Thursday, September 1, 2011
Mankatha Review
Friday, August 26, 2011
ഒരു പെണ്ണ് കാണലിന്റെ ഓര്മ്മയ്ക്ക്
"നാളെ വൈകിട്ട് നീ അവിടുന്ന് വണ്ടി കേറി നാട്ടില് എത്തണം"
"നാളെയോ? നടപ്പില്ല. ഞാന് ഇവിടെ ഭയങ്കര തിരക്കില"
" നാളെ നമുക്ക് ഒരു സ്ഥലം വരെ പോകാനാട"
"എന്നാത്തിനാ? ":
"ഒരു പെണ്ണ് കാണല് പ്രോഗ്രാം ഉണ്ട്"
മനസ്സില് പൊട്ടിയ സന്തോഷത്തിന്റെ ലഡ്ഡു പുറത്ത് കാണിക്കാതെ , താത്പര്യം ഇല്ലാത്ത മട്ടില് പറഞ്ഞു,
"ഓ... എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട... ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് മതി"
"അയ്യട.... പൂതി കൊള്ളാമല്ലോ. ആദ്യം നീ പ്രായ പൂര്ത്തി ആകു. ഇത് നിനക്കല്ല, എനിക്കാ "
ഛെ... വെറുതെ നാണം കെട്ടു. ആന തന്നില്ലെങ്കിലും ആശ തന്നിട്ട് ഊശിയാക്കിയല്ലോ കൂടെ പിറപ്പേ. അങ്ങനെ പെണ്ണ് കാണല് പ്രോഗ്രാമിന് പോയേക്കാം എന്ന് കരുതി.
Friday, July 22, 2011
നിത്യാനന്ദ പാവമാണ്

നിത്യാനന്ദ നിത്യാനന്ദ എന്ന് കേള്ക്കുമ്പോള് പട്ടിണി കിടന്നവന് ചിക്കന് ബിരിയാണി കിട്ടിയ സന്തോഷമാണ് എല്ലാവര്ക്കും. ഇപ്പോള് അങ്ങേരെ കുറിച്ച് പറയാന് കാരണം താത്വികമായ ഒരു അവലോകനമാണ് എന്റെ ലക്ഷ്യം എന്നത് തന്നെ. (റാഡിക്കല് ആയ ഒരു മാറ്റമല്ല ) ഈ പറയുന്ന നിത്യാനന്ദ എന്ത് തെറ്റാണ് ചെയ്തതെന്ന് മനസ്സിലാകുന്നില്ല. വിവാദ പരമായ വീഡിയോ ഞാനും കണ്ടു. (വെറോന്നിനുമല്ല , ചുമ്മാ ക്ലാരിറ്റി ഉണ്ടോ എന്ന് മാത്രമേ ഞാന് നോക്കിയോല്ല് ) രഞ്ജിത എണ്ണ തേപ്പിച്ചു കുളിപ്പിച്ചതാണോ തെറ്റ്? എണ്ണ തേച്ചു കുളിക്കുന്നത് അത്ര വല്യ തെറ്റാണോ? എങ്കില് കേരളത്തില് നാളികേരം പിഴിഞ്ഞ് എണ്ണ എടുക്കുന്നവരെ അല്ലെ ആദ്യം അകത്താക്കേണ്ടത്? ദുഫായിലെ എണ്ണ കമ്പനികള് എല്ലാം കത്തിക്കെണ്ടേ? അവിടുത്തെ എണ്ണ കിണറുകള് ടിപ്പര് കണക്കിന് മണ്ണ് അടിച്ചു മൂടെണ്ടേ? അതെല്ലാം വിട്ടിട്ടു ഒരാള് എണ്ണ തേച്ച് കുളിച്ചത് എങ്ങനെ തെറ്റാകും എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല സുഹൃത്തുക്കളെ. അത് പോട്ടെ, അങ്ങനെയെങ്കില് വര്ഷങ്ങള്ക്കു മുന്പ് നടന്ന ഒരു സംഭവം ഞാന് കുത്തി പോക്കാന് ആഗ്രഹിക്കുന്നു. ഈ സദാചാര വാദികള് ആദ്യം അകതാക്കേണ്ടത് സംവിധായകന് ഫാസിലിനെ ആണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില് "ഓലതുമ്പതിരുന്നു ഊയലാടും ചെല്ല പൈങ്കിളി... എന്റെ ബാല ഗോപാലനെ എണ്ണ തെപ്പിക്കുമ്പോ പാടെടി " എന്നൊരു പാട്ടുണ്ട്. ആരാണീ ബാല ഗോപാലന്? ആ കൊച്ചിന്റെ പേര് അപ്പൂസ് എന്നല്ലേ. അപ്പൊ ആരെ ആണ് എണ്ണ തെപ്പിക്കാന് ശോഭന വിളിക്കുന്നത്? കണ്ടു പിടിച്ചേ പറ്റു. ശോഭന എണ്ണ തേപ്പിച്ചാല് എല്ലാരും കൈ അടിക്കും, കൂടെ പാടും. രഞ്ജിത്ത എണ്ണ തേപ്പിച്ചാല് കൈ ഒടിക്കും തെറിയും വിളിക്കും. ഇതാണോ സോഷ്യലിസം?
Tuesday, July 19, 2011
അഹം ബ്രഹ്മാസ്മി

അഹം ബ്രഹ്മാസ്മി - ഞാന് ഈശ്വരനാകുന്നു . എല്ലാവരുടെയും ഉള്ളില് ഈശ്വരന് ഉണ്ട്. എന്നാല് നാമത് തിരിച്ചറിയാന് വൈകുന്നു. അല്ലെങ്കില്, തിരിച്ചറിയാതെ ഈ മനുഷ്യ ജന്മം നരകിച്ചു തീര്ക്കുന്നു. എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം? എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില് ഒരു ലക്ഷ്യമുണ്ട്. ഒരു അച്ഛന് തന്റെ മകനെ വളര്ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും തന്റെ മകനെ കാണുന്നതും വളര്ത്തുന്നതും. പകരം, നാളെ തനിക്ക് താങ്ങും തണലും ആകാന് പോകുന്ന, താന് സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്. പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി. പിന്നെ ഉള്ള കാലമാണ് നമുക്ക് ആകെ ഉള്ള സമയ പരിധി. അത് നമ്മുടെ ജന്മ ലക്ഷ്യം തേടി ഉള്ളതാവണം. അത് തിരിച്ചറിഞ്ഞവര്, ആ ലക്ഷ്യം സാക്ഷാത്കരിക്കാന് ആയി പ്രയത്നിക്കണം.
ഒരു ശരാശരി ജീവിത നിലവാരം പുലര്ത്തുന്ന യുവാവിന്റെ ലക്ഷ്യമെന്താണ്? തനിക്ക് ജന്മം തന്നവരെ പരിപാലിക്കുക എന്നത് തന്നെ. മാതാ, പിതാ, ഗുരോ ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവം എന്നോ മാതാവും പിതാവും ഗുരുവും തന്നെയാണ് ദൈവമെന്നോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം. എങ്ങിനെ വ്യാഖ്യാനിച്ചാലും ജന്മം തന്നവര് ഈശ്വര തുല്യമാണ് എന്നതില് സംശയമില്ല. ഈ ഭൂമിയില് പിറന്നു വീഴാന് കാരനമായവര്ക്ക് ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, ആത്മാവ് കൊണ്ടും നാം കടപെട്ടിരിക്കുന്നു. അവിവാഹിതനായ ഒരു യുവാവിന്റെ പ്രഥമവും മുഖ്യവുമായ കടമ തന്റെ മാതാ പിതാക്കളെ സംരക്ഷിക്കുക എന്നത് തന്നെ. സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങള്ക്കായി ഉഴിഞ്ഞു വച്ച മാതാവിനെയും പിതാവിനെയും തങ്ങളാല് കഴിയും വിധം സന്തുഷ്ടരാക്കുക, സംരക്ഷിക്കുക എന്നതാണ് സ്വയം പര്യാപ്തനായ ഒരു മകന്റെയോ മകളുടെയോ കടമ. എന്നാല് നാളത്തെ തലമുറ അങ്ങനെ ചിന്തിക്കുന്നവരാകുമോ? സംശയിക്കേണ്ടിയിരിക്കുന്നു.
Tuesday, July 5, 2011
3 Kings Review

ചിരിയുടെ മാല പടക്കവുമായി ത്രീ കിങ്ങ്സ് വരുന്നു എന്നൊക്കെ പരസ്യം കണ്ടപ്പോള് സ്വപ്നത്തില് പോലും വിചാരിച്ചില്ല അത് ഇത്ര വല്യ ഒരു വെറുപ്പീര് പടമാണെന്ന് . മുജ്ജന്മ സുകൃതം കൊണ്ടാണ് ഞാന് കൂടുകാരെ ഒന്നും നിര്ബന്ധിച്ചു ഈ പടം കാണാന് കൂടെ കൊണ്ട് പോകാതിരുന്നത്. ഇല്ലെങ്കില് ഈ റിവ്യൂ എഴുതാന് ബാക്കി വെക്കാതെ എന്നെ അവര് തീയേറ്ററില് തന്നെ തല്ലി കൊന്നു കുഴിച്ചു മൂടിയേനെ. ഗുലുമാല് എന്ന ഹിറ്റ് കോമഡി ചിത്രത്തിന് ശേഷം വി.കെ പ്രകാശും, ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും വരുന്നു എന്നറിഞ്ഞപ്പോള്, സത്യം പറഞ്ഞാല് ഞാന് ഒരു നല്ല കോമഡി ചിത്രം പ്രതീക്ഷിച്ചു. അതെന്റെ തെറ്റ്. നൂറ്റിയമ്പത് രൂപ കൊടുത്തു ബാന്ഗ്ലൂരിലെ മല്ടിപ്ലക്സില് കേറി കണ്ടു കാശ് കളഞ്ഞു. അതെന്റെ അഹങ്കാരം. ഇങ്ങനെയും തട്ടി കൂട്ടി ഒരു പടം എടുക്കാം എന്നറിയുന്നത് ഇതാദ്യമായാണ്.. പണ്ട് പ്രിത്വിരാജിനെയും ഇന്ദ്രജിത്തിനെയും തമ്മിലടിച്ചു മുന്നേറുന്ന പോലീസുകാരായി "പോലീസ്" എന്ന ഒരു ആക്ഷന് ചിത്രം ചെയ്ത ആളാണ് വി.കെ. പ്രകാശ്. പൊട്ടി പോയെങ്കിലും, സംഭവം കണ്ടിരിക്കാവുന്ന ഒരു സ്ട്ടയിലിഷ് പടമാണ്. അത് പോല തന്നെ പോസിറ്റീവ് എന്ന വ്യത്യസ്തമായ യുവ പ്രതിഭകളുടെ ചിത്രവും എടുത്തു ഡീസന്റ് ഡയരക്ടര് എന്ന ഒരു ഇമേജ് ഉണ്ടാക്കിയ മനുഷ്യന് ആണ്. പിന്നീട് ട്രാക്ക് ഒന്ന് മാറ്റി. കോമഡി ആയി. അങ്ങനെ എടുത്ത ഗുലുമാലും വിജയിച്ചപ്പോള് വി. കെ പ്രകാശിന്റെ ചിത്രം കണ്ടിരിക്കാം എന്നാ നിഗമനത്തില് എത്തി ഞാന്. എന്നാല് എന്നെ അങ്ങനെ അങ്ങ് നമ്ബെണ്ടെടാ ഉവ്വേ എന്ന് പുള്ളി തന്നെ പറഞ്ഞ പോലെ ആയി പോയി ഇത്. ഉണ്ടാകിയെടുത്ത പേര് സ്വയം കളഞ്ഞു കുളിച്ചിരിക്കുകയാണ് വി.കെ. പ്രകാശ്. പ്രകശേട്ടാ, നിങ്ങള് തകര്ത്തത് വിശ്വാസമാണ്. നെഞ്ചോട് ചേര്ത്ത് വെച്ച് ഞാന് വളര്ത്തി വലുതാക്കിയ വിശ്വാസം...!
ഇനി ചിത്രത്തിലേക്ക്. ശങ്കരന്, ഭാസ്കരന്, റാം (ജയസൂര്യ, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്) എന്നിവര് പണ്ട് പ്രതാപമായി വാണിരുന്ന എന്നാല് കാര്ന്നോന്മാരുടെ സാമര്ത്ഥ്യം കൊണ്ട് ഇപ്പോള് കുട്ടി ചോറായ ഒരു പഴയ കൊട്ടാരത്തിലെ ഇളം തലമുറക്കാരാണ്. കുട്ടിക്കാലം തൊട്ടെ മൂന്ന് പേരും അങ്ങോട്ടും ഇങ്ങോട്ടും അടിയാണ്. മുതിര്ന്നതോടെ അവര് തമ്മിലുള്ള മത്സരവും, ശത്രുതയും വര്ദ്ധിച്ചു.മൂന്നു പേരും പരസ്പരം പാര വച്ച് നടക്കുന്നു. എങ്ങനെയും പണക്കാരാകുക എന്നതാണ് അവരുടെ ലക്ഷ്യം. മൂന്നു പേരെയും നന്നാക്കാന് അളിയന് ആയ അശോകന് ഒരു കോള് സെന്ററില് ജോലിക്ക് കയറ്റുന്നു. അവിടെയും അവര് അന്യോന്യം പാര വെക്കുന്നു. മൂന്നു പേര്ക്കും കിട്ടിയ വാഷിംഗ് മെഷീന്, ട്രെഡ്മില്, മിക്സി എന്നിവയുടെ സജഷന് മാനുവല് അങ്ങോട്ടും ഇങ്ങോട്ടും ഓരോരുത്തരും മാറ്റി വെക്കുന്നു. പിന്നെ മനസ്സിലായി കാണുമല്ലോ. ട്രെട്മിലിന്റെ കംബ്ലയിന്ടു പറയുന്ന കസ്ട്ടമരിനോട് മിക്സിയെ പറ്റിയും, മിക്സിയുടെ കസ്ട്ടമരിനോട് വാഷിംഗ് മെഷീനെ പറ്റിയും, വാഷിംഗ് മെഷീന്റെ ആളോട് ട്രെഡ് മില്ലിനെ പറ്റിയും പറഞ്ഞു കൊടുക്കുന്നു. അതും പോരാഞ്ഞു ഹാസ്യം എന്ന പേരില് മിക്സിക്ക് അകത്തു അണ്ടര് വെയര് ഇടുന്നതും അത് പറന്നു നടക്കുന്നതും, വാഷിംഗ് മെഷീനിനകത്തു ഒരാളു കയറുന്നതും അയാള് ചുരുങ്ങി ചെറുതായി പോകുന്നതും ഒക്കെ കാണിക്കുന്നുണ്ട്. ഇതൊക്കെ കണ്ടു കാണികള് കയ്യടിക്കണോ അതോ ഡയരക്ടരുടെ കൈ തല്ലി ഒടിക്കണോ? നിങ്ങള് തന്നെ പറ. അന്നേരം ഇതൊക്കെ എഴുതിയവനെ എന്റെ കയ്യില് കിട്ടിയിരുന്നെങ്കില് ഇനി ഒരു കഥ എഴുതാന് അവന്റെ ഒന്നും കൈ പൊങ്ങാത്ത വിധത്തില് ആകിയേനെ. (സോറി ഞാന് അല്പം ഇമോഷണലായി പോയി. നിക്ക് സങ്കടണ്ട്)
Thursday, June 23, 2011
ഭൂത കാലത്തെക്കൊരു യാത്ര

ഒരു യാത്ര പോകുവാന് നേരമായി
കാലം കടന്നിട്ട് ഏറെയായി
പിന്നിട്ട പാതകളില് മണ്വിളക്കണയാത്ത
കുടിലുകള് തേടി ഞാന് യാത്രയായി
പണ്ട് ഞാന് കണ്ടൊരാ നാടിന്റെ നന്മയും
ഇന്നിന്റെ രൌദ്രവും ഓര്മ്മയുണ്ട്
അന്ന് ഞാന് കേട്ടൊരാ കുയിലിന്റെ ഗാനവും
കരയുമീ കുഞ്ഞുമെന് കൂടെയുണ്ട്
മാനത്ത് കണ്ടത് കരിമ്പുക ചുരുളല്ല
ഗ്രാമം കൊതിക്കുന്ന കാര്മേഖ പാളികള്
ഇന്ന് ഞാന് നോക്കുമ്പോള് മാനത്ത് മഴയില്ല
തോരാതെ പെയുന്നു പെണ്ണിന്റെ കണ്ണ് നീര്
കാറ്റിലന്നാകെ പരന്നിരുന്നു പണ്ട്
യക്ഷി കഥ ചൊന്ന പാല തന് പൂ മണം
ഇന്നും പരക്കുന്നു ദിക്കുകള് താണ്ടിയും
നാസിക തുളയ്ക്കുന്ന ചുടു ചോര ഗന്ധവും
മഴയത്ത് പൈതങ്ങള് നീന്തി തുടിച്ചതും
മാതൃത്വമേകുന്ന സ്നേഹം നുകര്ന്നതും
കണ്ടില്ല ഞാന് അന്ന് രാസ വളം കൊണ്ട്
പിടയുന്നോരൊറ്റ കുരുന്നിന്റെ ദൈന്യത
അന്നെന്റെ ഗ്രാമത്തിലന്യോന്യം സ്നേഹിക്കും
ഒരു കുമ്പിള് നിറവിന്റെ അമൃതും പകര്ന്നിടും
ഇല്ലില്ല കാലത്തിന് കാളകൂടം,
പദവി തേടുന്ന മൂര്ഖന്റെ രൌദ്രഭാവം
പക മൂത്ത് നമ്മള് പിടിച്ചടക്കി പിന്നെ
പ്രകൃതി തന് മാറില് പറന്നു വെട്ടി
പിന്നെയും പോരാഞ്ഞു പിഞ്ചോമനക്കുഞ്ഞിന്
പുഞ്ചിരികള് മായ്ച്ചുകൊണ്ടാഞ്ഞു കുത്തി
കപടതകള് നെയ്യുന്ന മൂഡ സ്വര്ഗ്ഗം
മനതില് കാരുണ്യമില്ലാത്ത കാട്ടുവര്ഗ്ഗം
നാളത്തെ നാംബിനെ മനുജനായ് മാറ്റുവാന്
ഒരു യാത്ര പോകുവാന് നേരമായി
ഒരു യാത്ര പോകുവാന് നേരമായി
കാലം കടന്നിട്ട് ഏറെയായി
പിന്നിട്ട പാതകളില് മണ്വിളക്കണയാത്ത
കുടിലുകള് തേടി ഞാന് യാത്രയായി
-ജി. ശരത് മേനോന്
****************************************************

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR
Tuesday, June 14, 2011
മൌനം

താളങ്ങള്... മൂക രാഗങ്ങള്...
ഞാന് തേടുന്ന ചോദ്യത്തിന് ഉത്തരങ്ങള്
മൌനമേ നീ , മൊഴിയാതെ മൊഴിയുന്ന വാക്കുകള്
മൂഡമാമീ ഭൂവില് ഞാന് മീട്ടും പാട്ടിന്റെ
ഈണത്തില് ജനിച്ചോരാ സപ്തസ്വരം
പാടുവാനാവാതെ പ്രാണനെ ഞാന് പുല്കി
കൂട്ടിനായ് വിളിപ്പതു നിന് നാമം
മൌനമേ നീ... അറിയുന്നു ലോകത്തിന് സ്പന്ദനങ്ങള്
നാദങ്ങള്...ജീവരാഗങ്ങള്...
ഞാന് മൂകമായ് പാടുന്ന പ്രാര്ഥനകള്
മൌനത്തിനൊരു മന്ത്ര ശുദ്ധിയുണ്ടതിനോത്ത
ലഹരിയുണ്ടനവദ്യ ഭാവങ്ങളും
മൌനത്തില് ഏകാന്ത സന്ധ്യ തന് തേങ്ങലായ്
മായുന്നു മാരിവില് വര്ണ്ണങ്ങള്
മായുന്നുവെങ്കിലും മായാതെ നില്ക്കുന്നു
മൌനത്താല് ഞാന് നെയ്ത മോക്ഷങ്ങള്
നീ പറയാതെ പറഞ്ജോരാ സത്യങ്ങള്
മൌനമേ നീ , കേള്ക്കുന്നീ ലോകത്തിന് നാദങ്ങള്
അറിയുന്നു, ഞാന് അറിയുന്നു
മൂകമായ് നീ ചൊന്ന തത്വങ്ങള്
ഞാന് തേടുന്ന ചോദ്യത്തിന് ഉത്തരങ്ങള്
-ജി. ശരത് മേനോന്
****************************************************

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
ALL RIGHTS RESERVED.NO PART OF THIS MATERIAL PROTECTED BY THE COPYRIGHT MAY BE REPRODUCED OR UTILIZED IN ANY FORM BY ANY MEANS, ELECTRONIC OR MECHANICAL. USERS ARE FORBIDDEN TO REPRODUCE,REPUBLISH,REDISTRIBUTE, OR FORWARD ANY MATERIAL FROM THIS JOURNAL IN EITHER MACHINE READABLE FORM OR ANY OTHER FORM WITHOUT THE PERMISSION OF THE AUTHOR
Subscribe to:
Posts (Atom)