് പരമാവധി രാജ്യങ്ങള്‍ വെറുതെ സന്ദര്‍ശിക്കുകയും ഒരു ഭരണ ഖടനയുടെ പ്രസിടന്റ് എന്നാ പേരില്‍ ലഭിക്കുന്ന സുഖ സൌകര്യങ്ങള്‍ പരമാവധി വിനിയോഗിക്കുകയും ചെയ്തു രാജ്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയോ ജനക്ഷേമതിനു വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത ഒരു പ്രസിഡന്റിനെ ഈ ഇന്ത്യ മഹാ രാജ്യത്ത് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

image3

2 കൊല്ലം മുന്പ് മുംബൈ ഭീകരാക്രമണം ഉണ്ടായ സമയത്ത് , രാജ്യത്തിനെ നടുക്കിയ നാടകീയ മുഹുര്തങ്ങള്‍ അരങ്ങേറിയപ്പോള്‍ ഒരു വിദേശ രാജ്യത്ത് പാരാ ഗ്ലൈടിംഗ് നടത്തുകയായിരുന്നു ബഹുമാനപെട്ട പ്രസിടന്ടു. ആയിക്കോട്ടെ. വിരോധമില്ല. പ്രസിടന്റിനും പ്രധാന മന്ത്രിക്കും, മുഖ്യമന്ത്രിക്കും എന്തിനു ലോക്കല്‍ പാര്‍ട്ടിയിലെ എം എല്‍ ഏ ക്കും വരെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ വേണ്ടിയാണല്ലോ ഇന്ത്യയിലെ നുറു കോടി ജനങ്ങള്‍ രാവും പകലും കഷടപെടുന്നത്. എന്നാല്‍ ആ ദാരുണ സംഭവത്തിന്‌ ശേഷം ആ ആക്രമണത്തില്‍ പരുക്കെട്ടവര്‍ക്കോ മരിച്ചവര്‍ക്കോ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യന്‍ ഗവര്‍ന്മേന്റിണോ പ്രധാന മന്ത്രിക്കോ സാധിച്ചോ? സംഭവത്തിന്‌ ശേഷം പുറത്തിറങ്ങിയ പത്രത്തില്‍ ഖേദം പ്രകടിപ്പിച്ചതല്ലാതെ പ്രായോഗികമായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടോ? "സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീടായി പോയി, അല്ലെങ്കില്‍ പട്ടി പോലും കയറില്ല " എന്ന പറഞ്ഞു രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ച ഒരു ജവാന്റെ ഹത ഭാഗ്യരായ മാതാ പിതാകളെ അപമാനിച്ച നമ്മുടെ മുഖ്യ മന്ത്രിക്ക് . പ്രായശ്ചിത്തം എന്നാ വണ്ണം എങ്കിലും എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ? നാടിനു വേണ്ടി ജീവന്‍ ത്യജിച്ച ജവാന്മാരുടെ കുടുംബം ഇന്നും നീതിക്ക് വേണ്ടി അലയുകയാണ്. പ്രസിടന്റിന്റെയും മന്ത്രിയുടെയും വാഹന വ്യുഹങ്ങളില്‍ 3 എണ്ണം കുറച്ചു ആ തുക എങ്കിലും അവര്‍ക്ക് നല്‍കിയിരുന്നുവെങ്കില്‍ അത്രയും ആശ്വാസമായേനെ. താഴെ കാണുന്നത് ഗോവയിലെക്കുള്ള പ്രസിടന്റിന്റെ വരവും വാഹന വ്യുഹവുമാണ്.

image4

സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയും സ്വന്തം ആളുകളെ സംരക്ഷിക്കാന്‍ വേണ്ടി മാത്രവും ജനങ്ങള്‍ വിശ്വസിച് ഏല്‍പിച്ച സ്ഥാന മാനങ്ങള്‍ ദുര്‍ വിനിയോഗം ചെയ്യുന്നത് കുറ്റകരമാണ് എന്ന തന്നെ ആണ് എന്റെ വിശ്വാസം. 2007 ഇല്‍ ജാലഗോന്‍ കോളേജിലെ പ്രൊഫസര്‍ രജനി പാട്ടേല്‍ തന്റെ ഭര്‍ത്താവിന്റെ മരണത്തിനു കാരണക്കാരനായി പ്രതിഭ പാട്ടെലിന്റെ അനുജന്‍ ജി . എന്‍. പാട്ടെലിനെതിരായ് കേസ് കൊടുത്തതും പ്രതിഭയെ അനുജനെ സംരക്ഷിച്ചതിന് കൂട്ട് പ്രതിയായി ചെര്‍ക്കപെട്ടതും പിന്നീട് ആ കേസ് "എങ്ങനെയോ" തേഞ്ഞു മാഞ്ഞു പോയതും ഇന്ത്യന്‍ ജനത കണ്ടതാണ്. അതേ പോലെ തന്നെ 1973 ഇല്‍ മഹിലകല്‍ക്കായി "പ്രതിഭ മഹിള സഹകരി ബാങ്ക്" രൂപേകരിചതുമ് പിന്നീട് ആ ബാങ്കിന്റെ തിരുമറികളുടെ പേരില്‍ റിസര്‍വ് ബാങ്ക് ആ ബാങ്കിന്റെ ലൈസന്സ് പിന്‍വലിച്ചതും ജനങ്ങള്‍ക് അറിയാവുന്നതാണ്. ഇത്രയും ഒക്കെ പ്രശ്നങ്ങളും കുരുക്കുകളും ഉള്ള ഒരു വ്യക്തി ഇന്ത്യയുടെ പ്രസിടന്റ്റ് ആകുമ്പോള്‍ ജന നന്മയ്ക്കായ് കുടുതല്‍ ഒന്നും നാം പ്രടീക്ഷിക്കെണ്ടതില്ല. എങ്കിലും അറിയാതെ ഒന്ന് ചോദിച്ചു പോവുകയാണ്, ഈ രാജ്യം എന്ന് നന്നാകും?

ചിത്രങ്ങള്‍ക്ക് കടപ്പാട് - http://timesofindia.indiatimes.com/articleshowpics/7221798.cms

ജി . ശരത് മേനോന്‍


*****************************************************
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

7 comments:

  1. amamchiye kondu prethyekick oru gunavum illaa!
    oru nirguna parabhrahmam!

    ReplyDelete
  2. che...nerathe post cheythappo ente perinte 'PR' vareye vannolu! :(

    ReplyDelete
  3. Cant agree more.... ithu polathe president ullathilum bhedam presidente illathataanu. avar naadinu vendi inne vare enthenkilum cheythittundo? atleast presidential power use cheythu kasabine polullavarde trial neeti kond pokathe athang teertudaarunno. they have live footages of that bastarf killing indians. wat more proof they need? Really, our country is pathetic...

    ReplyDelete
  4. Cant agree more.... ithu polathe president ullathilum bhedam presidente illathataanu. avar naadinu vendi inne vare enthenkilum cheythittundo? atleast presidential power use cheythu kasabine polullavarde trial neeti kond pokathe athang teertudaarunno. they have live footages of that bastard killing indians. wat more proof they need? Really, our country is pathetic...

    ReplyDelete
  5. saaramilla....crusadertvm enna link kandapozhe aale pidi kitty :-)

    ReplyDelete
  6. നമ്മുടെ രാഷ്ട്രപതിയ്ക്ക് വളരെ കുറഞ്ഞ അധികാരങ്ങള്‍ മാത്രമെയുള്ളൂ. പാര്‍ലമെന്റ് ഒരു നിയമം കൊണ്ട് വന്നാല്‍ അതിനെ രണ്ട് പ്രവശ്യം തിരിച്ചയക്കാനേ നമ്മുടെ പ്രസിഡന്റിന് അധികാരമുള്ളൂ, മൂന്നാം തവണ അദ്ധേഹം രാജി വെച്ച് ഒഴിയുകയോ ഇംപീച്ച്മെന്റ് നേരിടുകയോ ചെയ്യേണ്ടി വരും.അതു കൊണ്ട് തന്നെ ഇതൊക്കെ തിരിച്ചയയ്ക്കാന്‍ പോലും പലരും മിനക്കെടാറില്ല. എ പി ജെ സര്‍ എന്തൊ ഒരു നിയമം പാര്‍ലമെന്റിന് തന്നെ തിരിച്ചയച്ച സംഭവം വായിച്ചതോര്‍മ്മയുണ്ട്, എന്താണെന്ന് ഓര്‍മ്മയില്ല.രണ്ടാം തവണ പുള്ളിയും സൈന്‍ ചെയ്തു എന്നാണ് എന്റെ ഓര്‍മ്മ.

    പ്രതിഭാജിയ്ക് 2ജി, കോമണ്‍ വെല്‍ത് തുടങ്ങിയ വിഷയങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ആകെ ചെയ്യാന്‍ സാധിക്കുക ദയാഹര്‍ജി കാത്തു കിടക്കുന്ന 25ഇലേറെ കേസുകള്‍ക്ക് തീര്‍പ്പുണ്ടാക്കുക എന്നതാണ്. ഇതില്‍ തന്നെ ഭൂരിപക്ഷവും APJ യുടെ കാലത്തേ തീര്‍പ്പു കല്പ്പിക്കപ്പെടേണ്ടതാണ്. ഇക്കൂട്ടത്തില്‍ പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അന്‍സാരിയും കുട്ടി ഭീകരന്‍ കസബും എല്ലാം ഉണ്ട്. ഈ ........... മക്കളുടെയെല്ലാം സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യാ ഗവര്‍ണ്മെന്റ് ചെലവാക്കുന്നത് ലക്ഷങ്ങളാണത്രെ. ഇവന്മാരെയെല്ലാം വെടി വെച്ച് കൊന്നിട്ട് ആ പണം പാവങ്ങള്‍ക്ക് നല്‍കിയാല്‍ റോഡരികില്‍ കിടന്നുറങ്ങേണ്ടി വരുന്നവരില്‍ കുറച്ച് പേര്‍ക്കെങ്കിലും വീട് വെച്ച് കൊടുക്കുകയോ അവരുടെ പട്ടിണി മാറ്റുകയൊ ഒക്കെ ചെയ്യാമല്ലോ, പക്ഷെ ഇതിനെല്ലാം തടസ്സവും നമ്മുടെ നിയമവ്യവസ്ഥ തന്നെയാണ്. നിയമഞ്ജരും മരുമക്കളും കൂടി സ്വത്ത് ഉണ്ടാക്കാന്‍ മത്സരം തുടങ്ങിയതോടെ എല്ലാം സമ്പൂര്‍ണ്ണം.

    ReplyDelete
  7. Jinesh - Presidentinu power illanjito aa kaseraykku valippam illanjito alla. Njan munp paranjath pole Pratibha Patelinte aniyante mukalil case vannapo athinn rakshichathum Indiayude President aakiyathu Sonia aanu. India bharikkunnath italykaar aanalo. Pand Shikhandiye mun nirthy Arjunan yudham cheythath pole aanu ivide. Perinoru president undenkilum bharikkunnathum bharana kaaryangal teerumaanikkunnathum Soniaji aanu. Pradhanamanthride kaaryavum ath polokke thanne. 50 Rs inte oru bulletilo 5 Rs inte oru kayarilo teerkkavunnathe ollu Kasabine polullavarude kaaryam. Ennitu kodikal chelavakki avane okke indiakkaar theeti pottunnu. Ithe samayam Oru Indian Teevravaadiye Pakisthan aayirunnu pidichathenkil, avanmaaru vechekkumarunno? Naatukaarude munnil ittu vetti konnene.... aa guts aanu namuk illathe poyath

    ReplyDelete