Read more: http://www.bloggerbelog.com/2012/02/disable-copy-paste-option-on-blogger.html#ixzz1ytVFN8f6 The PsyKiK Writer: ജന്മദിനം

Monday, February 6, 2012

ജന്മദിനം

ഫോര്‍ എവരി ആക്ഷന്‍ ദെയര്‍ ഈസ് ആന് ഈക്വല്‍ ആണ്ട് ഓപ്പസിറ്റ് റിയാക്ഷന്‍ എന്ന് ന്യൂട്ടന്‍ പറഞ്ഞപ്പോ ഞാന്‍ കാര്യമാക്കിയില്ല. പുള്ളി ചുമ്മാ വെള്ളത്തിന്റെ പുറത്ത് പറയുന്നതാണെന്ന് കരുതി. പക്ഷെ ഇന്ന് മനസ്സിലായി, തെറ്റി പോയത് എനിക്കാണെന്നു. അങ്ങനെ വീണ്ടും ഒരു ജന്മദിനം കൂടി ഓടി പാഞ്ഞിങ്ങേത്തി. കണക്കു അനുസരിച്ച് കഴിഞ്ഞ കൊല്ലതിനെക്കാളും ഒരു വയസ്സ് കൂടെ കൂടി. പക്ഷെ ഒരു അഞ്ചാറു കൊല്ലത്തേക്ക്‌ എങ്കിലും വീട്ടുകാര്‍ ഈ സത്യം മനസ്സിലാക്കും എന്ന് വല്യ പ്രതീക്ഷ ഒന്നുമില്ല. പ്രായമായ ആണും മണ്ഡരി വന്ന തെങ്ങും ഒരു പോലെയാ. ആര്‍ക്കും വല്യ മൈന്‍ഡ് ഒന്നും ഇല്ല. പറഞ്ഞു വന്നത് ന്യൂട്ടന്റെ സിദ്ധാന്തം. അടുത്ത കൂട്ടുകാരുടെ ബെര്‍ത്ത്‌ ടെക്ക് ഒരു നാണോം ഇല്ലാതെ വലിഞ്ഞു കയറി ചെന്ന് തിന്നു മുടിച്ചു "വെര്‍ത്ത ടെ" ആക്കി കൊടുക്കുമ്പോ ഞാന്‍ ആലോചിച്ചില്ല, എനിക്കും ഒരു നാള്‍ വരുമെന്ന്. ആ നാള്‍ ആയിരുന്നു ഇന്ന്. കാലത്തെ തന്നെ സീനാ വയോവിന്‍ എന്നാ സീനയും തളത്തില്‍ ദിനേശന്‍ എന്നാ സതീശനും ഫോണ്‍ ചെയ്തു എന്നെ കുത്തി പൊക്കി.



"ഞങ്ങള്‍ കൃത്യം പന്ത്രണ്ട് മണിക്ക് മാര്തഹല്ലിയില്‍ ഉണ്ടാകും. നീ പെട്ടെന്ന് വാ" , എന്ന് പറഞ്ഞു കട്ട് ചെയ്തു. തിരിച്ചൊരു വാക്ക് പറയാനോ തട ഇടാനോ ഉള്ള ഗ്യാപ്പ് കിട്ടിയില്ല. ഇനി പോയില്ലെങ്കി രണ്ടും കൂടി വീട്ടിലോട്ടു എത്തും. അങ്ങനെ സംഭവിച്ചാല്‍ എനിക്കുണ്ടാകുന്ന നഷ്ടം ഭയാനകമായിരിക്കുമെന്നു മനസ്സിലാക്കി ഞാന്‍ പോകാന്‍ തീരുമാനിച്ചു. അഞ്ചു മിനിട്ട് കൂടുമ്പോ കൂടുമ്പോ സീന വിളിക്കും

" നീ പുറപ്പെട്ടോ?"
"ഓ.. പുറപ്പെട്ടു പുറപ്പെട്ടു"
"എന്നിട്ടെന്താ വണ്ടിയുടെ ഒച്ച കേള്‍ക്കാത്തെ ?"
"ഞാന്‍ വണ്ടി തള്ളിക്കൊണ്ടാ വരുന്നത്!!!" , എന്നെ അങ്ങ് കൊല്ല്.

ചെന്ന ഉടനെ സീന അമേരിക്ക വിട്ട റോക്കട്ടിനെ പോലെ പാഞ്ഞെത്തി.

"എത്ര നേരമായി വെയ്റ്റ് ചെയ്യുന്നു? ഞാന്‍ കാലത്ത് തൊട്ടേ ഒന്നും കഴിച്ചിട്ടില്ല"
ഓഹോ അപ്പൊ തയ്യാറായി തന്നെ ആണ് വന്നിരിക്കുന്നത്. ഇന്നെന്‍റെ വാച്ചു പോയത് തന്നെ.

"അല്ല സീനേ...സമ്മാനം???"
"ആഹാ... നീ ഞങ്ങള്‍ക്ക് സമ്മാനോം തരുന്നുണ്ടോ? തന്നോളു."
"അയ്യട... എനിക്കൊല്ല സമ്മാനം എന്ത്യേ?"
"ഞാന്‍ നിനക്ക് ഗിഫ്റ്റ് മേടിക്കാന്‍ വേണ്ടി ഇന്നലെ ഉച്ച തൊട്ടു കല്യാണ്‍ നഗര്‍ മൊത്തം കറങ്ങി"
"എന്നിട്ട് ?"
"എന്നിട്ടെന്ത, എനിക്ക് രണ്ടു ചുരിദാറും മൂന്നു ടീ ഷര്‍ട്ടും മേടിച്ചോണ്ട് വീട്ടി പോയി"

ബെസ്റ്റ്... അപ്പൊ അതും ഇല്ല. എന്റെ മോഹങ്ങള്‍ എല്ലാം വാടി കരിഞ്ഞു. അന്നേരം എങ്ങാണ്ട്‌ നിന്നോ ഒരു വയറും വാടകയ്ക്ക് എടുത്തു കയ്യും വീശി ദിനേശന്‍ സിനിമാസ്കോപ്പ് പുഞ്ചിരിയുമായി കയറി വന്നു.

" അളിയാ ശരത്തെ... ഞാന്‍ അല്പം വൈകി അല്ലെ? എന്നാ പോവാം?"
"ഭാ വൃത്തികെട്ടവനെ, വെറും കൈയ്യോടെ വന്നതും പോര ഒന്ന് വിഷ് ചെയ്യുക എങ്കിലും ചെയ്തൂടെ?"
"ഒക്കെ. മേനി മേനി ഹാപ്പി ക്രിസ്ത്മസ്!!!"
"ങേ!!!"
" സമയം കളയാതെ വണ്ടി വിട്രാ ഇന്ടര്നാഷനലിലോട്ടു"
" ഇവിടെ അടുത്ത് ശ്രീ കൃഷ്ണാ സാഗര്‍ എന്നാ നല്ലൊരു വെജ് രേസ്റൊരന്റ്റ് ഉണ്ടാരുന്നു". അവര് കേട്ടോട്ടെ എന്ന് കരുതി ഞാന്‍ ഒരു ആത്മ ഗതാഗതം അങ്ങ് ഇറക്കി വിട്ടു. എവടെ? വരാനുള്ളത് വോള്‍വോ പിടിച്ചും വരും.

"ഇന്ടര്നാഷനാല് എങ്കില്‍ ഇന്ടര്നാഷനാല് , പക്ഷെ ഒരു മത്സരത്തിനല്ല നമ്മള്‍ പോകുന്നത് എന്ന് ഓര്‍മ്മ ഇരിക്കട്ടെ "

അവിടെ ചെന്നതും ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാന്‍ കണ്ട പോലെ ഒറ്റ ഓട്ടം ആരുന്നു രണ്ടു പേരും. എതെടുക്കണം എവിടെ തുടങ്ങണം എന്നറിയാതെ കണ്ണില്‍ കണ്ടതെല്ലാം പ്ലെട്ടിലാക്കി. റുമാലി റൊട്ടി ആണെന്ന് കരുതി ദിനേശന്‍ നാലഞ്ചു ടിഷ്യൂ പേപ്പര്‍ എടുത്തു മടക്കി പ്ലേറ്റില്‍ വച്ചു. ഈശ്വരാ ഇവര് രണ്ടു ദിവസം പട്ടിണി കിടന്നിട്ടാ വന്നതെന്ന് തോന്നുന്നു. എന്തോരാക്രാന്തം.

"ഡാ ദിനേശാ, നിനക്ക് സൂപ്പ് വേണ്ടേ?"
"പിന്നെ കോപ്പ്. അല്ലെങ്കി തന്നെ പതിനഞ്ചാം തീയതി കഴിഞ്ഞാല്‍ കഞ്ഞി വെള്ളം കുടിച്ചാ കിടക്കുന്നത്. പിന്നെ ഇവിടുന്നും കുടിക്കണോ? സീനേ അവിടെ ചിക്കന്‍ ചടപടാച്ച്ചി ഉണ്ട്. നിനക്ക് വേണ്ടേ?"
"ഹേ ഞാന്‍ പ്യുവര്‍ വെജാ... ബീഫ് ഒലത്തിയത് ഉണ്ടെങ്കി പറ"

ഒലത്തി. ഇങ്ങനെ പോയാല്‍ ഇത് വാച്ചില്‍ ഒതുങ്ങില്ലല്ലോ ഈശ്വരാ എന്ന് ആലോജിച്ച്ചോണ്ടിരുന്നപ്പോഴാ ദിനേശന്‍ ആരും അറിയാതെ അതി രഹസ്യമായി ഒരു സ്വകാര്യം പറഞ്ഞത്.

"ഡാ ശരത്തെ, ആ വെയിറ്റര്‍ ഇങ്ങോട്ട് നോക്കുന്നില്ല ഇപ്പൊ നമുക്ക് ചെന്ന് കുറച്ചൂടെ ചിക്കനും മട്ടനും എടുത്തോണ്ട് വരാം. അവന്മാര് കാണത്തില്ല"
"എടാ മണ്ടാ, ഇത് ബുഫെ. ആണ്. എത്ര വേണേലും തിന്നാം"
"ആണോ, എന്നാ ആദ്യമേ പറയേണ്ടേ " , എന്ന് പറഞ്ഞു സന്തോഷ്‌ പണ്ടിട്ടിനെ കയ്യില്‍ കിട്ടിയ നാട്ടുകാരെ പോലെ ആഹാരം വച്ച ടേബിള്‍ നോക്കി ഒരു മരണ പാച്ചില്‍ ആരുന്നു. ഇനി അവിടെ ചെന്ന് കൂടുതല്‍ അബദ്ധം ഒന്നും കാണിക്കേണ്ട എന്ന് കരുതി ഞാനും പുറകെ ചെന്ന്.

"എന്താടാ?"
"ഹല്ലേ, നമ്മടടുത്താ കളി. ഞാന്‍ വന്നപ്പോഴേ ഒരു പെണ്ണുമ്പിള്ള ആകെ ഉണ്ടാരുന്ന ലെഗ് പീസ്‌ എടുത്തോണ്ട് പോകാന്‍ നോക്കുന്നു. ഞാന്‍ വിടുമോ? ഈ സ്പൂണ്‍ കൊണ്ട് അതിന്റെ ഒരറ്റത്ത് കുത്തി അങ്ങ് പിടിച്ചു. അവര്‍ എന്താണ്ടോ പറഞ്ഞിട്ട് പോയി. "

ഹീശ്വരാ... ധന നഷ്ടം മാത്രമല്ല, ഇന്ന് മാന ഹാനിയും പറഞ്ഞിട്ടുണ്ട്. തിരിച്ചു ടേബിളില്‍ ചെന്നപ്പോ സീനയും വെയിട്ടരും തമ്മില്‍ മുട്ടന്‍ തല്ലു.

"എന്താ സീനേ? എന്ത് പറ്റി?"
" ഇതില്‍ പൂവില്ലെടാ "
"പൂവോ?"
"ആ... ദെ എഴുതി വെച്ചെക്കുന്നത് കണ്ടില്ലേ. കോളിഫ്ലവര്‍ മന്ജൂരിയന്‍. എന്നിട്ട് ഫ്ലവര്‍ എവിടെ? എനിക്ക് പൂവ് വേണം"

വെയിറ്റര്‍ എന്നെ പുക്ഞ്ഞത്ത്തോടെ നോക്കി. കിലുക്കത്തിലെ മോഹന്‍ലാലിന്റെ നിസ്സഹായ ലൂക്ക് ഞാനും തിരിച്ചു കൊടുത്തു. ദിനേശന്‍ ഇതൊന്നും കാര്യമാക്കാതെ അപ്പോഴും ആക്രമണം തുടരുന്നുണ്ടായിരുന്നു. അവന്റെ പ്ലേറ്റ് കണ്ടാല്‍ ബോംബ്‌ വീണ ഹിരോഷിമ പോലെ തോന്നും. എല്ലും, തലയും, മുള്ളും മാത്രം.

"എന്തോന്നെടേയ് ഇത്? കോഴിപ്പോരു നടന്ന സ്ഥലമോ? "
"ചിക്കന്‍ അല്പം മുറ്റ"

ഉവ്വ. ബില്ല് വരുമ്പോ രക്ഷപെടാനായി ഞാന്‍ മുട്ടിപ്പായി പ്രാര്തിക്കേണ്ടി വരും. അവസാനം ഭയന്ന പോലെ ആ നിമിഷം വന്നെത്തി. ബില്ല് വന്നപ്പോ ആലുവാ മനപ്പുരത്ത് കണ്ട പരിചയം പോലും ഭാവിക്കാതെ രണ്ടും മേല്‍പ്പോട്ടു നോക്കി ഇരുന്നു. സത്യം പറയാല്ലോ ആ നിമിഷം ഞാന്‍ ജനിക്കേണ്ടായിരുന്നു എന്ന് പോലും തോന്നി പോയി.

"എന്താ അടുത്ത പരിപാടി?" , ദിനേശന്‍ വയറും തടവി ആരോടെന്നില്ലാതെ ചോദിച്ചു. അപ്പൊ ഇത്രേം മുടിപ്പിച്ചത് പോരാഞ്ഞിട്ട് അടുത്ത കെണി ഒരുക്കാന്‍ ഉള്ള പ്ലാനാ.

"നമുക്ക് ഫീനിക്സ് മാളില്‍ പാം? ഞാന്‍ ഇത് വരെ അവിടെ പോയിട്ടില്ല".

അപ്പോഴേ എന്റെ ഉള്ളില്‍ അപകട സൈറന്‍ മുഴങ്ങി. മാളില്‍ പോയാല്‍ എന്നെ തെണ്ടിക്കാന്‍ വേണ്ടി മാത്രം ഒരാവശ്യോമില്ലാതെ രണ്ടും ഷോപ്പിംഗ്‌ തുടങ്ങും. ജനിച്ചു പോയി എന്നാ ഒറ്റ കാരണം കൊണ്ട് ഞാന്‍ തന്നെ കാശും കൊടുക്കേണ്ടി വരും. വാച്ചിന്റെ കൂടെ എന്റെ മോതിരോം പോകും. ജീവന്‍ പോയാലും ഇത് തടഞ്ഞേ പറ്റു

"അത് കൊള്ളാം. അവിടാകുമ്പോ ഒരുപാട് പെന്പില്ലെരും കാണും. ഞാന്‍ എന്റെ ജാതകത്തിന്റെ കോപ്പി അഞ്ചാറെണ്ണം കൊണ്ട് വന്നിട്ടുണ്ട്" ,

ഓഹോ, അപ്പൊ അതാണ്‌ പരിപാടി. ദിനേശന് പെണ്ണ് നോക്കാന്‍ തുടങ്ങിയിട്ട് നാലഞ്ചു കൊല്ലമായി. സ്വഭാവ മഹിമ കാരണം ആര് കണ്ടാലും വേണ്ടാ എന്നെ പറയു. അവസാന പ്രയോഗമായി ഇപ്പൊ ഷോപ്പിംഗ്‌ മാളില്‍ നടന്നു ആരെ കണ്ടാലും ജാതകത്തിന്റെ കോപ്പി കൊടുക്കലാ പണി.

"ഹേ ഇന്ന് അങ്ങോട്ട്‌ പോയിട്ട് കാര്യമില്ല. ഇന്ന് ആ ഷോപ്പിംഗ്‌ മാള്‍ അവധിയ."
"അതെന്താ?" രണ്ടു പേരും കോറസ്സായി ചോദിച്ചു.
"അതിന്റെ മുതലാളി ദിവാകര പണിക്കര് ചത്ത്...!" , എന്നെ രക്ഷിക്കാന്‍ ഞാന്‍ ആരെ വേണേലും തട്ടും.

"എന്നാ പിന്നെ നമുക്ക് പോയാലോ?" , ഞാന്‍ നൈസായിട്ടു ഒന്ന് എറിഞ്ഞു നോക്കി.
"ഷോപ്പിംഗ്‌ ഇല്ലെങ്കി വേണ്ട. നിന്റെ ബെര്‍ത്ടെ പ്രമാണിച്ച് നീ ഒരു ചെലവ് ചെയ്തെ പറ്റു. ", ദിനേശന്‍ വിടാന്‍ ഉദ്ദേശമില്ല.
"ഇത്രേം കൊന്നത് പോരെടെ. ഇനി എന്ത് വേണം?":
"നീ എനിക്ക് കേരളാ മാട്രിമോണിയില്‍ ഒരു ലയിഫ്‌ ടയിം മെമ്പര്‍ഷിപ്പ് എടുത്തു തര്വോ? "

സന്തോഷമായി ഗോപിയേട്ട, സന്തോഷമായി... ഇവന്‍ കാരണമാ കേരള മാട്രിമോണി നിലനില്‍ക്കുന്നത് എന്നാ സത്യം ഞാന്‍ മനസ്സിലാക്കി. അങ്ങനെ ഒരു വിധത്തില്‍ എന്റെ കീറിയ പഴ്സിന്റെം ഉരഞ്ഞു തേഞ്ഞ കാര്ടിന്റേം ശോചനീയാവസ്ഥ കാണിച്ചു ഒരു സഹതാപ തരംഗം ഉണ്ടാക്കി രണ്ടിനേം പാക്ക് ചെയ്തു വിട്ടു.

"ഹോ രണ്ടിനേം വണ്ടി കയറ്റി വിട്ടപ്പോ മനസ്സിന് എന്തൊരാശ്വാസം. ഈശ്വരാ, അടുത്ത ജന്മത്തില്‍ പോലും ഇത് പോലെ രണ്ടു കൂട്ടുകാരെ ആര്‍ക്കും കൊടുക്കല്ലേ"

"ആര്‍ക്കും കൊടുക്കില്ല, നിനക്ക് തന്നെ തരാം...!!!" എന്നോരശരീരി കേട്ടോ എന്ന് സംശയമില്ലാതില്ല.

എന്തൊക്കെ തന്നെ ആയാലും, എല്ലാ കൊല്ലവും തനിച് ആയതു കൊണ്ട് ഞാന്‍ പ്രത്യേകിച്ചു എന്റെ ജന്മദിനം ആഖോഷിക്കാരില്ല . നമ്മുക്ക് എല്ലാ ദിവസവും ആഘോഷം ആണല്ലോ. അതിനു വ്യത്യസ്തമായി, എന്റെ ജന്മദിനം ഒരിക്കലും മറക്കാന്‍ ആകാത്ത അനുഭവം ആക്കി തന്ന ശ്രീ തളത്തില്‍ ദിനേശനും ശ്രീ സീന വയോവിനും കമ്മിറ്റിയുടെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഹൃദയങ്കങ്കങ്കമമായ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.

കാര്യം എന്തൊക്കെ പറഞ്ഞാലും. രണ്ടും സ്നേഹം ഉള്ളവരാ. അവര് കൊണ്ട് വന്നു തന്ന സമ്മാനം ആണ് ലോണ്ടെ ലിവ്ടെ പടമാക്കിയിരിക്കുന്നത്






****************************************************
-ജി.ശരത് മേനോന്‍


This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.

ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR.

37 comments:

  1. ഹ ഹ രണ്ടും കൂടി നിന്നെ ഒരു വഴിക്കാക്കി അല്ലേ .... കൂട്ടുകാരെ ഒന്നും സീന കൊണ്ട് വന്നില്ലല്ലോ ... നെന്റെ ഭാഗ്യം

    ReplyDelete
  2. നന്ചെന്തിനാ നാനാഴി

    ReplyDelete
  3. കിഡു പൊസ്ട് !!!!

    ReplyDelete
  4. എഴുത്ത് കൊള്ളാം, പല സ്ഥലത്തും രസിപ്പിച്ചു !

    ReplyDelete
  5. നന്ദി ഫായി നന്ദി

    ReplyDelete
  6. അങ്ങിനെയും ഒരു ബര്‍ത്ത്‌ഡേ കഴിഞ്ഞു അല്ലെ.

    ReplyDelete
    Replies
    1. അതെ, ബെര്‍ത്ത്‌ ഡെ എന്ന് പറയുന്നത് ഒരു ഭീകര സ്വപ്നമാക്കിക്കൊണ്ട് ആ ദിവസവും കഴിഞ്ഞു

      Delete
  7. കൊള്ളാം നന്നായി ചിരിപ്പിച്ചു

    ReplyDelete
  8. മനോഹരമായി അവതരിപ്പിച്ചു....കൊള്ളാം....

    ReplyDelete
    Replies
    1. വായിച്ചതിനും കമന്റു ഇട്ടതിനും നന്ദി. ഇഷ്ടപെട്ടതില്‍ സന്തോഷം

      Delete
  9. അടുത്ത വര്‍ഷം ഇതിനേക്കാള്‍ "നന്നായി" ആഖോഷിക്കാന്‍ ഇടവരട്ടെ !

    ReplyDelete
    Replies
    1. ഹെന്റീശ്വരാ.... ഇത് ആശംസയോ അതോ പ്രാക്കോ? വൈ ദിസ്‌ കൊലവെരി

      Delete
  10. അപ്പ്യോ..ജന്മദിനം ഇങ്ങന്യേം ആഘോഷിക്കാം അല്ലേ ഭായ്

    ReplyDelete
    Replies
    1. Avarkk Mathram aayirunnu Aakhosham. Enikku oru theeraa nashtavum :-(

      Delete
  11. കിടിലന്‍ പോസ്റ്റ്‌ ശരത്, ശെരിക്കും ചിരിച്ചു. ഇവിടേക്ക് എത്താന്‍ ഒരു പാട് വൈകിപോയ വിഷമമേ ഉള്ളൂ..

    ReplyDelete
    Replies
    1. വന്ന സ്ഥിതിക്ക് ഇനി വഴി മറക്കേണ്ട :-)

      Delete
  12. Belated happy birthday..Nice presentation...

    ReplyDelete
  13. microsoft-office-2021-crack-product-key
    can be a very renowned tool globally. This creates flexibility and eases to employ If this gadget is drawn on your desk. This program remains on account of the number one helper apparatus for workplace direction.
    new crack

    ReplyDelete
  14. remo video repair crack Such a nice and helpful piece of information. I’m so happy that you shared this helpful information with us. Please keep us up to date like this. Thanks for sharing.

    ReplyDelete
  15. https://sarathemthakku.blogspot.com/2017/12/blog-post_79.html?showComment=1623556488732#c5003248056032223411

    ReplyDelete
  16. Total Outlook Converter Pro crack messages with connections into PDF, PDF/A, DOC, TIFF, MBOX, EML, and TXT. This convenient application offers unparalleled capacities for connection handling. Implanting, embedding as an interactive connection, or saving the first documents is all choices for joining the appended records into the PDF yield.

    ReplyDelete
  17. Hey! This is my first visit to your blog.
    We are a collection of volunteers starting with one
    a new project in the community in the same niche.
    Your blog has provided us with useful information to work with. YOU
    did a fantastic job!
    macrium reflect crack
    norton antivirus crack
    magix video pro crack
    coreldraw graphics suite crack

    ReplyDelete
  18. Nice blog here! Also, your website loads up very fast! What host are
    you using? Can I get your affiliate link to your host?
    I wish my website loaded up as fast as yours lol.
    avast premium security crack
    overwatch crack

    ReplyDelete
  19. Wow, this is a great blog design! How long are they allowed to stay in their current state?
    Have you ever created your own blog? You made the blog simple.
    Everything about your site is great, not to mention the content.I use this software and no errors or errors were discovered, so I think this is the best choice.
    Multilingual skills and collaboration have been very helpful to me.Excellent article. I really like it and I'm very impressed with your work in this article. Keep it up and keep sharing this kind of useful and useful information with us. Thank you for sharing with us.
    advanced ip scanner crack
    wondershare filmora crack
    avocode crack
    zookaware pro crack

    ReplyDelete
  20. Many thanks to the owner of this site for sharing this interesting post in this site. It's really fun. You are a very experienced blogger.
    I have joined your RSS feed and look forward to some of your best posts.
    Also, I have shared your site on my social network. Wow, amazing blog design! How long have you been blogging?
    you make blogging easier.
    wavebox crack
    devonthink pro office crack
    kaspersky anti virus crack

    ReplyDelete
  21. I like your all post. You have done really good work. Thank you for the information you provide, it helped me a lot. I hope to have many more entries or so from you.
    Very interesting blog.
    vstkey.com
    Bitwig Studio Crack
    Movavi Video Suite Crack
    Wondershare Filmora Pro Crack

    ReplyDelete
  22. This comment has been removed by the author.

    ReplyDelete